'കൊവിഡും വര്‍ഗ വിവേചനവും ഉള്‍പ്പെടെ എന്നെ വിഷാദരോഗിയാക്കി'; വിഷാദത്തിന്റെ പിടിയിലാണെന്ന് വെളിപ്പെടുത്തി അമേരിക്കന്‍ മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ

'കൊവിഡും വര്‍ഗ വിവേചനവും ഉള്‍പ്പെടെ എന്നെ വിഷാദരോഗിയാക്കി'; വിഷാദത്തിന്റെ പിടിയിലാണെന്ന് വെളിപ്പെടുത്തി അമേരിക്കന്‍ മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ

വിഷാദത്തിന്റെ പിടിയിലാണെന്ന് വെളിപ്പെടുത്തി അമേരിക്കന്‍ മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ. കൊവിഡും വര്‍ഗ വിവേചനവും ഉള്‍പ്പെടെ തന്നെ വിഷാദരോഗിയാക്കിയെന്നാണ് മിഷേല്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പോഡ്കാസ്റ്റിലൂടെയാണ് താന്‍ അനുഭവിച്ച കുറഞ്ഞ രീതിയിലുള്ള വിഷാദത്തെക്കുറിച്ച് മിഷേല്‍ മനസ് തുറന്നത്.


കൊവിഡിനെ തുടര്‍ന്നുണ്ടായ ക്വാറന്റീന്‍ മാത്രമല്ല തന്റെ വിഷാദത്തിന്റെ കാരണം. വര്‍ഗ വിവേചനവും തന്നെ വേദനിപ്പുന്നുണ്ട്. ട്രംപ് ഭരണകൂടത്തിന്റെ കപടനാട്യവും നിരാശ വര്‍ധിപ്പിക്കുന്നതാണ്. ചിലപ്പോഴൊക്കെ നിയന്ത്രണം നഷ്ടപ്പെടും. ഒരാഴ്ചത്തോളം താന്‍ വിഷാദത്തിന് അടിമയായിപ്പോയി. കഠിനമായ നിമിഷങ്ങളായിരുന്നു അതെന്നും മിഷേല്‍ കൂട്ടിച്ചേര്‍ത്തു.ഓരോ ദിവസവും ഉണര്‍ന്ന് എഴുന്നേല്‍ക്കുന്നത് പുതിയ ദുഃഖകരമായ സംഭവത്തിലേക്കാണ്. ഭരണകൂടം പല കാര്യങ്ങളിലും ഒന്നും ചെയ്യുന്നില്ല. പ്രതികരിക്കാന്‍ പോലും തയ്യാറാകുന്നില്ല. കൂടുതല്‍ പേര്‍ മുറിവേല്‍ക്കുന്നതും കൊല്ലപ്പെടുന്നതും തന്നെ വിഷമിപ്പിക്കുന്നുവെന്നും മിഷേല്‍ കൂട്ടിച്ചേര്‍ത്തു.
Other News in this category4malayalees Recommends