പള്ളിയില്‍ പരിചയപ്പെട്ട 15കാരനെ ലൈംഗികമായി ദുരുപയോഗം ചെയ്തു, 26കാരി അധ്യാപിക അറസ്റ്റില്‍

പള്ളിയില്‍ പരിചയപ്പെട്ട 15കാരനെ ലൈംഗികമായി ദുരുപയോഗം ചെയ്തു, 26കാരി അധ്യാപിക അറസ്റ്റില്‍
15കാരനെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍. യുഎസിലാണ് സംഭവം. അര്‍ക്കന്‍സാസ് പള്ളിയില്‍ വച്ച് കണ്ടുമുട്ടിയ കൗമാരക്കാരനുമായി അടുപ്പം കൂടിയാണ് ഇരുപത്താറുകാരിയായ റീഗന്‍ ഗ്രേ എന്ന അധ്യാപിക ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് കേസ്. ലിറ്റില്‍ റോക്ക് ഇമ്മാനുവല്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ സന്നദ്ധ സേവനം നടത്തുന്നതിനിടെ 2020 മുതല്‍ 15 വയസ്സുകനെ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നതായി തെളിഞ്ഞെന്ന് പൊലീസ് വ്യക്തമാക്കി. കോടതി രേഖകള്‍ പ്രകാരം, മകന്റെ ഫോണില്‍ നിരവധി സന്ദേശങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പാസ്റ്ററെ വിവരം അറിയിച്ചു.

കുട്ടിക്ക് നഗ്‌ന ചിത്രങ്ങള്‍ അയച്ച് വശീകരിച്ചതിന് ശേഷമാണ് പീഡനമെന്നും പറയുന്നു. ലിറ്റില്‍ റോക്ക് ക്രിസ്ത്യന്‍ അക്കാദമിയില്‍ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു യുവതി. 15കാരനുമായി ശാരീരിക ബന്ധമില്ലെന്നാണ് യുവതി പറഞ്ഞത്. കേസിന് പിന്നാലെ ഇവരെ സസ്‌പെന്‍ഡ് ചെയ്തു. കാറിലും വീട്ടിലും വെച്ചാണ് 15കാരനെ ലൈംഗിക പീഡനത്തിനിരയാക്കിയതെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2023 ലെ ഒരു കൗണ്‍സിലിംഗ് സെഷനില്‍ യുവതി കുറ്റസമ്മതം നടത്തിയതായി ഒരു പള്ളി നേതാവ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനോട് പറഞ്ഞു. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് യുവതിക്കെതിരെ ലൈംഗികാതിക്രമം ചുമത്തി. പിന്നീട്, 20,000 ഡോളര്‍ ജാമ്യത്തില്‍ വിട്ടയച്ചു.

Other News in this category4malayalees Recommends