കോവിഡ് 19 മൂലം സ്‌കൂളുകള്‍ തുറക്കാന്‍ വൈകുന്നതിനാല്‍ കേരള സര്‍ക്കാര്‍ ആരംഭിച്ച ഓണ്‍ലൈന്‍ പഠനത്തിനായി നവോദയ ഓസ്‌ട്രേലിയയുടെ സഹായഹസ്തം. വിവിധ ജില്ലകളിലെ നിര്‍ധനരായ കുടുംബങ്ങളിലെ കുരുന്നുകള്‍ക്കായി 32 ടിവിയും രണ്ട് ടാബും നവോദയ കൈമാറി.
ഓസ്‌ട്രേലിയയിലെ വിവിധ സ്റ്റേറ്റുകളിലുള്ള നവോദയ യുണിറ്റുകള്‍ ഇതിനായി ക്യാമ്പയിന്‍ നടത്തിയിരുന്നു.
വിവിധ ജില്ലകളില്‍ നടന്ന ടിവി വിതരണ ചടങ്ങുകളില്‍ എം എല്‍ എ മാരായ സി.കെ ശശീന്ദ്രന്‍, ആന്റണി ജോണ്‍ , വീണാ ജോര്‍ജ്, തുടങ്ങിയ ജനപ്രതിനിധികളും മറ്റു പ്രമുഖ നേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുത്തു.നവോദയ സെന്‍ട്രല്‍ കമ്മിറ്റി അംഗം ജോളി ഉലഹന്നാന്‍ വിവിധ ഇടങ്ങളിലെ ടിവി വിതരണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി
ലോക്ക് ഡൌണ്‍ മൂലം ഓസ്‌ട്രേലിയയില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കായി സഹായം എത്തിച്ചും ഹെല്‍ത്ത് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചും നവോദയ ശ്രദ്ധേയമായിരുന്നു.