യുഎസ് പടക്കപ്പല്‍ ഇന്ത്യയുടെ അനുവാദമില്ലാതെ ഇന്ത്യന്‍ സമുദ്രഭാഗത്തിലൂടെ കടന്ന് പോയതിനെ ന്യായീകരിച്ച് അമേരിക്ക; അന്താരാഷ്ട്ര നിയമം പാലിച്ച് കൊണ്ടുള്ള നിര്‍ദോഷകരമായ നീക്കമെന്ന് പെന്റഗണ്‍; ഇനിയും ഈ അവകാശം തുടരുമെന്ന് യുഎസ്

ഇന്ത്യയുടെ സമുദ്രഭാഗത്ത് കൂടി ന്യൂദല്‍ഹിയുടെ അനുവാദമില്ലാതെ യുഎസ് പടക്കപ്പല്‍ കടന്ന് പോയതിനെ ന്യായീകരിച്ച് യുഎസ് വെള്ളിയാഴ്ച രംഗത്തെത്തി. ടെറിട്ടോറിയല്‍ കടല്‍ ഭാഗത്ത് കൂടെ യാതൊരു വിധത്തിലുമുള്ള ഉദ്ദേശ്യവുമില്ലാതെ തീര്‍ത്തും നിഷ്‌കളങ്കമായ നീക്കമായിരുന്നു ഇതെന്നാണ് യുഎസ് പറയുന്നത്. ഇന്ത്യയുടെ എക്‌സ്‌ക്ലൂസീവ് എക്കണോമിക് സോണിലൂടെയുള്ള നീക്കം അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ച് കൊണ്ടുള്ളതാണെന്നും യുഎസ് ന്യായീകരിക്കുന്നു. നേവി ഡിസ്‌ട്രോയറായ യുഎസ്എസ് ജോണ്‍ പോള്‍ ജോണ്‍സ് ഇന്ത്യയുടെ എക്‌സ്‌ക്ലൂസീവ് എക്കണോമിക് സോണിലൂടെ നടത്തിയ നീക്കം സാധാരണമായ ഒരു ഓപ്പറേഷന്‍ മാത്രമായിരുന്നുവെന്നാണ് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി ന്യായീകരിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച അന്താരാഷ്ട്ര നിയമത്തിന് കീഴില്‍ നിന്ന് കൊണ്ടാണീ നീക്കമെന്നും ഈ അവകാശം തുടര്‍ന്നും നിലനിര്‍ത്തുമെന്നും  ജോണ്‍സ് വ്യക്തമാക്കുന്നു. ഇന്ത്യയുടെ എക്‌സ്‌ക്ലൂസീവ് എക്കണോമിക് സോണിലൂടെ യുഎസ് കപ്പല്‍ നടത്തിയ നീക്കത്തെ ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു.  ഇക്കാര്യത്തില്‍ ഇന്ത്യ യുഎസിനെ കടുത്ത പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.  യുഎസ് നേവി ഇത്തരത്തിലുള്ള നീക്കങ്ങള്‍ സമീപവര്‍ഷങ്ങളിലായി ഇതിന് മുമ്പും നടത്തിയിരുന്നു. എന്നാല്‍ അവയൊന്നും ഇത്ര വിവാദമുണ്ടാക്കിയിരുന്നില്ല. പുതിയ നീക്കം നടന്നത് ഏപ്രില്‍ ഏഴിനായിരുന്നു.  

Top Story

Latest News

ഫൊറന്‍സിക് ലാബില്‍ നിന്ന് അസ്ഥി മാറ്റാന്‍ അനായാസം സാധിക്കില്ല, മൂന്നു നാലു കൊല്ലം ഒരാള്‍ തുനിഞ്ഞിറങ്ങിയാല്‍ ആവാം: ജീത്തു ജോസഫ്

