ഷെപ്പെര്‍ട്ടന്‍ 'SHEMA' യുടെ വെര്‍ച്വല്‍ തിരുവോണം

ഷെപ്പെര്‍ട്ടന്‍  'SHEMA' യുടെ വെര്‍ച്വല്‍ തിരുവോണം
ഓസ്‌ട്രേലിയയില്‍ കൊറോണയുടെ രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ലാണ് ഈ വര്‍ഷം തിരുവോണം വന്നെത്തിയത്. വിക്ടോറിയ സ്റ്റേറ്റില്‍ നാലാംഘട്ട ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന ഈ അവസരത്തില്‍ മലയാളികള്‍ക്ക് ഒഴിച്ചുകൂടാന്‍ കഴിയാത്ത പൊന്നിന്‍ തിരുവോണം ഇവിടുത്തെ മലയാളികള്‍ എല്ലാവിധ നിയന്ത്രണങ്ങളും പാലിച്ചുകൊണ്ട് ആഘോഷിക്കുകയാണ്.

എല്ലാ വര്‍ഷവും ഓണം വളരെ ആഘോഷത്തോടും ഉത്സാഹത്തോടും കൂടി എല്ലാ മലയാളി കൂട്ടായ്മകളും ഇവിടെ ആഘോഷിക്കുന്നത് പതിവാണ്. എന്നാല്‍ ഈ വര്‍ഷത്തെ കൊറോണ വ്യാപനം മൂലം എല്ലാ ആഘോഷങ്ങളും ലോക്ക് ഡൗണ്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ട് വളരെ ലളിതമായ അവരവരുടെ വീടുകളില്‍ ആഘോഷിക്കുന്ന ഒരു ദൃശ്യമാണ് ഈ വര്‍ഷം കാണുവാന്‍ സാധിക്കുന്നത്.

മെല്‍ബണിലെ ഒരു റീജണല്‍ ടൗണ്‍ ആയ ഷേപ്പാര്‍ട്ടന്‍ലും ഇവിടുത്തെ മലയാളി അസോസിയേഷന്‍ ആയ SHEMA യുടെ നേതൃത്വത്തില്‍ ലളിതമായ രീതിയില്‍ ഓണം ആഘോഷിച്ചു. സമ്പര്‍ക്ക നിയന്ത്രണങ്ങള്‍ ഉള്ളതുകൊണ്ട് ഈ വര്‍ഷം അസോസിയേഷന്‍ വളരെ ക്രിയാത്മകമായി വര്‍ച്വല്‍ ആഘോഷങ്ങളാണ് നടത്തിയത്. ഓണാഘോഷങ്ങളുടെ മാറ്റുകൂട്ടുവാന്‍ ഇവിടുത്തെ എല്ലാ മലയാളി കുടുംബങ്ങള്‍ക്കും വേണ്ടി വെര്‍ച്വല്‍ കുക്കിംഗ് കോമ്പറ്റീഷന്‍ നടത്തുകയുണ്ടായി. അതുപോലെതന്നെ മലയാളി കുടുംബങ്ങളെ അണി ചേര്‍ത്തുകൊണ്ട് ഒരു ഹ്രസ്വചിത്രവും അസോസിയേഷന്‍ നിര്‍മ്മിച്ചു. ഇതിലൂടെ പുതിയ തലമുറയ്ക്ക്

നാടിന്റെ നന്മയുടെ ആഘോഷമായ ഓണത്തിന്റെ ഓര്‍മ്മകള്‍ അതിന്റെ തനിമ നിലനിര്‍ത്തിക്കൊണ്ടു പരസ്പരം പങ്കു വെക്കുവാന്‍ സാധിച്ചു. സോഷ്യല്‍ മീഡിയയുടെ സഹായത്തോടുകൂടി എല്ലാ മലയാളി

കുടുംബങ്ങളും അവരുടെ കുടുംബ ഫോട്ടോകളും വീഡിയോകളും ഷെയര്‍ ചെയ്തുകൊണ്ട് ഓണത്തിന്റെ സ്‌നേഹവും സാഹോദര്യവും കൈമാറി. എങ്കിലും എല്ലാവരും ചേര്‍ന്നുള്ള ഒരു ഓണസദ്യ ഈ വര്‍ഷം സാധിക്കാതെ പോയതിലുള്ള വിഷമം എല്ലാവരുടേയും മനസ്സുകളില്‍ ഒരു ദുഃഖമായി അവശേഷിക്കുന്നു.

വീഡിയോ ലിങ്ക് Emoji

Lockdown Edition/Virtual Onam Celebration 2020 Autsralia

Other News in this category



4malayalees Recommends