കാനഡയിലെ കൊറോണ മരണങ്ങള്‍ 381 ; മൊത്തം രോഗികള്‍ 17,897; ഇന്നലെ മാത്രം പുതിയ 58 മരണങ്ങളും പുതിയ 1230 കേസുകളും സ്ഥിരീകരിച്ചു; 150മരണങ്ങളും 9340 രോഗികളുമായി രാജ്യത്തെ എപിസെന്ററായി ക്യൂബെക്ക്; കടുത്ത ജാഗ്രത വേണമെന്ന് ട്യൂഡ്യൂ

കാനഡയിലെ കൊറോണ മരണങ്ങള്‍ 381 ആയി ഉയര്‍ന്നുവെന്നും മൊത്തം കോവിഡ്-19 രോഗികളുടെ എണ്ണം 17,897 ആയി വര്‍ധിച്ചുവെന്നും ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.ഇതുവരെയായി രാജ്യത്ത് രോഗത്തില്‍ നിന്നും 4028 പേര്‍ക്കാണ് മുക്തിയുണ്ടായിരിക്കുന്നത്.ഇന്നലെ മാത്രം 1230 പുതിയ കോവിഡ്-19 കേസുകളാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.ഇന്നലെ പുതുതായി 58 മരണങ്ങളുമുണ്ടായിട്ടുണ്ട്.4050 പേര്‍ക്ക് രോഗമുക്തിയുണ്ടായെന്ന് രാജ്യത്തെ പ്രൊവിന്‍സുകളും വെളിപ്പെടുത്തിയിട്ടുണ്ട്.  കാനഡയില്‍ ആകെ 352,564 കോവിഡ്-19 ടെസ്റ്റുകളാണ് നടത്തിയിരിക്കുന്നത്. ചൊവ്വാഴ്ച ബ്രിട്ടീഷ് കൊളംബിയയിലും ആല്‍ബര്‍ട്ടയിലും 25 വീതം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രോഗത്തെ നേരിടുന്നതിനായി 30,000 പുതിയ വെന്റിലേറ്ററുകള്‍ നിര്‍മിക്കുമെന്നും ഇവയെല്ലാം രാജ്യത്തിനകത്ത് തന്നെയാണ് നിര്‍മിക്കുന്നതെന്നും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ്യൂ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.നോവ സ്‌കോട്ടിയയില്‍ ആദ്യ കോവിഡ്-19 മരണം ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പ്രൊവിന്‍സില്‍ മൊത്തം രോഗികള്‍ 310 ആയാണ് വര്‍ധിച്ചിരിക്കുന്നത്. കാനഡയിലെ കൊറോണയുടെ എപിസെന്ററായി ക്യൂബെക്ക് മാറിയിട്ടുണ്ട്. ഇവിടെ 760 കോവിഡ് കേസുകളും 29 മരണങ്ങളുമാണ് പുതുതായി സ്ഥിരീകരിച്ചിരിക്കുന്നത്.ക്യൂബെക്കില്‍ മൊത്തം കൊറോണ മരണങ്ങള്‍ 150ഉം കേസുകളുടെ എണ്ണം 9340 ആയും വര്‍ധിച്ചിട്ടുണ്ട്.രാജ്യത്ത് കൊറോണ ഇത്തരത്തില്‍ കടുത്ത ഭീഷണി സൃഷ്ടിച്ച് കൊണ്ട് പടരുന്ന സാഹചര്യത്തില്‍ ജനം കഴിയുന്നതും വീടുകളില്‍ തന്നെ കഴിയാന്‍ ശ്രദ്ധിക്കണമെന്നും സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിക്കണമെന്നും ഇല്ലെങ്കില്‍ കടുത്ത ദുരന്തമുണ്ടാകുമെന്നും ട്ര്യൂഡ്യൂ മുന്നറിയിപ്പേകുന്നു.  

