USA

തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് ; ട്രംപിനെതിരായ ക്രിമിനല്‍ കേസുകള്‍ റദ്ദാക്കി
അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരായ ക്രിമിനല്‍ കേസുകള്‍ റദ്ദാക്കി. കേസുകള്‍ പിന്‍വലിക്കണമെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജാക്ക് സ്മിത്ത് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ച കേസാണ് റദ്ദാക്കിയത്. നേരത്തെ ജനുവരി 20 ന് പുതിയ പ്രസിഡന്റിനായി സ്ഥാനം ഒഴിയുന്നതിന് മുമ്പ് 2020 ലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ഗൂഢാലോചന നടത്തിയെന്ന നാല് ആരോപണങ്ങള്‍ തള്ളിക്കളയാനായിരുന്നു പ്രത്യേക അഭിഭാഷകന്‍ ജാക്ക് സ്മിത്ത് തിങ്കളാഴ്ച ഫെഡറല്‍ ജഡ്ജിയോട് ആവശ്യപ്പെട്ടിരുന്നത്. സിറ്റിംഗ് പ്രസിഡന്റുമാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയില്ലെന്ന അമേരിക്കയുടെ ദീര്‍ഘകാല നയം അനുസരിച്ച് ട്രംപിനെ ഇനി വിചാരണ ചെയ്യാന്‍ കഴിയില്ലെന്ന അമേരിക്കന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിന്റെ

More »

ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ സൈന്യത്തില്‍ വേണ്ട, സുപ്രധാന ഉത്തരവുമായി ട്രംപ് ; 15000 പേരെ ബാധിക്കും
ട്രാന്‍സ്‌ജെന്‍ഡര്‍മാരെ യുഎസ് സൈന്യത്തില്‍ നിന്നു പുറത്താക്കുന്നതിനുള്ള ഉത്തരവില്‍ ഒപ്പുവയ്ക്കാന്‍ ഡൊണാള്‍ഡ് ട്രംപ് തയ്യാറെടുക്കുകയാണെന്ന് റിപ്പോര്‍ട്ട്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ട്രംപ് ജനുവരിയിലാണ് അധികാരത്തിലെത്തുക. അധികാരത്തിലെത്തിയാല്‍ ട്രംപ് പ്രഥമ പരിഗണന നല്‍കുന്ന കാര്യങ്ങളില്‍ ഒന്ന് ട്രാന്‍സ് വ്യക്തികളെ സൈന്യത്തില്‍ നിന്നു നീക്കാനുള്ള

More »

ന്യൂയോര്‍ക്ക് സംസ്ഥാനത്ത് വ്യഭിചാരം കുറ്റവിമുക്തമാക്കുന്നു; 117 വര്‍ഷം പഴക്കമുള്ള നിയമം റദ്ദാക്കി
ന്യൂയോര്‍ക്ക്: വ്യഭിചാരം കുറ്റകരമല്ലാതാക്കി ന്യൂയോര്‍ക്ക് അതിന്റെ നിയമവ്യവസ്ഥയില്‍ കാര്യമായ മാറ്റം വരുത്തി, 117 വര്‍ഷമായി നിലനിന്നിരുന്ന നിയമം ഔദ്യോഗികമായി എടുത്തു കളഞ്ഞു. വ്യഭിചാരത്തെ 90 ദിവസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ശിക്ഷാര്‍ഹമായ പെരുമാറ്റമോ കുറ്റകൃത്യമോ (Class B misdemeanor) ആയി കണക്കാക്കിയിരുന്ന പഴയ ചട്ടം റദ്ദാക്കുന്ന ബില്ലില്‍ ഗവര്‍ണര്‍ കാത്തി ഹോച്ചുള്‍ വെള്ളിയാഴ്ച

More »

