UK News

യുകെയില്‍ ഡിസംബര്‍ 26നും ജനുവരി മൂന്നിനുമിടയില്‍ കോവിഡ് രോഗപ്പകര്‍ച്ചയില്‍ മൂന്നിലൊന്ന് വര്‍ധനവ്;ഈ സമയത്തിനിടെ 1.2 മില്യണ്‍ പേര്‍ക്ക് കോവിഡ് ബാധിച്ചു;ക്രിസ്മസ് ബബിളുകള്‍ രൂപീകരിച്ച് ആഘോഷങ്ങള്‍ നടത്തിയത് രോഗപ്പകര്‍ച്ചക്ക് ആക്കം കൂട്ടി
യുകെയില്‍ ഡിസംബര്‍ 26നും ജനുവരി മൂന്നിനുമിടയില്‍ കോവിഡ് രോഗപ്പകര്‍ച്ചയില്‍ മൂന്നിലൊന്ന് വര്‍ധനവുണ്ടായെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത് വന്നു. സുപ്രധാനമായ ഒരു പഠനമാണിക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിറ്റിക്‌സ് പുറത്ത് വിട്ട പഠനഫലമാണ് അപകടകരമായ ഈ അവസ്ഥ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ സമയത്തിനിടെ 1.2 മില്യണ്‍ പേര്‍ക്ക് കോവിഡ് ബാധിച്ചുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടത്.  ഡിസംബര്‍ 26ന് ശേഷം ദൈനംദിന കോവിഡ് കേസുകള്‍ 1,50,000 ആയിത്തീര്‍ന്നിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് ദൈനംദിനം കോവിഡ് കേസുകള്‍ കോവിഡ് ആദ്യ തരംഗത്തിലേക്കാള്‍ കൂടുതലായിരിക്കുകയാണ്. നിലവില്‍ രാജ്യത്തെ വൈറസിന്റെ റീപ്രൊഡക്ഷന്‍ നിരക്ക് അഥവാ ആര്‍ നിരക്ക് ഒന്നിനും 1.4 നും ഇടയിലാണ് നിലകൊള്ളുന്നത്. വൈറസ് ഒരാളില്‍ നിന്നും മറ്റ് എത്ര പേരിലേക്ക്

More »

ഇംഗ്ലണ്ടിലുള്ളവര്‍ക്ക് കടുത്ത കോവിഡ് മുന്നറിയിപ്പുമായി സര്‍ക്കാര്‍ പരസ്യങ്ങള്‍; ഓരോരുത്തരും കോവിഡ് പിടിപെട്ടത് പോലെ ജാഗ്രത പുലര്‍ത്താന്‍ ആഹ്വാനം; ലോക്ക്ഡൗണില്‍ ഏവരും വീടുകളിലിരിക്കണമെന്ന് പ്രധാനമന്ത്രി; പ്രതിദിന മരണം 1325 എന്ന സര്‍വകാല റെക്കോര്‍ഡില്‍
 ഇംഗ്ലണ്ടിലുള്ളവര്‍ക്ക് കടുത്ത കോവിഡ് മുന്നറിയിപ്പുമായി സര്‍ക്കാര്‍ പരസ്യങ്ങള്‍ പുറത്ത് വന്നു. നിങ്ങള്‍ക്ക് കോവിഡ് പിടിപെട്ടത് പോലെ പ്രവര്‍ത്തിക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നുമാണ് സര്‍ക്കാര്‍ മുന്നറിയിപ്പുകളുയര്‍ത്തിയിരിക്കുന്നത്.  അപകടകരമായ തോതില്‍ പെരുകുന്ന വൈറസിനെ പിടിച്ച് കെട്ടുന്നതിന് ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ വന്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍

More »