സൂപ്പര്‍ ഹിറ്റായ 'ദൃശ്യം 2'വിന്റെ തെലുങ്ക് റീമേക്ക് ഒരുക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. വെങ്കടേഷ് ആണ് തെലുങ്കില്‍ നായകനായെത്തുന്നത്. മീന, നദിയ മൊയ്തു എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ദൃശ്യം 2വിലെ ചില രംഗങ്ങള്‍ യുക്തിക്കു നിരക്കുന്നതല്ലെന്ന് ആക്ഷേപമുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് ജീത്തു ജോസഫ് ഇപ്പോള്‍. 'ഫൊറന്‍സിക് ലാബില്‍ നിന്ന് അസ്ഥിയും മറ്റും മാറ്റാന്‍ സാധിക്കുമോയെന്നത് സിനിമ റിലീസായപ്പോള്‍ ചര്‍ച്ചയായിരുന്നു. അതുപോലെ ഒരാള്‍ക്ക് അനായാസം ചെയ്യാനാവില്ല എന്നതു ശരിയാണ്. എന്നാല്‍, മൂന്നു നാലു കൊല്ലം ഒരാള്‍ തുനിഞ്ഞിറങ്ങിയാല്‍ സംഭവിച്ചെന്നു വരും' എന്നാണ് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ വ്യക്തമാക്കുന്നത്. നൂറു ശതമാനം യുക്തി മാത്രം നോക്കി സിനിമ ചെയ്യാനാവില്ല. നാടകീയത ഉണ്ടെങ്കിലേ രസമാകൂ എന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. 2013ല്‍ 'ദൃശ്യം' ഇറങ്ങിയപ്പോള്‍ രണ്ടാം ഭാഗം ഇല്ലെന്നാണ് അന്ന് പറഞ്ഞത്. എന്നാല്‍, 2015 ആയപ്പോള്‍ മറ്റു പലരും ദൃശ്യത്തിന്റെ രണ്ടാം ഭാഗം എഴുതാന്‍ തുടങ്ങി. അപ്പോഴാണ് അതെക്കുറിച്ചു ജീത്തുവിനു ചിന്തിച്ചു കൂടേയെന്നു നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ചോദിച്ചത്. അങ്ങനെ 4 വര്‍ഷം കൊണ്ടു രൂപപ്പെട്ടതാണ് ദൃശ്യം 2ന്റെ കഥ എന്നും ജീത്തു പറയുന്നു. ദൃശ്യം മൂന്നാം ഭാഗവും ഉണ്ടാവുമെന്ന് ജീത്തു ജോസഫും ആന്റണി പെരുമ്പാവൂരും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ക്ലൈമാക്‌സ് മാത്രമാണ് കൈയ്യില്‍ ഉള്ളതെന്നാണ് സംവിധായകന്‍ പറയുന്നത്.  

Specials

Spiritual

ഷിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ ദനഹ തിരുനാള്‍ കൊണ്ടാടി
ഷിക്കാഗോ: ഷിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ ഈശോയുടെ ജ്ഞാനസ്‌നാനവും., പരസ്യജീവിതാരംഭവും അനുസ്മരിച്ചുകൊണ്ട് രണ്ടാം നൂറ്റാണ്ട് മുതല്‍ കത്തോലിക്കാ സഭയില്‍ അനുഷ്ഠിച്ചുവരുന്ന ദനഹ തിരുനാള്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്

More »

Association

യുഡിഎഫ് അധികാരം തിരിച്ചുപിടിക്കും: ഐ.ഒ.സി (എന്‍) ചിക്കാഗോ
ചിക്കാഗോ: കേരളത്തിന്റെ ഭാവി തീരുമാനിക്കപ്പെടുന്ന ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസി ലോകത്തിന്റെ ഈറ്റില്ലമായ ചിക്കാഗോയില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഐ.ഒ.സി (N) ഭാരവാഹികള്‍ ഒത്തുചേര്‍ന്ന് കേരളത്തിലെ ഇലക്ഷന്‍

More »

classified

യുകെയില്‍ ഡോക്ടര്‍ ആയി ജോലി ചെയ്യുന്ന മലങ്കര കത്തോലിക്ക യുവതി വരനെ തേടുന്നു
യുകെയില്‍ ഡോക്ടര്‍ ആയി ജോലി ചെയ്യുന്ന ബ്രിട്ടീഷ് പൗരത്വം ഉള്ള മലങ്കര കത്തോലിക്ക യുവതി 27/162 cm യുകെയില്‍ ജോലി ഉള്ള സല്‍സ്വഭാവികളായ ക്രിസ്ത്യന്‍ യുവാക്കളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു contact ;

