11 കാരിയുടെ കയ്യിലിരുന്ന ഐഫോണ്‍ പൊട്ടിത്തെറിച്ചു. കാലിഫോര്‍ണിയയിലാണ് സംഭവം. ഉപയോഗിക്കുന്നതിനിടെ പൊട്ടിത്തെറിച്ച ഐഫോണ്‍ 6 ബെഡിലേക്ക് വലിച്ചെറിയുകയായിരുന്നു. കിടപ്പുമുറിയിലിരുന്ന് ഫോണ്‍ ഉപയോഗിക്കുന്നതിനിടെയാണ് ഐഫോണ്‍ 6ന് തീപിടിച്ചതെന്ന് 11 കാരിയായ കെയ്‌ല റാമോസ് പറഞ്ഞു. പൊട്ടിത്തെറിക്കുന്നതിന് തൊട്ടു മുമ്പേ യൂട്യൂബ് വീഡിയോകള്‍ കാണാന്‍ ഫോണ്‍ ഉപയോഗിച്ചതായും ഇടയ്ക്കിടെ ഇളയ സഹോദരങ്ങളെ ഗെയിമുകള്‍ കളിക്കാന്‍ അനുവദിച്ചതായും റാമോസ് പറയുന്നുണ്ട്. അപകടം സംഭവിച്ച അടുത്ത ദിവസം താന്‍ ആപ്പിള്‍ കസ്റ്റമര്‍ കെയറില്‍ വിളിച്ചതായും ചിത്രങ്ങളും വിവരങ്ങളും കത്തിയ ഫോണ്‍ റീട്ടെയിലറിലേക്ക് അയക്കാന്‍ ആപ്പിള്‍ നിര്‍ദ്ദേശം നല്‍കിയെന്നും കെയ്‌ലയുടെ അമ്മ മരിയ അഡാറ്റ പറഞ്ഞു.
ഫോണ്‍ സ്‌ഫോടനത്തിന്റെ കാരണം ആപ്പിള്‍ അന്വഷിക്കുന്നുണ്ട്. ഒപ്പം ആപ്പിള്‍ പുതിയ ഫോണ്‍ നല്‍കുമെന്ന് അറിയിച്ചതായും അഡാറ്റ പറഞ്ഞു. ഫോണ്‍ അമിതമായി ചൂടായിരുന്നുവെന്നും ഇതായിരിക്കാം പൊട്ടിത്തെറിക്കാന്‍ കാരണമെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ട്.
ചാര്‍ജിങ്ങിനിടെയുള്ള പ്രശ്‌നമായിരിക്കാം പൊട്ടിത്തെറിക്ക് കാരണമെന്നുംം സൂചനയുണ്ട്.