സൗത്ത് ഓസ്‌ട്രേലിയയില്‍ രണ്ട് പുതിയ കോവിഡ് 19 കേസുകള്‍ കൂടി ; കൊറോണ പിടിപെട്ട 20 കാരി തെബാര്‍ടണ്‍ സീനിയര്‍ കോളജിലെ പരിപാടിയില്‍ പങ്കെടുത്തത് ആശങ്കയേറ്റുന്നു;രണ്ടാമത്തെ രോഗി വിക്ടോറിയയില്‍ നിന്നും അഡലെയ്ഡിലെത്തിയ കൗമാരക്കാരി

സൗത്ത് ഓസ്‌ട്രേലിയയില്‍ രണ്ട് പുതിയ കോവിഡ് 19 കേസുകള്‍ കൂടി രേഖപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. ഇതിലൊരു രോഗിയായ സ്ത്രീ സ്‌കൂളില്‍ ഒരു പരിപാടിക്കെത്തിയിരുന്നുവെന്നും മറ്റേ രോഗി കഴിഞ്ഞ മാസം വിക്ടോറിയയില്‍ നിന്നും സൗത്ത് ഓസ്‌ട്രേലിയയില്‍ എത്തിയ മറ്റൊരു സ്ത്രീയാണെന്നും അധികൃതര്‍ വെളിപ്പെടുത്തുന്നു. രോഗം പിടിപെട്ട 20 കാരിയായ ഒരു യുവതി തെബാര്‍ടണ്‍ സീനിയര്‍ കോളജിലെ പരിപാടിയില്‍ പങ്കെടുത്തുവെന്ന വാര്‍ത്ത ആശങ്കാജനകവും ദൗര്‍ഭാഗ്യകരവുമാണെന്നാണ്  സൗത്ത് ഓസ്‌ട്രേലിയന്‍ പബ്ലിക്ക് ഹെല്‍ത്ത് ഓഫീസറായ നിക്കോള സ്പുരിയര്‍ പ്രതികരിച്ചിരിക്കുന്നത്. ഈ സ്ത്രീ സ്‌കൂളിലെ പരിപാടിയില്‍ പങ്കെടുത്തുവെന്നറിഞ്ഞതിനെ തുടര്‍ന്ന് 1200ഓളം കുട്ടികള്‍ പഠിക്കുന്ന ഈ സ്‌കൂള്‍ ക്ലീനിംഗിനായി പെട്ടെന്ന് അടച്ച് പൂട്ടുകയും ചെയ്തിരുന്നു.ഈ വിവരം സൗത്ത് ഓസ്‌ട്രേലിയന്‍ ഹെല്‍ത്ത് സ്‌കൂള്‍ സമൂഹത്തെ അറിയിച്ചിട്ടുണ്ടെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച് വരുന്നുവെന്നുമാണ് നിക്കോള വെളിപ്പെടുത്തുന്നത്. പ്രശ്‌നത്തിന്റെ ഗുരുതരാവസ്ത സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും സ്‌കൂള്‍ കമ്മ്യൂണിറ്റിയെയും അറിയിച്ചിട്ടുണ്ടെന്നാണ്  നിക്കോള പറയുന്നത്. പുതിയ അപകടകരമായ സാഹചര്യത്തില്‍ ഈ ആഴ്ച സ്‌കൂളില്‍  ടെസ്റ്റിംഗ് സൗകര്യം വര്‍ധിപ്പിക്കുമെന്നും രോഗം പിടിപെട്ടെത്തിയ സ്ത്രീയുമായി സമ്പര്‍ക്കമുണ്ടാക്കിയവരെ കണ്ടെത്തുന്നതിനുള്ള ട്രേസിംഗ് നടന്ന് വരുന്നുവെന്നും നിക്കോള വെളിപ്പെടുത്തുന്നു. രോഗം ബാധിച്ച സ്ത്രീയെ നിലവില്‍ ഹോട്ടല്‍ ക്വോറന്റീനില്‍ ആക്കിയിരിക്കുകയാണ്. ജൂലൈ 26ന് വിക്ടോറിയയില്‍ നിന്നും അഡലെയ്ഡ് എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ കൗമാരക്കാരിക്കും കോവിഡ്  രേഖപ്പെടുത്തിയെന്നാണ് സൗത്ത് ഓസ്‌ട്രേലിയ ഹെല്‍ത്ത് വെളിപ്പെടുത്തുന്നത്. ജൂലൈ 31ന് ടെസ്റ്റിന് വിധേയയായ ഈ കൗമാരക്കാരിയുടെ പോസിറ്റീവ് ഫലം ഇന്നലെയാണ് വെളിച്ചത്ത് വന്നിരിക്കുന്നത്.  