More »

Crime

17 കാരി കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അടക്കം അഞ്ചു പേര്‍ അറസ്റ്റില്‍
മധ്യപ്രദേശിലെ ദുരഭിമാനക്കൊലയില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ കിര്‍ഗോണ്‍ ജില്ലയില്‍ 17കാരി കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവമാണ് ദുരഭിമാനക്കൊലപാതകമാണെന്ന് പോലീസ്

More »Technology

ഫേസ്ബുക്ക് സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നു
ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ (ഒ.എസ്) കമ്പനിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി സ്വന്തം പ്ലാറ്റ്‌ഫോമിനായി ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ ഫേസ്ബുക്ക് ചര്‍ച്ച

More »

Cinema

'ജീവിക്കാന്‍ വേണ്ടിയാണ് അദ്ദേഹം ഇങ്ങനെ കഷ്ടപ്പെടുന്നത്, എന്തിനാണ് ഈ പരിഹാസം ; കൈലാഷിനെതിരെയുള്ള ട്രോളുകളില്‍ പ്രതികരിച്ച് സംവിധായകന്‍
നടന്‍ കൈലാഷിനെതിരെയുള്ള ട്രോള്‍ ആക്രമണത്തില്‍ പ്രതികരിച്ച് 'മിഷന്‍ സി' സിനിമയുടെ സംവിധായകന്‍ വിനോദ് ഗുരുവായൂര്‍. ഒരാളെ വ്യക്തിഹത്യ ചെയ്യുന്നതിനൊരു പരിധി ഉണ്ടെന്നും ട്രോളെന്ന രൂപേണ ആര്‍ക്കെതിരെയും എന്തും ചെയ്യാമെന്ന അവസ്ഥയാണ്

More »

Automotive

നിങ്ങള്‍ക്കും രൂപകല്‍പന ചെയ്യാം റോയല്‍ എന്‍ഫീല്‍ഡിന്റെ ബുള്ളറ്റുകള്‍
ഇന്ത്യയില്‍ രൂപകല്‍പന പരിസ്ഥിതി വളര്‍ത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി റോയല്‍ എന്‍ഫീല്‍ഡിന്റെ ബില്‍ഡ് യുവര്‍ ഓണ്‍ ലെജന്‍ഡ് എന്ന പദ്ധതി ഇതില്‍ താല്‍പര്യമുള്ളവരേയും വലിയ മോട്ടോര്‍സൈക്ലിങ് സമൂഹത്തേയും ബ്രാന്‍ഡിന്റെ

More »

Health

ഇരട്ടകളെ ഗര്‍ഭിണിയായിരിക്കേ യുവതി വീണ്ടും ഗര്‍ഭിണിയായി ; അപൂര്‍വ്വം
ഇരട്ട കുട്ടികളെ ഗര്‍ഭിണിയായിരിക്കേ വീണ്ടും ഗര്‍ഭിണിയായി യുവതി. സൂപ്പര്‍ഫീറ്റേഷന്‍ എന്ന അപൂര്‍വ പ്രതിഭാസമാണ് കാരണം. സ്ത്രീയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ആദ്യത്തെ രണ്ട് ഗര്‍ഭസ്ഥ ശിശുക്കള്‍ക്കും 10,11 ദിവസത്തെ

More »

