UK News
ജയിലില്‍ തിങ്ങി നിറഞ്ഞ് ശ്വാസം മുട്ടുന്ന അവസ്ഥയാണ്. അതിനാല്‍ അടിയന്തരമായി ജയില്‍ വാസികളില്‍ കുറച്ചുപേരെ പുറത്തുവിടുകയാണ് സര്‍ക്കാര്‍. ഇനി ഏഴായിരം തടവുകാരെ കൂടി പുറത്തുവിടേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. പത്തു ജയിലുകളില്‍ അന്തേവാസികളുടെ അത്ര എണ്ണത്തിന് തുല്യമാണിത്. ലേബര്‍ സര്‍ക്കാര്‍ പദ്ധതി പ്രകാരം ഇന്നലെ 1700 തടവുകാരെയാണ് മോചിപ്പിച്ചത്. ഗുണ്ടകളും മയക്കുമരുന്നു വില്‍പ്പനക്കാരും പെടുന്നു. ഈ പദ്ധതിയില്‍ ഇനി 3300 തടവുകാരെ കൂടി ജയിലില്‍ നിന്ന് മോചിപ്പിക്കും. എന്നാലും ജയിലിലെ തിരക്ക് കുറയില്ലെന്നതാണ് വസ്തുത. ഒരു ജയിലിന് ഉള്‍ക്കൊള്ളാവുന്നതിലും വളരെയേറെ പേരാണ് ഇപ്പോള്‍ ശിക്ഷ അനുഭവിക്കുന്നത്. കൂടുതല്‍ പേര്‍ ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് എത്തുന്നതോടെ സ്ഥിതി കൂടുതല്‍ വഷളാവും .ഇതൊഴിവാക്കാനാണ് സര്‍ക്കാര്‍ ശഅരമം. ഒറ്റമുറി ജയിലിലും കൂടുതല്‍ പേരാണ്
യുകെ മലയാളികളെ വേദനയിലാഴ്ത്തി ഒരു മരണവാര്‍ത്ത കൂടി. സ്വാന്‍സിയയിലെ വീട്ടില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി . ജോര്‍ജ് - ഷൈബി ദമ്പതികളുടെ മകനായ 23കാരന്‍ ജോയല്‍ ജോര്‍ജ്ജിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളിയില്‍ പോയ മാതാപിതാക്കള്‍ വീട്ടില്‍ തിരിച്ചു വന്നപ്പോഴാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടില്‍ കൈപ്പട്ടൂര്‍ ഇടവക കാച്ചപ്പിള്ളി
ഋഷി സുനക് സര്‍ക്കാരിന് ശേഷം അധികാരത്തിലേറിയ കെയിര്‍ സ്റ്റാമര്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മേല്‍ അധിക ഭാരം ചുമത്തില്ലെന്ന് വാഗ്ദാനം നല്‍കിയെങ്കിലും കാര്യങ്ങള്‍ കൈവിടുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം ചെറിയ വിട്ടുവീഴ്ചകള്‍ വേണ്ടിവരുമെന്ന് നേരത്തെ തന്നെ സ്റ്റാമര്‍ മുന്‍കൂര്‍ ജാമ്യം എടുക്കുകയും ചെയ്തു. ഇപ്പോഴിതാ പെന്‍ഷനായവര്‍ക്കുള്ള ശൈത്യകാല ഇന്ധന
മുന്‍ ടോറി ഗവണ്‍മെന്റ് അവതരിപ്പിച്ച വാടകക്കാര്‍ക്ക് അവകാശങ്ങള്‍ കൈമാറുന്ന ബില്‍ സഭയില്‍ ലേബര്‍ ഗവണ്‍മെന്റ് പാസാക്കിയേക്കും. ഇംഗ്ലണ്ടിലെ 11 മില്ല്യണ്‍ വാടകക്കാരെ അകാരണമായി പുറത്താക്കാനുള്ള അധികാരമാണ് ലാന്‍ഡ്‌ലോര്‍ഡ്‌സില്‍ നിന്നും പിടിച്ചെടുക്കുക. റെന്റല്‍ മേഖലയില്‍ നിലവാരം കാത്തുസൂക്ഷിക്കുന്ന റെന്റേഴ്‌സ് റൈറ്റ്‌സ് ബില്‍ ലേബര്‍ സഭയില്‍
