അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ യുകെയെ കൈവിടുകയാണോ? വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കാല്‍ശതമാനം ഇടിവ്; ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുമ്പോള്‍ രാജ്യംസാമ്പത്തിക തിരിച്ചടി അനുഭവിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ നിരവധി ഇമിഗ്രേഷന്‍ നിയന്ത്രണങ്ങളാണ് അടുത്തിടെ യുകെ പ്രഖ്യാപിച്ചത്. എന്നാല്‍ ഈ നിയന്ത്രണങ്ങള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടി നല്‍കുമെന്ന ഭീഷണിയാണ് നേരിടുന്നതെന്ന് യൂണിവേഴ്‌സിറ്റി മേധാവികള്‍ മുന്നറിയിപ്പ് നല്‍കി. വിദേശത്ത് നിന്നും എന്റോള്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ കാല്‍ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  ഗവണ്‍മെന്റിന്റെ പുതിയ നിയന്ത്രണങ്ങള്‍ക്ക് പുറമെ വിസാ ഫീസ് കുത്തനെ ഉയര്‍ത്തിയതും, ഗ്രാജുവേറ്റ് വര്‍ക്ക് അവകാശങ്ങള്‍ വെട്ടിച്ചുരുക്കുമെന്ന ഭീഷണികളും യുകെയുടെ സ്റ്റഡി ഡെസ്റ്റിനേഷന്‍ എന്ന പ്രതിച്ഛായയ്ക്ക് കളങ്കം സൃഷ്ടിച്ചതായി പ്രധാന യൂണിവേഴ്‌സിറ്റികളെയും, കോളേജുകളെയും പ്രതിനിധീകരിക്കുന്ന യൂണിവേഴ്‌സിറ്റീസ് യുകെ വ്യക്തമാക്കി.  ഈ വര്‍ഷം അനുവദിച്ച സ്റ്റഡി വിസകളില്‍ കഴിഞ്ഞ വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ 33% ഇടിവ് രേഖപ്പെടുത്തിയതായി 60-ലേറെ യുകെ യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള ഡാറ്റ വ്യക്തമാക്കി. ജനുവരിയിലെ ഇമിഗ്രേഷന്‍ മാറ്റങ്ങള്‍ക്ക് ശേഷം പോസ്റ്റ്ഗ്രാജുവേറ്റ് കോഴ്‌സുകളിലെ എന്റോള്‍മെന്റില്‍ 40 ശതമാനത്തിലേറെ കുറവ് വന്നതായും 70 യൂണിവേഴ്‌സിറ്റികളില്‍ യുയുകെ നടത്തിയ സര്‍വ്വെ ചൂണ്ടിക്കാണിക്കുന്നു.  'എണ്ണം കുറയ്ക്കാനാണ് ഗവണ്‍മെന്റ് ആഗ്രഹിക്കുന്നതെങ്കിലും ഈ വര്‍ഷം പ്രഖ്യാപിച്ച നയം മാറ്റങ്ങള്‍ വഴി ഇത് നേടിക്കഴിഞ്ഞു. ഇതിലും രൂക്ഷമായി നീങ്ങിയാല്‍ യുകെയിലെ നഗരങ്ങളിലെയും, പട്ടണങ്ങളിലെയും സമ്പദ് വ്യവസ്ഥകള്‍ തകരും, നിരവധി യൂണിവേഴ്‌സിറ്റികളും ഈ അവസ്ഥയിലാകും', യുയുകെ ചീഫ് എക്‌സിക്യൂട്ടീവ് വിവിയന്‍ സ്റ്റേണ്‍ പറഞ്ഞു.  ജനുവരിയില്‍ പ്രഖ്യാപിച്ച നയങ്ങളുടെ വരവോടെ മാസ്‌റ്റേഴ്‌സ് ഡിഗ്രി പോലുള്ള കോഴ്‌സുകളില്‍ പ്രവേശിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പുറമെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് ഓഫറും അനിശ്ചിതത്വം നേരിടുന്നതാണ് വിദ്യാര്‍ത്ഥികളെ അകറ്റുന്നതെന്ന് യുയുകെ

