കമല ജയിച്ചാല്‍ ഇസ്രയേല്‍ ഇല്ലാതാകുമെന്ന് ട്രംപ്, ലോക നേതാക്കള്‍ ട്രംപിനെ നോക്കിച്ചിരിക്കുന്നെന്ന് കമല; യുഎസ് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥി സംവാദം വാക് പോരിലെത്തി

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംവാദത്തില്‍ കൊമ്പുകോര്‍ത്ത് സ്ഥാനാര്‍ഥികളായ ഡോണള്‍ഡ് ട്രംപും കമല ഹാരിസും. വിവാദ വിഷയങ്ങളില്‍ പരസ്പരം കടന്നാക്രമിച്ച് കൊണ്ടാണ് ഫിലാഡല്‍ഫിയയില്‍ നടന്ന ഇത്തവണത്തെ ആദ്യ സംവാദത്തില്‍ ഇരു സ്ഥാനാര്‍ഥികളും പങ്കെടുത്തത്. ട്രംപ് വരുത്തിയ വിനകള്‍ നീക്കുകയാണ് പ്രസിഡനറ് ജോ ബൈഡനെന്ന് കമല ഹാരിസ് സംവാദത്തില്‍ പറഞ്ഞു. ബൈഡന്റെ ഭരണത്തില്‍ അമേരിക്കന്‍ മധ്യവര്‍ഗം തിരിച്ചടി നേരിടുന്നെന്നായിരുന്നു ട്രംപിന്റെ മറുപടി. അമേരിക്കന്‍ സാമ്പത്തിക രംഗത്തെ കുറിച്ചുള്ള വാഗ്വാദം, കുടിയേറ്റം, ക്യാപ്പിറ്റല്‍ ആക്രമണം, ഗര്‍ഭഛിദ്ര നിയമം തുടങ്ങിയ വിഷയങ്ങളില്‍ ഇരുവരും ഏറ്റുമുട്ടി. കമല ഹാരിസിനെ ഒരു ഘട്ടത്തില്‍ മാര്‍ക്സിസ്റ്റ് എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ബൈഡന്‍ ഭരണകൂടം ഭ്രാന്തന്‍ നയങ്ങള്‍ കൊണ്ട് രാജ്യത്തെ നശിപ്പിച്ചു എന്നും ഡോണള്‍ഡ് ട്രംപ് ആരോപിച്ചു. ട്രംപിനോടുള്ള അമേരിക്കന്‍ ജനതയുടെ മടുപ്പിന്റെ സൂചനയാണ് റാലികളില്‍ കാണുന്ന ജനങ്ങളുടെ കുറവെന്നായിരുന്നു കമലയുടെ പ്രതിരോധം. ലോക നേതാക്കള്‍ ട്രംപിനെ നോക്കി ചിരിക്കുകയാണ് എന്നും കമല ഹാരിസ് തുറന്നടിച്ചു. അമേരിക്കന്‍ സാമ്പത്തിക രംഗത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ വിദേശ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തുക എന്ന ട്രംപിന്റെ നയങ്ങളെയും കമല ഹാരിസ് വിമര്‍ശിച്ചു. ഏറ്റവും മോശമായ തൊഴിലില്ലായ്മയാണ് ട്രംപ് ഭരണകാലം സമ്മാനിച്ചത്, ഞങ്ങള്‍ അധികാരത്തിലെത്തി ആദ്യം ചെയ്തത് ഈ സാഹചര്യം ഇല്ലാതാക്കുക എന്നതായിരുന്നു. എന്നാല്‍, രാജ്യത്തെ പണപ്പെരുപ്പ് നിരക്ക് ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ പ്രതിരോധം. ബൈഡന്‍ ഭരണകാലം ഇടത്തരകക്കാരുടെ ജീവിതം ദുരിതപൂര്‍ണമാക്കിയെന്നും അദ്ദേഹം ആരോപിച്ചു. കുടിയേറ്റ വിഷയത്തിലേ ചര്‍ച്ചയില്‍ മെക്സികന്‍ കുടിയേറ്റത്തെ ഭ്രാന്തന്‍മാരുടെ കുടിയേറ്റം എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഗര്‍ഭഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം അസാധുവാക്കാനുള്ള സുപ്രീംകോടതി വിധിയിലായിരുന്നു പിന്നീടുള്ള ചര്‍ച്ചകള്‍ എത്തിനിന്നത്. ഗര്‍ഭഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം സംസ്ഥാനങ്ങളുടെ അധികര പരിധിയില്‍ നിലനില്‍ക്കണം എന്ന നിലപാടാണ്

