നിയമവിരുദ്ധ മാല്‍വെയര്‍ ആപ്പുകളുടെ സാന്നിധ്യം; ജനപ്രിയ സെല്‍ഫി ക്യാമറ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍; ഈ ആപ്പുകള്‍ ഫോണില്‍ ഉണ്ടെങ്കില്‍ എത്രയും വേഗം അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക

നിയമവിരുദ്ധ മാല്‍വെയര്‍ ആപ്പുകളുടെ സാന്നിധ്യം;  ജനപ്രിയ സെല്‍ഫി ക്യാമറ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍; ഈ ആപ്പുകള്‍ ഫോണില്‍ ഉണ്ടെങ്കില്‍ എത്രയും വേഗം അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക

സണ്‍ പ്രോ ബ്യൂട്ടി ക്യാമറ, ഫണ്ണി സ്വീറ്റ് ബ്യൂട്ടി ക്യാമറ തുടങ്ങിയ ജനപ്രിയ സെല്‍ഫി ക്യാമറ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍.പരസ്യവിതരണത്തിന് ഉപയോഗിക്കുന്ന നിയമവിരുദ്ധ മാല്‍വെയര്‍ ആപ്പുകള്‍ ഉണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.


സണ്‍ പ്രോ ബ്യൂട്ടി ക്യാമറ ആപ്പ് ഫോണില്‍ ഒരുതവണ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ആപ്പ് ഡ്രോയറില്‍ ഒരു ഐക്കണ്‍ ക്രിയേറ്റ് ചെയ്യപ്പെടും. യൂസര്‍ ആപ്പ് തുറന്നാല്‍ അതൊരു ഷോര്‍ട്ട്കട്ട് ക്രിയേറ്റ് ചെയ്യുകയും ആപ്പ് ഡ്രോയറില്‍ നിന്നും സ്വയം നീക്കം ചെയ്യപ്പെടുകയും ചെയ്യും.

ഉപഭോക്താവ് ആപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ ഷോട്ട്കട്ട് ഡിലീറ്റ് ചെയ്യപ്പെടുകയും ആപ്പ് ബാഗ്രൗണ്ടില്‍ പ്രവര്‍ത്തനം തുടരുകയും ചെയ്യും. ഇത് ഫോണില്‍ ഫുള്‍സ്‌ക്രീന്‍ പരസ്യങ്ങള്‍ വലിയ തോതില്‍ ഇട്ടുതുടങ്ങുകയും അസൗകര്യം സൃഷ്ടിക്കുകയും ചെയ്യും. ഫണ്ണി സ്വീറ്റ് ബ്യൂട്ടി ക്യാമറ ആപ്പില്‍ നിന്നും ഓരോ ഫോട്ടോ ഡൗണ്‍ലോഡ് ചെയ്യുമ്പോഴും ഒരു ഫുള്‍പേജ് പരസ്യം വരികയാണ് ചെയ്യുന്നത്.

Other News in this category4malayalees Recommends