സുനിത വില്യംസ് ഉടന്‍ തിരിച്ചെത്തുമോ?: നാസ രക്ഷാദൗത്യം ആരംഭിച്ചു; സോയൂസ് റോക്കറ്റ് വഴി ഭക്ഷണവും ഇന്ധനവും മറ്റ് അവശ്യവസ്തുക്കളും എത്തിച്ചു
ഫ്‌ലോറിഡ: കഴിഞ്ഞ 6 മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ISS) കഴിയുന്ന ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിന്റെയും പങ്കാളി ബുച്ച് വില്‍മോറിന്റെയും ആരോഗ്യത്തെക്കുറിച്ച് ആശങ്ക വര്‍ദ്ധിച്ചു. അടുത്തിടെ പുറത്തിറങ്ങിയ അവരുടെ ഫോട്ടോഗ്രാഫുകളില്‍, ഇരുവരുടെയും ശരീരഭാരം കുറഞ്ഞതായി കാണപ്പെട്ടു, ഇത് ബഹിരാകാശത്ത് ഭക്ഷണത്തിന്റെ അഭാവത്തിന്റെ പ്രശ്‌നം

More »

മാറ്റ് ഗെയ്റ്റ്സ് പിന്മാറി, പാം ബോണ്ടി യുഎസ് അറ്റോണി ജനറല്‍; നിയമനങ്ങള്‍ ആരംഭിച്ച് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്
യുഎസ് അറ്റോണി ജനറലായി പാം ബോണ്ടിയെ നിയമിച്ച് നിയുക്ത പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. മാറ്റ് ഗെയ്റ്റ്സ് യു.എസിന്റെ പുതിയ അറ്റോണി ജനറലായി എത്തുമെന്ന പ്രതീക്ഷകള്‍ തെറ്റിച്ചാണ് മുന്‍ ഫ്ലോറിഡ അറ്റോണി ജനറല്‍ പാം ബോണ്ടിയുടെ നിയമനം. ലൈംഗിക കുറ്റകൃത്യത്തില്‍ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിലാണ് മാറ്റ് ഗെയ്റ്റ്സ് നോമിനേഷന്‍ പിന്‍വലിക്കാന്‍ നിര്‍ബന്ധിതനായത്. തന്റെ നോമിനേഷന്‍ ട്രംപ്,

More »

സൗരോര്‍ജ കരാര്‍ നേടാന്‍ ഇന്ത്യന്‍ ഉദ്യോസ്ഥര്‍ക്ക് 2000 കോടിയുടെ കൈക്കൂലി; ഗൗതം അദാനിക്കെതിരെ അമേരിക്കയില്‍ അഴിമതി കേസ്
കോടീശ്വരനായ ബിസിനസുകാരന്‍ ഗൗതം അദാനിക്കെതിരെ അമേരിക്കയില്‍ തട്ടിപ്പിനും വഞ്ചനക്കും കേസ്. സൗരോര്‍ജ്ജ വിതരണകരാറുകള്‍ നേടാന്‍ ഏകദേശം 2,029 കോടി രൂപയുടെ (265 ദശലക്ഷം യുഎസ് ഡോളര്‍) കൈക്കൂലി ഇടപാടുകള്‍ നടത്തിയെന്നും ഇക്കാര്യം മറച്ചുവെച്ച് അമേരിക്കയില്‍ നിക്ഷേപത്തട്ടിപ്പ് നടത്തി എന്നുമാണ് കേസ്. ഗൗതം അദാനി, അനന്തരവന്‍ സാഗര്‍ അദാനി ഉള്‍പ്പെടെ ഏഴ് പേരാണ് കേസിലെ പ്രതികള്‍. വഞ്ചന,

More »

സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ ആറാമത് പരീക്ഷണവും വിജയം ; മസ്‌കിനൊപ്പം ട്രംപും
ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ ആറാമത് പരീക്ഷണവും വിജയം. അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പമാണ് മസ്‌ക് ഇത്തവണ സ്പേസ് എക്സിന്റെ വിക്ഷേപണത്തില്‍ പങ്കെടുത്തത്. സ്റ്റാര്‍ഷിപ്പ് വിക്ഷേപണ സമയത്തെ ട്രംപിന്റെ സാന്നിധ്യം ഇരുവരും തമ്മിലുള്ള അടുത്ത ബന്ധമാണ് സൂചിപ്പിക്കുന്നത്. ബൊക ചികയിലെ സ്പേസ് എക്സ് പരീക്ഷണ

More »

അനധികൃത കുടിയേറ്റക്കാരെ നാട് കടത്താന്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കും ; അധികാരമേറി ആദ്യ ദിനം തന്നെ സൈന്യത്തെ ഉപയോഗിച്ച് നടപടി തുടങ്ങുമെന്ന് ട്രംപ്
അനധികൃത കുടിയേറ്റക്കാരെ നാട് കടത്താന്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന്  നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അധികാരമേല്‍ക്കുന്ന ആദ്യ ദിനം തന്നെ സൈന്യത്തെ ഉപയോഗിച്ച് പുറത്താക്കല്‍ നടപടികള്‍ തുടങ്ങാനാണ് നീക്കം. അതിനിടെ ഇതിനു ഭീമമായ ചെലവും സാമൂഹ്യ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് വിമര്‍ശകര്‍ മുന്നറിയിപ്പ് നല്‍കി. ക്രിമിനല്‍ കുറ്റങ്ങള്‍ നേരിടുന്നവരെയും

More »

റഷ്യക്കെതിരെ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കാന്‍ യുക്രെയ്‌ന് അനുമതി നല്‍കി ജോ ബൈഡന്‍; റഷ്യ- യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കം
ദീര്‍ഘദൂര മിസൈല്‍ ഉപയോഗിച്ചുള്ള ആക്രമണത്തിന് യുക്രെയ്‌നുണ്ടായിരുന്ന നിയന്ത്രണം നീക്കി അമേരിക്ക. യുഎസ് നല്‍കിയ ദീര്‍ഘദൂര മിസൈലുകള്‍ റഷ്യക്കെതിരെ ഉപയോഗിക്കാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അനുമതി നല്‍കി. 300 കിലോമീറ്റര്‍ ദൂരപരിധിയുള്ള എടിഎസിഎംഎസ്  മിസൈലുകള്‍ ഉപയോഗിക്കാനാണ് അനുമതി. പ്രസിഡന്റ് പദവിയൊഴിയാന്‍ രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെയാണ് ബൈഡന്റെ നിര്‍ണായക തീരുമാനം.

More »

മകളെ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി ഭീഷണി; ആശങ്കയുടെ നിമിഷങ്ങള്‍ക്കൊടുവില്‍ യുവാവിനെ പൊലീസ് വെടിവെച്ചു കൊന്നു

അമേരിക്കയില്‍ ഏഴ് വയസുകാരിയെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോവുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ യുവാവിനെ പൊലീസ് വെടിവെച്ചു കൊന്നു. ഒഹായോയിലായിരുന്നു സംഭവം. കുഞ്ഞിനെ കൊല്ലുമെന്നും താനും മരിക്കുമെന്നും ഭീഷണി മുഴക്കിയ യുവാവ് ഏറെ നേരം ഉദ്യോഗസ്ഥരെ ആശങ്കയുടെ

മകന് മാപ്പ് നല്‍കിയ ബൈഡന്റെ തീരുമാനത്തിനെതിരെ യുഎസില്‍ പ്രതിഷേധം ശക്തമാകുന്നു; വിമര്‍ശനവുമായി ട്രംപും

