USA

ട്രംപിനെ വധിക്കാന്‍ ഇറാന്‍ പദ്ധതി ; ലക്ഷ്യം യുഎസില്‍ രാഷ്ട്രീയ അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍
യുഎസ് മുന്‍ പ്രസിഡന്റും നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിനെ ലക്ഷ്യമിട്ട് ഇറാന്‍ വധ ശ്രമ പദ്ധതികള്‍ മെനയുന്നതായി ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഇറാന്‍ ഭീഷണിയെ കുറിച്ചുള്ള വിശദാംശങ്ങള്‍ ദേശീയ ഇന്റലിജന്‍സ് ഡയറക്ടറുമായ ഓഫീസാണ് ട്രംപിന് കൈമാറിയത്. ട്രംപിനെ വധിച്ച് യുഎസില്‍ രാഷ്ട്രീയ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാന്റെ ഇതുവരെയുള്ള നീക്കമെല്ലാം പാളിയെന്നും അവര്‍ ഇനിയും ശ്രമം തുടരുമെന്ന് ട്രംപ് സമൂഹ മാധ്യമത്തില്‍ കുറിച്ചു. എനിക്ക് ചുറ്റും ഇത്ര ബൃഹത്തായ സുരക്ഷാവലയം മുമ്പൊരിക്കലും ഉണ്ടായിട്ടില്ല, സുരക്ഷ കൂട്ടിയ കാര്യം സ്ഥിരീകരിച്ച് ട്രംപ് പറഞ്ഞു. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ശേഷം ട്രംപിന് നേരെ നടന്ന രണ്ടു വധശ്രമങ്ങള്‍ ഇറാനുമായി

More »

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ; സര്‍വേകളില്‍ കുതിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമല ഹാരിസ്
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സര്‍വേകളില്‍ കുതിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസിന്റെ തേരോട്ടം. ചിക്കാഗോ സര്‍വകലാശാലയിലെ നോര്‍ക് സംഘടിപ്പിച്ച സര്‍വേയില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ 38 പോയിന്റിന് മുന്നിലാണ് കമല. ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് വിവരമുള്ളത്. ഏഷ്യന്‍ അമേരിക്കന്‍ വോട്ടര്‍മാരില്‍ 66

More »

81 കാരനെ വളര്‍ത്തുനായ കടിച്ച് കൊന്ന സംഭവം ; പത്തിലേറെ വര്‍ഷം എല്ലാ വെള്ളിയാഴ്ചയും ദമ്പതികള്‍ ജയിലില്‍ കിടക്കണം ; പരമാവധി ബുദ്ധിമുട്ടിക്കുന്ന വിചിത്ര ശിക്ഷയുമായി കോടതി
81 കാരനെ വളര്‍ത്തുനായ കടിച്ച് കൊന്ന സംഭവത്തില്‍ ദമ്പതികള്‍ക്ക് പരമാവധി ബുദ്ധിമുട്ടുള്ള ശിക്ഷയുമായി കോടതി. പത്ത് വര്‍ഷത്തിലേറെ എല്ലാ വെള്ളിയാഴ്ചയും തടവില്‍ കഴിയാനാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ടെക്‌സാസിലെ ബെക്‌സാര്‍ ജില്ലാ അറ്റോര്‍ണിയാണ് ശിക്ഷ വിധിച്ചത്.  ക്രിസ്റ്റ്യന്‍ മോറേനോയ്ക്ക് 18 വര്‍ഷത്തേക്ക് പങ്കാളി ആബിലേന്‍ ഷിനിഡെറിന് 15 വര്‍ഷത്തേക്കുമാണ് ശിക്ഷ

More »

എഐ എന്നാല്‍ തനിക്ക് അമേരിക്ക ഇന്ത്യ എന്നാണ് ; പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണ് ; ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് മോദി
ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി.  പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണെന്നും പല ഭാഷകളാണെങ്കിലും നാമെല്ലാം ഇന്ത്യക്കാരാണെന്നും ഒന്നാണെന്നും മോദി പറഞ്ഞു.രാഷ്ട്രദൂതര്‍ എന്നാണ് പ്രവാസികളെ താന്‍ വിളിക്കുന്നതെന്നും മോദി പറഞ്ഞു. ആയിരണക്കിന് പേരാണ് സ്റ്റേഡിയത്തില്‍ മോദിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍

More »

