കാനഡയിലേക്ക് ഒരൊറ്റ വിദേശിക്കും പ്രവേശനമില്ല; കൊറോണയെ പിടിച്ച് കെട്ടാന്‍ കര്‍ക്കശനീക്കവുമായി ട്ര്യൂഡ്യൂ; കനേഡിയന്‍ പൗരന്‍മാര്‍, പിആറുകള്‍ എന്നിവര്‍ക്കൊപ്പം യുഎസുകാര്‍ക്കും ഇളവ്; കാനഡയിലേക്കുള്ള വിമാനം കയറുന്നതിന് മുമ്പ് കര്‍ക്കശമായ ആരോഗ്യ പരിശോധന

കാനഡയിലേക്ക് ഒരൊറ്റ വിദേശിക്കും പ്രവേശനമില്ല; കൊറോണയെ പിടിച്ച് കെട്ടാന്‍ കര്‍ക്കശനീക്കവുമായി ട്ര്യൂഡ്യൂ; കനേഡിയന്‍ പൗരന്‍മാര്‍, പിആറുകള്‍ എന്നിവര്‍ക്കൊപ്പം യുഎസുകാര്‍ക്കും ഇളവ്; കാനഡയിലേക്കുള്ള വിമാനം കയറുന്നതിന് മുമ്പ് കര്‍ക്കശമായ ആരോഗ്യ പരിശോധന
കനേഡിയന്‍ പൗരന്‍മാര്‍, പെര്‍മനന്റ് റെസിഡന്റുമാര്‍ എന്നിവരല്ലാത്ത എല്ലാ യാത്രക്കാരും കാനഡയിലേക്ക് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ പ്രവേശിക്കേണ്ടതില്ലെന്ന കടുത്ത തീരുമാനവുമായി ഫെഡറല്‍ ഗവണ്‍മെന്റ് രംഗത്തെത്തി. രാജ്യത്ത് കൊറോണ വൈറസ് അപകടകരമായി പടരാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് കനേഡിയന്‍ ഗവണ്‍മെന്റ് ഈ തീരുമാനമെടുത്തിരിക്കുന്നത്. എന്നാല്‍ യുഎസ് പൗരന്‍മാര്‍, ഡിപ്ലോമാറ്റുകള്‍, തുടങ്ങിയവര്‍ക്ക് ഇക്കാര്യത്തില്‍ ഇളവുണ്ട്.

ഈ നിരോധനം ഇന്നലെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്ര്യൂഡ്യൂ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.രാജ്യത്ത് അതിവേഗത്തില്‍ പടരുന്ന കോവിഡ്-19നെ പിടിച്ച് കെട്ടുന്നതിനായി കര്‍ക്കശമായി നടപ്പിലാക്കുന്ന പുതിയ ഒരു കൂട്ടം പുതിയ മാനദണ്ഡങ്ങളുടെയും നിയമങ്ങളുടെയും ഭാഗമായിട്ടാണീ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കനേഡിയന്‍ പൗരന്‍മാര്‍, പിആറുള്ളവര്‍, അവരുടെ അടുത്ത കുടുംബാംഗങ്ങള്‍, യുഎസ് പൗരന്‍മാര്‍ എന്നിവര്‍ക്ക് ഇക്കാര്യത്തില്‍ ഇളവുണ്ടെന്നാണ് ട്രൂഡ്യൂ വ്യക്തമാക്കുന്നത്.

രോഗലക്ഷണങ്ങളുള്ള ആരെയും ലോകത്തില്‍ ഒരിടത്ത് നിന്നും കാനഡയിലേക്കുള്ള വിമാനം കയറാന്‍ സമ്മതിക്കില്ലെന്നാണ് ട്രൂഡ്യൂ തറപ്പിച്ച് പറയുന്നത്. പുതിയ നീക്കമനുസരിച്ച് കാനഡയിലേക്ക് വിമാനം കയറാനെത്തുന്ന ഓരോരുത്തരെയും അത് എയര്‍ ഓപ്പറേറ്റര്‍മാര്‍ പബ്ലിക്ക് ഹെല്‍ത്ത് ഏജന്‍സി ഓഫ് കാനഡ നിഷ്‌കര്‍ഷിച്ചിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം അടിസ്ഥാന ആരോഗ്യ പരിശോധനകള്‍ക്ക് വിധേയരാക്കിയിരിക്കണം.

ഇത്തരം കടുത്ത നിയമങ്ങളും നിയന്ത്രണങ്ങളും നടപ്പിലാക്കുന്നതറിയുമ്പോള്‍ വിദേശത്തേക്ക് പോയിരിക്കുന്ന കാനഡക്കാര്‍ക്ക് സ്വാഭാവികമായും ഉത്കണ്ഠകളുണ്ടാകുമെന്ന് തനിക്കറിയാമെന്നും എന്നാല്‍ കനേഡിയന്‍ സര്‍ക്കാര്‍ ഇവരെ പിന്തുണക്കുമെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നു ട്യൂഡ്യൂ ഉറപ്പേകുന്നു. ഇത്തരത്തില്‍ മാതൃരാജ്യത്തേക്ക് തിരിച്ച് വരാന്‍ വേണ്ടി കനേഡിയന്‍മാര്‍ക്ക് ഒരു സപ്പോര്‍ട്ട് പ്രോഗ്രാം ഗവണ്‍മെന്റ് തയ്യാറാക്കുന്നുണ്ടെന്നും ഇതിലൂടെ അവര്‍ക്ക് മാതൃരാജ്യത്തേക്ക് വിമാനം കയറാനാവുമെന്നും ട്ര്യൂഡ്യൂ ഉറപ്പേകുന്നു.ഇവര്‍ക്ക് സാമ്പത്തിക സഹായവും മറ്റെല്ലാം പിന്തുണയും തന്റെ സര്‍ക്കാര്‍ പ്രദാനം ചെയ്യുമെന്നാണ് പ്രധാനമന്ത്രി വെളിപ്പെടുത്തുന്നത്.

Other News in this category



4malayalees Recommends