പ്രസിഡന്റ് ജോ ബൈഡന്‍ തന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് മകന്‍ ഹണ്ടര്‍ ബൈഡന്‍ ചെയ്ത എല്ലാ കുറ്റകൃത്യങ്ങള്‍ക്കും മാപ്പ് നല്‍കിയ തീരുമാനത്തിനെതിരെ അമേരിക്കയില്‍ പ്രതിഷേധം ശക്തമാകുന്നു. നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അതിരൂക്ഷ വിമര്‍ശനമാണ് ബൈഡനെതിരെ നടത്തിയത്. നിയമം

ബ്ലാക്ക് ഫ്രൈഡേയില്‍ ബൈഡന്‍ വാങ്ങിയത് ഇസ്രയേല്‍ ക്രൂരത വിവരിക്കുന്ന പുസ്തകം ; ചര്‍ച്ചയാകുന്നു

ബ്ലാക്ക് ഫ്രൈഡേ ദിനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ പുസ്തക ഷോപ്പിംഗ് ലോകമാകെ ചര്‍ച്ചയാകുന്നു. യു എസ് പ്രസിഡന്റ് പുസ്തക ഷോപ്പിംഗ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ കയ്യിലുണ്ടായിരുന്ന പുസ്തകമാണ് ചര്‍ച്ചകള്‍ക്ക് അടിസ്ഥാനം. പുസ്തകശാലയില്‍ നിന്ന് കുടുംബസമേതം

ജോ ബൈഡന്‍ വാക്ക് മാറ്റി; ക്രിമിനല്‍, ലഹരി, നികുതി തട്ടിപ്പ് കേസുകളില്‍ ഉള്‍പ്പെട്ട മകന് ഒടുവില്‍ ഔദ്യോഗികമായി മാപ്പ് നല്‍കി

ക്രിമിനല്‍, ലഹരി, നികുതി തട്ടിപ്പ് കേസുകളില്‍ അകപ്പെട്ട മകന്‍ ഹണ്ടര്‍ ബൈഡന് ഔദ്യോഗികമായി മാപ്പ് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. നേരത്തെ മകന് മാപ്പ് നല്‍കില്ലെന്ന പരസ്യ നിലപാടാണ് ജോ ബൈഡന്‍ എടുത്തിരുന്നത്. പ്രസിഡന്റ് പദവിയിലെ അവസാന നാളുകളില്‍ ബൈഡന്‍ ആ തീരുമാനം

ഡോണള്‍ഡ് ട്രംപ് നാമനിര്‍ദേശം നല്‍കി, അമേരിക്കയുടെ പുതിയ എഫ്ബിഐ മേധാവിയായി ഇന്ത്യന്‍ വംശജന്‍ കാഷ് പട്ടേല്‍

പുതിയ എഫ്ബിഐ മേധാവിയായി ഇന്ത്യന്‍ വംശജന്‍ കാഷ് (കശ്യപ്) പട്ടേലിനെ നാമനിര്‍ദേശം ചെയ്ത് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുടെ കുറ്റാന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ബ്യുറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ തലപ്പത്തേക്ക് കാഷ് പട്ടേലിനെ നിയമിക്കുന്ന കാര്യം ട്രംപ് തന്നെയാണ് പുറത്തുവിട്ടത്.

ചിക്കാഗോയിലെ പെട്രോള്‍ പമ്പില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു

തെലങ്കാനയിലെ ഖമ്മം ജില്ലയില്‍ നിന്നുള്ള 22 കാരനായ യുവാവിനെ യുഎസിലെ ചിക്കാഗോയ്ക്ക് സമീപമുള്ള ഗ്യാസ് സ്റ്റേഷനില്‍ വെച്ച് അക്രമികള്‍ മാരകമായി വെടിവച്ചുകൊന്നു. സ്റ്റേഷനില്‍ സുഹൃത്തിനെ സഹായിക്കുന്നതിനിടെ ശനിയാഴ്ച പുലര്‍ച്ചെയാണ് ഇരയായ സായി തേജ നുകരാപു ആക്രമിക്കപ്പെട്ടത്. ഖമ്മമിലെ സായ്