Qatar

ഖത്തറി്ല്‍ റോഡ് മാര്‍ഗം സഞ്ചരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഗരാഫ അല്‍ റയ്യാന്‍ ഇന്റര്‍ചേഞ്ചിലും അല്‍ ലുഖ്ത സര്‍വീസ് റോഡിലും ഭാഗിക ഗതാഗത നിയന്ത്രണം
ഖത്തറിലെ ഗരാഫ അല്‍ റയ്യാന്‍ ഇന്റര്‍ചേഞ്ചിലും അല്‍ ലുഖ്ത സര്‍വീസ് റോഡിലും ഭാഗികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ഖത്തര്‍ പൊതുമരാമത്ത് വകുപ്പായ അഷ്ഗാല്‍ അറിയിച്ചു. ഓഗസ്റ്റ് 3 വരെയാണു റോഡ് അടയ്ക്കുക.  നാളെ മുതല്‍ ഗരാഫ അല്‍ റയ്യാന്‍ ഇന്റര്‍ചേഞ്ചില്‍ നിന്ന് ഇടത്തേയ്ക്കുള്ള എല്ലാ റോഡുകളും ഗരാഫത് അല്‍ റയ്യാന്‍ നേര്‍ക്കുള്ള വലത്തേ വളവും അടയ്ക്കും. അല്‍ ലുഖ്ത സ്ട്രീറ്റിലെ കിഴക്ക്-പടിഞ്ഞാറ് സര്‍വീസ് റോഡുകളും താല്‍ക്കാലികമായി അടക്കുക. അതേസമയം ദോഹയ്ക്കും ദുഖാനും ഇടയില്‍ നേരിട്ടുള്ള പാതയിലും ഗരാഫത് അല്‍ റയ്യാന്‍ തുരങ്കപാതയിലും ഗതാഗതം അനുവദിക്കും.ദുഖാനില്‍ നിന്ന് അല്‍ ലുഖ്ത സ്ട്രീറ്റ് വഴി ദോഹയിലേക്കു പോകുന്ന വാഹനങ്ങള്‍ ഖത്തര്‍ ഫൗണ്ടേഷന്റെ ഗേറ്റ് 14 അല്ലെങ്കില്‍ ഗേറ്റ് 2 ഉപയോഗിക്കണം. അല്‍ റയ്യാന്‍ റോഡിലെ യാത്രക്കാര്‍ ഗേറ്റ് ഒന്നിനു

More »

ഖത്തറിലെ അല്‍ ശമാല്‍ പാര്‍ക്കില്‍ പ്രവേശനം ഇനി സ്ത്രീകള്‍ക്കും 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കും മാത്രം
 ഖത്തറിലെ അല്‍ ശമാല്‍ പാര്‍ക്കില്‍ ഇനി സ്ത്രീകള്‍ക്കും 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കും മാത്രമായിരിക്കും പ്രവേശനം. ഖത്തര്‍ മുന്‍സിപ്പാലിറ്റി, പാരിസ്ഥിതിക മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പബ്ലിക്ക് പാര്‍ക്ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും അല്‍ ശമാല്‍ മുന്‍സിപ്പാലിറ്റിയുടെയും അഭ്യര്‍ത്ഥന പ്രകാരമാണ് തീരുമാനം. പാര്‍ക്കിലെ കളി സ്ഥലത്ത് 15 വയസില്‍

More »

കുട്ടികളെ വാഹനത്തിനുള്ളില്‍ തനിച്ചാക്കി പോകരുതെന്നു രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ്; മുന്നറിയിപ്പ് ചൂട് കൂടുന്ന സാഹചര്യത്തില്‍
കുട്ടികളെ വാഹനത്തിനുള്ളില്‍ തനിച്ചാക്കി പോകരുതെന്നു രക്ഷിതാക്കളോട് ഹമദ് ട്രൂമ സെന്റര്‍ അധികൃതരുടെ മുന്നറിയിപ്പ്. ചൂടും അന്തരീക്ഷമര്‍ദവും കനക്കുന്നതിനാല്‍ പാര്‍ക്കിങ്ങില്‍ വാഹനം നിര്‍ത്തി കുട്ടികളെ അതിനുള്ളില്‍ ഒറ്റയ്ക്കാക്കി പോകുന്നതു ഗുരുതര അപകടത്തിന് ഇടയാക്കും. വേനല്‍ക്കാലത്തു കാറിനുള്ളിലെ താപനില 40 ഡിഗ്രി സെല്‍ഷ്യസില്‍ അധികമാണ്. പുറത്തു ചൂട് കുറവാണെങ്കില്‍ പോലും

