അവിവാഹിതരായ സ്ത്രീയും പുരുഷനും ഒരുമിച്ച് താമസിക്കുന്നത് കുറ്റകരമല്ല ; സ്ത്രീകളെ ഉപദ്രവിക്കുന്ന പ്രതി ബന്ധുവായ പുരുഷനാണെങ്കില്‍ കുറഞ്ഞശിക്ഷ നല്‍കുന്ന രീതി ഇനിയില്ല ; പ്രായപൂര്‍ത്തിയാകാത്തവരെ പീഡിപ്പിച്ചാല്‍ വധശിക്ഷ ; യുഎഇയിലെ പുതിയ നിയമങ്ങള്‍

രാജ്യത്തെ ഇസ്‌ലാമിക വ്യക്തിഗത നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി യു.എ.ഇ. 21 വയസ്സ് പൂര്‍ത്തിയായവരുടെ മദ്യപാനം, അവിവാഹിതരായ സ്ത്രീയും പുരുഷനും ഒരുമിച്ച് താമസിക്കുന്നത് എന്നിവ കുറ്റകരമല്ലാതാക്കി കൊണ്ടുള്ള മാറ്റങ്ങളാണ് നടപ്പില്‍ വരുത്തുന്നത്. ലൈംഗിക കേസുകളുമായി ബന്ധപ്പെട്ട നടപടികള്‍, അനന്തരാവകാശം, വിവാഹം, വിവാഹമോചനം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിലും കാര്യമായ മാറ്റങ്ങളുണ്ടാകും.സ്ത്രീകളെ ഉപദ്രവിക്കുന്ന പ്രതി ബന്ധുവായ പുരുഷനാണെങ്കില്‍ കുറഞ്ഞശിക്ഷ നല്‍കുന്ന രീതിയാണ് നിലവിലുള്ളത്. പുതിയ പരിഷ്‌കാരം നിലവില്‍ വരുന്നതോടെ ഈ രീതി മാറും. എല്ലാം കുറ്റകൃത്യമായി കണ്ട് ശിക്ഷ നല്‍കും. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് കനത്ത ശിക്ഷ തന്നെ ഏര്‍പ്പെടുത്തും. നിലവില്‍ മദ്യപാനത്തിന് വിവിധ എമിറേറ്റുകളില്‍ വ്യത്യസ്ത നിയമങ്ങളാണ് പ്രാബല്യത്തിലുള്ളത്. മദ്യപാനം സ്വകാര്യമായിട്ടോ അല്ലെങ്കില്‍ ലൈസന്‍സുള്ള ഇടങ്ങളിലോ ആകണം, മദ്യപിക്കുന്ന വ്യക്തിയ്ക്ക് 21 വയസ്സ് കഴിഞ്ഞിരിക്കണം എന്ന നിബന്ധന മാത്രമാണ് ഇനിയുണ്ടാകുക. മദ്യപിച്ചതിന്റെ പേരില്‍ യു.എ.ഇയില്‍ കേസെടുക്കുന്നത് അപൂര്‍വമാണ്. എന്നാല്‍ മറ്റൊരു കുറ്റത്തിന് അറസ്റ്റിലാകുകയും അയാള്‍ ലൈസന്‍സില്ലാതെ മദ്യം കഴിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ പേരില്‍ കുറ്റം ചുമത്തിയിരുന്നു. ഇതിലാണ് ഇപ്പോള്‍ മാറ്റം വരുത്തുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍ എന്നിവരെ ബലാത്സംഗത്തിനിരയാക്കുന്നവര്‍ക്ക് വധശിക്ഷ ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. മാതൃരാജ്യത്ത് വിവാഹിതരാകുകയും യു.എ.ഇയില്‍ വെച്ച് വിവാഹമോചിതരാകുകയും ചെയ്യുന്ന ദമ്പതികള്‍ക്ക് അവരുടെ രാജ്യത്തെ നിയമമായിരിക്കും ബാധകമാകുക. നിലവിലെ വില്‍പത്രങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളിലും മാറ്റം വരുത്തും. അറബി ഭാഷ സംസാരിക്കാത്ത പ്രതികള്‍ക്കും സാക്ഷികള്‍ക്കും കോടതി വ്യവഹാരങ്ങള്‍ക്കായി വിവര്‍ത്തകരെ അനുവദിക്കണമെന്നും പുതിയ പരിഷ്‌കാരത്തില്‍ പറയുന്നു.  

