ശരീരം സെക്‌സിയായി സൂക്ഷിക്കുന്നത് തന്നെ ഒരു കഴിവാണ്,പക്ഷെ, അവരില്‍ എത്രപേര്‍ ഒരു സ്വിംസ്യൂട്ടുമിട്ട്, ബീച്ചില്‍ ഒരു ക്യാമറക്ക് മുന്നിലൂടെ നടക്കാന്‍ തയ്യാറാകും?എന്റെ ശരീരം കാണാന്‍ താല്‍പര്യമില്ലാത്തവര്‍ കണ്ണുകള്‍ അടക്കുക;ജോമോള്‍ ജോസഫ്

ശരീരം സെക്‌സിയായി സൂക്ഷിക്കുന്നത് തന്നെ ഒരു കഴിവാണ്,പക്ഷെ, അവരില്‍ എത്രപേര്‍ ഒരു സ്വിംസ്യൂട്ടുമിട്ട്, ബീച്ചില്‍ ഒരു ക്യാമറക്ക് മുന്നിലൂടെ നടക്കാന്‍ തയ്യാറാകും?എന്റെ ശരീരം കാണാന്‍ താല്‍പര്യമില്ലാത്തവര്‍ കണ്ണുകള്‍ അടക്കുക;ജോമോള്‍ ജോസഫ്

രാത്രിയായാല്‍ ഫേസ്ബുക്കില്‍ പച്ച ലൈറ്റ് കത്തി കിടന്നാല്‍ പാഞ്ഞടുക്കുന്നവര്‍ക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട സോഷ്യല്‍ മീഡിയയിലെ സജീവ സാനിധ്യമായ മോഡല്‍ ജോമോള്‍ ജോസഫിന്റെ പുതിയ കുറിപ്പ് വൈറലാകുന്നു.താന്‍ മോഡലിങ് രംഗത്തേക്ക് വന്നതെന്തിനെന്ന കാര്യവും ജോമോള്‍ കുറിപ്പിലൂടെ പങ്കുവെക്കുന്നു.ശരീരം സെക്‌സിയായി സൂക്ഷിക്കുന്നത് തന്നെ ഒരു കഴിവാണ്..പക്ഷെ, അവരില്‍ എത്രപേര്‍ ഒരു സ്വിംസ്യൂട്ടുമിട്ട്, ബീച്ചില്‍ ഒരു ക്യാമറക്ക് മുന്നിലൂടെ നടക്കാന്‍ തയ്യാറാകും?പലര്‍ക്കും നാണക്കേടാണ് എന്ന മറുപടിയാകും ലഭിക്കുക, എന്താണ് നാണക്കേട്? സ്വന്തം ശരീരം തന്നെ അവര്‍ക്ക് നാണക്കേടാണ്. അല്ലേല്‍ അവരൊക്കെ സമൂഹത്തെ പേടിക്കുന്നു. എന്റെ ശരീരം എന്റെ അഭിമാനമായി കരുതുന്ന എനിക്ക് എന്റെ ശരീരം യാതൊരു നാണക്കേടും സമ്മാനിക്കുന്നില്ല,ഞാന്‍ മോഡലിങ്ങിലേക്ക് വന്നതിന് കാരണം എന്റെ ശരീരവും എന്റെ ആറ്റിറ്റിയൂഡും തന്നെയാണ്,അതുകൊണ്ട് തന്നെ എന്റെ ശരീരവും എന്റെ ആറ്റിറ്റിയൂഡും കാമറയിലൂടെയും എഴുത്തിലൂടെയും നിങ്ങളിലേക്ക് എത്തിച്ചുകൊണ്ടേയിരിക്കും,ജോമോള്‍ പറയുന്നു.


ജോമോള്‍ ജോസഫ് പങ്കുവെച്ച കുറിപ്പ് വായിക്കാം


എന്നേക്കാള്‍ നല്ല ഷെയിപ്പും, സൌന്ദര്യവും, കഴിവും ഉള്ള നിരവധി സ്ത്രീകളുണ്ട്. അവരില്‍ മിക്കവരും അവരുടെ ശരീരം നന്നായി മെയിന്റെയ്ന്‍ ചെയ്യുന്നവരും ആണ്. ശരീരം സെക്‌സിയായി സൂക്ഷിക്കുന്നത് തന്നെ ഒരു കഴിവാണ്..പക്ഷെ, അവരില്‍ എത്രപേര്‍ ഒരു സ്വിംസ്യൂട്ടുമിട്ട്, ബീച്ചില്‍ ഒരു ക്യാമറക്ക് മുന്നിലൂടെ നടക്കാന്‍ തയ്യാറാകും?പലര്‍ക്കും നാണക്കേടാണ് എന്ന മറുപടിയാകും ലഭിക്കുക, എന്താണ് നാണക്കേട്? സ്വന്തം ശരീരം തന്നെ അവര്‍ക്ക് നാണക്കേടാണ്. അല്ലേല്‍ അവരൊക്കെ സമൂഹത്തെ പേടിക്കുന്നു. എന്റെ ശരീരം എന്റെ അഭിമാനമായി കരുതുന്ന എനിക്ക് എന്റെ ശരീരം യാതൊരു നാണക്കേടും സമ്മാനിക്കുന്നില്ല.ഞാന്‍ മോഡലിങ്ങിലേക്ക് വന്നതിന് കാരണം എന്റെ ശരീരവും എന്റെ ആറ്റിറ്റിയൂഡും തന്നെയാണ്. ആ ശരീരവും ആറ്റിറ്റിയൂഡും എനിക്ക് ബാധ്യതയാകാത്തിടത്തോളം ഞാന്‍ എന്റെ ശരീരവും എന്റെ ആറ്റിറ്റിയൂഡും കാമറയിലൂടെയും എഴുത്തിലൂടെയും നിങ്ങളിലേക്ക് എത്തിച്ചുകൊണ്ടേയിരിക്കും.എന്റെ ശരീരം കാണാന്‍ താല്‍പര്യമില്ലാത്തവര്‍ കണ്ണുകള്‍ അടക്കുക, ആറ്റിറ്റിയൂഡ് മനസ്സിലാക്കാന്‍ താല്‍പര്യമില്ലാത്തവര്‍ മനസ്സ് തിരിക്കുക. നിങ്ങള്‍ക്ക് മുന്നില്‍ വേറേ വഴികളൊന്നുമില്ല, കാരണം ഞാന്‍ നിങ്ങളുടെ കപട സദാചാര ചിന്തകളെ പേടിക്കുന്നില്ല എന്നത് തന്നെയാണ് എന്റെ വലിയ ഗുണം..









Related News

Other News in this category



4malayalees Recommends