ലണ്ടന്‍ കൊച്ചി വിമാന യാത്ര പുനരാരംഭിക്കുന്നു ; ജനുവരി 26, 28, 30 തിയതികളില്‍ ലണ്ടന്‍ -കൊച്ചി വിമാന സര്‍വീസുണ്ടാകുമെന്ന് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍
യുകെ മലയാളികള്‍ക്ക് വലിയൊരു അനുഗ്രഹമായിരുന്നു ലണ്ടന്‍ കൊച്ചി ഡയറക്ട് ഫ്‌ളൈറ്റ്. എന്നാല്‍ യുകെയിലെ പുതിയ കോവിഡ് സാഹചര്യത്തില്‍ വിമാനങ്ങള്‍ക്ക് നിയന്ത്രണം വന്നപ്പോള്‍ ലണ്ടന്‍ കൊച്ചി വിമാന സര്‍വീസ് നിര്‍ത്തുകയായിരുന്നു. മലയാളികളെ സംബന്ധിച്ച് വലിയ ആശങ്കയായിരുന്നു ഈ വാര്‍ത്ത. ഇപ്പോഴിതാ ഇതിന് വിരാമമായി ആശ്വാസ വാര്‍ത്തയെത്തിയിരിക്കുകയാണ്. ലണ്ടനിലെ ഇന്ത്യന്‍

More »

യുകെയില്‍ ലോക്ക്ഡൗണിനിടെ തങ്ങളുടെ കുട്ടികളെ സ്‌കൂളുകളിലിരുത്താന്‍ വ്യാജ കീവര്‍ക്കര്‍മാര്‍ ചമയുന്ന രക്ഷിതാക്കളേറുന്നു; ലക്ഷ്യം കുട്ടികളെ സ്‌കൂളിലയച്ച് ചൈല്‍ഡ് കെയറിനുള്ള പണം ലാഭിച്ച് സുഗമമായി ജോലിക്ക് പോകല്‍; ഇത് സംബന്ധിച്ച പരാതികളും പെരുകുന്നു
 യുകെയില്‍ ലോക്ക്ഡൗണിനിടെ സ്‌കൂള്‍ ക്ലാസുകളില്‍ തങ്ങളുടെ കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കുന്നതിനായി നിരവധി രക്ഷിതാക്കള്‍ തങ്ങള്‍ കീ വര്‍ക്കര്‍മാരാണെന്ന് വ്യാജമായി സാക്ഷ്യപ്പെടുത്തുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. കോവിഡ് പെരുപ്പത്തെ തുടര്‍ന്ന് രാജ്യത്തെ സ്‌കൂളുകള്‍ അടച്ച് പൂട്ടുകയും കീവര്‍ക്കര്‍മാരുടെ കുട്ടികള്‍ക്കും വള്‍നറബിളായ

More »

എന്‍എച്ച്എസ് ടെസ്റ്റ് ആന്‍ഡ് ട്രേസ് കണ്‍സള്‍ട്ടന്റുമാര്‍ക്ക് പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം; ബോറിസിന് 1,50,000 പൗണ്ട് ലഭിക്കുമ്പോള്‍ കണ്‍സള്‍ട്ടന്റുമാര്‍ക്ക് 1,63,000 പൗണ്ട്; നികുതിദായകന്റെ പണം കോവിഡിന്റെ പേരില്‍ ദുര്‍വ്യയം ചെയ്യുന്നതിനെതിരെ വിമര്‍ശനം
എന്‍എച്ച്എസിന് വേണ്ടി ജോലി ചെയ്യുന്ന കോവിഡ് ടെസ്റ്റ് ആന്‍ഡ് ട്രേസ് കണ്‍സള്‍ട്ടന്റുമാര്‍ക്ക് നല്‍കുന്ന ശരാശരി ശമ്പളം പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് ലഭിക്കുന്ന ശമ്പളത്തേക്കാള്‍ കൂടുതലാണെന്ന് റിപ്പോര്‍ട്ട്. ഗവണ്‍മെന്റിന്റെ കൊറോണ വൈറസ് പ്രിവെന്‍ഷന്‍ സ്‌കീമിന്റെ ഭാഗമായിട്ടാണ് ഈ കണ്‍സള്‍ട്ടന്റുമാര്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന

More »

ബ്രെക്‌സിറ്റിനെ തുടര്‍ന്ന് യുകെയിലെ പോര്‍ട്ടുകളില്‍ സാധനങ്ങള്‍ കടത്തുന്നതിന് ചില റീട്ടെയിലര്‍മാര്‍ പുതിയ താരിഫുകളും ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുമെന്ന ആശങ്ക ശക്തം; ചില സാധനങ്ങളുടെ വിനിമയത്തിനായി പുതിയ പേപ്പര്‍ വര്‍ക്കുകള്‍ നിര്‍ബന്ധിതമാക്കി
ബ്രെക്‌സിറ്റിനെ തുടര്‍ന്ന് യുകെയിലെ പോര്‍ട്ടുകളില്‍ സാധനങ്ങള്‍ കടത്തുന്നതിന് ചില റീട്ടെയിലര്‍മാര്‍ക്ക് പലവിധ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നത് വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ബ്രെക്‌സിറ്റ് ഡീല്‍ നിലവില്‍ വന്നുവെങ്കിലും യുകെ യൂറോപ്യന്‍ യൂണിയനിലുളള സമയവുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിലവില്‍ നിരവധി ബുദ്ധിമുട്ടുകള്‍ വിനിമയങ്ങളില്‍ നേരിടേണ്ടി

More »

ഇംഗ്ലണ്ടിലേക്കും സ്‌കോട്ട്‌ലന്‍ഡിലേക്കും വരുന്ന ഇന്റര്‍നാഷണല്‍ ട്രാവലര്‍മാര്‍ക്ക് നെഗറ്റീവ് കോവിഡ് 19 ടെസ്റ്റ് റിസള്‍ട്ട് നിര്‍ബന്ധമാക്കുന്നു; ലക്ഷ്യം പുതിയ സ്‌ട്രെയിനുകളിലുള്ള കോവിഡ് വിദേശങ്ങളില്‍ നിന്നുമെത്തുന്നത് തടയല്‍
ഇംഗ്ലണ്ടിലേക്കും സ്‌കോട്ട്‌ലന്‍ഡിലേക്കും വരുന്ന ഇന്റര്‍നാഷണല്‍ ട്രാവലര്‍മാര്‍ക്ക് വൈകാതെ നെഗറ്റീവ് കോവിഡ് 19 ടെസ്റ്റ് റിസള്‍ട്ട് ഹാജരാക്കണമെന്ന നിബന്ധന നിലവില്‍ വരുമെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം ഇവിടങ്ങളിലേക്ക് വിദേശത്ത് നിന്നും വരുന്ന യുകെ പൗരന്‍മാര്‍ക്കും പ്രസ്തുത റിസള്‍ട്ട് നിര്‍ബന്ധമാക്കും. അതായത് ഇന്റര്‍നാഷണല്‍ ട്രാവലര്‍മാര്‍ പുറപ്പെടുന്ന രാജ്യത്ത്

More »

ഒരു യുകെ മലയാളിയുടെ കൂടി ജീവനെടുത്ത് കോവിഡ് ; അതിവ്യാപനത്തിന്റെ ആശങ്കകള്‍ നിലനില്‍ക്കേ ബെല്‍ഫാസ്റ്റ് മലയാളിയായ സോജന്‍ കൂടി കോവിഡിന് കീഴടങ്ങി
യുകെ മലയാളി സമൂഹത്തെ ആശങ്കയിലാക്കി ഒരു കോവിഡ് മരണം കൂടി. രണ്ടാം കോവിഡ് വ്യാപനത്തിനിടെ യുകെ മലയാളികള്‍ക്കിടയില്‍ മാത്രം നഷ്ടമാകുന്ന 11ാമത്തെ ജീവനാണ് സോജന്റെത്. ഇതുവരെ 28 പേരാണ് കോവിഡ് മൂലം യുകെ മലയാളി സമൂഹത്തോട് യാത്ര പറഞ്ഞുപോയത്. ശാരീരിക ആസ്വാസ്ഥ്യമുണ്ടായിരുന്ന ബല്‍ഫാസ്റ്റിലെ സോജന്‍ ആണ് മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. അസുഖ ബാധതനായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന

More »

