ഇന്ത്യയിലെ 1.5 കോടി ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ മാല്‍വെയറിന്റെ പിടിയില്‍; ഏജന്റ് സ്മിത്ത് എന്ന മാല്‍വെയറിനെ ഉപയോഗിക്കുന്നത് സാമ്പത്തിക ലാഭത്തിനു വേണ്ടി പരസ്യങ്ങള്‍ കാണിക്കാന്‍; ഉദ്ഭവം പ്രമുഖ തേര്‍ഡ് പാര്‍ട്ടി ആപ്പായ 9 ആപ്പ്‌സില്‍ നിന്നെന്ന് കണ്ടെത്തല്‍

ഇന്ത്യയിലെ 1.5 കോടി ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ മാല്‍വെയറിന്റെ പിടിയില്‍; ഏജന്റ് സ്മിത്ത് എന്ന മാല്‍വെയറിനെ ഉപയോഗിക്കുന്നത് സാമ്പത്തിക ലാഭത്തിനു വേണ്ടി പരസ്യങ്ങള്‍ കാണിക്കാന്‍; ഉദ്ഭവം പ്രമുഖ തേര്‍ഡ് പാര്‍ട്ടി ആപ്പായ 9 ആപ്പ്‌സില്‍ നിന്നെന്ന് കണ്ടെത്തല്‍

ഇന്ത്യയിലെ 1.5 കോടി ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ ഏജന്റ് സ്മിത്ത് എന്ന് വിളിക്കുന്ന പുതിയ സ്മാര്‍ട്‌ഫോണ്‍ മാല്‍വെയറിന്റെ പിടിയിലാണെന്ന് റിപ്പോര്‍ട്ട്. ഇസ്രായേല്‍ സൈബര്‍ സുരക്ഷാ സ്ഥാപനം ചെക്ക് പോയിന്റ് റിസര്‍ച്ചാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. ലോകത്താകമാനം 2.5 കോടി ആന്‍ഡ്രോയിഡ് ഉപകരണങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഗൂഗിളുമായി ബന്ധപ്പെട്ട ആപ്ലിക്കേഷന്‍ എന്ന വ്യാജേനയാണ് ഈ മാല്‍വെയറുകള്‍ മൊബൈല്‍ ഫോണുകളില്‍ കടന്നു കൂടുന്നത്. ഉപയോക്താവറിയാതെ ആന്‍ഡ്രോയിഡിന്റെ സുരക്ഷാ പരിമിതികള്‍ മുതലെടുത്ത് അവ ഫോണില്‍ കടന്നുകയറുകയും ഇന്‍സ്റ്റാള്‍ ചെയ്ത ആപ്ലിക്കേഷന്റെ സ്ഥാനത്ത് കൃത്രിമത്വം കാണിച്ച് മറ്റൊരു പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്യുന്നു.

വ്യാജ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി മുന്‍ കാലങ്ങളില്‍ ഉപയോഗിക്കപ്പെട്ടിരുന്ന കോപ്പി കാറ്റ്, ഗൂളിഗാന്‍, ഹമ്മിംഗ്ബാഡ് തുടങ്ങിയ മാല്‍വെയറുകള്‍ക്ക് സമാനമാണ് ഏജന്റ് സ്മിത്തിന്റെയും പ്രവര്‍ത്തനം. വ്യാപകമായി ഉപയോഗിക്കപ്പെടുന്ന തേര്‍ഡ് പാര്‍ട്ടി ആപ്പായ 9 ആപ്പ്‌സില്‍ നിന്നാണ് ഏജന്റ് സ്മിത്തിന്റെ ഉദ്ഭവം എന്ന് ചെക്ക് പോയിന്റ് റിസര്‍ച്ച് ചൂണ്ടിക്കാട്ടുന്നു. ഹിന്ദി, അറബിക്, റഷ്യന്‍, ഇന്തോനേഷ്യന്‍ ഭാഷകള്‍ സംസാരിക്കുന്ന ഉപയോക്താക്കളെയാണ് മാല്‍വെയര്‍ പ്രധാനമായും ലക്ഷ്യമിടുന്നതെന്നും ഇവര്‍ വ്യക്തമാക്കി. ഇന്ത്യയെ പോലെ തന്നെ മറ്റ് ഏഷ്യന്‍ രാജ്യങ്ങളായ പാക്കിസ്ഥാനിലും ബംഗ്ലാദേശിലും മാല്‍വെയര്‍ ബാധിച്ചിട്ടുണ്ട്. യുകെ, ഓസ്‌ട്രേലിയ, യുഎസ് എന്നിവിടങ്ങളിലെ ഡിവൈസുകളിലും ഇതിന്റെ സാന്നിധ്യമുണ്ട്.

തേഡ് പാര്‍ട്ടി ആപ്പ് സ്റ്റോറുകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടാവില്ലെന്നും ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ വിശ്വാസയോഗ്യമായ ആപ്പ്സ്റ്റോറുകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും ചെക്ക് പോയിന്റ് റിസര്‍ച്ച് പറഞ്ഞു. സാമ്പത്തിക ലാഭത്തിനു വേണ്ടി പരസ്യങ്ങള്‍ കാണിക്കാനാണ് മാല്‍വെയറിനെ പ്രധാനമായും ഉപയോഗിക്കുന്നതെങ്കിലു മറ്റ് കുറ്റകൃത്യങ്ങള്‍ക്കും ഹീനമായ പ്രവര്‍ത്തനങ്ങള്‍ക്കും ഇത് ഉപയോഗിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നു ഇവര്‍ ചൂണ്ടിക്കാട്ടുന്നു.Other News in this category4malayalees Recommends