അച്ഛനെയും, രണ്ടാനമ്മയെയും, സഹോദരനെയും വെടിവെച്ചു കൊന്നു; അമേരിക്കയില്‍ 22കാരന്‍ അറസ്റ്റില്‍
അച്ഛനെയും, രണ്ടാനമ്മയെയും, സഹോദരനെയും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ 22ക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ബ്രയാന്‍ ക്രോസ്മാന്‍ ജൂനിയര്‍ എന്നയാണാണ് അറസ്റ്റിലായത്. അമേരിക്കയിലെ വെര്‍മോണ്ടിലാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൂന്നു പേരെ വീട്ടില്‍ വെടിയേറ്റ് മരിച്ച നിലയില്‍ പൊലീസ് കണ്ടെത്തിയത്. പാവ്ലെറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ബ്രയാന്‍ ക്രോസ്മാന്‍

More »

ട്രംപിന്റെ പ്രചാരണ വിവരങ്ങള്‍ ഹാക്ക് ചെയ്ത് ജോ ബൈഡന് നല്‍കിയത് ഇറാന്‍ സംഘമെന്ന് റിപ്പോര്‍ട്ട് ; അന്വേഷണ റിപ്പോര്‍ട്ട് നിഷേധിച്ച് ഇറാനും
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ പ്രചാരണ വിവരങ്ങള്‍ ഇറാന്‍ സംഘം ഹാക്ക് ചെയ്ത് അന്നത്തെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രമിച്ച ജോ ബൈഡന്റെ സംഘത്തിന് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. യുഎസിന്റെ സുപ്രധാന അന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനാണ് വിവരം പുറത്തുവിട്ടത്. ട്രംപ്

More »

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബാങ്ക് നാലു വര്‍ഷത്തിന് ശേഷം പലിശ നിരക്ക് അരശതമാനം കുറച്ചു ; കുറച്ച നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് കമല ഹാരിസ്; രാഷ്ട്രീയ പ്രേരിതമെന്ന് ട്രംപ്
 പലിശ നിരക്ക് കുറച്ച അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബാങ്ക് തീരുമാനം രാഷ്ട്രീയ പ്രേരിതമെന്ന് മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ്. 'ഒന്നുകില്‍ രാജ്യത്തെ സാമ്പത്തിക സ്ഥിതി മോശമായതാകാം പലിശ നിരക്ക് കുറച്ചതിന് പിന്നില്‍, അതല്ലെങ്കില്‍ ഫെഡ് രാഷ്ട്രീയം കളിക്കുകയാണ്', എന്നാണ് ട്രംപ് പ്രതികരിച്ചത്.  ന്യൂയോര്‍ക്കില്‍ നടന്ന തിരഞ്ഞെടുപ്പ്

More »

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് ; തെരഞ്ഞെടുപ്പിനിടെ അപ്രതീക്ഷിത രാഷ്ട്രീയ നീക്കം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ച് യുഎസ് മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ എപ്പോള്‍, എവിടെ വെച്ചാണ് കൂടിക്കാഴ്ച നടക്കുക എന്നതിനെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ അദ്ദേഹം പങ്കുവെച്ചിട്ടില്ല. ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി സെപ്റ്റംബര്‍ 20ന്

More »

ബൈഡന്റേയും കമലയുടേയും പ്രസംഗം തനിക്കെതിരായ വധശ്രമത്തിന് കാരണമായി, രൂക്ഷ വിമര്‍ശനവുമായി ട്രംപ്
കഴിഞ്ഞ ദിവസം തനിക്ക് നേരെ നടന്ന വധശ്രമത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയും വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെയും കടന്നാക്രമിച്ച് ഡൊണാള്‍ഡ് ട്രംപ്. ബൈഡന്റേയും കമലയുടേയും പ്രസംഗം തനിക്കെതിരായ വധശ്രമത്തിന് കാരണമായെന്ന് ട്രംപ് പറഞ്ഞു. തന്നെ കൊല്ലാന്‍ വന്ന ആള്‍ ബൈഡനേയും കമലയേയും കേള്‍ക്കുന്നവനാണ്. അതനുസരിച്ചാണ് അയാള്‍ പ്രവര്‍ത്തിക്കുന്നത്. ബൈഡന്റേയും കമലയുടേയും പ്രസംഗവിദ്യ

More »

തിരഞ്ഞെടുക്കുന്ന ഒരു വോട്ടര്‍ക്ക് പ്രതിദിനം പത്ത് ലക്ഷം ഡോളര്‍ നല്‍കും; ട്രംപ് അനുകൂലര്‍ക്ക് മസ്‌കിന്റെ സമ്മാനം ചര്‍ച്ചയാകുന്നു

