യുകെയിലെ ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിനിന് ആര്‍ക്കൊക്കെ അപേക്ഷിക്കാം; എത്രവര്‍ഷം ഇവിടെ ചെലവഴിക്കണം; ഏതൊക്കെ വിസകളിലുള്ളവര്‍ക്ക് അര്‍ഹതയുണ്ട്; ഐഎല്‍ആര്‍ നിയമങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം

യുകെയിലെ ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിനിന് ആര്‍ക്കൊക്കെ അപേക്ഷിക്കാം; എത്രവര്‍ഷം ഇവിടെ ചെലവഴിക്കണം; ഏതൊക്കെ വിസകളിലുള്ളവര്‍ക്ക് അര്‍ഹതയുണ്ട്; ഐഎല്‍ആര്‍ നിയമങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം
ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ (ഐഎല്‍ആര്‍)അഥവാ സെറ്റില്‍മെന്റ് എന്നത് യുകെയില്‍ കുടിയേറ്റക്കാര്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയൊരു നേട്ടമാണ്. ഇതിലൂടെ കുടിയേറ്റക്കാര്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള കാലത്തോളം യുകെയില്‍ ജോലി ചെയ്തും പഠിച്ചും ജീവിക്കാനുള്ള അവകാശം ലഭിക്കും. ഇതിന് പുറമെ ഇത്തരക്കാര്‍ക്ക് അര്‍ഹമാണെങ്കില്‍ ഇവിടെ ബെനഫിറ്റുകള്‍ക്കായി അപേക്ഷിക്കാനും സാധിക്കും.ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ സ്റ്റാറ്റസ് ലഭിക്കുന്നവര്‍ക്ക് ഇതിലൂടെ യുകെയിലെ പൗരത്വത്തിനായി അപേക്ഷിക്കാനും സാധിക്കും.

നിങ്ങള്‍ യുകെയില്‍ കുടിയേറിയവരാണെങ്കില്‍ നിങ്ങളുടെ ഓരോരുത്തരുടെയും സാഹചര്യങ്ങളെ അടിസ്ഥാനമാക്കി ഓരോരുത്തര്‍ക്കും ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിനിന് അപേക്ഷിക്കാന്‍ സാധിക്കും. ഇതിനായി അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന മാനദണ്ഡം നിങ്ങള്‍ യുകെയില്‍ ചുരുങ്ങിയത് അഞ്ച് വര്‍ഷമെങ്കിലും ജീവിച്ച് ജോലി ചെയ്യുന്നവരായിരിക്കണമെന്നതാണ്. എന്നാല്‍ നിങ്ങള്‍ യുകെയില്‍ജീവിക്കുന്ന സമയം കണക്കാക്കുന്നതിന് പ്രത്യേക നിയമങ്ങളുണ്ടെന്നറിയുക.ഉദാഹരണമായി സ്റ്റുഡന്റ് വിസയിലാണ് നിങ്ങള്‍ യുകെയിലെത്തിയതെങ്കില്‍ പ്രസ്തുത വിസയില്‍ നിങ്ങള്‍ യുകെയില്‍ ചെലവഴിക്കുന്ന കാലം ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിനിനും ബ്രിട്ടീഷ് പൗരത്വത്തിനായും അപേക്ഷിക്കുന്നതിനായി പരിഗണിക്കുകയില്ല.

എന്നാല്‍ ഗ്രാജ്വേറ്റ് വിസയില്‍ യുകെയില്‍ തുടരുന്ന വിദേശവിദ്യാര്‍ത്ഥികളും അല്ലെങ്കില്‍ യുകെയിലെ പഠനത്തിന് ശേഷം ഇവിടുത്തെ വര്‍ക്ക് വിസക്കായി അപേക്ഷിച്ച് ഇവിടെ തുടരുന്ന വിദേശവിദ്യാര്‍ത്ഥികളും യുകെയില്‍ ചെലവിടുന്ന സമയം ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിനിനായും ബ്രിട്ടീഷ് പൗരത്വത്തിനായും അപേക്ഷിക്കുന്നതിന് പരിഗണിക്കുന്നതായിരിക്കും. ഇത്തരത്തില്‍ ഐഎല്‍ആറിനായി യുകെയില്‍ ചെലവിടുന്ന സമയവുമായി ബന്ധപ്പെട്ട് കര്‍ക്കശ നിയമങ്ങളുള്ളത് പോലെ ഐഎല്‍ആറിനായി ഇവിടെ ചെലവഴിക്കുന്ന സമയത്ത് മറ്റ് ചില കടുത്ത നിയമങ്ങള്‍ പാലിക്കേണ്ടതുമുണ്ട്.

