Canada

കാനഡയില്‍ രണ്ടര മാസം പ്രായമുള്ള കുഞ്ഞടക്കം കുടുംബത്തിലെ ആറു പേരെ കുത്തി കൊന്നു ; ദുരന്തം ഏറ്റുവാങ്ങിയത് ശ്രീലങ്കന്‍ കുടുംബത്തിന്
കാനഡയിലെ ടൊറന്റോയില്‍ രണ്ടര മാസം പ്രായമുള്ള കുഞ്ഞടക്കം ശ്രീലങ്കന്‍ കുടുംബത്തിലെ ആറു പേരെ കുത്തിക്കൊന്നു. ശ്രീലങ്കയില്‍ നിന്ന് തന്നെയുള്ള 19 കാരനായ വിദ്യാര്‍ത്ഥി ഫെബ്രിയോ ഡിസോയ്‌സയാണ് ക്രൂരത ചെയ്തത്. രണ്ടര മാസം പ്രായമുള്ള കുഞ്ഞിനെ കൂടാതെ 35 കാരിയായ അമ്മ, ഇവരുടെ ഏഴു വയസുള്ള മകന്‍, നാലും രണ്ടും വയസുള്ള പെണ്‍കുട്ടികള്‍, 40 കാരനായ ബന്ധു എന്നിവരാണ് കൊല്ലപ്പെട്ടത്. 35 കാരിയുടെ ഭര്‍ത്താവ് പരിക്കേറ്റ് ചികിത്സയിലാണ്. പൊലീസെത്തുമ്പോള്‍ സഹായത്തിനായി വീടിനു പുറത്ത് കരഞ്ഞുകൊണ്ടു നില്‍ക്കുകയായിരുന്നു ഇയാള്‍. ബുധനാഴ്ച രാത്രി പ്രാദേശിക സമയം 11 ഓടെയാണ് സംഭവം. ഫെബ്രിയോയെ പൊലീസ് ഉടന്‍ അറസ്റ്റു ചെയ്തു. അടുത്തിടെയാണ് ശ്രീലങ്കന്‍ കുടുംബം കാനഡയിലെത്തിയത്. ഈ കുടുംബത്തിനൊപ്പമായിരുന്നു ഫെബ്രിയോ താമസിച്ചുവന്നിരുന്നത്. എന്താണ് ആക്രമണത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല.

More »

ഇസ്രയേല്‍ ആരോപണം തള്ളി പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ പലസ്തീനിലെ യുഎന്‍ ഏജന്‍സിക്ക് ധനസഹായം പുനരാരംഭിക്കുമെന്ന് കാനഡ
പലസ്തീനികള്‍ക്ക് ഭക്ഷണവും മരുന്നും വിദ്യാഭ്യാസവും താമസ സൗകര്യവുമൊരുക്കുന്ന യുഎന്‍ ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ല്യു എക്കുള്ള ധനസഹായം പുനരാരംഭിക്കുമെന്ന് കാനഡ. ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തില്‍ യുഎന്‍ആര്‍ ഡബ്ല്യു എയുടെ 13 ഓളം ജീവനക്കാര്‍ പങ്കെടുത്തുവെന്ന ഇസ്രായേലിന്റെ ആരോപണത്തെ തുടര്‍ന്ന് കാഡന അടക്കം നിരവധി രാജ്യങ്ങള്‍ ധനസഹായം നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ ഗാസയെ

More »

പാര്‍ട് ടൈം ജോലി സമയത്തില്‍ പുതിയ പരിഷ്‌കരണവുമായി കാനഡ ; കോവിഡ് സമയത്തെ നിയന്ത്രണങ്ങള്‍ മാറ്റി
യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് 2024 ഏപ്രില്‍ അവസാനം വരെ മുഴുവന്‍ സമയ തൊഴില്‍ നയം വിപുലീകരിക്കുമെന്നും ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ പ്രഖ്യാപിച്ചു അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിവാര ജോലി സമയം 30 മണിക്കൂര്‍ വരെ വര്‍ദ്ധിപ്പിക്കുന്ന കാര്യവും ഐ ആര്‍ സി സി പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. സീന്‍ ഫ്രേസര്‍ ഇമിഗ്രേഷന്‍ വകുപ്പ് മന്ത്രിയായിരുന്ന കാലത്താണ് വിദേശ

