വീട്ടമ്മമാരുടെ കഠിനാദ്ധ്വാനത്തിന് മൂല്യം നിശ്ചയിക്കാനാവില്ല; വീട്ടമ്മയായതിനാല്‍ നഷ്ടപരിഹാരം കുറച്ച ഹൈക്കോടതി തീരുമാനത്തിന് എതിരെ സുപ്രീംകോടതി

വീട്ടമ്മമാരുടെ കഠിനാദ്ധ്വാനത്തിന് മൂല്യം നിശ്ചയിക്കാനാവില്ല; വീട്ടമ്മയായതിനാല്‍ നഷ്ടപരിഹാരം കുറച്ച ഹൈക്കോടതി തീരുമാനത്തിന് എതിരെ സുപ്രീംകോടതി
വീട്ടമ്മമാരുടെ കഠിനാദ്ധ്വാനത്തിന് മൂല്യം നിശ്ചയിക്കാനാവില്ലെന്നും ഭര്‍ത്താവിന്റെ ഓഫീസ് ജോലിയുടെ മൂല്യത്തെക്കാള്‍ ഒട്ടും കുറവല്ല ഭാര്യയുടെ വീട്ടുജോലിയെന്നും സുപ്രീംകോടതി.

വീട്ടമ്മമാരുടെ കഠിനാദ്ധ്വാനത്തിനും ചെയ്യുന്ന ജോലിക്കും സാമ്പത്തിക മൂല്യം നിശ്ചയിക്കുന്നത് വളരെയധികം ബുദ്ധിമുട്ടാണെന്നും അവരുടെ ജോലിയുടെ പ്രാധാന്യം ഒട്ടും കുറയുന്നില്ലെന്നും ജസ്റ്റിസ് എന്‍.വി.രമണ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് അഭിപ്രായപ്പെട്ടു.

വീട്ടമ്മമാര്‍ ചെയ്യുന്ന ജോലികളുടെയും സേവനത്തിന്റെയും ത്യാഗത്തിന്റെയും മൂല്യം കണക്കാക്കിയാകണം കോടതികള്‍ അവരുടെ സാങ്കല്പിക വരുമാനം നിശ്ചയിക്കേണ്ടതെന്നും കോടതി അഭിപായപ്പെട്ടു.

വാഹനാപകടത്തില്‍ മരിച്ച വീട്ടമ്മയുടെ മക്കള്‍ക്കുളള നഷ്ടപരിഹാരം സംബന്ധിച്ച ഒരു കേസ് പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം

ഏപ്രിലില്‍ വാഹനാപകടത്തില്‍ മരിച്ച പൂനം വിനോദ് ദമ്പതികളുടെ മക്കള്‍ക്ക് 40.7 ലക്ഷം രൂപ മോട്ടോര്‍ ആക്‌സിഡന്റ്‌സ് ക്ലെയിം ട്രിബ്യൂണല്‍ നല്‍കിയെങ്കിലും ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ അപ്പീലിന്മേല്‍ ഡല്‍ഹി ഹൈക്കോടതി ഇത് 22 ലക്ഷം രൂപയായി കുറച്ചിരുന്നു.

വാഹനാപകടത്തില്‍ മരിച്ച പൂനം വീട്ടമ്മയായതിനാല്‍ ഇവരുടെ വരുമാനം കുറച്ചു കാണിച്ചാണ് ഡല്‍ഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. ഈ കേസ് പരിഗണിച്ച സുപ്രീംകോടതി നഷ്ടപരിഹാരത്തുക 33.2 ലക്ഷമായി ഉയര്‍ത്തി. മൂന്നംഗബെഞ്ച് ഐക്യകണ്‌ഠേനയാണ് തീരുമാനം കൈക്കൊണ്ടത്.

Other News in this category



4malayalees Recommends