മാരുതി എസ് പ്രസ്സോ വിപണിയില്‍ ; വില 3.50 ലക്ഷം രൂപ
മാരുതി സുസുക്കിയുടെ പുതിയ മോഡല്‍ എസ് പ്രസ്സോ വിപണിയില്‍. ഉത്സവ സീസണില്‍ പ്രതീക്ഷ വച്ചാണ് എസ് പ്രസ്സോ വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്.
നേരത്തെ ഔദ്യോഗിക ടീസറുകളിലൂടെ ചിത്രം പുറത്തുവിട്ടിരുന്നു. സ്‌പോര്‍ട്ടി ആയി രൂപകല്‍പ്പന ചെയ്തിരിക്കുന്ന വാഹനം ഇന്ത്യന്‍ റോഡുകളില്‍ മികവു കാട്ടുമെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. മാരുതി സുസുക്കി എസ് പ്രസ്സോക്ക് 3.50 ലക്ഷം മുതല്‍ 5.50 ലക്ഷം വരെയാണ് എക്‌സ് ഷോറൂം വില പ്രതീക്ഷിക്കുന്നത്.
ക്വിഡ്, ഡാറ്റ്‌സണ്‍ റെഡി ഗോ എന്നിവയ്ക്ക് വെല്ലുവിളിയാകും എസ് പ്രസ്സോ. ബിഎസ് 6-68 എച്ച് പി 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണുള്ളത്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ഓപ്ഷണല്‍ ഓട്ടോ ഗിയര്‍ ഷ്ഫ്റ്റും കമ്പനി വാഗ്ദാനം ചെയ്യുന്നു. നാലു വേരിയന്റുകളാണ് ഉള്ളത്.