യു എ ഇ ദേശീയ ദിനം ആഘോഷിച്ചു

യു എ ഇ ദേശീയ ദിനം ആഘോഷിച്ചു

ദുബൈ: റാശിദിയ്യ മര്‍കസ് സഹ്റത്തുല്‍ ഖുര്‍ആന്‍ യു എ ഇ യുടെ നാല്പത്തി എട്ടാമത് ദേശീയ ദിനം വിപുലമായി ആഘോഷിച്ചു.


മദ്റസ വിദ്യാര്‍ത്ഥികളുടെ വിവിധ കലാ പ്രകടനങ്ങള്‍, യു എ ഇ യുടെ ചരിത്രവും സഹിഷ്ണുതയും വിളിച്ചറിയിക്കുന്ന ഇംഗ്ലീഷ്, അറബി പ്രഭാഷണങ്ങള്‍, ക്വിസ് മത്സരം, എന്നിവ ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി നടന്നു. ഹാഫിള് ബാസിം അല്‍ അസ്ഹരി, യഹ്യ സഖാഫി ആലപ്പുഴ, അലി മദനി, മുസ്തഫ സഖാഫി കാരന്തൂര്‍, റഫീഖ് സഖാഫി വെള്ളില, ഹാഫിള് ഖാലിദ് ബാഖവി, ഷാഹിദ് മുസ്ലിയാര്‍ കൊടുവള്ളി, യൂസുഫ് സഖാഫി കണ്ണവം, അബ്ദുല്‍ ഹക്കീം ഹാജി കല്ലാച്ചി, റാസിഖ് മാട്ടൂല്‍, അബൂബക്കര്‍ അംജദി വേങ്ങര, ഹാഫിള് ഉമര്‍ സഖാഫി, ഹാഫിള് ജബീര്‍ സഖാഫി, നവാസ് എടമുട്ടം, മുഹമ്മദ് സലീം തെക്കുമല, എഞ്ചിനീയര്‍ ഹുസ്നുല്‍ മുബാറക്, മുഹമ്മദ് മദനി കൊടിയമ്മ, ജഹ്ഫര്‍ താമരശ്ശേരി, ബഷീര്‍ വെള്ളായിക്കോട്, മുഹമ്മദ് ഖാസിം അഹ്സനി എന്നിവര്‍ സംബന്ധിച്ചു.


Other News in this category4malayalees Recommends