Top Story

Latest News

മാമാങ്കത്തിലെ മൂക്കുത്തിപ്പെണ്ണ് പ്രാചി തെഹ്ലാന്‍ വിവാഹിതയാകുന്നു; വരന്‍ ഡല്‍ഹി സ്വദേശിയായ ബിസിനസുകാരന്‍ രോഹിത് സരോഹ

'മാമാങ്കം' സിനിമയിലെ നായിക പ്രാചി തെഹ്ലാന്‍ വിവാഹിതയാകുന്നു. ഡല്‍ഹി സ്വദേശിയായ ബിസിനസുകാരന്‍ രോഹിത് സരോഹ ആണ് വരന്‍. ഓഗസ്റ്റ് ഏഴിനാണ് വിവാഹം. 2012 മുതല്‍ പ്രാചിയും രോഹിതും പ്രണയത്തിലായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് വിവാഹം നടത്തുകയെന്നും പ്രാചി വ്യക്തമാക്കി. ഓഗസ്റ്റ് 7ന് രാവിലെ വിവാഹ നിശ്ചയവും വൈകിട്ട് വിവാഹവും നടക്കും. 50 പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുക. വിവാഹവേദിയില്‍ സാനിറ്റൈസറും മാസ്‌ക്കും ഉണ്ടാകും. അതിഥികള്‍ കൂട്ടായി എത്താതിരിക്കാന്‍ 30 മിനുറ്റിന്റെ ഇടവേളയില്‍ എത്താനാണ് അറിയിച്ചതെന്നും പ്രാചി പറയുന്നത്. ഓഗസ്റ്റ് 3 മുതല്‍ വിവാഹത്തിന്റെ ആഘോഷങ്ങള്‍ ആരംഭിക്കും. ഡല്‍ഹിയില്‍ വച്ചാണ് വിവാഹം. ഇന്ത്യന്‍ നെറ്റ്ബോള്‍ ടീം നായികയായിരുന്ന പ്രാചി മമ്മൂട്ടി ചിത്രം മാമാങ്കത്തിലൂടെയാണ് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഹിന്ദി ടെലിവിഷന്‍ പരമ്പരകളിലും സജീവമായിരുന്നു താരം.  

Specials

Spiritual

മെല്‍ബണ്‍ സെ. ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഇടവക ദിന ആചരണം
മെല്‍ബണ്‍: പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ സ്ഥാപിതമായ മെല്‍ബണ്‍ സെ. ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവക മലങ്കര സഭയുടെ ഒരു ദേവാലയം ആയി പ്രഖ്യാപിക്കപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികം ജൂലൈ അഞ്ചാം തീയതി ഞായറാഴ്ച വിവിധ

More »

Association

ഓണ്‍ലൈന്‍ പഠനം; നവോദയ ഓസ്‌ട്രേലിയയുടെ സഹായഹസ്തം
കോവിഡ് 19 മൂലം സ്‌കൂളുകള്‍ തുറക്കാന്‍ വൈകുന്നതിനാല്‍ കേരള സര്‍ക്കാര്‍ ആരംഭിച്ച ഓണ്‍ലൈന്‍ പഠനത്തിനായി നവോദയ ഓസ്‌ട്രേലിയയുടെ സഹായഹസ്തം. വിവിധ ജില്ലകളിലെ നിര്‍ധനരായ കുടുംബങ്ങളിലെ കുരുന്നുകള്‍ക്കായി 32 ടിവിയും രണ്ട് ടാബും നവോദയ

More »

classified

യുകെയിലെ എന്‍എച്ച്എസില്‍ അസിസ്റ്റന്റ് നഴ്‌സായി ജോലി ചെയ്യുന്ന ആര്‍സി യുവതി വരനെ തേടുന്നു
യുകെയിലെ എന്‍എച്ച്എസില്‍ Assistant നഴ്സായി ജോലി ചെയ്യുന്ന ആര്‍സി യുവതിക്ക് (33 വയസ് - യുകെ സിറ്റിസന്‍) യുകെയിലോ വിദേശത്തോ ജോലിയുള്ള അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളില്‍ നിന്നും ആലോചനകള്‍ ക്ഷണിക്കുന്നു. Ph:

