പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായി നിയമ സഹായസെല്‍ പ്രവര്‍ത്തനം തുടങ്ങി; പദ്ധതി നിലവില്‍ വന്നത് കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങളില്‍

കേരളീയരായ പ്രവാസികളുടെ നിയമ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സഹായ പദ്ധതിയ്ക്ക് തുടക്കമായി. ഈ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് ജി.സി.സി രാജ്യങ്ങളില്‍ നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെ നിയമിച്ചു. തങ്ങളുടേതല്ലാത്ത കുറ്റങ്ങള്‍ക്കും ചെറിയ കുറ്റകൃത്യങ്ങള്‍ക്കും വിദേശ ജയിലുകളില്‍ കഴിയുന്ന നിരപരാധികളായ പ്രവാസി മലയാളികള്‍ക്ക് നിയമ സഹായം നല്‍കുന്നതിനുള്ള പദ്ധതിയാണിത്. കൂവൈറ്റ്, ഒമാന്‍ എന്നീ രാജ്യങ്ങളിലാണ് പദ്ധതി നിലവില്‍ വന്നത്. മറ്റ് രാജ്യങ്ങളിലും ഈ പദ്ധതി ഉടന്‍ നിലവില്‍ വരും. ജോലി സംബന്ധമായി വിദേശ മലയാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഇതുവഴി നിയമ സഹായം ലഭിക്കും. കേസുകള്‍ ഫയല്‍ ചെയ്യാനുള്ള നിയമ സഹായം ലഭ്യമാക്കുക, നഷ്ടപരിഹാര/ദയാഹര്‍ജികള്‍ എന്നിവയില്‍ സഹായിക്കുക, നിയമ ബോധവത്ക്കരണ പരിപാടികള്‍ മലയാളി സാംസ്‌ക്കാരിക സംഘടനകളുമായി ചേര്‍ന്ന് സംഘടിപ്പിക്കുക, വിവിധ ഭാഷകളില്‍ തര്‍ജ്ജിമ നടത്തുന്നതിന് വിദഗ്ധരുടെ സഹായം ലഭ്യമാക്കുക, ബുദ്ധിമുട്ടനുഭവിക്കുന്ന മലയാളികള്‍ക്ക് നിയമവ്യവഹാരത്തിനുള്ള സഹായം നല്‍കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍. കേരളത്തില്‍ നിന്നും മധ്യകിഴക്കന്‍ രാജ്യങ്ങളിലേക്ക് കുടിയേറുന്ന തൊഴിലാളികള്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് അന്യനാട്ടിലുണ്ടാകുന്ന കോടതി വ്യവഹാരങ്ങളും മറ്റ് നിയമ കുരുക്കുകളും. ഒരുവിധ നിയമസഹായവും ലഭിക്കാതെ നിസ്സഹായരായ തൊഴിലാളികള്‍ ജയിലുകളിലാവുകയും കടുത്ത ശിക്ഷകള്‍ അനുഭവിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്. ഇന്ത്യന്‍ പാസ്‌പോര്‍ട്ടും സാധുവായ തൊഴില്‍ വിസയോ സന്ദര്‍ശക വിസയോ ഉള്ള മലയാളികള്‍ക്കോ അല്ലെങ്കില്‍ തടവിലാക്കപ്പെടുകയോ ബുദ്ധിമുട്ടനുഭവിക്കുകയോ ചെയ്യുന്ന ആളിന്റെ ബന്ധുക്കള്‍/സുഹൃത്തുക്കള്‍ എന്നിവര്‍ക്കോ സഹായം തേടാന്‍ കഴിയും. പ്രവാസി നിയമ സഹായത്തിനുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, നോര്‍ക്ക റൂട്ട്‌സ്, മൂന്നാം നില, നോര്‍ക്ക സെന്റര്‍, തൈക്കാട്, തിരുവനന്തപുരം-695014 എന്ന വിലാസത്തിലോ, ceo@norkaroots.net, ceonorkaroots@gmail.com എന്ന ഇ-മെയിലിലോ സമര്‍പ്പിക്കണം. അപേക്ഷാഫോറം നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.norkaroots.org യില്‍ ലഭിക്കും.