More »

പാക് എയര്‍ലൈന്‍സിന് നന്ദി അറിയിച്ച് കുറിപ്പുമായി കാബിന്‍ ക്രൂ ; വിമാനം കാനഡയില്‍ എത്തിയതിന് പിന്നാലെ മുങ്ങല്‍
പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന് നന്ദി അറിയിച്ച് കുറിപ്പ് എഴുതിവച്ച ശേഷം കാനഡയിലുള്ള ഹോട്ടല്‍മുറിയില്‍ നിന്ന് എയര്‍ഹോസ്റ്റസ് മുങ്ങി. പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ക്രൂ അംഗമായ മറിയം റാസയെ ആണ് കാണാതായത്. ഈ വര്‍ഷം കാനഡയില്‍ വച്ച് കാണാതാകുന്ന രണ്ടാമത്തെ പിഐഎ ക്രൂ അംഗമാണ് മറിയം റാസ. ഈ മാസം 26നാണ് ഇസ്ലാമാബാദില്‍ നിന്ന് തിരിച്ച വിമാനത്തില്‍ മറിയം

More »

കനേഡിയന്‍ സിറ്റിസണ്‍ഷിപ്പ് ആപ്ലിക്കേഷന്‍ തള്ളിപ്പോയാല്‍ എന്തെല്ലാം പോംവഴികള്‍ അവശേഷിക്കും; കനേഡിയന്‍ സ്വപ്‌നങ്ങള്‍ കാണുന്നവര്‍ അറിയാന്‍
കാനഡയിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്ന, അല്ലെങ്കില്‍ ആഗ്രഹിക്കുന്ന വലിയൊരു ശതമാനം ആളുകള്‍ക്കും അല്‍പ്പകാലം മുന്‍പ് വരെ ഇത് വേഗത്തില്‍ സാധ്യമായിരുന്നു. എന്നാല്‍ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ കടുപ്പമാക്കി മാറ്റുമ്പോള്‍ കനേഡിയന്‍ പൗരത്വവും ഇനി എളുപ്പമുള്ള പണിയല്ലാതായി മാറും.  കനേഡിയന്‍ സിറ്റിസണ്‍ഷിപ്പ് ആപ്ലിക്കേഷന്‍ തള്ളിയാല്‍ പിന്നെ രണ്ട് വഴികളാണുള്ളത്. ഒന്നുകില്‍

More »

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളെ പിടിച്ചുകെട്ടാന്‍ കാനഡ; ഹാനികരമായ കണ്ടന്റുകള്‍ക്ക് കുടപിടിച്ചാല്‍ നടപടിയെടുക്കാന്‍ പുതിയ റെഗുലേറ്റര്‍
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാന്‍ ഓണ്‍ലൈന്‍ ഹാംസ് ആക്ടുമായി ഫെഡറല്‍ ഗവണ്‍മെന്റ്. ഒരു പുതിയ റെഗുലേറ്ററെ സൃഷ്ടിച്ച് കൊണ്ട് ഹാനികരമായ കണ്ടന്റുകള്‍ക്ക് വേദിയൊരുക്കിയാല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളെ ഉത്തരവാദികളാക്കുന്നതാണ് നയം.  കനേഡിയന്‍ റേഡിയോ-ടെലിവിഷന്‍ & ടെലികമ്മ്യൂണിക്കേഷന്‍സ് കമ്മീഷനില്‍ നിന്നും വ്യത്യസ്തമായാണ് പുതിയ റെഗുലേറ്ററെ നിയോഗിക്കുക.

More »

കാനഡയിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യന്‍ കുടുംബം കാനഡ-യുഎസ് അതിര്‍ത്തിയില്‍ മരിച്ച സംഭവം; ഷിക്കാഗോയില്‍ നിന്നും മനുഷ്യക്കത്ത് സംഘത്തിലെ പ്രതിക്കെതിരെ കുറ്റം ചുമത്തി
രണ്ട് വര്‍ഷം മുന്‍പ് യുഎസുമായി കാനഡ അതിര്‍ത്തി പങ്കിടുന്ന മനിബോട്ടയിലെ സതേണ്‍ അതിര്‍ത്തിയില്‍ നാലംഗ ഇന്ത്യന്‍ കുടുംബം കൊടുംതണുപ്പില്‍ മരിച്ചതുമായി ബന്ധപ്പെട്ട് യുഎസ് അധികൃതര്‍ ഒരാളെ അറസ്റ്റ് ചെയ്തു.  ഡേര്‍ട്ടി ഹാരി എന്ന് അറിയപ്പെടുന്ന ഹര്‍ഷ്‌കുമാര്‍ രമണ്‍ലാല്‍ പട്ടേലിനെതിരെയാണ് യുഎസ് ഫെഡറല്‍ കോടതി അനധികൃത കുടിയേറ്റക്കാരെ കടത്തിയതിനും, ഗൂഢാലോചനയ്ക്കും കേസ്

