കൊറോണ ആശങ്കയെ തുടര്‍ന്ന് ഐസൊലേഷനില്‍ പോകുന്ന ആദ്യ ലോക നേതാവായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ; ട്രൂഡോ 14 ദിവസം സെല്‍ഫ് ഐസൊലേഷനിലേക്ക് മാറുന്നത് യുകെയില്‍ നിന്ന് തിരിച്ചെത്തിയ ഭാര്യയ്ക്ക് കൊറോണ സ്ഥിരീകരിച്ചതിനു പിന്നാലെ

കൊറോണ ആശങ്കയെ തുടര്‍ന്ന് ഐസൊലേഷനില്‍ പോകുന്ന ആദ്യ ലോക നേതാവായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ;  ട്രൂഡോ 14 ദിവസം സെല്‍ഫ് ഐസൊലേഷനിലേക്ക് മാറുന്നത് യുകെയില്‍ നിന്ന് തിരിച്ചെത്തിയ ഭാര്യയ്ക്ക് കൊറോണ സ്ഥിരീകരിച്ചതിനു പിന്നാലെ

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യ സോഫി ഗ്രിഗര്‍ ട്രൂഡോയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഭാര്യയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജസ്റ്റിന്‍ ട്രൂഡോയെ ഐസൊലേഷനിലേയ്ക്ക് മാറ്റിയതായും ഔദ്യോഗിക വക്താവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ട്രൂഡോയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും രോഗലക്ഷണങ്ങളില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.


ഭാര്യയ്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജസ്റ്റിന്‍ ട്രൂഡോ അടുത്ത 14 ദിവസം സെല്‍ഫ് ഐസൊലേഷനിലായിരിക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം. അടുത്തിടെ യുകെയില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്തതിനു പിന്നാലെയായിരുന്നു സോഫിയ്ക്ക് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ജസ്റ്റിന്‍ ട്രൂഡോയ്ക്ക് ഇതുവരെ കൊറോണ രോഗലക്ഷണങ്ങളില്ല. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് ജസ്റ്റിന്‍ ട്രൂഡോ ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം മുന്‍കരുതല്‍ എന്ന നിലയില്‍ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്നും ഓഫീസ് അറിയിച്ചു. അതേസമയം, ഔദ്യോഗിക കാര്യങ്ങള്‍ പ്രധാനമന്ത്രി ശ്രദ്ധിക്കുന്നുണ്ട്.

യു.കെയില്‍ നടന്ന ഒരു പരിപാടിയില്‍ സോഫി പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് കൊറോണയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം ജസ്റ്റിന്‍ ട്രൂഡോയില്‍ ഇതുവരെ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷുപ്പെട്ടിട്ടില്ല. ഡോക്ടറുടെ നിര്‍ദേശപ്രകാരം ട്രൂഡോ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധനല്‍കുന്നുണ്ടെന്നും ദൈനംദിന പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി. മുന്‍കരുതല്‍ എന്ന നിലയിലാണ് അദ്ദേഹം വീട്ടില്‍ക്കഴിഞ്ഞുകൊണ്ട് ജോലി ചെയ്യുന്നതെന്നും ഓഫീസ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. അടുത്ത രണ്ടുദിവസങ്ങളില്‍ പ്രവിശ്യ പ്രീമിയര്‍മാരും ഫസ്റ്റ് നേഷന്‍സ് നേതാക്കളുമായി ജസ്റ്റിന്‍ ട്രൂഡോ നടത്താനിരുന്ന യോഗങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ഇതുവരെ കാനഡയില്‍ 103ഓളം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends