തുടര്‍ന്നും ഉപയോഗിക്കാം ; ടിക് ടോക് ഉപയോക്താക്കള്‍ക്ക് ആശ്വാസ വാര്‍ത്ത

തുടര്‍ന്നും ഉപയോഗിക്കാം ; ടിക് ടോക് ഉപയോക്താക്കള്‍ക്ക് ആശ്വാസ വാര്‍ത്ത
ടിക് ടോക് ആപ്ലിക്കേഷന്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് അപ്രത്യക്ഷമായതിനു പിന്നാലെ ഔദ്യോഗിക വിശദീകരണവുമായി ടിക് ടോക് എത്തി. ടിക് ടോക് നിരോധിച്ചെങ്കിലും നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് തടസ്സമാകില്ലെന്നും ആപ്പ് തുടര്‍ന്നും ഉപയോഗിക്കാമെന്നും ടിക് ടോക് ഔദ്യോഗികമായി അറിയിച്ചു.

ടിക് കോട് ഉപയോഗിക്കാന്‍ താത്പര്യമുള്ള ആര്‍ക്കും അതിന് സൗകര്യമൊരുക്കാനായി പ്രവര്‍ത്തിക്കുമെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കാനുമാണ് ടിക് ടോകിന്റെ ഔദ്യോഗിക സന്ദേശത്തില്‍ പറയുന്നത്.

ആപ്പ് വഴി അശ്ലീലദൃശ്യങ്ങള്‍ പ്രചരിക്കുന്നുവെന്നതും ആപ്പ് ദുരുപയോഗം ചെയ്യുന്നുവെന്നുമുള്ള വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെയായിരുന്നു മദ്രാസ് ഹൈക്കോടതി ടിക് ടോക് നിരോധിച്ച് ഉത്തരവിറക്കിയത്. കുട്ടികളില്‍ അശ്ലീലത പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിനോട് ആപ്പ് നിരോധിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് തങ്ങളുടെ ആപ്പ് സ്റ്റോറുകളില്‍ നിന്ന് ടിക് ടോക് നീക്കാന്‍ ആപ്പിളിനോടും ഗൂഗിളിനോടും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ആന്‍ഡ്രോയ്ഡ് പ്ലേസ്റ്റോറില്‍ നിന്ന് ടിക് ടോക് നീക്കം ചെയ്തത്.

Other News in this category4malayalees Recommends