Top Story

Latest News

'അത്യാവശ്യം തയ്യല്‍ വശമുള്ള ആര്‍ക്കും മാസ്‌ക് നിര്‍മിക്കാം'; എങ്ങനെയെന്ന് കാണിച്ചു തന്ന് നടന്‍ ഇന്ദന്‍സ്; കൈയടിച്ച് സോഷ്യല്‍ മീഡിയ; വീഡിയോ പങ്കുവെച്ച് ആരോഗ്യ മന്ത്രി മുതല്‍ മമ്മൂട്ടി വരെ; വീഡിയോ കണാം

 കൊറോണ വൈറസ് സംസ്ഥാനത്ത് വ്യാപനമായതോടെ മാസ്‌ക്കുകള്‍ക്കും വലിയ രീതിയില്‍ ക്ഷാമമുണ്ടായി. മാസ്‌ക് കിട്ടാതെ വന്നത് പലരിലും ആശങ്കയുണ്ടാക്കി. എന്നാല്‍ മാസ്‌ക് സ്വയം നമുക്ക് തന്നെ നിര്‍മിക്കാമെന്ന് കാണിച്ചു നല്‍കുകയാണ് നടന്‍ ഇന്ദ്രന്‍സ്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ടെയിലറിങ് യൂണിറ്റില്‍വച്ചാണ് മാസ്‌ക് നിര്‍മിക്കുന്നതെങ്ങനെയെന്ന് ഇന്ദ്രന്‍സ് പരിചയപ്പെടുത്തിയത്.  കോവിഡ്-19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ബ്രേക്ക് ദ ചെയിന്‍ ക്യാംപെയിനിന്റെ ഭാഗമായിട്ടാണ് ഇന്ദ്രന്‍സ് മാസ്‌ക് നിര്‍മിച്ചത്. അത്യാവശ്യം തയ്യല്‍ വശമുള്ള ആര്‍ക്കും മാസ്‌ക് നിര്‍മിക്കാമെന്ന് ഇന്ദ്രന്‍സ് പറയുന്നു. ഈ വിഡിയോ ആരോഗ്യമന്ത്രി കെ.കെ.ശൈലജയും മമ്മൂട്ടിയും അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.  

Specials

Spiritual

സേക്രട്ട് ഹാര്‍ട്ട് ലണ്ടന്‍ ക്നാനായ മിഷന്‍ ഒന്നാം വാര്‍ഷികം ആഘോഷിച്ചു
ലണ്ടന്‍ (കാനഡ): 2019 ഒക്ടോബര്‍ 13-നു ആഘോഷകരമായ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ട് ലണ്ടന്‍ ക്നാനായ സമൂഹം അവരുടെ വിജയകരമായ ഒന്നാം വാര്‍ഷികം ആഘോഷിച്ചു. 2018 ഒക്ടോബറില്‍ ഉദ്ഘാടനം ചെയ്ത ലണ്ടന്‍ മിഷന്റെ വളര്‍ച്ച അതിശയകരമായ ഒന്നായിരുന്നു. മിഷന്റെ

More »

Association / Spiritual

കുര്യന്‍ പ്രാക്കാനത്തിനു കനേഡിയന്‍ പൗരാവലിയുടെ ആദരവ്
ടൊറന്റോ: ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുര്യന്‍ പ്രാക്കാനതിനു കാനഡയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ജോര്‍ജ് ടൗണില്‍ വെച്ച് വമ്പിച്ച സ്വീകരണം നല്‍കി. കനേഡിയന്‍ മലയാളികള്‍ക്കിടയില്‍ നാളിതുവരെ നടത്തിയ പൊതു

More »

classified

യുകെയിലെ എന്‍എച്ച്എസില്‍ അസിസ്റ്റന്റ് നഴ്‌സായി ജോലി ചെയ്യുന്ന ആര്‍സി യുവതി വരനെ തേടുന്നു
യുകെയിലെ എന്‍എച്ച്എസില്‍ Assistant നഴ്സായി ജോലി ചെയ്യുന്ന ആര്‍സി യുവതിക്ക് (33 വയസ് - യുകെ സിറ്റിസന്‍) യുകെയിലോ വിദേശത്തോ ജോലിയുള്ള അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളില്‍ നിന്നും ആലോചനകള്‍ ക്ഷണിക്കുന്നു. Ph:

More »

Crime

മുപ്പത് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ എരിക്കിന്‍ പാല്‍ നല്‍കി കൊന്നു
മുപ്പത് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ എരിക്കിന്‍ പാല്‍ നല്‍കി കൊന്നു. തമിഴ്‌നാട്ടിലെ മധുരയിലുള്ള കുഗ്രാമമായ പുല്ലനേരിയിലാണ് സംഭവം. വൈരമുരുകന്‍ സൗമ്യ ദമ്പതികളാണ് വെറും 30 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയത്.