ബ്രിട്ടനിലെ ജയിലുകളിലുള്ള പ്രതിസന്ധി പരിഹരിക്കാന്‍ തടവുകാരെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കാതെ വിട്ടയയ്ക്കുന്നത് രാജ്യത്ത് അശാന്തി പടര്‍ത്തുമെന്ന് ആശങ്ക. ഇംഗ്ലണ്ടിലും, വെയില്‍സിലും 1750-ഓളം കുറ്റവാളികളെ മോചിപ്പിക്കാന്‍ ഇരിക്കവെയാണ് പ്രിസണ്‍സ് ചീഫ് ഇന്‍സ്‌പെക്ടര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രാജ്യത്തെ ജയിലുകളില്‍ തിരക്ക് വര്‍ദ്ധിച്ച സാഹചര്യത്തില്‍ സ്ഥലം
എന്‍എച്ച്എസ് ആശുപത്രികളിലെ എ ആന്‍ഡ് ഇ വിഭാഗത്തില്‍ രോഗികളുടെ തിരക്ക് എപ്പോഴും ആരോഗ്യമേഖല ജീവനക്കാര്‍ക്ക് കടുത്ത സമ്മര്‍ദ്ദമാണ് നല്‍കുന്നത്. രോഗികളുടെ യഥാര്‍ത്ഥ ആരോഗ്യ സ്ഥിതി തിരിച്ചറിയാതെ ആദ്യഘട്ട ചികിത്സ നല്‍കി ചിലപ്പോള്‍ പറഞ്ഞുവിടാറുമുണ്ട്. ഇത്തരത്തില്‍ നഴ്‌സുമാര്‍ക്ക് പറ്റിയ വീഴ്ചയാണ് 35 കാരന്റെ മരണത്തിന് ഇടയാക്കിയത്. രോഗികളുടെ എണ്ണം കൂടുമ്പോള്‍ സമ്മര്‍ദ്ദം
ക്യാന്‍സര്‍ രോഗം ബാധിച്ച് ഒടുവില്‍ ജീവിതം തിരിച്ചുപിടിക്കാനുള്ള കടുത്ത ശ്രമത്തിലാണ് വെയില്‍സ് രാജകുമാരിയും വില്യം രാജകുമാരന്റെ ഭാര്യയുമായ കെയ്റ്റ്. കീമോ തെറാപ്പി പൂര്‍ത്തീകരിച്ചതായി കെയ്റ്റ് വ്യക്തമാക്കി. താന്‍ ക്യാന്‍സര്‍ ചികിത്സയിലാണെന്നും പൊതുജനങ്ങളില്‍ നിന്ന് മാറി ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നും ഇവര്‍ വ്യക്തമാക്കി. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു
സ്റ്റെയര്‍കേസില്‍ നിന്നും കാല്‍ വഴുതി വീണ് യുകെയിലെ മാഞ്ചസ്റ്ററില്‍ താമസിച്ചിരുന്ന മലയാളി മരിച്ചു. മാഞ്ചസ്റ്ററില്‍ കുടുംബമായി താമസിച്ചിരുന്ന കോട്ടയം ഏറ്റുമാനൂര്‍ സ്വദേസി പ്രദീപ് നായര്‍ (49) ആണ് മരിച്ചത്. അപകടം നടക്കുമ്പോള്‍ കുടുംബം കേരളത്തിലായിരുന്നു.പ്രദീപിന്റെ കുടുംബം അവധിക്ക് ശേഷം കേരളത്തില്‍ നിന്നും യുകെയിലേക്ക് തിരികെ മടങ്ങാനിരിക്കവേ കൊച്ചി
കൊല്‍ക്കത്തയില്‍ യുവ ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം ലോകമാകെ ഞെട്ടലോടെയാണ് കേട്ടത്. ഇപ്പോഴിതാ യുകെയിലും ഡോക്ടര്‍മാര്‍ സുരക്ഷിതരല്ല. 45 ശതമാനം ഡോക്ടര്‍മാരും വ്യത്യസ്ത രീതിയില്‍ പീഡനങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നാണഅ ഏഴു രാജ്യങ്ങളില്‍ നിന്നുള്ള പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. വനിതാ ഡോക്ടര്‍മാര്‍ പലപ്പോഴും ഇരയാകാറുണ്ട്. 52.2 ശതമാനം