Top Story

Latest News

ഇത് ചതിയാണ്, ലൈംഗികാരോപണം ഗൂഢാലോചന.. പിന്നില്‍ സിനിമയിലുള്ളവര്‍ തന്നെയെന്ന് സംശയം: നിവിന്‍ പോളി

തനിക്കെതിരെ എത്തിയ ലൈംഗികാരോപണം ഗൂഢാലോചനയെന്ന് ഉന്നയിച്ച് ക്രൈം ബ്രാഞ്ചിന് പരാതി നല്‍കി നടന്‍ നിവിന്‍ പോളി. സിനിമയില്‍ ഉള്ളവര്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് സംശയമുണ്ടെന്ന് വ്യക്തമാക്കിയാണ് നിവിന്‍ ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ടെത്തി പരാതി നല്‍കിയത്. തനിക്കെതിരായ പീഡന പരാതി ചതിയാണെന്നും താന്‍ നിരപരാധിയാണെന്നും പരാതിയില്‍ പറയുന്നുണ്ട്. സെപ്റ്റംബര്‍ 3ന് ആണ് നിവിന്‍ പോളിക്കെതിരെ പീഡനാരോപണം എത്തിയത്. അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന പരാതിയാണ് എത്തിയത്. എറണാകുളം ഊന്നുകല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കുകയും ചെയ്തു. അന്ന് രാത്രി തന്നെ തനിക്കെതിരെ എത്തിയ പരാതി വ്യാജമാണെന്നും സത്യം തെളിയിക്കാന്‍ ഏതറ്റം വരെ പോകുമെന്നും നിവിന്‍ പ്രസ് മീറ്റില്‍ വ്യക്തമാക്കിയിരുന്നു. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം ഡിസംബര്‍ 14ന് നിവിന്‍ പോളി വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ ഷൂട്ടിംഗില്‍ ആയിരുന്നുവെന്ന് വ്യക്തമാക്കി ചിത്രത്തിന്റെ സംവിധായകന്‍ ആയ വിനീത് ശ്രീനിവാസന്‍ രംഗത്തെത്തിയിരുന്നു. ഡിസംബര്‍ 14ന് ഷൂട്ടിംഗില്‍ നിവിന്‍ പോളി ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ച് നടന്‍ ഭഗത് മാനുവലും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ പീഡനം നടന്ന തിയ്യതി താന്‍ പറഞ്ഞത് ഉറക്കപ്പിച്ചിലായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന് മുന്നില്‍ യുവതി മൊഴി നല്‍കിയത്. 2023 ഡിസംബര്‍ 14, 15 തിയതികളിലാണ് ലൈംഗിക അതിക്രമം ഉണ്ടാതെന്ന് താന്‍ പറഞ്ഞത് ഉറക്കപ്പിച്ചിലാണെന്നും പൊലീസ് സത്യം അനേഷിച്ച് കണ്ടെത്തട്ടെയെന്നും മൊഴിയെടുപ്പിന് ശേഷം യുവതി പ്രതികരിച്ചു. അന്വേഷണ സംഘം തന്റെ വരുമാന വിവരങ്ങള്‍ തിരക്കാനാണ് വിളിച്ചതെന്നും കേസ് അട്ടിമറിക്കുന്നുവെന്ന സംശയം ഉണ്ടെന്നും യുവതി

