USA
അമേരിക്കയില്‍ ഏഴ് വയസുകാരിയെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോവുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ യുവാവിനെ പൊലീസ് വെടിവെച്ചു കൊന്നു. ഒഹായോയിലായിരുന്നു സംഭവം. കുഞ്ഞിനെ കൊല്ലുമെന്നും താനും മരിക്കുമെന്നും ഭീഷണി മുഴക്കിയ യുവാവ് ഏറെ നേരം ഉദ്യോഗസ്ഥരെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി. ഇയാളെ സമാധാനിപ്പിക്കാന്‍ ഏറെ നേരം പരിശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് മെഡിന കൗണ്ടി പൊലീസ് വകുപ്പ് അറിയിച്ചു. ചാള്‍സ് റയാന്‍ അലക്‌സാണ്ടര്‍ എന്ന 43കാരനെയാണ് പൊലീസ് വെടിവെച്ചു കൊന്നത്. നേരത്തെയുണ്ടായ ചില കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇയാളുടെ ഏഴ് വയസുള്ള മകളുടെ സംരക്ഷണ അവകാശം ഇയാളില്‍ നിന്ന് എടുത്തുമാറ്റിയിരുന്നു. തുടര്‍ന്ന് ഒഹായോയില്‍ അമ്മയുടെ വീട്ടില്‍ കഴിയുന്നതിനിടെയാണ് അവിടെയെത്തിയ ചാള്‍സ് കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയത്.
പ്രസിഡന്റ് ജോ ബൈഡന്‍ തന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് മകന്‍ ഹണ്ടര്‍ ബൈഡന്‍ ചെയ്ത എല്ലാ കുറ്റകൃത്യങ്ങള്‍ക്കും മാപ്പ് നല്‍കിയ തീരുമാനത്തിനെതിരെ അമേരിക്കയില്‍ പ്രതിഷേധം ശക്തമാകുന്നു. നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അതിരൂക്ഷ വിമര്‍ശനമാണ് ബൈഡനെതിരെ നടത്തിയത്. നിയമം സംരക്ഷിക്കേണ്ട പ്രസിഡന്റ് തന്നെ നിയമത്തെ ദുരുപയോഗം ചെയ്യകയാണെന്നാണ് ട്രംപ് പ്രതികരിച്ചത്. ബൈഡന്‍ ചെയ്തത്
ബ്ലാക്ക് ഫ്രൈഡേ ദിനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ പുസ്തക ഷോപ്പിംഗ് ലോകമാകെ ചര്‍ച്ചയാകുന്നു. യു എസ് പ്രസിഡന്റ് പുസ്തക ഷോപ്പിംഗ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ കയ്യിലുണ്ടായിരുന്ന പുസ്തകമാണ് ചര്‍ച്ചകള്‍ക്ക് അടിസ്ഥാനം. പുസ്തകശാലയില്‍ നിന്ന് കുടുംബസമേതം പുറത്തിറങ്ങുമ്പോള്‍ ജോ ബൈഡന്റെ കയ്യിലുണ്ടായിരുന്നത് ഇസ്രയേലിന്റെ ക്രൂരത വിവരിക്കുന്ന പുസ്തകമാണെന്നതാണ്
ക്രിമിനല്‍, ലഹരി, നികുതി തട്ടിപ്പ് കേസുകളില്‍ അകപ്പെട്ട മകന്‍ ഹണ്ടര്‍ ബൈഡന് ഔദ്യോഗികമായി മാപ്പ് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. നേരത്തെ മകന് മാപ്പ് നല്‍കില്ലെന്ന പരസ്യ നിലപാടാണ് ജോ ബൈഡന്‍ എടുത്തിരുന്നത്. പ്രസിഡന്റ് പദവിയിലെ അവസാന നാളുകളില്‍ ബൈഡന്‍ ആ തീരുമാനം തിരുത്തുകയായിരുന്നു. മകനെ തന്റെ രാഷ്ട്രീയ പ്രതിയോഗികള്‍കരുവായി ഉപയോഗപ്പെടുത്തുകയായിരുന്നു എന്നാണ്
