ചാനല്‍ കുടിയേറ്റ പ്രതിസന്ധി നേരിടാന്‍ ഫ്രാന്‍സിന് ബ്രിട്ടന്റെ വക 478 മില്ല്യണ്‍ സംഭാവന; പുതിയ ഡിറ്റന്‍ഷന്‍ സെന്ററും, നൂറുകണക്കിന് ഓഫീസര്‍മാരെയും നിയോഗിച്ചാല്‍ അനധികൃത കുടിയേറ്റത്തിന് പരിഹാരമാകുമോ? വിമര്‍ശനവുമായി ടോറികള്‍

ചാനല്‍ കുടിയേറ്റ പ്രതിസന്ധി നേരിടാന്‍ ഫ്രാന്‍സിന് ബ്രിട്ടന്റെ വക 478 മില്ല്യണ്‍ സംഭാവന; പുതിയ ഡിറ്റന്‍ഷന്‍ സെന്ററും, നൂറുകണക്കിന് ഓഫീസര്‍മാരെയും നിയോഗിച്ചാല്‍ അനധികൃത കുടിയേറ്റത്തിന് പരിഹാരമാകുമോ? വിമര്‍ശനവുമായി ടോറികള്‍

ഭൂഖണ്ഡത്തില്‍ പുതിയ ഡിറ്റന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കാനും, നൂറുകണക്കിന് ഫ്രഞ്ച് ഉദ്യോഗസ്ഥരെ നിയോഗിക്കാനുമായി ബ്രിട്ടന്‍ ഫ്രാന്‍സിന് 478 മില്ല്യണ്‍ പൗണ്ട് നല്‍കുന്നു. പാരീസിലെത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ കണ്ടതിന് ശേഷമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് ഈ പ്രഖ്യാപനം നടത്തിയത്.


മുന്‍ പ്രധാനമന്ത്രിമാരായ ബോറിസ് ജോണ്‍സണ്‍, ലിസ് ട്രസ് എന്നിവരുമായി മാക്രോണിന്റെ ബന്ധം അത്ര സുഖകരമായിരുന്നില്ല. സുനാകിനെ 'പ്രിയപ്പെട്ട ഋഷി' എന്ന് അഭിസംബോധന ചെയ്താണ് മാക്രോണ്‍ സംസാരിച്ചത്. എന്നാല്‍ പരാജിതരായ അഭയാര്‍ത്ഥി അപേക്ഷകരെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ഇരുവിഭാഗങ്ങളും ചര്‍ച്ച ചെയ്തില്ല.

അതേസമയം ഫ്രാന്‍സിന് പണം വാരിക്കോരി നല്‍കുന്നതില്‍ ടോറി പാര്‍ട്ടിയില്‍ നിന്നും എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്. ഫ്രാന്‍സിന്റെ ഭാഗത്ത് നിന്നും ശക്തമായ നടപടി ഉണ്ടാവുകയും, ബോട്ടുകള്‍ അവിടെ നിന്ന് വരികയും ചെയ്യുന്നത് തടയുകയും ചെയ്യുന്ന ഘട്ടത്തിലാണ് പണം നല്‍കേണ്ടതെന്ന് ഡോവറിലെ എംപിയും, ടോറി ബാക്ക്‌ബെഞ്ചറുമായ നതാലി എല്‍ഫിക്കെ ചൂണ്ടിക്കാണിച്ചു.

എന്നാല്‍ അഭയാര്‍ത്ഥികളെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് കരാര്‍ ഉണ്ടാക്കേണ്ടത് ബ്രസല്‍സും, ലണ്ടനും തമ്മിലാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ബ്രക്‌സിറ്റിന്റെ പ്രത്യാഘാതങ്ങളാണ് ഉപ്പോള്‍ നിലവിലുള്ള എല്ലാ പ്രശ്‌നങ്ങളുമെന്നും മാക്രോണ്‍ ചൂണ്ടിക്കാണിച്ചു.
Other News in this category



4malayalees Recommends