അതായത് ഐഎല്‍ആറിനായി പരിഗണിക്കുന്ന അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രസ്തുത നിയമങ്ങള്‍ ലംഘിക്കുന്നവരുടെ ഐഎല്‍ആര്‍ അപേക്ഷ നിരസിക്കപ്പെടുമെന്നുറപ്പാണ്. ഇത്തരത്തിലുള്ള ചില പ്രധാനപ്പെട്ട വ്യവസ്ഥകള്‍ താഴെ വിവരിക്കുന്നു.

ആര്‍ക്കെല്ലാം ഐഎല്‍ആറിനായി അപേക്ഷിക്കാം....?

ഓരോരുത്തരും ഐഎല്‍ആറിന് അപേക്ഷിക്കുന്നതിന് മുമ്പ് തങ്ങള്‍ക്ക് അത് ലഭിക്കുന്നതിനുള്ള നിയമാനുസൃതമായ അര്‍ഹതയും സാധ്യതയുമുണ്ടോയെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. യൂറോപ്യന്‍ യൂണിയന്‍, യൂറോപ്യന്‍ എക്കണോമിക് ഏരിയ അല്ലെങ്കില്‍ സ്വിസ്റ്റര്‍സര്‍ലണ്ട് എന്നിവിടങ്ങളിലെ പൗരത്വമുള്ളയാളുടെ കുടുംബാംഗമാണ് നിങ്ങളെങ്കില്‍ യൂറോപ്യന്‍ സെറ്റില്‍മെന്റ് സ്‌കീമിന് കീഴില്‍ ഐഎല്‍ആറിനായി അപേക്ഷിക്കാവുന്നതാണ്. ഇതിന് പുറമെ താഴെപ്പറയുന്ന കാറ്റഗറികളിലുള്ളവര്‍ക്കും ഐഎല്‍ആറിനായി അപേക്ഷിക്കാവുന്നതാണ്.

നിങ്ങള്‍ യുകെയില്‍ ജോലി ചെയ്യുന്നയാളാണെങ്കില്‍

നിങ്ങള്‍ യുകെയില്‍ ഒരു വര്‍ക്ക് വിസയിലാണ് ചെലവിടുന്നതെങ്കില്‍ നിങ്ങള്‍ക്ക് ഐഎല്‍ആറിനായി അപേക്ഷിക്കാനാവും. ഇതിനായി നിങ്ങള്‍ ചുരുങ്ങിയത് യുകെയില്‍ അഞ്ച് വര്‍ഷമെങ്കിലും ജോലി ചെയ്ത് ജീവിച്ചിരിക്കണം. എന്നാല്‍ നിങ്ങള്‍ ടയര്‍ 1 വിസയിലെത്തിയവരാണെങ്കില്‍ രണ്ട് അല്ലെങ്കില്‍ മൂന്ന് വര്‍ഷം യുകെയില്‍ ജീവിച്ചവര്‍ക്ക് ഐഎല്‍ആറിനായി അപേക്ഷിക്കാം. നിങ്ങള്‍ ഇന്നൊവേറ്റര്‍ അല്ലെങ്കില്‍ ഗ്ലോബല്‍ ടാലന്റ് വിസയിലെത്തിയവരാണെങ്കില്‍ ഇത് മൂന്ന് വര്‍ഷം മതിയാകും. ഇതിന് പുറമെ ഐഎല്‍ആറിനായി അപേക്ഷിക്കുന്നവര്‍ നിര്‍ബന്ധമായും ചില ശമ്പള അല്ലെങ്കില്‍ സാമ്പത്തിക മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം. ഈ മാനദണ്ഡങ്ങള്‍ നിങ്ങളുടെ വിസയെ അടിസ്ഥാനമാക്കിയാണ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.