More »

റൂം വാടക കുറയ്ക്കാന്‍ ആഴ്ചയില്‍ രണ്ടു തവണ വിമാന യാത്ര ; വിദ്യാര്‍ത്ഥിയുടെ യാത്ര വൈറല്‍
റൂം വാടക കൊടുക്കുന്ന ഒഴിവാക്കാനായി ആഴ്ചയില്‍ രണ്ടു തവണ വിമാന യാത്ര നടത്തുന്ന വിദ്യാര്‍ത്ഥി സോഷ്യല്‍മീഡിയയില്‍ വൈറലായി. ബ്രിട്ടീഷ് കൊളംബിയ വിദ്യാര്‍ത്ഥിയായ ടീം ചെന്‍ ആണ് ശ്രദ്ധ നേടുന്നത്. വാന്‍കൂവറില്‍ റൂം വാടക നല്‍കുന്നതിനേക്കാള്‍ ലാഭം ആഴ്ചയില്‍ രണ്ടുവണയുള്ള വിമാന യാ്രയാണെന്ന് കാനഡ കല്‍ഗാറി സ്വദേശിയായ ടീം ചെന്‍ പറയുന്നത്. 174358 രൂപയാണ് തനിക്ക് റൂം വാടകയ്ക്കായി

More »

മാസ്‌റ്റേഴ്‌സ് പ്രോഗ്രാമുകള്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് 3 വര്‍ഷത്തെ വര്‍ക്ക് പെര്‍മിറ്റിന് യോഗ്യത; പഠനത്തിന്റെ ദൈര്‍ഘ്യവുമായി ബന്ധപ്പെടുത്തി പിജിഡബ്യുപി നല്‍കുന്നതില്‍ മാറ്റം
കാനഡയില്‍ രണ്ട് വര്‍ഷത്തില്‍ താഴെയുള്ള മാസ്റ്റേഴ്‌സ് പ്രോഗ്രാമുകള്‍ പഠിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് വര്‍ഷത്തെ പോസ്റ്റ് ഗ്രാജുവേഷന്‍ വര്‍ക്ക് പെര്‍മിറ്റിന് യോഗ്യത പ്രാബല്യത്തില്‍.  മുന്‍പ് പടിക്കുന്ന പ്രോഗ്രാമിന്റെ ദൈര്‍ഘ്യം അനുസരിച്ചാണ് പിജിഡബ്യുപി നല്‍കിയിരുന്നത്. ഇപ്പോള്‍ മാസ്‌റ്റേഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്ക് കനേഡിയന്‍ ലേബര്‍

More »

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് മാറ്റം; പദ്ധതി പുനഃപ്പരിശോധിക്കണമെന്ന് ലിബറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍; പെന്‍ഷന്‍ കാലത്ത് ബുദ്ധിമുട്ടുമെന്ന് ഡോക്ടര്‍മാര്‍

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സേഷനിലെ നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ പുനഃപ്പരിശോധിക്കണമെന്ന് ഫെഡറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഡോക്ടര്‍മാരുടെ റിട്ടയര്‍മെന്റ് സേവിംഗ്‌സിനെ ഈ മാറ്റം ദോഷം ചെയ്യുമെന്നാണ് ഇവരുടെ വാദം. പല ഡോക്ടര്‍മാരും

കാനഡയിലെ റെന്റല്‍ മേഖല കുടിയേറ്റക്കാരെ ശ്വാസം മുട്ടിക്കുന്നു; പ്രധാന നഗരങ്ങളിലെ വര്‍ദ്ധിച്ച ഹൗസിംഗ് ചെലവുകള്‍ അറിയാം