Top Story

Latest News

ട്രാഫിക് നിയമം ലംഘിച്ച് നടി, പിന്നാലെ പൊലീസുമായി തര്‍ക്കം! ഉദ്യോഗസ്ഥന്റെ വസ്ത്രം വലിച്ചുകീറി ഫോണ്‍ പിടിച്ചെടുത്തു ; കേസ്

ട്രാഫിക് നിയമം ലംഘിച്ച് യാത്ര ചെയ്തത് തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥരുമായി കലഹിച്ച് തെലുങ്ക് നടി സൗമ്യ ജാനു. ഹൈദരാബാദിലെ ബഞ്ജാര ഹില്‍സിലായിരുന്നു സംഭവം. കഴിഞ്ഞ രാത്രി തന്റെ ആഡംബര കാറില്‍ സ്വയം ഡ്രൈവ് ചെയ്യുമ്പോഴാണ് നിയമം തെറ്റിച്ച് വണ്‍വേ റോഡിലൂടെ പോകാന്‍ നടി ശ്രമിച്ചത്. ഇതേ തുടര്‍ന്ന് പൊലീസ് കാര്‍ തടയുകയായിരുന്നു. എന്നാല്‍ തനിക്ക് അത്യാവശ്യമായി പോകണമെന്ന് പറഞ്ഞു നടി അലറുകയും ഉദ്യോഗസ്ഥനെ അധിക്ഷേപിക്കുകയായിരുന്നു. താരത്തിന്റെ അധിക്ഷേപം ഉദ്യോഗസ്ഥന്‍ ചിത്രീകരിക്കുന്നത് തടയാനും നടി ശ്രമിക്കുന്നുണ്ട്. നടിയെ സമാധാനിപ്പിക്കാന്‍ പലരും ശ്രമിച്ചെങ്കിലും, തുടര്‍ന്നും അധിക്ഷേപിക്കുന്നത് ഉദ്യോഗസ്ഥന്‍ പകര്‍ത്തിയ ദൃശ്യത്തിലുണ്ട്. അത്യാവശ്യ ജോലിയുണ്ടെന്ന് പറഞ്ഞാണ്, തെറ്റു സമ്മതിക്കാതെ ഉദ്യോഗസ്ഥനുമായി നടി തര്‍ക്കത്തിലേര്‍പ്പെട്ടത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. പലരും നടിയെ ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഉദ്യോഗസ്ഥനെ ശാരീരികമായും സൗമ്യ ആക്രമിച്ചു. നടി തന്റെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്‌തെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഐപിസി സെക്ഷന്‍ 353, 184 എംവിഎ എന്നീ വകുപ്പുകള്‍ പ്രകാരം നടിക്കെതിരെ കേസ് എടുത്തിട്ടുണ്ട്.  

Specials

Spiritual

അഭിഷേകാഗ്നി ലണ്ടന്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച
വലിയ നോമ്പിനോടനുബന്ധിച്ച് ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 17ാം തിയതി ശനിയാഴ്ച രാവിലെ 11 മണി മുതല്‍ വൈകീട്ട് അഞ്ചു മണി വരെ അഭിഷേകാഗ്നി യുകെ ടീം നയിക്കും. കുരിശിന്റെ വഴി പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷനില്‍ വിശുദ്ധ

More »

Association / Spiritual

ബ്രിസ്‌റ്റോള്‍ മലയാളികള്‍ക്കായി പുതിയ സംഘടന ; ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്‍ ചെയര്‍മാനായി നോയിച്ചന്‍ അഗസ്റ്റിനേയും പ്രസിഡന്റായി സെന്‍ കുര്യാക്കോസിനേയും സെക്രട്ടറിയായി ചാക്കോ വര്‍ഗീസിനേയും തെരഞ്ഞെടുത്തു
ബ്രിസ്‌റ്റോളിലെ മലയാളി സമൂഹത്തിനായി പുതിയ കൂട്ടായ്മ. ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്‍ (ബിഎംഎ)യില്‍ നാട്ടില്‍ നിന്ന് പുതിയതായി ബ്രിസ്റ്റോളിലെത്തിയവരും നിലവില്‍ ബ്രിസ്‌റ്റോളില്‍ താമസിക്കുന്ന മലയാളി സമൂഹവും ഒത്തുചേരുന്നു.