More »

Crime

നാലാമതും ജനിച്ചത് പെണ്‍കുഞ്ഞ്; തമിഴ്‌നാട്ടിലെ മധുരയില്‍ 4 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി പിതാവും മുത്തശ്ശിയും
തമിഴ്‌നാട്ടിലെ മധുരയില്‍ 4 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി. മധുര സോഴവന്താന്‍ ഗ്രാമത്തിലെ പൂമേട്ട് തെരുവിലാണ് സംഭവം. കുഞ്ഞിന്റെ പിതാവ് തവമണി, മുത്തശ്ശി പാണ്ടിയമ്മാള്‍ എന്നിവരെ അറസ്റ്റ് ചെയ്തു. നാലാമത്തെ കുട്ടിയും

More »Technology

ഫേസ്ബുക്ക് സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നു
ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ (ഒ.എസ്) കമ്പനിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി സ്വന്തം പ്ലാറ്റ്‌ഫോമിനായി ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ ഫേസ്ബുക്ക് ചര്‍ച്ച

More »

Cinema

ബ്രൈഡല്‍ ലുക്കില്‍ അതീവ സുന്ദരിയായി ബിന്ദു പണിക്കരുടെ മകള്‍ കല്യാണിയുടെ ഫോട്ടോഷൂട്ട്; കല്യാണപെണ്ണിനെ പോലെ ഒരുങ്ങി നില്‍ക്കുന്ന ചിത്രങ്ങള്‍ വൈറല്‍
ഇതുവരെ ക്യാമറയ്ക്ക് മുന്നില്‍ നിന്നിട്ടില്ലെങ്കിലും ബിന്ദു പണിക്കരുടെ മകള്‍ കല്യാണി നേരത്തെ തന്നെ സെലിബ്രിറ്റിയാണ്. ഡബസ്മാഷ് വീഡിയോകളിലൂടെ ബിന്ദു പണിക്കര്‍ക്കൊപ്പം എത്താറുള്ള കല്യാണിയുടെ വീഡിയോസ് വൈറലായിരുന്നു. സിനിമയിലേക്ക്

More »

Automotive

മാരുതി എസ് പ്രസ്സോ വിപണിയില്‍ ; വില 3.50 ലക്ഷം രൂപ
മാരുതി സുസുക്കിയുടെ പുതിയ മോഡല്‍ എസ് പ്രസ്സോ വിപണിയില്‍. ഉത്സവ സീസണില്‍ പ്രതീക്ഷ വച്ചാണ് എസ് പ്രസ്സോ വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്. നേരത്തെ ഔദ്യോഗിക ടീസറുകളിലൂടെ ചിത്രം പുറത്തുവിട്ടിരുന്നു. സ്‌പോര്‍ട്ടി ആയി രൂപകല്‍പ്പന

More »

Health

*കര്‍ക്കടകത്തിലെ ആഹാരം*
എന്ത് കഴിക്കുന്നു എന്നതിനെ ആശ്രയിച്ച് കൂടിയാണ് രോഗവും ആരോഗ്യവും ഉണ്ടാകുന്നത്. വല്ലപ്പോഴും കഴിക്കുന്നത് വലിയ കുഴപ്പ മോ,വളരെ നല്ലതോ ആകാറില്ല. എന്നാല്‍ എന്താണോ ശീലമാക്കുന്നത് അതിനെ കേന്ദ്രീകരിച്ചാണ് രോഗവും ആരോഗ്യവും പ്രകടമാകുന്നത്.ഒരു

More »

Women

ഷഫീന യൂസഫലി ഫോബ്‌സ് പട്ടികയില്‍ ; ഇന്ത്യയില്‍ നിന്നുള്ള ഏക വനിത
2018 ലെ പ്രചോദാത്മക ഫോബ്‌സ് മാഗസിന്റെ വനിതകളുടെ പട്ടികയില്‍ ഇടം പിടിച്ച് ഷഫീന യൂസഫലി.പട്ടികയിലെ ഏക ഇന്ത്യക്കാരിയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുടെ മകളായ ഷഫീന. മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകള്‍ക്ക് പിന്നില്‍

