ഇത് 'കാട്ടുനീതി'! ബ്രിട്ടനില്‍ വെറുമൊരു 'മാപ്പ്' പറഞ്ഞാല്‍ ബലാത്സംഗ കേസിലെ പ്രതിക്ക് വരെ തലയൂരി പോകാം; കുട്ടികളെ ബലാത്സംഗം ചെയ്തവര്‍ ഉള്‍പ്പെടെ 1000-ലേറെ ലൈംഗിക കുറ്റവാളികള്‍ നീതിയുടെ മുന്നില്‍ നിന്നും രക്ഷപ്പെട്ടെന്ന് ഞെട്ടിക്കുന്ന കണക്ക്

ഇത് 'കാട്ടുനീതി'! ബ്രിട്ടനില്‍ വെറുമൊരു 'മാപ്പ്' പറഞ്ഞാല്‍ ബലാത്സംഗ കേസിലെ പ്രതിക്ക് വരെ തലയൂരി പോകാം; കുട്ടികളെ ബലാത്സംഗം ചെയ്തവര്‍ ഉള്‍പ്പെടെ 1000-ലേറെ ലൈംഗിക കുറ്റവാളികള്‍ നീതിയുടെ മുന്നില്‍ നിന്നും രക്ഷപ്പെട്ടെന്ന് ഞെട്ടിക്കുന്ന കണക്ക്

ഒരു 'സോറി' പറഞ്ഞാല്‍ നമ്മള്‍ ആരുടെയെങ്കിലും മനസ്സില്‍ ഏല്‍പ്പിച്ച മുറിവുകള്‍ ഉണക്കാന്‍ കഴിയുമോ? ഇല്ലെന്നതാണ് സത്യം. അങ്ങിനെ ഉള്ളപ്പോഴാണ് ലൈംഗിക കുറ്റവാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇരകളോട് മാപ്പ് പറഞ്ഞ് ക്രിമിനല്‍ റെക്കോര്‍ഡില്‍ ഇടംപിടിക്കുന്നതില്‍ തലയൂരിയത്. ബ്രിട്ടനിലാണ് ആയിരത്തിലേറെ ലൈംഗിക കുറ്റവാളികള്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ ഈ വിധം രക്ഷപ്പെട്ടതായി ഞെട്ടിക്കുന്ന കണക്കുകള്‍ വെളിപ്പെടുത്തുന്നത്.


2021, 2022 വര്‍ഷങ്ങളിലായി പോലീസ് കമ്മ്യൂണിറ്റി പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ച 1064 കേസുകളുണ്ട്. ഇതില്‍ കുട്ടികളെ ബലാത്സംഗം ചെയ്തവര്‍ വരെ ഉണ്ടെന്നതാണ് അതിലേറെ ഞെട്ടിക്കുന്ന വിഷയം. സാറാ എവറാര്‍ഡിനെ മെറ്റ് പോലീസ് ഓഫീസര്‍ വെയിന്‍ കൗസെന്‍സ് കൊലപ്പെടുത്തിയ വിവാദങ്ങള്‍ക്ക് ശേഷം സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങള്‍ ഗുരുതരമായി കണക്കാക്കുമെന്നായിരുന്നു വാഗ്ദാനം.

എന്നാല്‍ കഴിഞ്ഞ 12 മാസത്തിനിടെ കോടതിക്ക് പുറത്തുവെച്ച് ലൈംഗിക അതിക്രമങ്ങളില്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി കേസ് അവസാനിപ്പിക്കുന്നതിന്റെ എണ്ണം ഇരട്ടിയായി ഉയരുകയാണ് ചെയ്തത്. ലൈംഗിക കുറ്റകൃത്യങ്ങളില്‍ പെനാല്‍റ്റി ഏര്‍പ്പെടുത്തി കേസ് അവസാനിപ്പിക്കുന്നതില്‍ 53 ശതമാനം വര്‍ദ്ധവ് രേഖപ്പെടുത്തിയതായി ഹോം ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നു.

കമ്മ്യൂണിറ്റി റെസൊലൂഷന്‍ ചെറിയ തലത്തിലുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കാണ് പോലീസ് ഉപയോഗിക്കേണ്ടത്. ഇതില്‍ കുറ്റവാളികള്‍ അവരുടെ കുറ്റസമ്മതം രേഖപ്പെടുത്തും. ഇതുവഴി നഷ്ടപരിഹാരം നല്‍കാനും, റിഹാബിലിറ്റേഷന്‍ നടപടികള്‍ക്കും തയ്യാറാകും. ഇതിന് പുറമെ ഇരയെ കണ്ട് മാപ്പ് പറയുന്ന നടപടിയും ഉണ്ടാകും.

ബലാത്സംഗങ്ങള്‍ക്കും, ലൈംഗിക അതിക്രമങ്ങള്‍ക്കും, നഗ്നതാ പ്രദര്‍ശനത്തിനും ഉള്‍പ്പെടെ ഈ ഉപരോധങ്ങള്‍ ഉപയോഗപ്പെടുത്തിയ പോലീസ് നടപടിയാണ് രാജ്യത്തെ ഞെട്ടിക്കുന്നത്.
Other News in this category



4malayalees Recommends