നിങ്ങള്‍ക്ക് യുകെയില്‍ കുടുംബമുണ്ടെങ്കില്‍

നിങ്ങള്‍ക്ക് യുകെയില്‍ സെറ്റില്‍ ചെയ്തിരിക്കുന്ന പാര്‍ട്ട്ണര്‍, കുട്ടി അല്ലെങ്കില്‍ മറ്റ് ബന്ധുക്കളുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഐഎല്‍ആറിനായി അപേക്ഷിക്കാനാവും. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങളുടെ വിസ ഏത് തരത്തിലാണെന്നതിനെയും നിങ്ങളുടെ കുടുംബാംഗം ഏത് തരത്തിലാണ് സെറ്റില്‍ ചെയ്തിരിക്കുന്നത് എന്നിവയെ അടിസ്ഥാനമാക്കി ഐഎല്‍ആറിനായി അപേക്ഷിക്കുന്നതില്‍ വ്യത്യാസങ്ങളുണ്ട്. യുകെയില്‍ സെറ്റില്‍ ചെയ്തിരിക്കുന്ന പാര്‍ട്ട്ണര്‍ മരിച്ചവര്‍ക്കും ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുകെയില്‍ സെറ്റില്‍ ചെയ്തിരിക്കുന്ന പാര്‍ട്ട്ണറുമായി വേര്‍പിരിഞ്ഞവര്‍ക്കും ഐഎല്‍ആറിനായി അപേക്ഷിക്കാം.

കഴിഞ്ഞ പത്ത് വര്‍ഷമായി യുകെയില്‍ ജീവിക്കുന്നവര്‍ക്ക്

നിങ്ങള്‍ കഴിഞ്ഞ പത്ത് വര്‍ഷമോ അതിലധികമോ കാലം യുകെയില്‍ ജീവിക്കുന്നവരാണെങ്കില്‍ നിങ്ങള്‍ക്ക് ഐഎല്‍ആറിനായി അപേക്ഷിക്കാം.

നിങ്ങള്‍ കോമണ്‍വെല്‍ത്ത് പൗരനാണെങ്കില്‍

യുകെയില്‍ കഴിഞ്ഞ് അഞ്ച് വര്‍ഷമായി ആന്‍സെസ്ട്രി വിസയില്‍ ജീവിക്കുന്നവര്‍ക്ക് ഐഎല്‍ആറിനായി അപേക്ഷിക്കാം. ചില കോമണ്‍വെല്‍ത്ത് പൗരന്‍മാര്‍ക്ക് ഐഎല്‍ആറിനായി അപേക്ഷിക്കാം. അതായത് ഇവര്‍ക്ക് റൈറ്റ് ടു അബോഡിന് അര്‍ഹതയുണ്ട്. അതായത് ഇത്തരക്കാര്‍ക്ക് കുടിയേറ്റ നിയന്ത്രണങ്ങളില്ലാതെ ഇവിടെ ജീവിക്കാനാവും.

ഐഎല്‍ആറിനായി അപേക്ഷിക്കുന്നതിനുള്ള മറ്റ് വഴികള്‍

1-നിങ്ങള്‍ ഒരു അഭയാര്‍ത്ഥി അല്ലെങ്കില്‍ ഹ്യൂമാനിറ്റേറിയന്‍ പ്രൊട്ടക്ഷന്‍ അല്ലെങ്കില്‍ ഡിസ്‌ക്രീഷണറി ലീവ് സ്റ്റാറ്റസിലുള്ള ആളാണെങ്കില്‍ ഐഎല്‍ആറിനായി അപേക്ഷിക്കാം.