Women

വീട്ടമ്മമാരുടെ കഠിനാദ്ധ്വാനത്തിന് മൂല്യം നിശ്ചയിക്കാനാവില്ല; വീട്ടമ്മയായതിനാല്‍ നഷ്ടപരിഹാരം കുറച്ച ഹൈക്കോടതി തീരുമാനത്തിന് എതിരെ സുപ്രീംകോടതി
വീട്ടമ്മമാരുടെ കഠിനാദ്ധ്വാനത്തിന് മൂല്യം നിശ്ചയിക്കാനാവില്ലെന്നും ഭര്‍ത്താവിന്റെ ഓഫീസ് ജോലിയുടെ മൂല്യത്തെക്കാള്‍ ഒട്ടും കുറവല്ല ഭാര്യയുടെ വീട്ടുജോലിയെന്നും സുപ്രീംകോടതി. വീട്ടമ്മമാരുടെ കഠിനാദ്ധ്വാനത്തിനും ചെയ്യുന്ന ജോലിക്കും

More »

Obituary

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി മുന്‍ പ്രസിഡന്റ് ബെന്നി വര്‍ഗ്ഗീസിന്റെ പിതാവ് നിര്യാതനായി

യുകെ: കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി സ്ഥാപക പ്രസിഡന്റ് ബെന്നി വര്‍ഗ്ഗീസിന്റെ പിതാവ് നാട്ടില്‍ നിര്യാതനായി.പത്തനംതിട്ട ജില്ലയിലെ ഇലന്തൂര്‍ സ്വദേശിയും കൊട്ടുപ്പള്ളില്‍ കുടുംബാഗവുമായ കെ വി കൊച്ചുകുട്ടി (ബാബു) 77 വയസ്ഇന്ന് രാവിലെ

More »

Sports

ബുറ അവധിയെടുത്തത് വിവാഹത്തിനോ ; സഞ്ജനയുടെ വിവാഹ വാര്‍ത്തയില്‍ പ്രതികരിക്കാതെ താരം

ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ പ്രതിശ്രുത വധു മുന്‍ മോഡലും സ്‌പോര്‍ട്‌സ് അവതാരകയുമായ സഞ്ജന ഗണേശനാണെന്ന് റിപ്പോര്‍ട്ടുകള്‍. മലയാളി നടി അനുപമ പരനേശ്വരന്റെ പേര് വന്നു പോയതിന് പിന്നാലെയാണ് സഞ്ജനയുടെ പേര് ഉയര്‍ന്നു വന്നിരിക്കുന്നത്.

More »

'ജീവിക്കാന്‍ വേണ്ടിയാണ് അദ്ദേഹം ഇങ്ങനെ കഷ്ടപ്പെടുന്നത്, എന്തിനാണ് ഈ പരിഹാസം ; കൈലാഷിനെതിരെയുള്ള ട്രോളുകളില്‍ പ്രതികരിച്ച് സംവിധായകന്‍

നടന്‍ കൈലാഷിനെതിരെയുള്ള ട്രോള്‍ ആക്രമണത്തില്‍ പ്രതികരിച്ച് 'മിഷന്‍ സി' സിനിമയുടെ സംവിധായകന്‍ വിനോദ് ഗുരുവായൂര്‍. ഒരാളെ വ്യക്തിഹത്യ ചെയ്യുന്നതിനൊരു പരിധി ഉണ്ടെന്നും

ശബ്ദം പോലും നഷ്ടമായി ; കോവിഡിന് പിന്നാലെ ന്യുമോണിയയും ; വെളിപ്പെടുത്തി മണിയന്‍പിള്ള രാജു

കോവിഡിന് പിന്നാലെ മണിയന്‍പിള്ള രാജുവിന് ന്യൂമോണിയയും. രോഗം മൂര്‍ഛിച്ചതോടെ താരത്തിന് ശബ്ദം പോലും നഷ്ടമായിരുന്നു. മരണത്തിനും ജീവനും ഇടയിലുള്ള നൂല്‍പാലത്തിലൂടെയാണു മണിയന്‍ പിള്ള

ഓസ്‌കാര്‍ അവാര്‍ഡുകള്‍ കാണാതെ പോയി; ഒടുവില്‍ മകന്‍ വരെ അന്വേഷിച്ചിറങ്ങേണ്ടി വന്നു; സംഭവം പങ്കുവെച്ച് എആര്‍ റഹ്മാന്‍