More »Technology

ഫേസ്ബുക്ക് സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നു
ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ (ഒ.എസ്) കമ്പനിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി സ്വന്തം പ്ലാറ്റ്‌ഫോമിനായി ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ ഫേസ്ബുക്ക് ചര്‍ച്ച

More »

Cinema

സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും താന്‍ ഹീറോ തന്നെയാണെന്ന് വീണ്ടും തെളിയിച്ച് ടോളിവുഡിന്റെ സൂപ്പര്‍താരം തല; കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 1.25 കോടി രൂപ സംഭാവന നല്‍കി
സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും താന്‍ ഹീറോ തന്നെയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് തമിഴിലെ സൂപ്പര്‍താരം അജിത്. രാജ്യം കോവിഡ് 19 എന്ന മഹാമാരിയില്‍ തളര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ആശ്വാസവുമായി എത്തിയിരിക്കുകയാണ് തല. കോവിഡ് പ്രതിരോധ

More »

Automotive

മാരുതി എസ് പ്രസ്സോ വിപണിയില്‍ ; വില 3.50 ലക്ഷം രൂപ
മാരുതി സുസുക്കിയുടെ പുതിയ മോഡല്‍ എസ് പ്രസ്സോ വിപണിയില്‍. ഉത്സവ സീസണില്‍ പ്രതീക്ഷ വച്ചാണ് എസ് പ്രസ്സോ വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്. നേരത്തെ ഔദ്യോഗിക ടീസറുകളിലൂടെ ചിത്രം പുറത്തുവിട്ടിരുന്നു. സ്‌പോര്‍ട്ടി ആയി രൂപകല്‍പ്പന

More »

Health

കൊറോണ വൈറസിന് എട്ട് മീറ്റര്‍ വരെ വായുവിലൂടെ സഞ്ചരിക്കാനാകും; വൈറസിന് ജീവനോടെ ഇരിക്കാന്‍ ഒരു പ്രതലം വേണമെന്നില്ല; വായുവില്‍ മണിക്കൂറുകളോളം തുടരാനാകും; പുതിയ പഠനം വെളിവാക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
കൊറോണ വൈറസ് പകരാതിരിക്കാന്‍ ലോകാരോഗ്യ സംഘടന നിര്‍ദേശിച്ച സാമൂഹിക അകലം മതിയാകില്ലെന്ന് പുതിയ പഠനം. ലണ്ടനിലെ മസാചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ പുതിയ പഠനം തെളിയിക്കുന്നത് ഇതുവരെ പാലിച്ച അകലം മതിയാകില്ല കൊറോണയെ

More »

Women

ഷഫീന യൂസഫലി ഫോബ്‌സ് പട്ടികയില്‍ ; ഇന്ത്യയില്‍ നിന്നുള്ള ഏക വനിത
2018 ലെ പ്രചോദാത്മക ഫോബ്‌സ് മാഗസിന്റെ വനിതകളുടെ പട്ടികയില്‍ ഇടം പിടിച്ച് ഷഫീന യൂസഫലി.പട്ടികയിലെ ഏക ഇന്ത്യക്കാരിയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുടെ മകളായ ഷഫീന. മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകള്‍ക്ക് പിന്നില്‍

More »

Cuisine

രുചിയേറിയ ചെമ്മീന്‍ അച്ചാറുകള്‍ തയ്യാറാക്കാം

ചെറിയ ചെമ്മീനുകളാണ് ചെമ്മീന്‍ അച്ചാറിന് പറ്റിയത്. വലുതാണെങ്കില്‍ ചെറു കഷണങ്ങളാക്കി നുറുക്കി അച്ചാറിന്

More »

Obituary

ഉമ്മന്‍ കിരിയന്‍ (70) ന്യൂയോര്‍ക്കില്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ കരസേനയില്‍ നിന്നും വിരമിച്ച വിമുക്തഭടന്‍ കൊട്ടാരക്കര കരിക്കം പ്രഭ ബംഗ്ലാവില്‍ (പനച്ചവിളയില്‍ കുടുംബം) ഉമ്മന്‍ കിരിയന്‍ (70) ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റില്‍ തിങ്കളാഴ്ച നിര്യാതനായി. ഏതാനും ദിവസങ്ങളായി

