100 വര്‍ഷത്തിനിടെ കാണാത്ത സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ തയ്യാറെടുക്കൂ! പലിശ നിരക്കുകള്‍ 33 വര്‍ഷത്തിനിടെ ഉയര്‍ന്ന നിരക്കായ 3% ആയി ഉയര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജുകാര്‍ക്ക് ആശ്വാസത്തിന്റെ വകയും പ്രവചിച്ച് ബാങ്ക്

100 വര്‍ഷത്തിനിടെ കാണാത്ത സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ തയ്യാറെടുക്കൂ! പലിശ നിരക്കുകള്‍ 33 വര്‍ഷത്തിനിടെ ഉയര്‍ന്ന നിരക്കായ 3% ആയി ഉയര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജുകാര്‍ക്ക് ആശ്വാസത്തിന്റെ വകയും പ്രവചിച്ച് ബാങ്ക്

ബ്രിട്ടനെ കാത്തിരിക്കുന്നത് വെല്ലുവിളികള്‍ നിറഞ്ഞ രണ്ട് വര്‍ഷമെന്ന് പ്രവചിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. 1920-കള്‍ക്ക് ശേഷം ഏറ്റവും ദൈര്‍ഘ്യമേറിയ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം ഇനി അതിജീവിക്കേണ്ടതെന്നാണ് ബാങ്ക് പ്രവചിച്ചിരിക്കുന്നത്.


ഈ മുന്നറിയിപ്പുകള്‍ക്കിടെ പലിശ നിരക്കുകള്‍ കുത്തനെ കൂട്ടാനും ബാങ്ക് ഓഫ് ഇംഗ്ലണ്ട് തീരുമാനിച്ചു. 0.75 ശതമാനം പോയിന്റ് വര്‍ദ്ധനവുമായി 3 ശതമാനത്തിലേക്കാണ് പലിശ നിരക്ക് ഉയര്‍ത്തിയത്. എന്നാല്‍ ഇതിനിടയിലും ഭവനഉടമകള്‍ക്ക് ആശ്വസിക്കാന്‍ ചില കാര്യങ്ങളുണ്ടെന്നും ബാങ്ക് കൂട്ടിച്ചേര്‍ത്തു.

ഭാവിയില്‍ പലിശ നിരക്കുകള്‍ എത്രത്തോളം ഉയരുമെന്ന പ്രവചനങ്ങള്‍ തിരുത്താനാണ് ബാങ്ക് പ്രഖ്യാപനം ഉപയോഗപ്പെടുത്തിയത്. ഇത് മോര്‍ട്ട്‌ഗേജ് ബില്ലുകള്‍ക്ക് ചെറുതല്ലാത്ത ആശ്വാസം നല്‍കുമെന്നാണ് കരുതുന്നത്.

മിനി ബജറ്റിന് ശേഷം പലിശ നിരക്കുകള്‍ അടുത്ത വര്‍ഷത്തോടെ 6% എത്തുമെന്നായിരുന്നു നേരത്തെ മുന്നറിയിപ്പ്. ഇത് മോര്‍ട്ട്‌ഗേജ് ലെന്‍ഡേഴ്‌സിനെ കൊണ്ട് ഫിക്‌സഡ് ബില്ലുകള്‍ വര്‍ദ്ധിപ്പിക്കുന്നതിലേക്ക് നയിച്ചു. എന്നാല്‍ റേറ്റുകള്‍ പരമാവധി 4.6 ശതമാനത്തില്‍ നില്‍ക്കുമെന്നാണ് ബാങ്കിന്റെ തിരുത്തിയ കണക്കുകൂട്ടല്‍.

ഇതോടെ ലെന്‍ഡര്‍മാര്‍ നിരക്കുകള്‍ അല്‍പ്പം കുറയ്ക്കാന്‍ തയ്യാറാകും. അടുത്ത ഏതാനും വര്‍ഷം പലിശ നിരക്കുകള്‍ ഏത് വിധത്തിലാകുമെന്ന പ്രവചനം അടിസ്ഥാനമാക്കിയാണ് ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് വില നിശ്ചയിക്കുന്നത്, അല്ലാതെ നിലവിലെ പലിശ നിരക്ക് അടിസ്ഥാനമാക്കിയല്ല.

ഇതിനിടെ അസാധാരണ നീക്കം നടത്തി ബാര്‍ക്ലേസ് സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ റേറ്റ് കുറയ്ക്കുന്ന ആദ്യ ബാങ്കായി. ഏകദേശം രണ്ട് മില്ല്യണ്‍ കുടുംബങ്ങളാണ് എസ്‌വിആറിലുള്ളത്. ഫിക്‌സഡ് റേറ്റ് പ്രൊഡക്ടുകളുടെ നിരക്ക് മാറ്റിയിട്ടില്ല. അടുത്ത വര്‍ഷം റീമോര്‍ട്ട്‌ഗേജ് ചെയ്യുന്നവര്‍ക്കും ഭയപ്പെട്ട തോതില്‍ നിരക്ക് ഉയരില്ലെന്നതില്‍ ആശ്വസിക്കാം.
Other News in this category



4malayalees Recommends