Specials

Spiritual

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക മിഷന്‍ ലീഗ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ ശ്ലാഘനീയം - അപ്പസ്‌തോലക് നൂണ്‍ഷിയോ ആര്ച്ചു ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കല്‍
ചിക്കാഗോ: സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിലെ പ്രധാന തിരുനാളില്‍ പങ്കെടുക്കാനായി ഹ്രസ്വ സന്ദര്‍ശനത്തിന് എത്തിയ ബിഷപ്പ് മാര്‍ കുര്യന്‍ വയലിങ്കല്‍ സെന്‍മേരിസ് ഇടവകയിലെ മിഷന്‍ ലീഗ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങളെ പ്രത്യേകം അഭിനന്ദിച്ചു

More »

Association

ചിക്കാഗോ സെന്റ് മേരീസ് ഇടവകയിലെ പരിശുദ്ധ ദൈവമാതാവിന്റെ ദര്‍ശന ഭക്തിനിര്‍ഭരമായി ആഘോഷിച്ചു
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിലെ പരിശുദ്ധ ദൈവമാതാവിന്റെ ദര്‍ശന തിരുനാള്‍ ഒന്‍പത് ദിവസങ്ങള്‍ നീണ്ടു നിന്ന ഭക്തിനിര്‍ഭരമായ പരിപാടികളോടെ സമാപിച്ചു. കോട്ടയം കല്ലിശ്ശേരി ഇടവക വികാരി റവ. ഫാ. റെന്നി കട്ടേല്‍

More »

classified

എംഫാം പഠിച്ച മലങ്കര കത്തോലിക്കാ മലയാളി യുവതിയ്ക്ക് വരനെ തേടുന്നു
എംഫാം പഠിച്ച് കേരളത്തില്‍ ജോലി ചെയ്യുന്ന മലങ്കര കത്തോലിക്കാ യുവതിയ്ക്ക് (27 വയസ്സ്) ഇന്ത്യയിലോ വിദേശത്തോ ജോലി ചെയ്യുന്ന അനുയോജ്യരായ ക്രിസ്ത്യന്‍ യുവാക്കളുടെ മാതാപിതാക്കളില്‍ നിന്ന് വിവാഹ ആലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു കൂടുതല്‍

More »

Crime

മൂന്നുവയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ഓടുന്ന ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞു; അമ്മയും കാമുകനും പിടിയില്‍
രാജസ്ഥാനില്‍ മൂന്നുവയസുകാരിയെ കൊലപ്പെടുത്തി ഓടുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ അമ്മയും കാമുകനും പിടിയില്‍. ശ്രീഗംഗാനഗറിലായിരുന്നു സംഭവം. രാജസ്ഥാന്‍ സ്വദേശികളായ സുനിത, സണ്ണി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സുനിതയാണ്

More »



Technology

ഫേസ്ബുക്ക് സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നു
ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ (ഒ.എസ്) കമ്പനിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി സ്വന്തം പ്ലാറ്റ്‌ഫോമിനായി ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ ഫേസ്ബുക്ക് ചര്‍ച്ച

More »

Cinema

മുഖ്യമന്ത്രിയെ കണ്ട് ഡബ്ല്യുസിസി അംഗങ്ങള്‍; സിനിമാ നയത്തിലെ നിലപാട് അറിയിച്ചു
മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി ഡബ്ല്യുസിസി അംഗങ്ങള്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ തുടര്‍നടപടികളും സിനിമാ നയത്തിലെ നിലപാടും അറിയിച്ചു. റിമാ കല്ലിങ്കല്‍, രേവതി, ദീദി ദാമോദരന്‍, ബീനാ പോള്‍ തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ

More »

Automotive

മാരുതി എസ് പ്രസ്സോ വിപണിയില്‍ ; വില 3.50 ലക്ഷം രൂപ
മാരുതി സുസുക്കിയുടെ പുതിയ മോഡല്‍ എസ് പ്രസ്സോ വിപണിയില്‍. ഉത്സവ സീസണില്‍ പ്രതീക്ഷ വച്ചാണ് എസ് പ്രസ്സോ വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്. നേരത്തെ ഔദ്യോഗിക ടീസറുകളിലൂടെ ചിത്രം പുറത്തുവിട്ടിരുന്നു. സ്‌പോര്‍ട്ടി ആയി രൂപകല്‍പ്പന

