Canada
അമേരിക്കയില്‍ നിന്ന് ഇന്ത്യക്കാര്‍ കാനഡയിലേക്ക് കുടിയേറുന്നു. സമീപ വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാണ്. കാനഡയുമായുള്ള യുഎസ് അതിര്‍ത്തിയിലൂടെയാണ് ഇന്ത്യന്‍ പൗരന്മാര്‍ അനധികൃതമായി കുടിയേറാന്‍ ശ്രമിക്കുന്നന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2024 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 44,000 ഇന്ത്യന്‍ പൗരന്മാര്‍ യു.എസ്-കനേഡിയന്‍ അതിര്‍ത്തിയില്‍ അനധികൃതമായി കടക്കാന്‍ ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ കണക്കുകള്‍ ശരിയാണെങ്കില്‍ 2023 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 30,000 ഉം 2022 സാമ്പത്തിക വര്‍ഷത്തില്‍ 17,331 ആളുകളാണ് കാനഡ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചത്. യു.എസ്. പോര്‍ട്ട് പ്രൊട്ടെയില്‍ നിന്നുള്ള ഏറ്റവും പുതിയ കണക്കുകള്‍ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട്
നിരോധിത സംഘടനയായ ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് നേതാവ് അര്‍ഷ ദല്ല എന്ന അര്‍ഷദീപ് സിങ് ഗില്ലിന് കാനഡ കോടതി ജാമ്യം അനുവദിച്ചു. ഒക്ടോബറില്‍ കാനഡയിലെ ഹാല്‍ട്ടനില്‍ നിന്ന് വെടിവയ്പു കേസില്‍ അറസ്റ്റിലായ ദല്ലയെ വിട്ടുകിട്ടാന്‍ ഇന്ത്യ ശ്രമം തുടരവേയാണ് ജാമ്യം കൊടുത്തത്. കേസ് ഫെബ്രുവരി 24 ന് മാറ്റി. കൊലപാതകവും ഭീകര പ്രവര്‍ത്തനവുമടക്കം അന്‍പതിലേറെ കേസുകളാണ് ഇയാള്‍ക്കെതിരെ
കാനഡയില്‍ 59 കാരിയായ ഡോണ ജീന്‍ ഒരു മണിക്കൂറില്‍ ചെയ്തത് 1575 പുഷ് അപുകള്‍. മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ പുഷ് അപ് എടുത്ത വനിതയെന്ന നിലയില്‍ ഗിന്നസ് ലോക റെക്കോഡിലും ഇവര്‍ ഇടംപിടിച്ചു. നേരത്തെ ഏറ്റവും കൂടുതല്‍ നേരം അബ്‌ഡൊമിനല്‍ പ്ലാങ്ക് ചെയ്തും ഇവര്‍ റെക്കോര്‍ഡിട്ടിരുന്നു. അന്ന് നാലു മണിക്കൂര്‍ 30 മിനിറ്റ് 11 സെക്കന്‍ഡ് സമയമാണ് ഇവര്‍ പ്ലാങ്ക് ചെയ്തത്. ഈ റെക്കോര്‍ഡിന് ശേഷമാണ്
വിദ്യാര്‍ത്ഥികളുടെ പാര്‍ട്ട് ടൈം ജോലിക്ക് കടിഞ്ഞാണിട്ട് കാനഡ. ഓഫ് ക്യാംപസ് ജോലി ആഴ്ചയില്‍ ഇനി 24 മണിക്കൂര്‍ മാത്രം എന്നതാണ് പുതിയ വ്യവസ്ഥ. ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ക്കാണ് കാനഡ സര്‍ക്കാരിനെ പുതിയ നിബന്ധനകള്‍ ബാധകമാകുന്നത്. വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ ക്യാമ്പസിനു വെളിയിലെ ജോലി ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രം
യാത്രക്കിടെ ടെക്‌സസിലേക്കുള്ള അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്രക്കാരന്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചത് പരിഭ്രാന്തി പടര്‍ത്തി. കനേഡിയന്‍ പൗരനായ ഇയാള്‍ വിമാന ജീവനക്കാരെ ആക്രമിക്കുകയും ചെയ്തു. സംഭവത്തെ കുറിച്ച് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞാഴ്ച അമേരിക്കന്‍ എയര്‍ലൈന്‍സ് 1915
ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരേ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി) പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് തങ്ങള്‍ നടപ്പിലാക്കുമെന്ന് വ്യക്തമാക്കി കാനഡ. അന്താരാഷ്ട്ര നിയമങ്ങളും അന്താരാഷ്ട്ര കോടതികളുടെ ഉത്തരവുകളും പാലിക്കുമെന്നു പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കി. നേരത്തേ ബ്രിട്ടീഷ് സര്‍ക്കാരും, നെതന്യാഹു ബ്രിട്ടനിലെത്തിയാല്‍ അറസ്റ്റ്
നരേന്ദ്ര മോദിയ്ക്കെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഖാലിസ്ഥാന്‍ വാദി ഹര്‍ദ്ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ബന്ധമുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കനേഡിയന്‍ പ്രധാനമന്ത്രി രൂക്ഷ വിമര്‍ശനവുമായി
ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്കായുള്ള അധിക സുരക്ഷ സ്‌ക്രീനിങ്ങ് പരിശോധന നടപടി പിന്‍വലിച്ച് കാനഡ. അധിക സ്‌ക്രീനിങ് പരിശോധന പിന്‍വലിക്കാനുള്ള നടപടിയെ കുറിച്ച് കനേഡിയന്‍ ഗതാഗത വകുപ്പ് മന്ത്രി അനിത ആനന്ദിന്റെ ഓഫീസാണ് വാര്‍ത്ത പുറത്തുവിട്ടത്. തിങ്കളാഴ്ച ആരംഭിച്ച സ്‌ക്രീനിങ് പരിശോധന ദിവസങ്ങള്‍ക്കുള്ളിലാണ് കാനഡ ഒഴിവാക്കിയത്. ജാഗ്രതയെ തുടര്‍ന്നാണ് സ്‌ക്രീനിങ് പരിശോധന
ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജര്‍ കൊലപാതകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് കാനഡ പറഞ്ഞതായുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കാനഡയുടെ ഔദ്യോഗിക പ്രതികരണം. മോദിക്കും ജയശങ്കറിനും ഡോവലിനും പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നാണ് കാനഡ വ്യക്തമാക്കിയത്. ഇത്തരത്തിലുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും കാനഡ ഔദ്യോഗികമായി