പുതിയ ഓണ്‍ലൈന്‍ സേഫ്റ്റി ബില്ലുമായി ഒത്തുപോകാനാകാതെ വാട്‌സ് ആപ്പ് ; യുകെ സര്‍ക്കാരിന്റെ നിയമത്തില്‍ മുന്നോട്ട് പോകാനാകില്ലെന്ന് വാട്‌സ് ആപ്പ് ; നിയന്ത്രണം വന്നാല്‍ സൗജന്യ ഫോണ്‍വിളി അവസാനിക്കും ?

പുതിയ ഓണ്‍ലൈന്‍ സേഫ്റ്റി ബില്ലുമായി ഒത്തുപോകാനാകാതെ വാട്‌സ് ആപ്പ് ; യുകെ സര്‍ക്കാരിന്റെ നിയമത്തില്‍ മുന്നോട്ട് പോകാനാകില്ലെന്ന് വാട്‌സ് ആപ്പ് ; നിയന്ത്രണം വന്നാല്‍ സൗജന്യ ഫോണ്‍വിളി അവസാനിക്കും ?
വാട്‌സ്ആപ് വന്നതോടെ വലിയൊരു ആശ്വാസമായിരുന്നു ഏവര്‍ക്കും. ഇന്റര്‍നെറ്റുണ്ടെങ്കില്‍ എത്ര നേരം വേണമെങ്കിലും ഫ്രീ ആയി സംസാരിക്കാമായിരുന്നു. എന്നാല്‍ വാട്‌സ്ആപ് പ്രവര്‍ത്തനം യുകെയില്‍ അവസാനിക്കാന്‍ സാധ്യതയുണ്ട്. സര്‍ക്കാരിന്റെ സേഫ്റ്റി ബില്ലുമായി ഒത്തുപോകാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് വാട്‌സ്ആപ് തലവന്‍ കാത് കാര്‍ട്ട്. പാശ്ചാത്യ ലോകത്ത് ചര്‍ച്ച ചെയ്യപ്പെട്ട നിയമങ്ങളില്‍ ആശങ്കയേറിയതെന്ന് അദ്ദേഹം പറഞ്ഞു.

നിയമ വശത്തെ കുറിച്ച് യുകെ പ്രതിനിധികളുമായി ചര്‍ച്ചയ്ക്ക് മുമ്പാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ വാട്ട്‌സ്അപില്‍ അയയ്ക്കുന്ന സന്ദേശങ്ങളെ സ്വകാര്യമായി സംരക്ഷിക്കുന്നു. അതുകൊണ്ടു തന്നെ സന്ദേശങ്ങള്‍ അയയ്ക്കുന്ന വ്യക്തിക്കും അത് ലഭിക്കുന്ന വ്യക്തിക്കും മാത്രമേ അവ കാണാനാകൂ. വാട്ട്‌സ്ആപ്പിന്റെ സ്വന്തം സേവനങ്ങള്‍ ഉപയോഗിച്ചു പോലും സന്ദേശങ്ങള്‍ കാണാനാവില്ല. ഇതു തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും കുട്ടികളെ ദുരുപയോഗം ചെയ്യാനും കാരണമായേക്കുമെന്നാണ് സര്‍ക്കാര്‍ ആരോപണം.

സ്വകാര്യത ഉറപ്പാക്കുമെന്നാണ് കമ്പനി നിലപാട്. ഇറാന്‍ പോലുള്ള രാജ്യങ്ങളാണ് വാട്‌സ്ആപ് നിരോധിച്ചിരിക്കുന്നത്. ജനാധിപത്യ രാജ്യങ്ങള്‍ ഈ നിലപാടെടുക്കുന്നത് ഞെട്ടിക്കുന്നു.

രണ്ടു ശതമാനത്തിന്റെ ആവശ്യത്തിനായി 98 ശതമാനം മറ്റ് ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കാനാവില്ല, കാത്കാര്‍ട്ട് പറഞ്ഞു.

ഓണ്‍ലൈന്‍സേഫ്റ്റി ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യവേയാണ് വാട്‌സ്ആപ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.



Other News in this category



4malayalees Recommends