More »

Cuisine

രുചിയേറിയ ചെമ്മീന്‍ അച്ചാറുകള്‍ തയ്യാറാക്കാം

ചെറിയ ചെമ്മീനുകളാണ് ചെമ്മീന്‍ അച്ചാറിന് പറ്റിയത്. വലുതാണെങ്കില്‍ ചെറു കഷണങ്ങളാക്കി നുറുക്കി അച്ചാറിന്

More »

Obituary

ചെറിയാന്‍ പുത്തന്‍പുരക്കല്‍ ഷിക്കാഗോയില്‍ നിര്യാതനായി

ഷിക്കാഗോ: കോട്ടയം പള്ളം സ്വദേശിയും ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകാഗവുമായ പുത്തന്‍പുരക്കല്‍ ചെറിയാന്‍ (82) ഷിക്കാഗോയില്‍ നിര്യാതനായി. ശ്രീമതി തങ്കമണി ചെറിയാന്‍ ആണ് സഹധര്‍മ്മിണി. ഷീബാ ഈപ്പന്‍, എലിസബത്ത് ചെറിയാന്‍ എന്നിവര്‍

More »

Sports

അയല്‍ക്കാരുടെ എല്ലാവരുടെയും ചേര്‍ത്തുള്ളതാണോ എനിക്ക് തന്ന ബില്ല്? തനിക്ക് ലഭിച്ച വൈദ്യുതി ബില്‍ കണ്ട് ഞെട്ടി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്

തനിക്ക് ലഭിച്ച വൈദ്യുതി ബില്‍ കണ്ട് ഞെട്ടി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്. സാധാരണ താന്‍ അടക്കുന്ന വൈദ്യുതി ബില്ലിനേക്കാല്‍ ഏഴുമടങ്ങാണ് ഇത്തവണത്തെ ബില്ലെന്ന് ട്വിറ്ററിലൂടെ അദ്ദേഹം പ്രതികരിച്ചു. അദാനി ഇലക്ട്രിസിറ്റിയാണ്

More »

ബ്രൈഡല്‍ ലുക്കില്‍ അതീവ സുന്ദരിയായി ബിന്ദു പണിക്കരുടെ മകള്‍ കല്യാണിയുടെ ഫോട്ടോഷൂട്ട്; കല്യാണപെണ്ണിനെ പോലെ ഒരുങ്ങി നില്‍ക്കുന്ന ചിത്രങ്ങള്‍ വൈറല്‍

 ഇതുവരെ ക്യാമറയ്ക്ക് മുന്നില്‍ നിന്നിട്ടില്ലെങ്കിലും ബിന്ദു പണിക്കരുടെ മകള്‍ കല്യാണി നേരത്തെ തന്നെ സെലിബ്രിറ്റിയാണ്. ഡബസ്മാഷ് വീഡിയോകളിലൂടെ ബിന്ദു പണിക്കര്‍ക്കൊപ്പം

മാമാങ്കത്തിലെ മൂക്കുത്തിപ്പെണ്ണ് പ്രാചി തെഹ്ലാന്‍ വിവാഹിതയാകുന്നു; വരന്‍ ഡല്‍ഹി സ്വദേശിയായ ബിസിനസുകാരന്‍ രോഹിത് സരോഹ

'മാമാങ്കം' സിനിമയിലെ നായിക പ്രാചി തെഹ്ലാന്‍ വിവാഹിതയാകുന്നു. ഡല്‍ഹി സ്വദേശിയായ ബിസിനസുകാരന്‍ രോഹിത് സരോഹ ആണ് വരന്‍. ഓഗസ്റ്റ് ഏഴിനാണ് വിവാഹം. 2012 മുതല്‍ പ്രാചിയും രോഹിതും

മുന്‍ഭര്‍ത്താവ് എ എല്‍ വിജയ്യെ നശിപ്പിച്ചതാരെന്ന് ചോദ്യം; കുറിക്ക് കൊള്ളുന്ന മറുപടി നല്‍കി അമല പോള്‍

അമല പോളിന്റെ  മുന്‍ഭര്‍ത്താവ് എ എല്‍ വിജയ്യെ നശിപ്പിച്ചതാരെന്ന ചോദ്യമുയര്‍ത്തിയ ആള്‍ക്ക് വായടപ്പിക്കുന്ന മറുപടി  നല്‍കി നടി.  അമേരിക്കയില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ

'അവര്‍ നിങ്ങളെ അപമാനിച്ചേക്കാം, വേശ്യയെന്നും പാപിയെന്നും വിളിക്കും; നിങ്ങള്‍ അങ്ങനെയല്ല'; മെറിന്‍ കൊലപാതകത്തിലെ കുറ്റവാളിയെ അനുകൂലിച്ചു കൊണ്ടുള്ള ചര്‍ച്ചകളില്‍ ശക്തമായി പ്രതികരിച്ച് നടി അമല പോള്‍

 പതിനേഴു തവണ കുത്തേല്‍പ്പിച്ചും കാര്‍ കയറ്റിയിറക്കിയും ഭര്‍ത്താവ് കൊലപ്പെടുത്തിയ മെറിന്‍ കൊലപാതകത്തിലെ കുറ്റവാളിയെ അനുകൂലിച്ചു കൊണ്ടുള്ള ചര്‍ച്ചകളില്‍ ശക്തമായി

'വാതില്‍ ഞാന്‍ തുറക്കാതെ ആയപ്പോള്‍ മമ്മൂട്ടി വാതില്‍ ചവിട്ടി പൊളിച്ചു; അബോധാവസ്ഥയില്‍ ആയ എന്നെ ആശുപത്രിയില്‍ എത്തിച്ചു'; ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച തന്നെ മമ്മൂട്ടി രക്ഷപ്പെടുത്തിയ സംഭവം വെളിപ്പെടുത്തി ഉണ്ണി മേരി

മലയാള സിനിമയില്‍  ഒരു സമയത്ത്  നിറസാന്നിദ്ധ്യമായിരുന്ന നടിയാണ് ഉണ്ണി മേരി. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ നായികയായും ഇവര്‍   അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ  ഉറക്കഗുളിക

'സുശാന്തിന് ആത്മഹത്യ ചെയ്യാനാകില്ല; എന്തെങ്കിലും തരത്തിലുള്ള വിഷമമോ ഉത്കണഠയോ ഉണ്ടായിരുന്നിരിക്കാം; എന്നാല്‍ അതിനെ വിഷാദ രോഗം എന്ന് വിളിക്കുന്നത് കാണുമ്പോള്‍ ഹൃദയം തകരുന്നു; റിയ ചക്രബര്‍ത്തിക്ക് എതിരെ സുശാന്തിന്റെ മുന്‍ കാമുകി

ബോളിവുഡ് താരം സുശാന്ത്‌സിങ് രജ്പുത്തിന്റെ മരണത്തില്‍ കാമുകി റിയ ചക്രബര്‍ത്തിക്ക് എതിരെ മുന്‍ കാമുകി. വിഷാദത്തെ തുടര്‍ന്നാണ് നടന്‍ സുശാന്ത് സിങ് രജ്പുത് ആത്മഹത്യ ചെയ്തത് എന്ന

'അച്ഛന്‍ ആശുപത്രിയില്‍ ആയില്ലേ, ഇപ്പോള്‍ ആരാണ് നിങ്ങളെ തീറ്റിപ്പോറ്റുന്നത്?' അഭിഷേക് ബച്ചനെതിരെ പരിഹാസവുമായി യുവതി; ചുട്ടമറുപടി നല്‍കി അഭിഷേകും

 കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും. ഈ സമയത്ത് തനിക്കെതിരെ പരിഹാസവുമായി എത്തിയ യുവതിക്ക് അഭിഷേക് നല്‍കിയ മറുപടിയാണ്

നടന്‍ അനില്‍ മുരളി അന്തരിച്ചു; വിയോഗം കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്

 നടന്‍ അനില്‍ മുരളി അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. ഇന്ന് ഉച്ചയോടെ കൊച്ചിയില്‍ വച്ചാണ് അനില്‍ മുരളി മരിച്ചത്. ടെലിവിഷന്‍ സീരിയലിലൂടെPoll

ഡൊണാള്‍ഡ് ട്രം പ് ഇസ്ലാമിക തീവ്രവാദത്തെ ഇല്ലായ്മ ചെയ്യും എന്ന് കരുതുന്നുണ്ടോ