More »

ജുആന്‍ കാര്‍ലോസിന്റെയും കത്രീന വെലാര്‍ദെയുടെയും മാസ്മര പ്രകടനത്തിന് കാതോര്‍ത്ത് ഖത്തര്‍; ഓഗസ്റ്റ് ഒന്‍പതിന് നടക്കുന്ന സമ്മര്‍ ജാം ഇന്‍ ഖത്തര്‍ പരിപാടിയില്‍ താരങ്ങള്‍ അണി നിരക്കും
ഫിലിപ്പിനോ റോക്ക് ബാന്‍ഡ് ജുആന്‍ കാര്‍ലോസിന്റെയും ഓണ്‍ലൈനിലെ പാട്ട് തരംഗം കത്രീന വെലാര്‍ദെയുടെയും മാസ്മര പ്രകടനത്തിന് കാതോര്‍ത്ത് ഖത്തര്‍. ഓഗസ്റ്റ് ഒന്‍പതിന് നടക്കുന്ന സമ്മര്‍ ജാം ഇന്‍ ഖത്തര്‍ എന്ന പരിപാടിയില്‍ താരങ്ങള്‍ പങ്കെടുക്കും. അല്‍ ദാന ക്ലബ്ബിലെ അല്‍ ജിവാന്‍ ഹാളിലാണ് പരിപാടി നടക്കുക. 2000ലേറെ പേരെയാണ് കാണികളായി പ്രതീക്ഷിക്കുന്നത്. ദോഹ സിറ്റി ഇവന്റ്

More »

ചൂടില്‍ നിന്ന് രക്ഷിക്കാന്‍; ഖത്തറില്‍ ചൂട് കൂടുന്നത് തൊഴില്‍മേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സംഘം
ഖത്തറില്‍ ചൂട് കൂടുന്നത് തൊഴില്‍ മേഖലയില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് പഠിക്കാനായി വിവിധ മന്ത്രാലയങ്ങള്‍ ചേര്‍ന്ന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഉയര്‍ന്ന താപനില മൂലമുണ്ടാകുന്ന അപകടങ്ങളില്‍ നിന്നും തൊഴിലിടങ്ങളെയും തൊഴിലാളികളെയും സംരക്ഷിക്കുന്നതിന് പുതിയ കരട് ചട്ടക്കൂടുണ്ടാക്കുകയാണ് ലക്ഷ്യം. ഖത്തര്‍ ഭരണ വികസന മന്ത്രാലയവും തൊഴില്‍ സാമൂഹ്യക്ഷേമമന്ത്രാലയവും

More »

ശക്തമായ പ്രതിരോധ പരിപാടികള്‍ തുണയായി; അഞ്ചാംപനിയില്‍ നിന്ന് ഖത്തര്‍ സുരക്ഷിതം
 അമേരിക്കയിലും മറ്റുള്ള രാജ്യങ്ങളിലും വ്യാപകമായി പൊട്ടിപ്പുറപ്പെട്ട അഞ്ചാംപനിയില്‍ നിന്ന് ഖത്തര്‍ സുരക്ഷിതമാണെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥ അറിയിച്ചു. ശക്തമായ ദേശീയ പ്രതിരോധ പരിപാടികളുടെ ഫലമായി രാജ്യത്ത് ഈ രോഗം നിയന്ത്രിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് കമ്യൂണിക്കബിള്‍ ഡിസീസ് സെന്ററിന്റെ മെഡിക്കല്‍ ഡയറക്റ്ററായ ഡോ. മുന അല്‍ മസ്ലമാനി പറഞ്ഞു. ദേശീയ രോഗ പ്രതിരോധ പരിപാടിയുടെ

More »

