മെല്‍ബണ്‍ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ പരിശുദ്ധനായ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍
മെല്‍ബണ്‍: മെല്‍ബണ്‍ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ പരിശുദ്ധനായ പരുമല മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ നൂറ്റിപ്പതിനെട്ടാം ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 7, 8 തീയതികളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. ഭാരതീയ ക്രൈസ്തവ സഭയിലെ ഭാരതീയനായ പ്രഥമ പരിശുദ്ധനും മലങ്കര സഭയുടെ പ്രഖ്യാപിത പരിശുദ്ധനുമായ പരുമല മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ നാമത്തില്‍ സ്ഥാപിച്ചിട്ടുള്ള ഈ ദേവാലയത്തിലെ പ്രധാന പെരുന്നാള്‍ ആണിത്. 7നു ശനിയാഴ്ച വൈകുന്നേരം സന്ധ്യാനമസ്‌കാരത്തിന് ശേഷം ഭക്ത്യാദരപൂര്‍വ്വമായ റാസയും തുടര്‍ന്ന് ശ്രിമതി മെര്‍ലിന്‍ T മാത്യു പുത്തന്‍കാവിന്റെ പെരുന്നാള്‍ സന്ദേശവും ഉണ്ടായിരുന്നു. നവംബര്‍ 8നു ഞായറാഴ്ച രാവിലെ എട്ടുമണിക്ക് വികാരി ഫാദര്‍ സാം ബേബിയുടെ മുഖ്യകാര്‍മികത്വത്തില്‍ വി. കുര്‍ബാനയും, ഭക്തിനിര്‍ഭരമായ റാസയും, മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും തുടര്‍ന്ന് ആശീര്‍വാദവും അതിനുശേഷം കൊടി ഇറക്കിയതോടുകൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ സമാപിച്ചു. പെരുന്നാള്‍ ആഘോഷ ചടങ്ങുകള്‍ ഓണ്‍ലൈന്‍ ബ്രോഡ്കസ്റ്റിങ്ങിലൂടെ തല്‍സമയം സംപ്രേഷണം ചെയ്തിരുന്നു. പരിശുദ്ധനായ പരുമല തിരുമേനിയുടെ വിശുദ്ധ ജീവിതം ഏവര്‍ക്കും മാതൃകയായിരിക്കട്ടെ എന്ന് വികാരിയച്ചന്‍ തന്റെ സന്ദേശത്തില്‍ ഓര്‍മിപ്പിച്ചു. ഇടവകകൈക്കാരന്‍ ശ്രീ. ലജി ജോര്‍ജ്ജ്, സെക്രട്ടറി ശ്രീ. സക്കറിയ ചെറിയാന്‍ എന്നിവരടങ്ങിയ മാനേജിംഗ് കമ്മറ്റി പെരുന്നാളിന് നേതൃത്വം നല്‍കി.