Top Story

Latest News

'ഹൃദയ സംബന്ധമായ അസുഖം; മരുന്ന് വാങ്ങാന്‍ പോലുമുള്ള പണം കയ്യിലില്ല; അയല്‍വാസി കടം നല്‍കിയ പണം കൊണ്ടാണ് മരുന്ന് വാങ്ങുന്നത്'; വിതുമ്പിക്കരഞ്ഞ് ചാള മേരിയെന്ന മോളി കണ്ണമാലി; പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച കലാകാരി സഹായം തേടുമ്പോള്‍

ഹൃദയ സംബന്ധമായ അസുഖം ബാധിച്ച നടി മോളി കണ്ണമാലി ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടില്‍. 'ചാള മേരി' എന്ന ഹാസ്യകഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയ നടിയായി മാറിയ മോളിയുടെ ജീവിതം ഇപ്പോള്‍ ദുരിതത്തിലാണ്. ഹൃദയസംബന്ധമായ അസുഖം കാരണം കുറേകാലമായി മോളി ചേച്ചി ജോലിക്ക് പോയിട്ട്. മക്കള്‍ക്കും സഹായിക്കാനുള്ള ധനസ്ഥിതിയില്ലാത്തതിനാല്‍ മരുന്ന് വാങ്ങാന്‍ പോലുമുള്ള പണം മോളിയുടെ കൈയ്യിലില്ല. അയല്‍വാസി കടം നല്‍കിയ പണം കൊണ്ടാണ് മരുന്ന് വാങ്ങുന്നതെന്ന് വിതുമ്പിക്കൊണ്ട് മോളി കണ്ണമാലി പറയുന്നു. സുമനസുകളുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളികളുടെ പ്രിയ നടി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയായ നടിയാണ് മോളി കണ്ണമാലി. അമര്‍ അക്ബര്‍ ആന്റണി, ചാര്‍ളി, തുടങ്ങി ഒരു യമണ്ടന്‍ പ്രേമകഥയിലും വരെ കാണികളെ കുടുകുടാ ചിരിപ്പിക്കുന്ന തന്മയത്വത്തോടെയുള്ള അഭിനയം വളരെ പെട്ടെന്നാണ് മലയാളികളെ ആകര്‍ഷിച്ചത്. എന്നാല്‍ സിനിമയ്ക്ക് പുറത്ത് കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതമാണ് ഈ നടിക്ക്.  

Specials

classified

യുകെയിലെ എന്‍എച്ച്എസില്‍ അസിസ്റ്റന്റ് നഴ്‌സായി ജോലി ചെയ്യുന്ന ആര്‍സി യുവതി വരനെ തേടുന്നു
യുകെയിലെ എന്‍എച്ച്എസില്‍ Assistant നഴ്സായി ജോലി ചെയ്യുന്ന ആര്‍സി യുവതിക്ക് (33 വയസ് - യുകെ സിറ്റിസന്‍) യുകെയിലോ വിദേശത്തോ ജോലിയുള്ള അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളില്‍ നിന്നും ആലോചനകള്‍ ക്ഷണിക്കുന്നു. Ph:

More »

Crime

ഷോര്‍ട്‌സില്‍ മലവിസര്‍ജനം നടത്തിയ ഒന്നാം ക്ലാസുകാരന്റെ വിസര്‍ജ്യം ബാഗില്‍ പൊതിഞ്ഞ് വീട്ടിലേക്ക് കൊടുത്തുവിട്ടു; അദ്ധ്യാപികയ്‌ക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നടപടി
തന്റെ ഷോര്‍ട്‌സില്‍ മലവിസര്‍ജനം നടത്തിയ ഒന്നാം ക്ലാസുകാരന്റെ വിസര്‍ജ്യം ബാഗില്‍ പൊതിഞ്ഞ് കൊടുത്തുവിട്ട അദ്ധ്യാപികയ്‌ക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നടപടിയെടുത്തു. കേസില്‍ 25,000 രൂപ കുട്ടിക്ക് നഷ്ടപരിഹാരമായി നല്‍കാനാണ്

More »Technology

അശ്ലീല സൈറ്റുകള്‍ കാണുന്നവരെ കാത്തിരിക്കുന്നത് വലിയ ചതിക്കുഴികള്‍; വീഡിയോ കണ്ട് മതിമറക്കുന്നവരെ അവരുടെ തന്നെ കമ്പ്യൂട്ടറുകളിലെയോ സ്മാര്‍ട്ട് ഫോണിലെയോ ക്യാമറകളിലൂടെ പകര്‍ത്താന്‍ കഴിയുന്ന ഉപകരണങ്ങളുമായി ഹാക്കര്‍മാര്‍
അശ്ലീല സൈറ്റുകള്‍ കാണുന്നവരെ വലിയ ചതിക്കുഴികള്‍ കാത്തിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത്തരം ദൃശ്യങ്ങള്‍ കാണുന്നവരെ അവരുടെ തന്നെ കമ്പ്യൂട്ടറുകളിലെയോ സ്മാര്‍ട്ട് ഫോണിലെയോ ക്യാമറകളിലൂടെ പകര്‍ത്താന്‍ കഴിയുന്ന ഉപകരണങ്ങള്‍