ഇനി വിസ ഏജന്റുമാരുടെ ചതിയില്‍ കുരുങ്ങില്ല; ഖത്തറിലെ ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള വിസ നടപടികള്‍ അടുത്ത മാസം മുതല്‍ വിദേശരാജ്യങ്ങളിലെ വിസ കേന്ദ്രങ്ങള്‍ വഴി
രാജ്യത്തേക്കു ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള വിസ നടപടികള്‍ അടുത്ത മാസം മുതല്‍ വിദേശരാജ്യങ്ങളിലെ ഖത്തര്‍ വിസ കേന്ദ്രങ്ങള്‍ വഴിയെന്ന് അധികൃതര്‍.  ഈദുല്‍ അസ്ഹാ അവധിക്കു ശേഷം ഓഗസ്റ്റ് മധ്യത്തോടെ പുതിയ നടപടി പ്രാബല്യത്തിലാകുമെന്നു മന്ത്രാലയത്തിലെ വിസ സപ്പോര്‍ട്ട് സര്‍വീസ് വകുപ്പ് ഡയറക്ടര്‍ മേജര്‍ അബ്ദുല്ല അല്‍ മുഹന്നദി പറഞ്ഞു. ദോഹയിലെ മാന്‍പവര്‍ കമ്പനികള്‍ക്കും

More »

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ പ്രമേഹ രോഗ പ്രതിരോധ ഗവേഷണ പദ്ധതി ഖത്തറില്‍; ഉടന്‍ ആരംഭിക്കും
മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ പ്രമേഹ രോഗ പ്രതിരോധ ഗവേഷണ പദ്ധതി ഉടന്‍ ഖത്തറില്‍ ആരംഭിക്കും. പൊതുജനാരോഗ്യ കേന്ദ്രമായ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ഖത്തര്‍ ഫൌണ്ടേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഖത്തറിലെ പ്രായപൂര്‍ത്തിയായവരുടെ ജനസംഖ്യയില്‍ 17 ശതമാനം പേരും പ്രമേഹബാധിതരാണെന്നാണ് ഏറ്റവും പുതിയ കണ്ടെത്തല്‍. പ്രമേഹ രോഗികളുടെ എണ്ണം അപകടരമാം വിധം വര്‍ധിക്കുന്ന

More »

ബഹ്‌റൈനില്‍ നിന്നുള്ള 10 വയസുകാരിക്ക് തുണയായി ഖത്തറിലെ ഹമദ് ജനറല്‍ ഹോസ്പിറ്റല്‍; തലച്ചോറിലെ അതിസങ്കീര്‍ണ ശസ്ത്രക്രിയ വിജയം
ബഹ്‌റൈനില്‍ നിന്നുള്ള പത്തു വയസുകാരിക്ക് ഹമദ് ജനറല്‍ ഹോസ്പിറ്റലിലെ സര്‍ജന്‍മാര്‍ നടത്തിയ ശസ്ത്രക്രിയ വിജയം. ഹമദ് ജനറല്‍ ഹോസ്പിറ്റലിലെ ഹൈബ്രിഡ് ഓപ്പറേഷന്‍ റൂം ഉപയോഗിച്ച് ശിശു വിഭാഗത്തില്‍ നടത്തുന്ന ആദ്യത്തെ ഓപ്പറേഷനാണ് ഇത്. തലച്ചോറില്‍ അതി സങ്കീര്‍ണമായ ശസ്ത്രക്രിയയാണ് ഇവിടെ പെണ്‍കുട്ടിക്ക് നടത്തിയത്.  റിയല്‍ ടൈം നാവിഗേഷന്‍, ശസ്ത്രക്രിയ നടപടികളുടെ വിജയം സംബന്ധിച്ച

More »

ശൂറ കൗണ്‍സിലിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ ജനങ്ങളുടെ മനസറിയാന്‍ ഖത്തര്‍

ഖത്തറിന്റെ ശൂറ കൗണ്‍സിലിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കേണ്ട കാര്യത്തില്‍ നിലവിലെ തെരഞ്ഞെടുപ്പ് രീതി തുടരണമോ, അതോ അമീര്‍ നാമനിര്‍ദ്ദേശം ചെയ്താല്‍ മതിയോ എന്ന കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഹിത പരിശോധന നടത്താനുള്ള തീരുമാനവുമായി ഖത്തര്‍. ശൂറാ കൗണ്‍സില്‍ ഉദ്ഘാടന സമ്മേളനത്തില്‍