More »

Sports

പോര്‍ച്ചുഗലില്‍ തന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലുകളെ കൊറോണ ബാധിതര്‍ക്കായുള്ള ആശുപത്രികളാക്കി മാറ്റും; ബ്രാന്‍ഡ് ഹോട്ടലുകള്‍ രോഗപ്രതിരോധത്തിനായി ഉപയോഗിക്കും; മികച്ച തീരുമാനവുമായി പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ലോകമെമ്പാടുമുള്ള ജനങ്ങള്‍ ഇന്ന് കോവിഡ് ഭീതിയിലാണ്. രാജ്യമൊട്ടാകെ ആഗോള മഹാമാരിക്കതിരെ തങ്ങളാലാകും വിധം പോരാടുമ്പോള്‍ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോയുടെ വളരെ മികച്ച ഒരു തീരുമാനമെടുത്താണ് കയ്യടി നേടുന്നത്. കൊറോണ വൈറസിനെതിരായ

More »

സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും താന്‍ ഹീറോ തന്നെയാണെന്ന് വീണ്ടും തെളിയിച്ച് ടോളിവുഡിന്റെ സൂപ്പര്‍താരം തല; കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 1.25 കോടി രൂപ സംഭാവന നല്‍കി

സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും താന്‍ ഹീറോ തന്നെയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് തമിഴിലെ സൂപ്പര്‍താരം അജിത്. രാജ്യം കോവിഡ് 19 എന്ന മഹാമാരിയില്‍

'ചൈനയിലെ മന്ത്രി സഭയില്‍ ഒരു പിണറായി വിജയനോ ഒരു ശൈലജ ടീച്ചറോ ഉണ്ടായിരുന്നു എങ്കില്‍ ലോകത്തിന് ഇന്നീ ദുരവസ്ഥ വരില്ലായിരുന്നു'; കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും പ്രശംസിച്ച് സംവിധായകന്‍ സിദ്ധിഖ്

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറെയും പ്രശംസിച്ച് സംവിധായകന്‍ സിദ്ധിക്ക്. ചൈനയിലെ മന്ത്രി സഭയില്‍ ഒരു സ:

'രോഗത്തിന്റെയും മരണത്തിന്റെയും വാര്‍ത്തകള്‍ കേള്‍ക്കുന്ന അസ്വസ്ഥതയുടെ ഈ കാലത്ത്, പ്രതീക്ഷയുടെ ചെറുകണവുമായി ആകാശത്ത് പ്രത്യക്ഷപ്പെട്ട ഇരട്ട മഴവില്ല്'; പൃഥ്വിയുടെ തിരിച്ചുവരവിനായി കാത്തിരുന്നു സുപ്രിയ

ജോര്‍ദ്ദാനില്‍ ചിത്രീകരണത്തിനുപോയ പൃഥ്വിരാജിനെ കാത്തു നാളുകള്‍ എണ്ണി കഴിയുകയാണ് ഭാര്യ സുപ്രിയ. സമൂഹമാധ്യമങ്ങളില്‍ സുപ്രിയ പങ്കുവയ്ക്കുന്ന ഓരോ വരികളിലും പ്രതിഫലിക്കുന്നത്

കോവിഡ്: 2 ലക്ഷം പേരുടെ കര്‍മസേനയുമായി ഡോ. ബോബി ചെമ്മണൂര്‍

 കോവിഡ് 19 വൈറസ്  സമൂഹത്തെ നിശ്ചലമാക്കുമ്പോള്‍, സഹായഹസ്തവുമായി  ഡോ ബോബി ചെമ്മണൂരിന്റ്‌റെ കര്‍മസേന. ഫിജികാര്‍ട് ഇ-കൊമേഴ്സ് & ഡയറക്റ്റ് സെല്ലിങ് കമ്പനിയിലെ 345000 അഫിലിയേറ്റ്‌സും,