More »

classified

എംഫാം പഠിച്ച മലങ്കര കത്തോലിക്കാ മലയാളി യുവതിയ്ക്ക് വരനെ തേടുന്നു
എംഫാം പഠിച്ച് കേരളത്തില്‍ ജോലി ചെയ്യുന്ന മലങ്കര കത്തോലിക്കാ യുവതിയ്ക്ക് (27 വയസ്സ്) ഇന്ത്യയിലോ വിദേശത്തോ ജോലി ചെയ്യുന്ന അനുയോജ്യരായ ക്രിസ്ത്യന്‍ യുവാക്കളുടെ മാതാപിതാക്കളില്‍ നിന്ന് വിവാഹ ആലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു കൂടുതല്‍

More »

Crime

മൂന്നുവയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ഓടുന്ന ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞു; അമ്മയും കാമുകനും പിടിയില്‍
രാജസ്ഥാനില്‍ മൂന്നുവയസുകാരിയെ കൊലപ്പെടുത്തി ഓടുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ അമ്മയും കാമുകനും പിടിയില്‍. ശ്രീഗംഗാനഗറിലായിരുന്നു സംഭവം. രാജസ്ഥാന്‍ സ്വദേശികളായ സുനിത, സണ്ണി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സുനിതയാണ്

More »Technology

ഫേസ്ബുക്ക് സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നു
ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ (ഒ.എസ്) കമ്പനിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി സ്വന്തം പ്ലാറ്റ്‌ഫോമിനായി ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ ഫേസ്ബുക്ക് ചര്‍ച്ച

More »

Cinema

പക്ഷിയെ പോലെ പറന്ന് നടക്കുകയാണ് അദ്ദേഹം..; കുറിപ്പുമായി മയോനി
സംഗീത സംവിധായകന്‍ ഗോപി സുന്ദറിനെ കുറിച്ച് മയോനി എന്ന പ്രിയ നായര്‍ പങ്കുവച്ച കുറിപ്പ് ചര്‍ച്ചയാകുന്നു. ഗായികമാരായ അഭയ ഹിരണ്‍മയിയും അമൃത സുരേഷുമായുള്ള വേര്‍പിരിയിലിന് പിന്നാലെ മയോനി എന്ന തന്റെ പുതിയ സുഹൃത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് ഗോപി

More »

Automotive

നിങ്ങള്‍ക്കും രൂപകല്‍പന ചെയ്യാം റോയല്‍ എന്‍ഫീല്‍ഡിന്റെ ബുള്ളറ്റുകള്‍
ഇന്ത്യയില്‍ രൂപകല്‍പന പരിസ്ഥിതി വളര്‍ത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി റോയല്‍ എന്‍ഫീല്‍ഡിന്റെ ബില്‍ഡ് യുവര്‍ ഓണ്‍ ലെജന്‍ഡ് എന്ന പദ്ധതി ഇതില്‍ താല്‍പര്യമുള്ളവരേയും വലിയ മോട്ടോര്‍സൈക്ലിങ് സമൂഹത്തേയും ബ്രാന്‍ഡിന്റെ

More »

Health

കുട്ടികള്‍ വീണ്ടും ഓഫ്‌ലൈനിലേക്ക്, കണ്ണുകളുടെ ആരോഗ്യം ഉറപ്പാക്കണം
കൊവിഡിന്റെ വരവോടെ ഡിജിറ്റല്‍ പഠനത്തിലേക്ക് മാറിയ കുട്ടികള്‍ വീണ്ടും ക്ലാസ് മുറികളിലേക്ക് എത്തിയിരിക്കുകയാണ്. ഓണ്‍ലൈന്‍ പഠനകാലത്ത് നിരന്തരം മൊബൈല്‍, ടാബ്, കമ്പ്യൂട്ടര്‍, ടിവി തുടങ്ങിയ വിവിധ തരത്തിലുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ

More »

Women

ഇറ്റലിയില്‍ പാര്‍ലമെന്റിനകത്ത് കുഞ്ഞിനെ മുലയൂട്ടി വനിതാ സഭാംഗം
ഇറ്റലിയില്‍ പാര്‍ലമെന്റിനകത്ത് കുഞ്ഞിനെ മുലയൂട്ടിക്കൊണ്ട് ചരിത്രത്തില്‍ തന്നെ ഇടം നേടുകയാണൊരു വനിതാ സഭാംഗം. ഗില്‍ഡ സ്‌പോര്‍ട്ടീല്ലോ എന്ന യുവതിയാണ് മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ പാര്‍ലമെന്റിനകത്ത് വച്ച് മുലയൂട്ടിയത്. ഇതിന്റെ

More »

Cuisine

അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദനങ്ങള്‍', തലൈവി കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞത്: കങ്കണ

തലൈവി സിനിമ കണ്ട് അച്ഛനും അമ്മയും തന്നെ അഭിനന്ദിച്ചതിനെ കുറിച്ച് കങ്കണ റണാവത്ത്. 'അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദനങ്ങള്‍' എന്നാണ് സിനിമ കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞത് എന്നാണ് താരം പറയുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രത്യേക

More »

Obituary

കെ ജി ജനാര്‍ദ്ദനന്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: ഹരിപ്പാട് സ്വദേശിയും അമേരിക്കയിലെ ആദ്യകാല മലയാളിയും, സാമൂഹ്യസാംസ്‌ക്കാരിക മേഖലകളില്‍ നിറസാന്നിധ്യവുമായിരുന്ന കെ ജി ജനാര്‍ദ്ദനന്‍ സെപ്തംബര്‍ 27ന് അന്തരിച്ചു. വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ സ്ഥാപക അംഗവും

More »

Sports

ഷമിയുടെ തെറ്റുകള്‍ കാരണം, അത്യാഗ്രഹം കാരണം, അവന്റെ വൃത്തികെട്ട മനസ്സ് കാരണം, മൂന്ന് പേരും അനുഭവിച്ചു,പണത്തിലൂടെ തന്റെ നെഗറ്റീവ് പോയിന്റുകള്‍ മറയ്ക്കാന്‍ ശ്രമിക്കുന്നു ; ഷമിക്കെതിരെ ഹസിന്‍

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം. ലോകകപ്പ് 2023 സെമി ഫൈനലിലെ അദ്ദേഹത്തിന്റെ അസാധാരണ പ്രകടനം ഒന്ന് കൊണ്ട് മാത്രമാണ് ഇന്ത്യ തോല്‍വി ഉറപ്പിച്ച ഘട്ടത്തില്‍ നിന്ന് ഫൈനലില്‍

More »

പക്ഷിയെ പോലെ പറന്ന് നടക്കുകയാണ് അദ്ദേഹം..; കുറിപ്പുമായി മയോനി

സംഗീത സംവിധായകന്‍ ഗോപി സുന്ദറിനെ കുറിച്ച് മയോനി എന്ന പ്രിയ നായര്‍ പങ്കുവച്ച കുറിപ്പ് ചര്‍ച്ചയാകുന്നു. ഗായികമാരായ അഭയ ഹിരണ്‍മയിയും അമൃത സുരേഷുമായുള്ള വേര്‍പിരിയിലിന് പിന്നാലെ

ദീപികയും രണ്‍വീറും മാതാപിതാക്കളാകാന്‍ ഒരുങ്ങുന്നു; വിശേഷം പങ്കിട്ട് താരദമ്പതികള്‍

ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണിനും രണ്‍വീര്‍ സിംഗിനും സെപ്തംബറില്‍ കുഞ്ഞുപിറക്കും. ഇരുവരും മാതാപിതാക്കളാകാന്‍ ഒരുങ്ങുന്നുവെന്ന സന്തോഷ വാര്‍ത്ത ആരാധകരുമായി