കാനഡയിലേക്ക് പോകുന്നതും, അവിടെ ജീവിക്കുന്നതും കുടിയേറ്റക്കാരെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് അവിടുത്തെ ഗവണ്‍മെന്റ് തന്നെ സമ്മതിക്കുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വിസാ ചെലവുകളും, അക്കൗണ്ടില്‍ കാണേണ്ട പണവും ക്രമാതീതമായി വര്‍ദ്ധിപ്പിച്ചത്. എന്നിരുന്നാലും

ഇമിഗ്രേഷന്‍ ഡ്രോകളില്‍ കൂടുതലും കാനഡയ്ക്ക് അകത്ത് നടത്താന്‍ ലക്ഷ്യം പ്രഖ്യാപിച്ച് ഇമിഗ്രേഷന്‍ മന്ത്രി; വര്‍ക്ക്, സ്റ്റഡി പെര്‍മിറ്റില്‍ രാജ്യത്തുള്ള താല്‍ക്കാലിക താമസക്കാര്‍ക്ക് മുന്‍ഗണന വന്നേക്കും

കനേഡിയന്‍ പെര്‍മനന്റ് റസിഡന്‍സിനായി നടത്തുന്ന ഡ്രോകളില്‍ കാനഡയില്‍ എത്തിച്ചേര്‍ന്നിട്ടുള്ള താല്‍ക്കാലിക താമസക്കാര്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍. പിആറിനായി ആഭ്യന്തര ഡ്രോകള്‍ കൂടുതലായി നടത്താനാണ് ആഗ്രഹിക്കുന്നതെന്ന് മന്ത്രി

കാനഡയില്‍ നിന്ന് 22.5 മില്യണ്‍ ഡോളര്‍ സ്വര്‍ണവും പണവും കവര്‍ന്ന സംഭവം ; രണ്ട് ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

കാനഡയില്‍ നിന്ന് 22.5 മില്യണ്‍ ഡോളര്‍ സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍. കാനഡയിലെ പ്രധാന വിമാനത്താവളമായ ടൊറന്റോയില്‍ നടന്ന സ്വര്‍ണ്ണ മോഷണത്തിലാണ് ആറ് പേരെ അറസ്റ്റ് ചെയ്തത്.കേസില്‍ മൂന്ന് പേര്‍ക്ക് കൂടി കനേഡിയന്‍

ഹലാല്‍ ഹോം ലോണുമായി ട്രൂഡോ; മുസ്ലീങ്ങള്‍ക്ക് വീട് സ്വന്തമാക്കാന്‍ പ്രത്യേക മോര്‍ട്ട്‌ഗേജ് വരുന്നു; കനേഡിയന്‍ ഗവണ്‍മെന്റ് നീക്കത്തിനെതിരെ ചോദ്യങ്ങള്‍ക്കൊപ്പം രൂക്ഷമായ വിമര്‍ശനവുമായി ജനങ്ങള്‍

മുസ്ലീം വിഭാഗങ്ങള്‍ക്ക് ഭവനങ്ങള്‍ സ്വന്തമാക്കാനുള്ള വഴികളുടെ ഭാഗമായി ഹലാല്‍ ഹോം ലോണ്‍ ഒരുക്കാന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ശരിയത്ത് അനുസരിച്ചുള്ള സാമ്പത്തിക ഇടപാടുകള്‍ ഉറപ്പാക്കുന്ന ഹലാല്‍ മോര്‍ട്ട്‌ഗേജുകള്‍ ആരംഭിക്കാനുള്ള സാധ്യതയാണ് ട്രൂഡോ

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ച സംഭവം ; തുടര്‍ച്ചയായ മരണങ്ങളില്‍ ആശങ്കയോടെ ഇന്ത്യന്‍ സമൂഹം

കാനഡയില്‍ ഇന്ത്യക്കാരനായ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു. ഹരിയാനയില്‍ നിന്നുള്ള 24 വയസുകാരനാണ് കൊല്ലപ്പെട്ടത്. തുടര്‍ച്ചയായ ആക്രമണങ്ങളുണ്ടാകുന്നതില്‍ ആശങ്കയിലാണ് ഇന്ത്യന്‍ സമൂഹം. വാന്‍കൂവര്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പത്രക്കുറിപ്പിലൂടെയാണ് മരണവാര്‍ത്ത