ഇംഗ്ലണ്ടില്‍ ലോക്ക്ഡൗണില്‍ ജിമ്മുകളും പൂളുകളും മറ്റ് ഫിറ്റ്‌നെസ് ഫെസിലിറ്റികളും അടച്ച് പൂട്ടുന്നത് ആരോഗ്യത്തിന് കടുത്ത ഭീഷണിയെന്ന് മുന്നറിയിപ്പ്; അടച്ച് പൂട്ടലിനാല്‍ മേഖലയ്ക് പ്രതിവാരം 90 മില്യണ്‍ പൗണ്ടിന്റെ നഷ്ടം
ഇംഗ്ലണ്ടില്‍ പുതിയ ലോക്ക്ഡൗണിനോട് അനുബന്ധിച്ച് ജിമ്മുകളും പൂളുകളും അടച്ചിടാന്‍ നിഷ്‌കര്‍ഷിച്ചതിലൂടെ രാജ്യത്തുള്ളവരുടെ ആരോഗ്യത്തിന് കടുത്ത ഭീഷണിയാണെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധരും ചാരിറ്റികളും രംഗത്തെത്തി.  ഇംഗ്ലണ്ടില്‍ പുതിയ ലോക്ക്ഡൗണിന്റെ ഭാഗമായി സ്‌റ്റേ അറ്റ് ഹോം ഓര്‍ഡര്‍ നടപ്പിലാക്കിയതിനാല്‍ ഫിറ്റ്‌നെസ് സെന്ററുകള്‍ അടച്ച് പൂട്ടാന്‍ കര്‍ക്കശമായ

More »

[2][3][4][5][6]

യുകെയില്‍ കടുത്ത മഞ്ഞ് കാരണം നിരവധി ആംബുലന്‍സ് സര്‍വീസുകളും കോവിഡ് വാക്‌സിന്‍ സര്‍വീസുകളും തടസപ്പെട്ടു; യോര്‍ക്ക്‌ഷെയര്‍ ആംബുലന്‍സ് സര്‍വീസും ബാണ്‍സ്ലെയിലെ കോവിഡ് വാക്‌സിനേഷന്‍ സെന്ററും അടച്ച് പൂട്ടി

യുകെയില്‍ കടുത്ത മഞ്ഞ് ആംബുലന്‍സ് സര്‍വീസുകളെയും കോവിഡ് വാക്‌സിന്‍ സര്‍വീസുകളെയും താറുമാറാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വര്‍ധിച്ച ഡിമാന്റും കടുത്ത മഞ്ഞും തങ്ങളുടെ പ്രവര്‍ത്തനത്തെ തകിടം മറിച്ചുവെന്ന് വെളിപ്പെടുത്തി നിരവധി ആംബുലന്‍സ് -വാക്‌സിന്‍ സര്‍വീസുകള്‍

എന്‍എച്ച്എസില്‍ പതിവ് ഓപ്പറേഷനുകള്‍ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം റെക്കോര്‍ഡ് നിലയില്‍; നിലവില്‍ വെയ്റ്റിംഗ് ലിസ്റ്റിലുള്ളത് 4.46 മില്യണ്‍ പേര്‍; രണ്ട് ലക്ഷത്തിലധികം പേര്‍ ഒരു വര്‍ഷമായി കാത്തിരിക്കുന്നു; കോവിഡ് ആഘാതത്തിന്റെ അപകടകരമായ കണക്കുകള്‍

എന്‍എച്ച്എസില്‍ പതിവ് ഓപ്പറേഷനുകള്‍ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം റെക്കോര്‍ഡ് നിലയിലെത്തിയെന്ന ഭീതിദമായ കണക്കുകള്‍ പുറത്ത് വന്നു. മിക്ക ആശുപത്രികളിലും കോവിഡ് രോഗികള്‍ പരിധിയിലധികം കുമിഞ്ഞ് കൂടിയതിനെ തുടര്‍ന്നാണ് ഈ അപകടകരമായ അവസ്ഥ പെരുകിയിരിക്കുന്നത്. എന്‍എച്ച്എസ് ഇംഗ്ലണ്ട്

യുകെയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കോവിഡ് ടെസ്റ്റിംഗ് നടത്താനുള്ള സര്‍ക്കാര്‍ നീക്കത്തിന് റെഗുലേറ്റര്‍ അനുവാദം നല്‍കിയില്ല; വിദ്യാര്‍ത്ഥികളിലെ ലാറ്ററെല്‍ ഫ്‌ലോ ടെസ്റ്റുകള്‍ അനിശ്ചിതത്വത്തില്‍; പ്രചാരണം വാസ്തവിരുദ്ധമെന്ന് സര്‍ക്കാര്‍

യുകെയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപകമായ കോവിഡ് ടെസ്റ്റിംഗ് നടത്താനുള്ള സര്‍ക്കാര്‍ നീക്കം അനിശ്ചിതത്വത്തിലായെന്ന് റിപ്പോര്‍ട്ട്. റെഗുലേറ്ററായ ദി മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സി (എംഎച്ച്ആര്‍എ) ഇതിനുള്ള അംഗീകാരം

യുകെയില്‍ കോവിഡ് ആര്‍ നിരക്ക് 0.6ലേക്ക് ഇടിഞ്ഞ്താഴ്ന്നത് ആശ്വാസജനകം; ഇന്നലെ പുതിയ 48,682 പുതിയ കേസുകളും 1248 മരണങ്ങളും; കേസുകളുടെ കാര്യത്തില്‍ ഒരാഴ്ചക്കിടെ 7.5 ശതമാനം ഇടിവും മരണത്തില്‍ 7.4 ശതമാനം പെരുപ്പവും; മരണനിരക്ക് അടുത്തൊന്നും താഴില്ല

യുകെയില്‍ കോവിഡ് വൈറസിന്റെ റീ പ്രൊഡക്ഷന്‍ നിരക്ക് അഥവാ ആര്‍ നിരക്ക് 0.6ലേക്ക് ഇടിഞ്ഞ്താഴ്ന്നുവെന്ന ആശ്വാസകരമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. കോവിഡ് ഒരാളില്‍ നിന്നും മറ്റ് എത്ര പേരിലേക്ക് പകരുന്നുവെന്ന നിരക്കാണ് ആര്‍ നിരക്ക്. ഇത് ഒന്നിന് താഴോട്ട് പോയാല്‍ അപകടനില തരണം ചെയ്തുവെന്നാണ്

യുകെയിലെ പ്രതിദിന കോവിഡ് മരണപ്പെരുപ്പത്തിന് ഉടനൊന്നും ശമനമുണ്ടാകില്ല; ലോക്ക്ഡൗണ്‍ മൂലം പുതിയ കേസുകളില്‍ ഒരാഴ്ചക്കിടെ 23 ശതമാനം കുറവുണ്ടെങ്കിലും മരണത്തില്‍ 50 ശതമാനം പെരുപ്പം; ഇന്നലെ കോവിഡ് കവര്‍ന്നത് 1564 ജീവനുകള്‍

യുകെയില്‍ നിലവില്‍ അധികരിച്ചിരിക്കുന്ന പ്രതിദിന കോവിഡ് മരണനിരക്ക് ഏതാനും ആഴ്ചകള്‍ കൂടി അധികരിക്കുന്നത് തുടരുമെന്ന കടുത്ത മുന്നറിയിപ്പേകി ഗവണ്‍മെന്റിന്റെ ചീഫ് സയന്റിഫിക്ക് അഡൈ്വസറായ സര്‍ പട്രിക് വല്ലാന്‍സ് രംഗത്തെത്തി. നിലവില്‍ കടുത്ത ലോക്ക്ഡൗണ്‍ മൂലം പുതിയ കോവിഡ് കേസുകളില്‍

ഇംഗ്ലണ്ടിലെ ഹോസ്പിറ്റലുകളിലെ ഐസിയുകളില്‍ കോവിഡ് രോഗികള്‍ പരിധി വിട്ട് നിറഞ്ഞത് 2020ല്‍ മരണസാധ്യത 20 ശതമാനം വര്‍ധിപ്പിച്ചു; മിക്ക ഹോസ്പിറ്റലുകളിലും പരിധിയേക്കാള്‍ എത്രയോ അധികം കോവിഡ് രോഗികള്‍ തിങ്ങി നിറഞ്ഞത് കടുത്ത അപകടമുണ്ടാക്കി

ഇംഗ്ലണ്ടിലെ ഹോസ്പിറ്റലുകളിലെ തിരക്കേറിയ ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളില്‍ കോവിഡ് രോഗികള്‍ തിങ്ങി നിറഞ്ഞത് രോഗികള്‍ മരിക്കാനുള്ള സാധ്യത 20 ശതമാനം വര്‍ധിപ്പിച്ചുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. യൂണിവേഴ്‌സിറ്റി കോളജ് ലണ്ടന്‍ നടത്തിയ ഗവേഷണത്തിലൂടെയാണ് ഈ ഞെട്ടിപ്പിക്കുന്ന