'അഹങ്കാരഭാവത്തോടെ മുഖം വക്രിച്ച് എന്റെ ക്യാമറയ്ക്ക് മുന്നില്‍ നിന്ന് ആ കുട്ടി തിരിഞ്ഞുനടന്നു; കുട്ടിയുടെ മനസ്സില്‍ അഹങ്കാരം കുത്തിവെച്ചത് സ്വപ്നലോകത്ത് നില്‍ക്കുന്ന മാതാപിതാക്കളാണ്'; വിചാരിക്കാത്ത കാര്യങ്ങള്‍ക്ക് പഴികേള്‍ക്കേണ്ടി വന്നെന്ന് അനശ്വര

 വിചാരിക്കാത്ത കാര്യങ്ങള്‍ക്ക് പഴികേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് നടി അനശ്വര രാജന്‍. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലുമായുള്ള അഭിമുഖത്തിലാണ് നടി മനസ്സുതുറന്നത്.സിനിമാനടിയായതിന്

'അത്യാവശ്യം തയ്യല്‍ വശമുള്ള ആര്‍ക്കും മാസ്‌ക് നിര്‍മിക്കാം'; എങ്ങനെയെന്ന് കാണിച്ചു തന്ന് നടന്‍ ഇന്ദന്‍സ്; കൈയടിച്ച് സോഷ്യല്‍ മീഡിയ; വീഡിയോ പങ്കുവെച്ച് ആരോഗ്യ മന്ത്രി മുതല്‍ മമ്മൂട്ടി വരെ; വീഡിയോ കണാം

 കൊറോണ വൈറസ് സംസ്ഥാനത്ത് വ്യാപനമായതോടെ മാസ്‌ക്കുകള്‍ക്കും വലിയ രീതിയില്‍ ക്ഷാമമുണ്ടായി. മാസ്‌ക് കിട്ടാതെ വന്നത് പലരിലും ആശങ്കയുണ്ടാക്കി. എന്നാല്‍ മാസ്‌ക് സ്വയം നമുക്ക്

'ആ വലിയ മുറ്റത്ത് ഒരു മേശമേല്‍ ശശിയേട്ടന്‍ എന്ന നടന്‍ മരിച്ചു കിടക്കുന്നു; റീത്തൊന്നും കിട്ടാനില്ല..ശശിയേട്ടന്റെ വീട്ട് മുറ്റത്ത് വിരിഞ്ഞ് നിന്ന റോസാപൂക്കള്‍ ആ ചേതനയറ്റ ശരീരത്തില്‍ സമര്‍പ്പിച്ചു'; നെഞ്ചുനീറും കുറിപ്പ്

നടന്‍ ശശി കലിംഗ ഇങ്ങനെയൊരു യാത്രാമൊഴിയായിരുന്നില്ല അര്‍ഹിച്ചതെന്ന് ചലച്ചിത്രതാരം വിനോദ് കോവൂര്‍. ലോക്?ഡൗണിലായത് കൊണ്ട് സിനിമാ മേഖലയില്‍ നിന്നും ആര്‍ക്കും കോഴിക്കോട്ടേക്ക്

'സമാന്ത ചെറുനാരങ്ങ, തൃഷ മുന്തിരി, എനിക്ക് മുന്നില്‍ ഒന്നുമല്ല'; തെന്നിന്ത്യന്‍ താരസുന്ദരികളായ സമാന്ത, തൃഷ എന്നിവര്‍ക്കെതിരെ അശ്ലീല കമന്റുകളുമായി നടി ശ്രീ റെഡ്ഡി; തരംതാഴ്ന്ന, നാണംകെട്ട കമന്റുകള്‍ നിര്‍ത്തൂ എന്ന് ആരാധകര്‍

 തെന്നിന്ത്യന്‍ താരസുന്ദരികളായ സമാന്ത, തൃഷ എന്നിവര്‍ക്കെതിരെ അശ്ലീല കമന്റുകളുമായി നടി ശ്രീ റെഡ്ഡി. ''സമാന്ത ചെറുനാരങ്ങ, തൃഷ മുന്തിരി, എനിക്ക് മുന്നില്‍ ഒന്നുമല്ല'' എന്നാണ് ശ്രീPoll

ഡൊണാള്‍ഡ് ട്രം പ് ഇസ്ലാമിക തീവ്രവാദത്തെ ഇല്ലായ്മ ചെയ്യും എന്ന് കരുതുന്നുണ്ടോ