More »

Health

കുട്ടികള്‍ വീണ്ടും ഓഫ്‌ലൈനിലേക്ക്, കണ്ണുകളുടെ ആരോഗ്യം ഉറപ്പാക്കണം
കൊവിഡിന്റെ വരവോടെ ഡിജിറ്റല്‍ പഠനത്തിലേക്ക് മാറിയ കുട്ടികള്‍ വീണ്ടും ക്ലാസ് മുറികളിലേക്ക് എത്തിയിരിക്കുകയാണ്. ഓണ്‍ലൈന്‍ പഠനകാലത്ത് നിരന്തരം മൊബൈല്‍, ടാബ്, കമ്പ്യൂട്ടര്‍, ടിവി തുടങ്ങിയ വിവിധ തരത്തിലുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ

More »

Women

ഇറ്റലിയില്‍ പാര്‍ലമെന്റിനകത്ത് കുഞ്ഞിനെ മുലയൂട്ടി വനിതാ സഭാംഗം
ഇറ്റലിയില്‍ പാര്‍ലമെന്റിനകത്ത് കുഞ്ഞിനെ മുലയൂട്ടിക്കൊണ്ട് ചരിത്രത്തില്‍ തന്നെ ഇടം നേടുകയാണൊരു വനിതാ സഭാംഗം. ഗില്‍ഡ സ്‌പോര്‍ട്ടീല്ലോ എന്ന യുവതിയാണ് മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ പാര്‍ലമെന്റിനകത്ത് വച്ച് മുലയൂട്ടിയത്. ഇതിന്റെ

More »

Cuisine

അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദനങ്ങള്‍', തലൈവി കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞത്: കങ്കണ

തലൈവി സിനിമ കണ്ട് അച്ഛനും അമ്മയും തന്നെ അഭിനന്ദിച്ചതിനെ കുറിച്ച് കങ്കണ റണാവത്ത്. 'അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദനങ്ങള്‍' എന്നാണ് സിനിമ കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞത് എന്നാണ് താരം പറയുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രത്യേക

More »

Obituary

ചാക്കോ തോമസ് (76) ആല്‍ബനിയില്‍ നിര്യാതനായി

ആല്‍ബനി (ന്യൂയോര്‍ക്ക്): കോട്ടയം ജില്ലയിലെ പരിയാരത്ത് ഏലക്കാട്ട് കടമ്പനാട്ട് പരേതരായ മാത്യു ചാക്കോയുടെയും ചിന്നമ്മ ചാക്കോയുടേയും മകന്‍ ചാക്കോ തോമസ് (76) ജൂലൈ 15ന് ന്യൂയോര്‍ക്കിലെ ആല്‍ബനിയില്‍ നിര്യാതനായി. ഭാര്യ മറിയാമ്മ തോമസ് മീനടം

More »

Sports

ട്വന്റി20 ലോകകപ്പ് നേടി അഭിമാനമായി ഇന്ത്യ ; അവസാന നിമിഷം വരെ നീണ്ട പോരാട്ടം ; ഹൃദയം കീഴടക്കി രോഹിതും കോഹ്ലിയും പടിയിറങ്ങി

2024 ഐസിസി ടി20 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്. ആവേശം അവസാന ബോള്‍ വരെ നീണ്ടുനിന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ തങ്ങളുടെ രണ്ടാം ഐസിസി ടി20 ലോകകപ്പ് കിരീടം ചൂടിയത്. ഇന്ത്യ മുന്നോട്ടുവെച്ച 177 റണ്‍സ്

More »

മുഖ്യമന്ത്രിയെ കണ്ട് ഡബ്ല്യുസിസി അംഗങ്ങള്‍; സിനിമാ നയത്തിലെ നിലപാട് അറിയിച്ചു

മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി ഡബ്ല്യുസിസി അംഗങ്ങള്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ തുടര്‍നടപടികളും സിനിമാ നയത്തിലെ നിലപാടും അറിയിച്ചു. റിമാ കല്ലിങ്കല്‍,

