ദുബൈ. മതകാര്യവകുപ്പിന്റെ കീഴില്‍ റാശിദിയ്യയില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് സഹ്റത്തുല്‍ ഖുര്‍ആന്‍ വിദ്യാര്‍ത്ഥികളുടെ കലാമേള സഹ്റ ഫെസ്റ്റ് സമാപിച്ചു. എഴുപതോളം മത്സര ഇനങ്ങളിലായി ഇരുന്നൂറിലധികം പ്രതിഭകള്‍ മാറ്റുരച്ചു. ടി പി അലി മദനി ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹ്സിന്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. മര്‍കസ് ഡയറക്റ്റര്‍ ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി സമാപന സന്ദേശം നല്‍കി. ഡോ അബ്ദുല്‍ കരീം ഹാജി വെങ്കിടങ്ങ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ജമാല്‍ ഹാജി ചങ്ങരോത്ത്, സാദിഖ് അഹ്സനി ഇരിങ്ങല്‍, നവാസ് എടമുട്ടം, അഷ്റഫ് എറണാകുളം, റഫീഖ് സഖാഫി വെള്ളില, മുസ്തഫ സഖാഫി കാരന്തൂര്‍, ജുനൈസ് സഖാഫി മമ്പാട്, ഹാഫിള് ഖാലിദ് ബാഖവി, ഹാഫിള് ഉമര്‍ സഖാഫി, ഹാഫിള് ജബീര്‍ സഖാഫി, ഹാഫിള് ബാസിം അസ്ഹരി, ഹാഫിള് ശിഹാബുദ്ധീന്‍ ബാഖവി, ഹാഫിള് സലീം മുസ്ലിയാര്‍, ശറഫുദ്ധീന്‍ അസ്ഹരി, മുഹമ്മദ് ഖാസിം അഹ്സനി, അബ്ദുല്‍ ഹക്കീം ഹാജി കല്ലാച്ചി, ഹുസ്നുല്‍ മുബാറക്, ജാഫര്‍ താമരശ്ശേരി വിവിധ സെക്ഷനുകളില്‍ സംബന്ധിച്ചു. കെ എ യഹ്യ സഖാഫി സ്വാഗതവും മുഹമ്മദ് സലീം തെക്കുമല നന്ദിയും പറഞ്ഞു.