Top Story

Latest News

ചില പെണ്ണുങ്ങള്‍ 'കണ്ണിറുക്കി കാണിച്ച് ഇന്റര്‍നെറ്റില്‍ വലിയ സെന്‍സേഷണലാകും, അവരൊന്നും നിലനില്‍ക്കില്ല; താണ്ഡവി'ലെ സംഭാഷണം പങ്കുവെച്ച് പ്രിയ വാരിയര്‍

ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നാരോപിച്ച് ആമസോണ്‍ പ്രൈമില്‍ സംപ്രേഷണം ചെയ്യുന്ന 'താണ്ഡവ്' വെബ് സീരീസിനെതിരെയുള്ള വിമര്‍ശനങ്ങള്‍  തുടരുന്നതിനിടെ സീരീസില്‍ സെയ്ഫ് അലി ഖാന്‍ നടത്തിയ ഒരു സംഭാഷണം ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ച് നടി പ്രിയ വാരിയര്‍. ചില പെണ്ണുങ്ങളൊക്കെ 'കണ്ണിറുക്കി കാണിച്ചുക്കൊണ്ട് ഇന്റര്‍നെറ്റില്‍ വലിയ സെന്‍സേഷനൊക്കെ ആകും, അവരൊന്നും ഒരിക്കലും നിലനില്‍ക്കില്ലെയിരുന്നു സെയ്ഫിന്റെ ഡയലോഗ്. സിനിമയുടെ ക്ലിപ്പിംഗ് പങ്കുവെച്ചുകൊണ്ടു 'ഹേ റാം' എന്ന തലക്കെട്ടാണ് താരം നല്‍കിയിരിക്കുന്നത്.    

Specials

Spiritual

മൂന്നു നോമ്പിനോടനുബന്ധിച്ചുള്ള ധ്യാനം
ഹൂസ്റ്റണ്‍: സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ മൂന്നു നോമ്പിനോടനുബന്ധിച്ച് 2021 ജനുവരി 24, 25, 26 (ഞായര്‍,തിങ്കള്‍, ചൊവ്വ ) തീയ്യതികളില്‍ (St.Mary's Malankara Orthodox Church 9915 Belknap Rd, Sugar Land, TX 77498) വൈകിട്ട് 6 മാണി മുതല്‍ റിട്രീറ്റ് നടത്തപ്പെടുന്നു. സൗത്ത്

More »

Association

മഹാമാരിയിലെ ജീവിതം സൊളസ് ആര്‍ട്ട് & ഫോട്ടോഗ്രാഫി മത്സരം
സാന്‍ഫ്രാന്‍സിസ്‌ക്കോ ബേ ഏരിയ: മഹാമാരിയിലെ ജീവിതം (Life during the Pandemic) എന്ന വിഷയത്തെ ആധാരമാക്കി സൊളസ് ചാരിറ്റീസ് ഒരു ആര്‍ട്ട് & ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. നോര്‍ത്ത് അമേരിക്കയില്‍ നിന്നുള്ള ആര്‍ക്കും സൗജന്യമായി പങ്കെടുക്കാവുന്ന ഈ

More »

classified

യുകെയിലെ എന്‍എച്ച്എസില്‍ അസിസ്റ്റന്റ് നഴ്‌സായി ജോലി ചെയ്യുന്ന ആര്‍സി യുവതി വരനെ തേടുന്നു
യുകെയിലെ എന്‍എച്ച്എസില്‍ Assistant നഴ്സായി ജോലി ചെയ്യുന്ന ആര്‍സി യുവതിക്ക് (33 വയസ് - യുകെ സിറ്റിസന്‍) യുകെയിലോ വിദേശത്തോ ജോലിയുള്ള അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളില്‍ നിന്നും ആലോചനകള്‍ ക്ഷണിക്കുന്നു. Ph:

More »

Crime

വാടകക്കൊലയാളിക്ക് 50000 രൂപ നല്‍കി മകളെ കൊന്ന കേസില്‍ അമ്മ അറസ്റ്റില്‍
ഒഡീഷയില്‍ 50,000 രൂപയ്ക്ക് വാടക കൊലയാളിയെ ഏര്‍പ്പാടാക്കി മകളെ കൊന്ന കേസില്‍ 58 കാരിയായ അമ്മ അറസ്റ്റില്‍. മുപ്പത്തിയാറുകരിയായ മകള്‍ ശിബാനി നായിക്കിനെ കൊല്ലാന്‍ അമ്മ സുകുരി ഗിരിയാണ് വാടക കൊലയാളിയെ ഏര്‍പ്പാടാക്കിയത്. പ്രമോദ് ജന എന്ന

More »Technology

ഫേസ്ബുക്ക് സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നു
ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ (ഒ.എസ്) കമ്പനിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി സ്വന്തം പ്ലാറ്റ്‌ഫോമിനായി ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ ഫേസ്ബുക്ക് ചര്‍ച്ച

More »