ആ ട്രോളേറ്റുവാങ്ങിയ അഭിമുഖം കണ്ടാണ് പ്രശാന്ത് പരിചയപ്പെട്ടതും വിവാഹത്തിലേക്ക് എത്തിയതും ; തുറന്നുപറഞ്ഞ് ലെന

രണ്ട് ദിവസം മുന്‍പാണ് ഇന്ത്യന്‍ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്‍ ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണനെ തെരഞ്ഞെടുത്തത്. മലയാളിയായ പ്രശാന്ത് പാലക്കാട് സ്വദേശിയാണ്. പ്രശാന്തിനെ ദൗത്യ

ട്രാഫിക് നിയമം ലംഘിച്ച് നടി, പിന്നാലെ പൊലീസുമായി തര്‍ക്കം! ഉദ്യോഗസ്ഥന്റെ വസ്ത്രം വലിച്ചുകീറി ഫോണ്‍ പിടിച്ചെടുത്തു ; കേസ്

ട്രാഫിക് നിയമം ലംഘിച്ച് യാത്ര ചെയ്തത് തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥരുമായി കലഹിച്ച് തെലുങ്ക് നടി സൗമ്യ ജാനു. ഹൈദരാബാദിലെ ബഞ്ജാര ഹില്‍സിലായിരുന്നു സംഭവം. കഴിഞ്ഞ രാത്രി തന്റെ ആഡംബര

ശോഭന തിരുവനന്തപുരത്ത് മത്സരിക്കണമെന്നാണ് ആഗ്രഹം, കേന്ദ്ര നേതൃത്വം ചര്‍ച്ച നടത്തുകയാണ്: സുരേഷ് ഗോപി

നടി ശോഭന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്നാണ് തന്റെ ആഗ്രഹമെന്ന് സുരേഷ് ഗോപി. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി ശോഭന മത്സരിക്കുന്നതിനെ കുറിച്ചുള്ള

വിജയ് സാറിനോട് ഞാന്‍ അക്കാര്യം സംസാരിച്ചിട്ടില്ല.. വിജയ് അങ്കിളിന് വോട്ട് ചെയ്യുമെന്ന് മകള്‍ പറയാറുണ്ട്: മീന

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് നടി മീന പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുന്നു. രാഷ്ട്രീയം എന്താണെന്ന് താന്‍ പറഞ്ഞു കൊടുത്ത ശേഷം തന്റെ മകള്‍ വിജയ്ക്ക് വോട്ട് ചെയ്യും എന്ന്

നടി തപ്‌സി പന്നു വിവാഹിതയാകുന്നു, വരന്‍ കായികതാരം

ബോളിവുഡ് താരം തപ്‌സി പന്നു വിവാഹിതയാകാന്‍ ഒരുങ്ങുന്നു. ബാഡ്മിന്റണ്‍ പ്ലെയറായ മത്യാസ് ബോ ആണ് വരന്‍. ദീര്‍ഘകാലമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. സിഖ്ക്രിസ്ത്യന്‍ ആചാര

ചന്ദനക്കുടം നേര്‍ച്ചയില്‍ പങ്കെടുത്ത് എ ആര്‍ റഹ്മാന്‍; മടങ്ങിയത് ഓട്ടോയില്‍

അണ്ണാശാല ഹസ്രത്ത് സയ്യിദ് മൂസ ഷാ ഖാദിരി ദര്‍ഗയിലെ ചന്ദനക്കുട നേര്‍ച്ചയില്‍ പങ്കെടുത്ത് സംഗീതജ്ഞന്‍ എ ആര്‍ റഹ്മാന്‍ മടങ്ങിയത് ഓട്ടോറിക്ഷയില്‍. ദര്‍ഗയില്‍ വാര്‍ഷിക


Poll

ഡൊണാള്‍ഡ് ട്രം പ് ഇസ്ലാമിക തീവ്രവാദത്തെ ഇല്ലായ്മ ചെയ്യും എന്ന് കരുതുന്നുണ്ടോ