പുതിയ എഫ്ബിഐ മേധാവിയായി ഇന്ത്യന്‍ വംശജന്‍ കാഷ് (കശ്യപ്) പട്ടേലിനെ നാമനിര്‍ദേശം ചെയ്ത് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുടെ കുറ്റാന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ബ്യുറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ തലപ്പത്തേക്ക് കാഷ് പട്ടേലിനെ നിയമിക്കുന്ന കാര്യം ട്രംപ് തന്നെയാണ് പുറത്തുവിട്ടത്. കടുത്ത ട്രംപ് അനുകൂലിയായ കാഷ് പട്ടേല്‍ എഫ്ബിഐ അടച്ചുപൂട്ടണമെന്ന നിലപാട് വരെ പ്രഖ്യാപിച്ച
തെലങ്കാനയിലെ ഖമ്മം ജില്ലയില്‍ നിന്നുള്ള 22 കാരനായ യുവാവിനെ യുഎസിലെ ചിക്കാഗോയ്ക്ക് സമീപമുള്ള ഗ്യാസ് സ്റ്റേഷനില്‍ വെച്ച് അക്രമികള്‍ മാരകമായി വെടിവച്ചുകൊന്നു. സ്റ്റേഷനില്‍ സുഹൃത്തിനെ സഹായിക്കുന്നതിനിടെ ശനിയാഴ്ച പുലര്‍ച്ചെയാണ് ഇരയായ സായി തേജ നുകരാപു ആക്രമിക്കപ്പെട്ടത്. ഖമ്മമിലെ സായ് തേജയുടെ കുടുംബത്തെ സന്ദര്‍ശിച്ച ബിആര്‍എസ് എംഎല്‍സി മധുസൂദനന്‍ താത്ത പറയുന്നതനുസരിച്ച്, ഇര ആ
ട്രംപ് പ്രസിഡന്റായി അധികാരത്തിലേറുന്ന ജനുവരി 20ന് മുമ്പ് യുഎസിലേക്ക് മടങ്ങിയെത്തണമെന്ന് വിദേശ വിദ്യാര്‍ത്ഥികളോട് സര്‍വകലാശാലകള്‍. അധികാരത്തിലേറുന്ന ആദ്യ ദിവസം തന്നെ കുടിയേറ്റവുമായി ബന്ധപ്പെട്ട ഉത്തരവില്‍ ട്രംപ് ഒപ്പുവയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കവേയാണ് നിര്‍ദ്ദേശം. ട്രംപിന്റെ മുന്‍ ഭരണ കാലത്ത് ഏര്‍പ്പെടുത്തിയ യാത്രാ നിരോധനം മൂലമുണ്ടായ പ്രശ്‌നങ്ങളും
മെക്സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോം പാര്‍ഡോയുമായി സംസാരിച്ചതായി അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മെക്‌സിക്കോയിലൂടെ അമേരിക്കയിലേക്കുള്ള കുടിയേറ്റം നിര്‍ത്താന്‍ ക്ലോഡിയ ഷെയ്ന്‍ബോം സമ്മതിച്ചുവെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്. നേരത്തെ അമേരിക്കയുടെ തെക്കന്‍ അതിര്‍ത്തി പങ്കിടുന്ന അമേരിക്കയിലേയ്ക്ക് വരുന്ന സാധനങ്ങള്‍ക്ക് അധിക തീരുവ ചുമത്തുമെന്ന്
ലോകത്തില്‍ ആണും പെണ്ണും എന്നുള്ള രണ്ടുതരം പേരെയുള്ളുവെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ അംഗീകരിക്കില്ലെന്നും വ്യക്തമാക്കി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇനി സൈന്യത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ള അംഗങ്ങള്‍ ഉണ്ടാവില്ലെന്നും അദേഹം വ്യക്തമാക്കി.. ട്രാന്‍സ്‌ജെന്‍ഡറായിട്ടുള്ള ആളുകളെ സൈന്യത്തില്‍ നിന്ന് പുറത്താക്കുന്ന ഉത്തരവ് ട്രംപ്