ഖത്തറില്‍ മൂടല്‍ മഞ്ഞിന് സാധ്യത ; ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖത്തറില്‍ വരും ദിവസങ്ങളില്‍ മൂടല്‍മഞ്ഞിന് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ്. തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ രാവിലെയും രാത്രിയിലും മൂടല്‍ മഞ്ഞ് പ്രത്യക്ഷപ്പെടുന്നതിനാല്‍ ദുരക്കാഴ്ച കുറയും. ദൂരക്കാഴ്ച രണ്ട് കിലോമീറ്ററിലും താഴൊയി കുറയാനും ഇടയുണ്ട്. വാഹന ഡ്രൈവര്‍മാര്‍

ലെബനന് സഹായവുമായി ഖത്തര്‍

ലെബനന് സഹായമെത്തിച്ച് ഖത്തര്‍. ആഭ്യന്തര സുരക്ഷാ വിഭാഗമായ ലഖ്വിയയുടെ സുരക്ഷാ സേനാംഗങ്ങളുടെ നേതൃത്വത്തിലാണ് ലെബനനില്‍ ഖത്തറിന്റെ സഹായമെത്തിച്ചത്. മരുന്ന്, താമസ സജ്ജീകരണങ്ങള്‍, ഭക്ഷ്യ വസ്തുക്കള്‍ എന്നിവ ഉള്‍പ്പെടെ സാധനങ്ങള്‍ വഹിച്ചുള്ള വിമാനം ചൊവ്വാഴ്ച

ഖത്തറില്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഇനി പുതിയ ഇലക്ട്രോണിക് അറ്റസ്റ്റേഷന്‍ സംവിധാനം

ഖത്തറില്‍ സര്‍ട്ടിഫിക്കറ്റുകളുടെയും രേഖകളുടെയും അറ്റസ്റ്റേഷന് ഇനി എളുപ്പം. അറ്റസ്റ്റേഷന്‍ പ്രക്രിയ കൂടുതല്‍ സുതാര്യവും ലളിതവും ആക്കുന്നതിനായി ഖത്തര്‍ അധികൃതര്‍ പുതിയ ഇലക്ട്രോണിക് അറ്റസ്റ്റേഷന്‍ സംവിധാനം ആരംഭിച്ചതോടെയാണിത്. വിദേശകാര്യ മന്ത്രാലയം വെബ്‌സൈറ്റ് വഴിയാണ് പുതിയ

ഇതു കൂട്ട വംശഹത്യ ; വെടിനിര്‍ത്തലിന് ഗൗരവ ഇടപെടല്‍ വേണമെന്ന് ഖത്തര്‍ അമീര്‍

ഗാസയ്ക്ക് പിറകേ ലെബനനിലേക്കും ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയതിന് പിന്നാലെ മേഖലയിലെ യുദ്ധ വ്യാപന ആശങ്ക പങ്കുവച്ച് ഏഷ്യന്‍ കോ ഓപറേഷന്‍ രാജ്യങ്ങളുടെ ദോഹ ഉച്ചകോടി ഇന്ത്യ ഉള്‍പ്പെടെ 35 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഉച്ചകോടിയുടെ ഉത്ഘാടന ചടങ്ങില്‍ ഖത്തര്‍ അമീര്‍ അന്താരാഷ്ട്ര സമൂഹത്തിനെ

ഇറാന്‍ പ്രസിഡന്റ് ഖത്തറില്‍

മിഡില്‍ ഈസ്റ്റ് മേഖലയില്‍ യുദ്ധം വ്യാപിക്കുമെന്ന ഭീഷണി നിലനില്‍ക്കെ ഇറാന്‍ പ്രസിഡന്റ് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ ബുധനാഴ്ച ഖത്തര്‍ സന്ദര്‍ശനത്തിനെത്തി. ഇറാന്‍ യുദ്ധത്തിനായി താല്‍പര്യപ്പെടുന്നില്ലെന്നും എന്നാല്‍ തങ്ങള്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് ഇസ്രായേല്‍