അമേരിക്കന്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാര്‍ക്ക് ആവേശം പകരാന്‍ വാഗ്ദാനവുമായി ടെക് ഭീമന്‍ ഇലോണ്‍ മസ്‌ക്. പെന്‍സില്‍വാനിയയിലെ തിരഞ്ഞെടുക്കപ്പെടുന്ന ഒരു വോട്ടര്‍ക്കാണ് മസ്‌കിന്റെ കോടികള്‍ വിലമതിക്കുന്ന സമ്മാനം ലഭിക്കുക. നവംബറിലെ അമേരിക്കന്‍ പ്രസിഡന്റ്

ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നുവിന്റെ കൊലപാതകം; അമേരിക്കയുമായി സഹകരിക്കുമെന്ന് ഇന്ത്യ

ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നുവിനെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തില്‍ അമേരിക്കയോട് സഹകരിക്കുമെന്ന് വ്യക്തമാക്കി ഇന്ത്യ. ഇന്ത്യന്‍ മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായ വികാസ് യാദവിനെ അമേരിക്കന്‍ വാണ്ടഡ് പട്ടികയില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തിലാണ്

ഗുര്‍പത്വന്ത് സിംഗ് പന്നുവിനെ വധിക്കാന്‍ ശ്രമിച്ച മുന്‍ റോ ഉദ്യോഗസ്ഥനെതിരെ അമേരിക്ക കുറ്റം ചുമത്തി, ഉദ്യോഗസ്ഥനെ കൈമാറണമെന്ന് ഇന്ത്യയോട് അമേരിക്ക

ഖാലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നുവിനെ വധിക്കാന്‍ ശ്രമിച്ച മുന്‍ റോ ഉദ്യോഗസ്ഥനെതിരെ അമേരിക്ക കുറ്റം ചുമത്തി. വികാസ് യാദവ് എന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഉദ്യോഗസ്ഥനെ കൈമാറണമെന്ന് ഇന്ത്യയോട് അമേരിക്ക ആവശ്യപ്പെട്ടു. വികാസ് യാദവ്

അമ്മയെ വെട്ടിനുറുക്കി കഷണങ്ങളാക്കി പാചകം ചെയ്തു ; 32 കാരിയായ മകള്‍ പിടിയില്‍

അമ്മയെ വെട്ടിനുറുക്കി കഷണങ്ങളാക്കി പാചകം ചെയ്ത സംഭവത്തില്‍ മകള്‍ പിടിയില്‍. കെന്റക്കിയിലെ മൗണ്ട് ഒലിവെറ്റിലാണ് സംഭവം. 32 കാരിയായ ടൊറിലെന മെയ് ഫീല്‍ഡ്സ് ആണ് അറസ്റ്റിലായത്. 68 കാരിയായ ട്രൂഡി ഫീല്‍ഡ്സ് ആണ് കൊല്ലപ്പെട്ടത്. ട്രൂഡിയെ നിരവധി തവണ കുത്തിപ്പരിക്കേല്‍പ്പിച്ചും വെടിവെച്ചുമാണ്

'30 ദിവസത്തിനുള്ളില്‍ ഗാസയ്ക്ക് സഹായം നല്‍കിയില്ലെങ്കില്‍ ആയുധ വിതരണം ഉള്‍പ്പെടെ നിര്‍ത്തലാക്കും'; ഇസ്രയേലിന് അമേരിക്കയുടെ മുന്നറിയിപ്പ്

ഗാസയില്‍ 30 ദിവസത്തിനുള്ളില്‍ മാനുഷിക സഹായം എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഇസ്രയേലിന് അമേരിക്കയുടെ മുന്നറിയിപ്പ്. നിയന്ത്രണങ്ങള്‍ നീക്കി മാനുഷിക ദുരിതം അവസാനിപ്പില്ലെങ്കില്‍ അമേരിക്കയില്‍ നിന്നുള്ള ആയുധ കയറ്റുമതി ഉള്‍പ്പെടെ

ഇസ്രായേലിലേയ്ക്ക് സൈനികരെയും അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനവും അയക്കുമെന്ന് അമേരിക്ക; യുഎസ് തങ്ങളുടെ സൈനികരുടെ ജീവന്‍ അപകടത്തിലാക്കുകയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി

ഇസ്രായേലും ഇറാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ഇസ്രായേലിലേയ്ക്ക് സൈനികരെയും അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനവും അയക്കുമെന്ന് അമേരിക്ക. ഇസ്രായേലിനെതിരെ ഇറാന്‍ മിസൈല്‍ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ ഇടപെടല്‍. ഇസ്രായേലിന്റെ വ്യോമ പ്രതിരോധം