ഗാറ്റ്വിക്കില്‍ നിന്നും കൊച്ചിയിലേക്കും തിരിച്ചും നേരിട്ട് വിമാനസര്‍വീസുകളുമായി എയര്‍ ഇന്ത്യ; മാര്‍ച്ച് 26 മുതല്‍ ഒക്ടോബര്‍ 28 വരെ സമ്മര്‍ സര്‍വീസ്; ആഴ്ചയില്‍ മൂന്ന് സര്‍വീസുകള്‍; യുകെ മലയാളികള്‍ക്ക് പോക്കുവരവ് എളുപ്പമാകും

ഗാറ്റ്വിക്കില്‍ നിന്നും കൊച്ചിയിലേക്കും തിരിച്ചും നേരിട്ട് വിമാനസര്‍വീസുകളുമായി എയര്‍ ഇന്ത്യ; മാര്‍ച്ച് 26 മുതല്‍ ഒക്ടോബര്‍ 28 വരെ സമ്മര്‍ സര്‍വീസ്; ആഴ്ചയില്‍ മൂന്ന് സര്‍വീസുകള്‍;  യുകെ മലയാളികള്‍ക്ക് പോക്കുവരവ് എളുപ്പമാകും

യുകെയില്‍ നിന്ന് കേരളത്തിലേക്ക് നേരിട്ട് വിമാനം കയറിപ്പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കൊരു സന്തോഷവാര്‍ത്ത. ഈ വരുന്ന മാര്‍ച്ച് 26 മുതല്‍ ഗാറ്റ്വിക്കില്‍ നിന്ന് കൊച്ചിയിലേക്ക് വിമാനസര്‍വീസ് ആരംഭിക്കുന്നുവെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് പ്രസിദ്ധീകരിച്ച തങ്ങളുടെ സമ്മര്‍ ഷെഡ്യൂള്‍ പ്രകാരമാണ് മാര്‍ച്ച് 26 മുതല്‍ ഒക്ടോബര്‍ 28 വരെ ഇത്തരത്തില്‍ വിമാനസര്‍വീസ് ലഭ്യമാകുന്നത്. ആഴ്ചയില്‍ മൂന്ന് പ്രാവശ്യമായിരിക്കും എയര്‍ ഇന്ത്യയുടെ പുതിയ സര്‍വീസ് ഇത് പ്രകാരം ഉണ്ടാകുന്നതെന്നും കൊച്ചിന്‍ എയര്‍പോര്‍ട്ട് അറിയിക്കുന്നു.


അതായത് ഇത് പ്രകാരം ബുധന്‍, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളിലായിരിക്കും കൊച്ചിയില്‍ നിന്ന് ഗാറ്റ്വിക്കിലേക്ക് .എയര്‍ ഇന്ത്യയുടെ 0149 വിമാനം .സര്‍വീസ് നടത്തുന്നത്.രാവിലെ 11.55ന് പുറപ്പെടുന്ന വിമാനം 18.15ന് ഗാറ്റ്വിക്കില്ലെത്തും. ഗാറ്റ്വിക്കില്‍ നിന്ന് തിങ്കള്‍, വ്യാഴം, ശനി എന്നീ ദിവസങ്ങളിലായിരിക്കും കൊച്ചിയിലേക്ക് എയര്‍ ഇന്ത്യ 0150 വിമാനസര്‍വീസ്. ഇത് പ്രകാരം 20.00 മണിക്ക് പുറപ്പെടുന്ന വിമാനം 10.25ന് കൊച്ചിയില്‍ ലാന്‍ഡ് ചെയ്യും. ബി787-8 വിമാനമാണ് സര്‍വീസ് നടത്തുക.

കൊച്ചിക്ക് പുറമെ പ്രധാനപ്പെട്ട ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും എയര്‍ ഇന്ത്യ ആഴ്ചയില്‍ 12 വിമാനസര്‍വീസുകളാണ് ലണ്ടന്‍ ഗാറ്റ്വിക്കിലേക്ക് ആരംഭിക്കുന്നത്.യുകെയിലെ ഏറ്റവും വലിയ രണ്ടാമത്തെ എയര്‍പോര്‍ട്ടായ ഗാറ്റ്വിക്കിലേക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ട് സര്‍വീസ് നടത്തുന്ന ഏക ഇന്ത്യന്‍ വിമാനക്കമ്പനിയാണ് എയര്‍ ഇന്ത്യ. ഇത്തരത്തില്‍ കൊച്ചി വിമാനത്താവളത്തിലിറങ്ങുന്നവര്‍ക്ക് തിരുവനന്തപുരത്തേക്ക് കെഎസ്ആര്‍ടിസി ദിവസവും ലോ ഫ്‌ലോര്‍ ബസുകള്‍ ലഭ്യമാക്കുന്നുണ്ടെന്നതും സൗകര്യപ്രദമാണ്. ഇത്തരം ബസുകള്‍ക്ക് ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.

എയര്‍പോര്‍ട്ടിലേക്ക് എത്താനായി ഗാറ്റ്വിക്ക് എയര്‍പോര്‍ട്ട് യുകെയിലെ മോട്ടോര്‍വേ നെറ്റ് വര്‍ക്കിലേക്ക് നേരിട്ട് എത്തുന്നതിനുള്ള സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നുണ്ട്. ഇത് പ്രകാരം കാറിലോ അല്ലെങ്കില്‍ കോച്ചിലോ ഗാറ്റ്വിക്കില്‍ നിന്ന് ലണ്ടനിലേക്കും സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലേക്കുമെത്തിച്ചേരാവുന്നതാണ്. ഇതിന് പുറമെ ഗാറ്റ്വിക്കിലെ സൗത്ത് ടെര്‍മിനലില്‍ നിന്നും യാത്രക്കാര്‍ക്ക് ദിവസത്തിലെ എല്ലാ സമയവും നേരിട്ട് ട്രെയിനുകള്‍ ലഭിക്കും. ഇതിലൂടെ അവര്‍ക്ക് സെന്‍ട്രല്‍ ലണ്ടനിലേക്ക് വെറും അര മണിക്കൂര്‍ കൊണ്ട് എത്താനും കഴിയും.



Other News in this category



4malayalees Recommends