അയല്‍ക്കാരെ ബുദ്ധിമുട്ടിക്കുകയും, വാടകയില്‍ വീഴ്ച വരുത്തുകയും ചെയ്താല്‍ ഇനി വാടകക്കാര്‍ പുറത്ത് കിടക്കും? സാമൂഹിക വിരുദ്ധ പെരുമാറ്റങ്ങള്‍ തടയാനുള്ള നീക്കങ്ങള്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് പാരയാകുമോ?

അയല്‍ക്കാരെ ബുദ്ധിമുട്ടിക്കുകയും, വാടകയില്‍ വീഴ്ച വരുത്തുകയും ചെയ്താല്‍ ഇനി വാടകക്കാര്‍ പുറത്ത് കിടക്കും? സാമൂഹിക വിരുദ്ധ പെരുമാറ്റങ്ങള്‍ തടയാനുള്ള നീക്കങ്ങള്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് പാരയാകുമോ?

അയല്‍ക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും, വാടക നല്‍കുന്നതില്‍ വീഴ്ച വരുത്തുകയും ചെയ്യുന്ന വാടകക്കാരെ പുറത്താക്കാന്‍ ലാന്‍ഡ്‌ലോര്‍ഡ്‌സിന് അധികാരം നല്‍കാന്‍ ഗവണ്‍മെന്റ്. സാമൂഹികവിരുദ്ധ പെരുമാറ്റങ്ങള്‍ക്ക് തടയിടാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രാബല്യത്തില്‍ വരുന്നതോടെയാണ് വാടകക്കാരെ പുറത്താക്കാന്‍ അധികാരങ്ങള്‍ നല്‍കുന്നത്.


എല്ലാ പുതിയ പ്രൈവറ്റ് ടെനന്‍സി എഗ്രിമെന്റുകളിലും സാമൂഹിക വിരുദ്ധ പെരുമാറ്റം തടയാനുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തും. ഈ വിഷയങ്ങളില്‍ പുറത്താക്കാനുള്ള നോട്ടീസ് പിരീഡ് നാലില്‍ നിന്നും രണ്ടാഴ്ചയിലേക്ക് ചുരുക്കുകയും ചെയ്യുമെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഥിരമായി പ്രശ്‌നക്കാരായി മാറുന്ന വാടകക്കാരാണ് പുറത്താക്കല്‍ നേരിടുക.

വാടകക്കാരെ വേഗത്തില്‍ പുറത്താക്കാനും നടപടികള്‍ വഴിയൊരുക്കും. കോടതികളില്‍ ഇത്തരം കേസുകള്‍ക്ക് മുന്‍ഗണന നല്‍കുകയാണ് ചെയ്യുക. അയല്‍ക്കാര്‍, ലാന്‍ഡ്‌ലോര്‍ഡ്‌സ്, സഹതാമസക്കാര്‍ എന്നിവരെ വാടകക്കാരുടെ പെരുമാറ്റം ഏത് വിധത്തില്‍ ബാധിക്കുന്നുവെന്ന് ജഡ്ജിമാര്‍ പരിശോധിക്കുന്ന തരത്തിലാണ് നിയമമാറ്റം.

റെന്റേഴ്‌സ് റിഫോം ബില്‍ ഈ മാറ്റങ്ങള്‍ സ്ഥിരപ്പെടുത്തും. കാരണമില്ലാതെ പുറത്താക്കല്‍, വാടക വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ വാടകക്കാര്‍ക്ക് ബില്‍ സംരക്ഷണം നല്‍കുമെന്നാണ് വിവരം. എയര്‍ബിഎന്‍ബിയില്‍ പ്രോപ്പര്‍ട്ടികള്‍ റെന്റ് നല്‍കുമ്പോള്‍ പുതിയ ഡാറ്റാബേസില്‍ രജിസ്റ്റര്‍ ചെയ്യണമെന്നതും നിബന്ധനയായി മാറും.
Other News in this category



4malayalees Recommends