മലൈക അറോറയുടെ പിതാവ് ടെറസില്‍ നിന്ന് വീണ് മരിച്ച നിലയില്‍

ബോളിവുഡ് താരം മലൈക അറോറയുടെ പിതാവ് അനില്‍ അറോറയെ ടെറസില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ചാടി മരിച്ചതാണെന്ന് പൊലീസ് വ്യക്തമാക്കി. കുറച്ചു കാലങ്ങളായി അനില്‍ അറോറ

ഗോസിപ്പുകള്‍... ഞാന്‍ ഒന്ന് ജീവിച്ച് പൊക്കോട്ടെയെന്ന് മാധവ് സുരേഷ്

സുരേഷ് ഗോപിയുടെ ഇളയ മകന്‍ മാധവ് സുരേഷിന്റെ ആദ്യ സിനിമ 'കുമ്മാട്ടിക്കളി' തിയേറ്ററിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. ഇതിനിടെ നടന്‍ നല്‍കിയ ഒരു അഭിമുഖം ശ്രദ്ധ നേടുകയാണ്. സുരേഷ്

നടുറോഡില്‍ ഇറക്കിവിടും, സെറ്റില്‍ രാത്രി 12 മണി വരെ പിടിച്ചിരുത്തുകയും ചെയ്യും.. അതോടെ സീരിയല്‍ നിര്‍ത്തി: അനുമോള്‍

കരിയറിന്റെ തുടക്കകാലത്ത് താന്‍ നേരിട്ട ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി നടി അനുമോള്‍. തുടക്കക്കാരും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും നേരിടുന്ന വിവേചനത്തെ കുറിച്ചാണ് അനു

ചിലതൊന്നും അങ്ങനെ വിട്ടുകളയാന്‍ കഴിയില്ലന്നേ..; ബ്രേക്കപ്പിന് പിന്നാലെ ഒന്നിച്ച് സീമ വിനീതും നിശാന്തും

ബ്രേക്കപ്പിന് പിന്നാലെ വീണ്ടും ഒന്നിച്ച് ട്രാന്‍സ് വുമണും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ സീമ വിനീതും പാട്ണറും. കഴിഞ്ഞ ദിവസം സീമ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച

തന്റെ പഴയ സിനിമകളെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് പല കഥകളും, പുതിയ സംവിധായകരുടെ കഥയാണ് പ്രശ്‌നമെന്ന് മോഹന്‍ലാല്‍

നടന്‍ മോഹന്‍ലാലിനെതിരെ പലപ്പോഴും ഉയരുന്ന വിമര്‍ശനങ്ങളില്‍ ഒന്നാണ് പുതിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ താരം മടിക്കുന്നുവെന്നും സംവിധായകര്‍ക്ക് മോഹന്‍ലാലിനോട്

കാസ്റ്റിങ് കൗച്ച് തടഞ്ഞതുകൊണ്ട് എനിക്കും സിനിമ നഷ്ടമായിട്ടുണ്ട്, എപ്പോഴും ഒരു ജെന്‍ഡര്‍ മാത്രമാണ് ദുരനുഭവം നേരിടുന്നതെന്ന് പറയാനാകില്ലെന്നും ഗോകുല്‍ സുരേഷ്

സിനിമയില്‍ കാസ്റ്റിങ് കൗച്ച് തടഞ്ഞതുകൊണ്ട് തനിക്ക് സിനിമ നഷ്ടമായിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ്. കാസ്റ്റിങ്

ബലാത്സംഗക്കേസ്; മുകേഷിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങി പരാതിക്കാരി

നടനും എംഎല്‍എയുമായ മുകേഷിനെതിരായ ലൈംഗിക പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങി പരാതിക്കാരി. അഭിഭാഷകരുമായി ആലോചിച്ച് രണ്ടു



Poll

ഡൊണാള്‍ഡ് ട്രം പ് ഇസ്ലാമിക തീവ്രവാദത്തെ ഇല്ലായ്മ ചെയ്യും എന്ന് കരുതുന്നുണ്ടോ