Cinema

ജാവേദ് അക്തറിനെതിരായ അപകീര്‍ത്തി പരാമര്‍ശം ; കങ്കണയ്ക്ക് വീണ്ടും പണി
പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തറിനെതിരായ വിവാദ അപകീര്‍ത്തി പരാമര്‍ശത്തില്‍ കങ്കണ റണാവത്തിനെ മുംബൈ പൊലീസ് വിളിപ്പിച്ചു. വരുന്ന വെള്ളിയാഴ്ച്ച മുംബൈ ജുഹു പൊലീസ് സ്റ്റേഷനിലേക്കാണ് കങ്കണയെ വിളിപ്പിച്ചത്. കഴിഞ്ഞ നവംബറില്‍ ജാവേദ് അക്തര്‍

More »

Automotive

മാരുതി എസ് പ്രസ്സോ വിപണിയില്‍ ; വില 3.50 ലക്ഷം രൂപ
മാരുതി സുസുക്കിയുടെ പുതിയ മോഡല്‍ എസ് പ്രസ്സോ വിപണിയില്‍. ഉത്സവ സീസണില്‍ പ്രതീക്ഷ വച്ചാണ് എസ് പ്രസ്സോ വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്. നേരത്തെ ഔദ്യോഗിക ടീസറുകളിലൂടെ ചിത്രം പുറത്തുവിട്ടിരുന്നു. സ്‌പോര്‍ട്ടി ആയി രൂപകല്‍പ്പന

More »

Health

ഇരട്ടകളെ ഗര്‍ഭിണിയായിരിക്കേ യുവതി വീണ്ടും ഗര്‍ഭിണിയായി ; അപൂര്‍വ്വം
ഇരട്ട കുട്ടികളെ ഗര്‍ഭിണിയായിരിക്കേ വീണ്ടും ഗര്‍ഭിണിയായി യുവതി. സൂപ്പര്‍ഫീറ്റേഷന്‍ എന്ന അപൂര്‍വ പ്രതിഭാസമാണ് കാരണം. സ്ത്രീയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ആദ്യത്തെ രണ്ട് ഗര്‍ഭസ്ഥ ശിശുക്കള്‍ക്കും 10,11 ദിവസത്തെ

More »

Women

വീട്ടമ്മമാരുടെ കഠിനാദ്ധ്വാനത്തിന് മൂല്യം നിശ്ചയിക്കാനാവില്ല; വീട്ടമ്മയായതിനാല്‍ നഷ്ടപരിഹാരം കുറച്ച ഹൈക്കോടതി തീരുമാനത്തിന് എതിരെ സുപ്രീംകോടതി
വീട്ടമ്മമാരുടെ കഠിനാദ്ധ്വാനത്തിന് മൂല്യം നിശ്ചയിക്കാനാവില്ലെന്നും ഭര്‍ത്താവിന്റെ ഓഫീസ് ജോലിയുടെ മൂല്യത്തെക്കാള്‍ ഒട്ടും കുറവല്ല ഭാര്യയുടെ വീട്ടുജോലിയെന്നും സുപ്രീംകോടതി. വീട്ടമ്മമാരുടെ കഠിനാദ്ധ്വാനത്തിനും ചെയ്യുന്ന ജോലിക്കും

More »

Obituary

മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ ജോയിന്റ് സെക്രട്ടറി സ്വപ്ന പ്രവീണിന്റെ പിതാവ് സി കെ സത്യനാഥന്‍ നിര്യാതനായി

മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ ജോയിന്റ് സെക്രട്ടറിയും സമീക്ഷ യുകെയുടെ നാഷണല്‍ പ്രസിഡണ്ടും ലോകകേരള സഭ അംഗവും ആയ സ്വപ്ന പ്രവീണിന്റെ പിതാവ് പാലക്കാട് കുഴല്‍മന്ദം ചമതക്കുണ്ടില്‍ സി കെ സത്യനാഥന്‍ നിര്യാതനായി. സംസ്‌കാരം തിരുവില്യാമലയിലെ

More »

Sports

'മതി മറന്നുള്ള ആഘോഷം വേണ്ട, ഇംഗ്ലണ്ട് നിങ്ങളുടെ വീട്ടിലേക്കു വരുന്നുണ്ട് ; വെല്ലുവിളിയുമായി പീറ്റേഴ്‌സണ്‍

ഓസീസിനെതിരായ പരമ്പര നേട്ടത്തിന്റെ സന്തോഷത്തില്‍ ഇരിക്കുന്ന ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍. മതിമറന്ന് ആഘോഷിക്കുമ്പോള്‍ കരുതല്‍ വേണമെന്നും, ഏതാനും ദിവസത്തിനുള്ളില്‍ ഇംഗ്ലണ്ട്

More »

ജാവേദ് അക്തറിനെതിരായ അപകീര്‍ത്തി പരാമര്‍ശം ; കങ്കണയ്ക്ക് വീണ്ടും പണി

പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തറിനെതിരായ വിവാദ അപകീര്‍ത്തി പരാമര്‍ശത്തില്‍ കങ്കണ റണാവത്തിനെ മുംബൈ പൊലീസ് വിളിപ്പിച്ചു. വരുന്ന വെള്ളിയാഴ്ച്ച മുംബൈ ജുഹു പൊലീസ്

