ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രധാനപ്പെട്ട വിദേശ വിദ്യാഭ്യാസ കേന്ദ്രമായിരുന്നു കുറച്ച് നാള്‍ മുന്‍പ് വരെ കാനഡ. എന്നാല്‍ ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. കാനഡയില്‍ പഠിക്കാന്‍ തയ്യാറാകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചിരിക്കുകയാണ്.
കനേഡിയന്‍ ഗവണ്‍മെന്റ് അടുത്തിടെ നടത്തിയ നയം മാറ്റങ്ങളാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എന്റോള്‍മെന്റിനെ ബാധിക്കുന്നത്. 2023-ല്‍ 37% വിസകള്‍ ഇന്ത്യക്കാര്‍ പഠിക്കാനായി നേടിയപ്പോള്‍ ഇപ്പോള്‍ വിദേശ വിദ്യാഭ്യാസത്തിനായി കാനഡയില്‍ പോകണോയെന്ന സംശയത്തിലാണ് വിദ്യാര്‍ത്ഥികള്‍.
2023-ല്‍ ഏകദേശം 319,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കാനഡയില്‍ പഠിക്കാനെത്തി. എന്നാല്‍ 2024-ല്‍ സ്റ്റഡി പെര്‍മിറ്റുകള്‍ക്ക് കാനഡ ക്യാപ്പ് ഏര്‍പ്പെടുത്തി, ഏകദേശം 360,000 എന്ന നിലയിലേക്ക് ചുരുക്കി. ഇതോടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പെടെ പെര്‍മിറ്റ് നേടുന്നത് ബുദ്ധിമുട്ടായി.
ഇതിന് പുറമെയാണ് കാനഡയില്‍ പഠിക്കാന്‍ അക്കൗണ്ടില്‍ ഉണ്ടാകേണ്ട തുക 10,000 ഡോളറില്‍ നിന്നും 20,635 ഡോളറായി ഉയര്‍ത്തിയത്. യാത്രാ, പഠന ചെലവുകള്‍ക്ക് പുറമെയാണ് ഇത്. ഇതിനെല്ലാം പുറമെ ഇന്ത്യ-കാനഡ നയതന്ത്ര വിഷയവും പ്രശ്‌നത്തില്‍ സംഭാവന നല്‍കുന്നു.