രണ്ട് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ ലഭിച്ച ഒരേയൊരു ഇന്ത്യാക്കാരനാണ് എആര്‍ റഹ്മാന്‍. ഇപ്പോഴിതാ ആ പുരസ്‌കാരങ്ങള്‍ കാണാതെ പോയ സംഭവം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.  തന്റെ

അനിയത്തിപ്രാവിലെ ആ ഒരു മൂളല്‍ കിട്ടാന്‍ വേണ്ടി ഡബ്ബ് ചെയ്യിപ്പിച്ചത് പതിനാറ് തവണ ; വെളിപ്പെടുത്തി കൃഷ്ണകുമാര്‍

കുഞ്ചാക്കോ ബോബന്‍ ശാലിനി കൂട്ടുകെട്ടിലൊരുങ്ങിയ അനിയത്തിപ്രാവ് ഇന്നും മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയ ചിത്രങ്ങളിലൊന്നാണ്. 1997ല്‍ റിലീസ് ചെയ്ത ഈ സിനിമയില്‍ കുഞ്ചാക്കോ ബോബന് ഡബ്

ഫഹദ് ഉറപ്പ് നല്‍കി, വിലക്കുമെന്ന വാര്‍ത്ത തെറ്റെന്ന് ഫിയോക്

ഒടിടി റിലീസായി സിനിമകള്‍ നല്‍കിയാല്‍ നടന്‍ ഫഹദ് ഫാസിലിനെ വിലക്കിയേക്കുമെന്ന വാര്‍ത്തകള്‍ തികച്ചും അടിസ്ഥാന രഹിതമെന്ന് തിയറ്റര്‍ സംഘടനയായ ഫിയോക്ക്. കഴിഞ്ഞ രണ്ട് മാസത്തിനിടെ

പറ്റുമെങ്കില്‍ ചേട്ടന്‍ ഇത് ഡിലീറ്റ് ചെയ്യണം ചേട്ടനും ഒരു നാള്‍ മരിക്കേണ്ടതല്ലേ? ആരാധകന്റെ കമന്റിന് മറുപടി നല്‍കി ഉണ്ണി മുകുന്ദന്‍

മേപ്പടിയാന്‍ എന്ന ചിത്രത്തിനായി ഉണ്ണി മുകുനന്ദന്‍ നടത്തിയ ട്രാന്‍സ്‌ഫൊമേഷന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സിനിമയുടെ ചിത്രീകരണത്തിന് ശേഷം മൂന്ന് മാസത്തെ

എ കെ ജി സെന്ററിനകത്ത് എന്റെ വാരിയന്‍ കുന്നന്‍ സിനിമയുടെ ഒരു സീന്‍ എടുത്തോട്ടെ പു. കാ. സാ. സഖാവെ..; പരിഹാസവുമായി അലി അക്ബര്‍

പാലക്കാട് കടമ്പഴിപ്പുറത്ത് വായില്യാംകുന്ന് ക്ഷേത്രഭൂമിയില്‍ ലീഗിന്റെ കൊടിയുയര്‍ത്തിയും മുസ്‌ളിം ഹിന്ദു പ്രണയം പറഞ്ഞും നടത്തിയ ഷൂട്ടിംഗ് നിര്‍ത്തിവെച്ച സംഭവത്തില്‍

ഇത് ക്രിട്ടിക്കല്‍ സ്റ്റേജാണ്, എന്ന് കേട്ടതോടെ കാന്‍സര്‍ എന്ന റിയാലിറ്റി തെളിഞ്ഞു: സുധീര്‍

കാന്‍സറിനെ അതിജീവിച്ച് സിനിമയില്‍ വീണ്ടും സജീവമാകുന്ന താരങ്ങളില്‍ ഒരാളായി മാറിയിരിക്കുകയാണ് നടന്‍ സുധീറും. ഈ വര്‍ഷം ജനുവരി 4ന് താരത്തിന്റെ പിറന്നാള്‍ ദിനത്തിലാണ് കാന്‍സര്‍Poll

ഡൊണാള്‍ഡ് ട്രം പ് ഇസ്ലാമിക തീവ്രവാദത്തെ ഇല്ലായ്മ ചെയ്യും എന്ന് കരുതുന്നുണ്ടോ