ഈ സിനിമ കണ്ടപ്പോള്‍ യഥാര്‍ത്ഥ മുരളി കരഞ്ഞുപോയി; ജയസൂര്യ

വെളളം സിനിമയില്‍  മുഴുക്കുടിയന്റെ കഥാപാത്രത്തെയാണ് നടന്‍ ജയസൂര്യ അവതരിപ്പിക്കുന്നത്. കണ്ണൂരിലെ 'വെള്ളം മുരളി' എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഒരാളുടെ ജീവിതത്തെ

ചില പെണ്ണുങ്ങള്‍ 'കണ്ണിറുക്കി കാണിച്ച് ഇന്റര്‍നെറ്റില്‍ വലിയ സെന്‍സേഷണലാകും, അവരൊന്നും നിലനില്‍ക്കില്ല; താണ്ഡവി'ലെ സംഭാഷണം പങ്കുവെച്ച് പ്രിയ വാരിയര്‍

ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നാരോപിച്ച് ആമസോണ്‍ പ്രൈമില്‍ സംപ്രേഷണം ചെയ്യുന്ന 'താണ്ഡവ്' വെബ് സീരീസിനെതിരെയുള്ള വിമര്‍ശനങ്ങള്‍  തുടരുന്നതിനിടെ സീരീസില്‍ സെയ്ഫ് അലി ഖാന്‍

ലിബറലുകള്‍ അവരുടെ ചാച്ചയായ ജാക്കിനോട് കരഞ്ഞു പറഞ്ഞു ,എന്റെ അക്കൗണ്ട് മരവിപ്പിച്ചു ; ഞാന്‍ നിങ്ങളുടെ ജീവിതം ദുരിത പൂര്‍ണ്ണമാക്കും ; കങ്കണ

ട്വിറ്റര്‍ അക്കൗണ്ട് താല്‍ക്കാലികമായി മരവിപ്പിച്ചതില്‍ പ്രതികരിച്ച് ബോളിവുഡ് താരം കങ്കണ റണാവത്. താണ്ഡവ് വെബ് സീരീസിനെതിരെ കങ്കണ ഇട്ട വിവാദ ട്വീറ്റ് നിമിത്തമാണ് ട്വിറ്റര്‍

സെറ്റില്‍ ഭക്ഷണം കഴിക്കാന്‍ ചെല്ലുമ്പോള്‍ പോലും അവഗണന നേരിട്ടിട്ടുണ്ട് ; വെളിപ്പെടുത്തലുമായി നടന്‍

മികച്ച കുറച്ചു കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടനടനായി മാറിയ ആളാണ് ജയശങ്കര്‍. ഇപ്പോഴിതാ സിനിമാരംഗത്തെ ആദ്യകാലത്ത് തനിക്ക് അനുഭവിക്കേണ്ടി വന്ന അവഗണനയെക്കുറിച്ച്

'മതി മറന്നുള്ള ആഘോഷം വേണ്ട, ഇംഗ്ലണ്ട് നിങ്ങളുടെ വീട്ടിലേക്കു വരുന്നുണ്ട് ; വെല്ലുവിളിയുമായി പീറ്റേഴ്‌സണ്‍

ഓസീസിനെതിരായ പരമ്പര നേട്ടത്തിന്റെ സന്തോഷത്തില്‍ ഇരിക്കുന്ന ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍. മതിമറന്ന് ആഘോഷിക്കുമ്പോള്‍

ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന പരാതി ; ആമസോണ്‍ പ്രൈം സീരീസായ താണ്ഡവില്‍ നിന്ന് വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യും

ആമസോണ്‍ പ്രൈം സീരീസായ താണ്ഡവില്‍ നിന്ന് വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍. വാര്‍ത്താവിതരണ മന്ത്രാലയവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിവാദ ഭാഗങ്ങള്‍

നടിയും അവതാകയുമായ എലീന പടിക്കലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു ; ആറു വര്‍ഷത്തെ പ്രണയത്തിന് ശേഷം രോഹിത് പി നായരുടെ വധുവാകാനൊരുങ്ങുന്നു

നടിയും അവതാകയുമായ എലീന പടിക്കലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. കോഴിക്കോട് സ്വദേശിയും എഞ്ചിനീയറുമായ രോഹിത് പി നായരാണ് വരന്‍. തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളുംPoll

ഡൊണാള്‍ഡ് ട്രം പ് ഇസ്ലാമിക തീവ്രവാദത്തെ ഇല്ലായ്മ ചെയ്യും എന്ന് കരുതുന്നുണ്ടോ