More »

Cinema

'സ്‌ക്രീനില്‍ എന്റെ മുഖം തെളിയുന്ന സമയത്ത് പല തിയേറ്ററുകളിലും കൂവലാണെന്ന് ഫോണ്‍കോളുകള്‍ വന്നു; അവര്‍ എന്നെ വെറുക്കുന്നുവെന്നും കൂവലിലൂടെ അത് പ്രകടിപ്പിക്കുന്നതാണെന്നും എനിക്ക് മനസ്സിലായി'; തുറന്നു പറഞ്ഞ് പൃഥ്വിരാജ്
സിനിമാനടന്മാരെ വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന മലയാളി ആരാധകര്‍ നിരാശപ്പെടുത്തിയെന്ന് നടന്‍ പൃഥ്വിരാജ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജിന്റെ പ്രതികരണം. കേരളത്തിലെ ആരാധകര്‍

More »

Automotive

മാരുതി എസ് പ്രസ്സോ വിപണിയില്‍ ; വില 3.50 ലക്ഷം രൂപ
മാരുതി സുസുക്കിയുടെ പുതിയ മോഡല്‍ എസ് പ്രസ്സോ വിപണിയില്‍. ഉത്സവ സീസണില്‍ പ്രതീക്ഷ വച്ചാണ് എസ് പ്രസ്സോ വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്. നേരത്തെ ഔദ്യോഗിക ടീസറുകളിലൂടെ ചിത്രം പുറത്തുവിട്ടിരുന്നു. സ്‌പോര്‍ട്ടി ആയി രൂപകല്‍പ്പന

More »

Health

ക്യാന്‍സര്‍ സാധ്യത ; അമേരിക്കയില്‍ ആപ്പിളിനും സാംസങ്ങിനുമെതിരെ നിയമ നടപടി
അമേരിക്കയില്‍ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിനും സാംസങ്ങിനുമെതിരെ നിയമ നടപടി. സ്മാര്‍ട്ട് ഫോണുകളില്‍ നിന്ന് പുറപ്പെടുന്ന ഫ്രീക്വന്‍സി (വികിരണങ്ങള്‍) സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെച്ച് ചൂണ്ടിക്കാണിച്ചാണ് കാലിഫോര്‍ണിയ

More »

Women

ഷഫീന യൂസഫലി ഫോബ്‌സ് പട്ടികയില്‍ ; ഇന്ത്യയില്‍ നിന്നുള്ള ഏക വനിത
2018 ലെ പ്രചോദാത്മക ഫോബ്‌സ് മാഗസിന്റെ വനിതകളുടെ പട്ടികയില്‍ ഇടം പിടിച്ച് ഷഫീന യൂസഫലി.പട്ടികയിലെ ഏക ഇന്ത്യക്കാരിയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുടെ മകളായ ഷഫീന. മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകള്‍ക്ക് പിന്നില്‍

More »

Cuisine

രുചിയേറിയ ചെമ്മീന്‍ അച്ചാറുകള്‍ തയ്യാറാക്കാം

ചെറിയ ചെമ്മീനുകളാണ് ചെമ്മീന്‍ അച്ചാറിന് പറ്റിയത്. വലുതാണെങ്കില്‍ ചെറു കഷണങ്ങളാക്കി നുറുക്കി അച്ചാറിന്

More »

Obituary

ജോജി ജോയി (മോനി,40) ഷാര്‍ലറ്റില്‍ നിര്യാതനായി

ഷാര്‍ലറ്റ് (യു.എസ്.എ): അറനിലത്ത് ജോയി സെബാസ്റ്റ്യന്റെ മകന്‍ ജോജി ജോയി (മോനി 40) നിര്യാതനായി. മാതാവ്: കുഞ്ഞുഞ്ഞമ്മ മണിമല മാരൂര്‍ കൊല്ലറാത്ത് കുടുംബാംഗം. ഭാര്യ: സൗമ്യ ജോജി വാച്ചാപറമ്പില്‍ കുടുംബാംഗം. മക്കള്‍: ജോയേല്‍,ലൂയിസ്. സഹോദരന്‍: ജോഫി

