ഐ ഫോണ്‍ എക്‌സ് ജൂലൈ മുതല്‍ ഇന്ത്യയില്‍ നിര്‍മ്മിക്കും

ഐ ഫോണ്‍ എക്‌സ് ജൂലൈ മുതല്‍ ഇന്ത്യയില്‍ നിര്‍മ്മിക്കും
ജൂലൈ മുതല്‍ രാജ്യത്ത് നിര്‍മ്മിച്ച ഐ ഫോണ്‍ എക്‌സ് ലഭ്യമാകും. ചെന്നൈയിലെ 160 ഏക്കര്‍ വിസൃതിയുള്ള ഫാക്ടറിയിലാണ് ആപ്പിളിന് വേണ്ടി ഫോക്‌സ്‌കോണ്‍ ഐ ഫോണ്‍ നിര്‍മ്മിക്കുന്നത്.

ആപ്പിളിന് വേണ്ടി ഐ ഫോണുകള്‍ നിര്‍മ്മിക്കുന്ന കരാര്‍ സ്ഥാപനമാണ് തായ്വാനിലെ ഫോക്‌സ്‌കോണ്‍.

ബംഗളൂരുവിലെ ഫാക്ടറിയില്‍ മറ്റൊരു കമ്പനിയായ വിസ്ട്രണ്‍ നേരത്തെ തന്നെ ഐഫോണ്‍ എസ് ഇ മുതല്‍ ഐ ഫോണ്‍ 6 എസ് വരെയുള്ള മോഡലുകള്‍ നിര്‍മ്മിക്കുന്നുണ്ട് .

Other News in this category



4malayalees Recommends