ബിബിസിയില്‍ ബോയ്‌കോട്ട്! നാസി ട്വീറ്റിന്റെ പേരില്‍ ഗാരി ലിനേകറെ പുറത്തിരുത്തി; മാച്ച് ഓഫ് ദി ഡേ റിപ്പോര്‍ട്ട് ചെയ്യല്‍ ബഹിഷ്‌കരിച്ച് കമന്റേറ്റര്‍മാരും, താരങ്ങളും; 59 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യ സംഭവം; കോര്‍പ്പറേഷന്‍ പ്രതിസന്ധിയില്‍

ബിബിസിയില്‍ ബോയ്‌കോട്ട്! നാസി ട്വീറ്റിന്റെ പേരില്‍ ഗാരി ലിനേകറെ പുറത്തിരുത്തി; മാച്ച് ഓഫ് ദി ഡേ റിപ്പോര്‍ട്ട് ചെയ്യല്‍ ബഹിഷ്‌കരിച്ച് കമന്റേറ്റര്‍മാരും, താരങ്ങളും; 59 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യ സംഭവം; കോര്‍പ്പറേഷന്‍ പ്രതിസന്ധിയില്‍

ബ്രിട്ടന്റെ പുതിയ ഇമിഗ്രേഷന്‍ നിയമത്തെ നാസി ജര്‍മ്മനിയോട് ഉപമിച്ചതിന്റെ പേരിലുള്ള വടംവലി കൈവിടുന്നു. ഗാരി ലിനേകറെ ലൈവില്‍ നിന്നും നീക്കം ചെയ്യാനുള്ള ബിബിസിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് മറ്റ് അവതാരകരും, പണ്ഡിതന്‍മാരും, കമന്റേറ്റര്‍മാരും 'മാച്ച് ഓഫ് ദി ഡേ' റിപ്പോര്‍ട്ടിംഗില്‍ നിന്നും വിട്ടുനിന്നു. 59 വര്‍ഷത്തെ കോര്‍പ്പറേഷന്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു ബഹിഷ്‌കരണം.


ഹോം ഓഫീസിന്റെ ഇമിഗ്രേഷന്‍ പോളിസിയെ 1930-കളിലെ ജര്‍മ്മനിയുമായി താരതമ്യം ചെയ്ത 'നാസി' ട്വീറ്റിന്റെ പേരിലാണ് ബിബിസി മുന്‍ ഫു്ടബോളര്‍ കൂടിയായ 62-കാരന്‍ ലിനേകര്‍ക്ക് എതിരെ നടപടിയെടുത്തത്. താരത്തിന്റെ ട്വീറ്റ് നിഷ്പക്ഷ നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ബിബിസിയുടെ സുപ്രധാന ഷോ അവതരിപ്പിക്കുന്നതില്‍ നിന്നും ഒഴിവാക്കിയത്.

രാഷ്ട്രീയ പോസ്റ്റുകള്‍ ഇറക്കുന്നത് നിര്‍ത്തുകയോ, ബിബിസിയില്‍ നിന്നും രാജിവെയ്ക്കുകയോ ചെയ്യാനാണ് മുന്‍ ഇംഗ്ലണ്ട് സ്‌ട്രൈക്കര്‍ക്ക് ബിബിസി മേധാവികള്‍ നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ ലിനേകറിന് ഈ ഘട്ടത്തില്‍ പിന്തുണ നല്‍കാനാണ് മറ്റ് സഹജീവനക്കാര്‍ തയ്യാറായത്. സഹഅവതാരകരായ ഇയാന്‍ റൈറ്റും, അലന്‍ ഷിയററും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇറങ്ങിപ്പോക്ക് നടത്തിയതോടെ ബിബിസി ജീവനക്കാര്‍ പ്രതിഷേധിച്ച് പിന്നാലെ കൂടി.

ഇതോടെ ശനിയാഴ്ച വൈകുന്നേരം പരിപാടിയ ലൈവില്‍ എങ്ങിനെ നടത്തുമെന്ന് തീരുമാനിക്കാന്‍ ബിബിസി മേധാവികള്‍ അടിയന്തര യോഗം വിളിച്ചു. മുന്‍ താരങ്ങളും, മറ്റ് അവതാരകരും ഉള്‍പ്പെടെ കൈവിട്ടതോടെ ബിബിസി പ്രതിസന്ധിയിലായെന്ന് ശ്രോതസ്സുകള്‍ വ്യക്തമാക്കുന്നു.
Other News in this category



4malayalees Recommends