2- നിങ്ങള്‍ നേരത്തെ ഐഎല്‍ആര്‍ സ്റ്റാറ്റസിലുള്ള ആളായിരുന്നുവെങ്കില്‍ വീണ്ടും ഇവിടേക്ക് വന്നാല്‍ ഐഎല്‍ആറിനായി അപേക്ഷിക്കാവുന്നതാണ്.

3-യുകെയിലെ സായുധസേനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഐഎല്‍ആറിനായി അപേക്ഷിക്കാം.

ഐഎല്‍ആറും യുകെയില്‍ ചെലവഴിക്കുന്ന സമയവും

ഐഎല്‍ആറിനായി അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങള്‍ നിര്‍ബന്ധമായും ചുരുങ്ങിയത് അഞ്ച് വര്‍ഷമെങ്കിലും യുകെയില്‍ ജീവിച്ചിരിക്കണം. ഇക്കാലത്തിനിടെ യുകെയ്ക്ക് പുറത്ത് ചെലവിടുന്ന സമയവുമായും ഒന്നിലധികം വിസയില്‍ യുകെയില്‍ ചെലവഴിക്കുന്നവരുമായും ബന്ധപ്പെട്ട് നിബന്ധനകളുണ്ട്.

യുകെയ്ക്ക് പുറത്ത് ചെലവിടുന്ന സമയം

ഇത് പ്രകാരം 12 മാസങ്ങള്‍ക്കിടെ യുകെയ്ക്ക് പുറത്ത് 180 ദിവസങ്ങളിലധികം ചെലവിടരുത്. നിങ്ങള്‍ ഈ നിയമത്തിന്റെ പരിധിയില്‍ വരുന്ന വ്യക്തിയാണെങ്കില്‍ ഇത്തരത്തില്‍ വിദേശത്ത് ചെലവഴിക്കുന്ന സമയം ചെലവഴിക്കുന്നത് കണക്കാക്കുന്നതിനായി ഹോം ഓഫീസ് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.

നിങ്ങള്‍ക്ക് ഒന്നില്‍ കൂടുതല്‍ വിസയുണ്ടെങ്കില്‍

നിങ്ങള്‍ യുകെയില്‍ ജീവിക്കുന്ന അഞ്ച് വര്‍ഷങ്ങള്‍ക്കിടെ താഴെപ്പറയുന്ന വിസകളില്‍ നിങ്ങള്‍ യുകെയില്‍ ജീവിക്കുന്ന സമയം ഐഎല്‍ആറിനായി ഉള്‍പ്പെടുത്താവുന്നതാണ്.

1- ഏത് ടയര്‍ 1 വിസയിലും യുകെയില്‍ ചെലവഴിക്കുന്ന സമയം ഐഎല്‍ആറിനായി പരിഗണിക്കും. എന്നാല്‍ ടയര്‍ 1 ( ഗ്രാജ്വേറ്റ് എന്‍ര്‍പ്രണര്‍ വിസയെ ഇതിന് പരിഗണിക്കില്ല.

2-സ്‌കില്‍ഡ് വര്‍ക്കര്‍ അല്ലെങ്കില്‍ ടയര്‍ 2 (ജനറല്‍)

3-സ്‌കെയില്‍-അപ് വര്‍ക്കര്‍

4-ടി2 മിനിസ്റ്റര്‍ അല്ലെങ്കില്‍ റിലീജിയന്‍ അല്ലെങ്കില്‍ ടയര്‍ 2 (മിനിസ്റ്റര്‍ ഓഫ് റിലീയിജിയന്‍)

5- ഇന്‍ര്‍നാഷണല്‍ സ്‌പോര്‍ട്‌സ്പഴ്‌സന്‍, ടി 2സ്‌പോര്‍ട്‌സ് പഴ്‌സന്‍ അല്ലെങ്കില്‍ ടയര്‍ 2 ( സ്‌പോര്‍ട്‌സ് പഴ്‌സന്‍)

6-ഇന്നൊവേറ്റര്‍

7- ഗ്ലോബല്‍ ടാലന്റ്

8-റെപ്രസന്റേറ്റീവ് ഓഫ് ഏന്‍ ഓവര്‍സീസ് ബിസിനസ്‌

Other News in this category



4malayalees Recommends