More »

Sports

'ആത്മാര്‍ത്ഥ ഇല്ലാത്ത ഈ ടീമിനെ പിരിച്ചു വിടുന്നതാണ് നല്ലത്; കേരളത്തിന്റെ സന്തോഷ് ട്രോഫി ടീം ഇതിലും നന്നായി കളിക്കും'; കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ പൊട്ടിത്തെറിച്ച് ഐഎം വിജയന്‍

ഒഡീഷയ്ക്കെതിരായ മത്സരത്തില്‍ മോശം പ്രകടനം കാഴ്ചവെച്ച കേരള ബ്ലാസ്റ്റേഴ്സിനെതിരെ വിമര്‍ശനവുമായി ഐ.എം വിജയന്‍. ഈ ടീമിനെ പിരിച്ചു വിടുന്നതാണ് നല്ലതെന്നാണ് ഐ.എം വിജയന്റെ പ്രതികരണം. ''ആത്മാര്‍ത്ഥ ഇല്ലാത്ത ഈ ടീമിനെ മാറ്റി പുതിയ ടീമിനെ കൊണ്ടു വരണം.

More »

'സ്‌ക്രീനില്‍ എന്റെ മുഖം തെളിയുന്ന സമയത്ത് പല തിയേറ്ററുകളിലും കൂവലാണെന്ന് ഫോണ്‍കോളുകള്‍ വന്നു; അവര്‍ എന്നെ വെറുക്കുന്നുവെന്നും കൂവലിലൂടെ അത് പ്രകടിപ്പിക്കുന്നതാണെന്നും എനിക്ക് മനസ്സിലായി'; തുറന്നു പറഞ്ഞ് പൃഥ്വിരാജ്

സിനിമാനടന്മാരെ വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന മലയാളി ആരാധകര്‍ നിരാശപ്പെടുത്തിയെന്ന് നടന്‍ പൃഥ്വിരാജ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ

പച്ച നിറമുളള ബോഡിസ്യൂട്ട് ധരിച്ച് അതീവ ഗ്ലാമറസായി തമന്ന; വാട്‌സാപ്പും ടെലഗ്രാമും ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയകളില്‍ ആക്ഷന്‍ എന്ന ചിത്രത്തിലെ ലുക്ക് പ്രചരിക്കുന്നത് അശ്ലീലം നിറഞ്ഞ അടിക്കുറിപ്പുകളോടെ; ആത്മവിശ്വാസത്തോടെയല്ല ഈ വസ്ത്രം ധരിച്ചതെന്ന് താരം

ആക്ഷന്‍ സിനിമയില്‍ തമന്നയുടെ ഗ്ലാമര്‍ വസ്ത്രത്തിലുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. അശ്ലീലം നിറഞ്ഞ അടിക്കുറിപ്പുകളോടെയാണ് ചിത്രം വാട്ട്‌സാപ്പ്, ടെലിഗ്രാം

രാജന്‍ പി. ദേവിന്റെ മകനും നടനുമായ ഉണ്ണി പി. ദേവ് വിവാഹിതനായി; വധു പ്രിയങ്ക; സിനിമാ സീരിയല്‍ രംഗത്തെ നിരവധി പേര്‍ പങ്കെടുത്തു.

 രാജന്‍ പി. ദേവിന്റെ മകനും നടനുമായ ഉണ്ണി പി. ദേവ് വിവാഹിതനായി. പ്രിയങ്കയാണ് വധു. വിവാഹച്ചടങ്ങില്‍ സിനിമാ സീരിയല്‍ രംഗത്തെ നിരവധി പേര്‍ പങ്കെടുത്തു. 'ആട് ഒരു ഭീകരജീവിയാണ്' എന്ന

'പരസ്യങ്ങളില്‍ അഭിനയിക്കുമ്പോള്‍ പൈസ കിട്ടും; എന്നാല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനോട് താല്‍പ്പര്യമില്ല'; ഒരു കോടി രൂപയുടെ ഓഫര്‍ വേണ്ടെന്നു വെച്ച് സായ് പല്ലവി; സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമാക്കിയല്ല അവസരങ്ങള്‍ തെരഞ്ഞെടുക്കുന്നതെന്നും താരം

പ്രേമമെന്ന ഒരൊറ്റ ചിത്രം കൊണ്ട് ഏറെ പ്രേക്ഷക പ്രീതി നേടിയ താരമാണ് സായ് പല്ലവി. ശക്തമായ പിന്തുണയായിരുന്നു സായ് പല്ലവിക്ക് ആരാധകര്‍ നല്‍കിയത്. അഭിനയത്തില്‍ മാത്രമല്ല തന്റേതായ എല്ലാ

'ഹൃദയ സംബന്ധമായ അസുഖം; മരുന്ന് വാങ്ങാന്‍ പോലുമുള്ള പണം കയ്യിലില്ല; അയല്‍വാസി കടം നല്‍കിയ പണം കൊണ്ടാണ് മരുന്ന് വാങ്ങുന്നത്'; വിതുമ്പിക്കരഞ്ഞ് ചാള മേരിയെന്ന മോളി കണ്ണമാലി; പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച കലാകാരി സഹായം തേടുമ്പോള്‍

ഹൃദയ സംബന്ധമായ അസുഖം ബാധിച്ച നടി മോളി കണ്ണമാലി ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടില്‍. 'ചാള മേരി' എന്ന ഹാസ്യകഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയ നടിയായി മാറിയ മോളിയുടെ ജീവിതം

'പുതിയ തലമുറയിലെ താരങ്ങളില്‍ മദ്യപിക്കാത്തതും പുകവലിക്കാത്തതുമായ ഒരേ ഒരു വ്യക്തി കുഞ്ചാക്കോ ബോബനാണ്; അദ്ദേഹത്തിന് ഇത്തരത്തിലുള്ള യാതൊരു ദുശ്ശീലങ്ങളുമില്ല;' വെളിപ്പെടുത്തലുമായി സലിം കുമാര്‍

പുതിയ തലമുറയിലെ താരങ്ങളില്‍ മദ്യപിക്കാത്തതും പുകവലിക്കാത്തതുമായ ഒരേ ഒരു വ്യക്തി കുഞ്ചാക്കോ ബോബനാണ് എന്ന് തുറന്ന് പറഞ്ഞ് നടന്‍ സലിം കുമാര്‍. കുഞ്ചാക്കോ ബോബന്‍ പഠിച്ച കോളേജായ

'വല്ലവന്റെയും അമ്മയ്ക്കും അച്ഛനും വിളിച്ചല്ലടാ നീയൊക്കെ ആളാകേണ്ടത്; ഒരാളുടെ അമ്മയ്ക്കും അച്ഛനും വിളിക്കാനല്ല സോഷ്യല്‍ മീഡിയ;' ഏറെ നാളായി തന്നെ സോഷ്യല്‍ മീഡിയയിലൂടെ ഉപദ്രവിക്കുന്ന ആളുടെ ചിത്രം സഹിതം പോസ്റ്റ് ചെയ്ത് ആദിത്യന്‍ ജയന്‍

സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ചു മാസങ്ങളിലായി ചര്‍ച്ചയാകുന്ന സെലിബ്രിറ്റി ദമ്പതികളാണ് അമ്പിളി ദേവിയും ഭര്‍ത്താവ് ആദിത്യനും. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടനാണ് ആദിത്യന്‍

'വിവാഹ സമയത്തുള്ള ചിത്രങ്ങള്‍ ചേര്‍ത്ത്, ആ വാര്‍ത്തകള്‍ക്ക് ചുവട്ടില്‍ വന്ന കമന്റുകള്‍ മാത്രമാണ് വിഷമിപ്പിച്ചിട്ടുള്ളത്; വിവാഹിതരാകുന്നവരെ വെറുതേ വിട്ടേക്കുക'; വെളിപ്പെടുത്തലുമായി സ്‌നേഹ ശ്രീകുമാറിന്റെ മുന്‍ ഭര്‍ത്താവ്

ജനപ്രിയ സീരിയലായ മറിമായത്തിലൂടെ പ്രശസ്തരായ ശ്രീകുമാറും സ്‌നേഹ ശ്രീകുമാറും വിവാഹിതരാകുന്നെന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് മലയാളികള്‍ കേട്ടത്. നിരവധി പേര്‍ താരങ്ങള്‍ക്ക്Poll

ഡൊണാള്‍ഡ് ട്രം പ് ഇസ്ലാമിക തീവ്രവാദത്തെ ഇല്ലായ്മ ചെയ്യും എന്ന് കരുതുന്നുണ്ടോ