ബര്‍മിംഗ്ഹാമില്‍ വഴിതെറ്റിയ യുവതിയെ പള്ളിയിലെ സഹായി ബലാത്സംഗത്തിന് ഇരയാക്കി; സുഹൃത്തിന്റെ വീട്ടിലെത്തിച്ച് ഇയാള്‍ക്കും അക്രമിക്കാന്‍ സഹായിച്ചു; ക്രൂരതയ്ക്ക് ശേഷം തെരുവില്‍ ഉപേക്ഷിച്ചു; കുറ്റവാളികള്‍ക്ക് 16, 15 വര്‍ഷം വീതം ജയില്‍

ബര്‍മിംഗ്ഹാമില്‍ വഴിതെറ്റിയ യുവതിയെ പള്ളിയിലെ സഹായി ബലാത്സംഗത്തിന് ഇരയാക്കി; സുഹൃത്തിന്റെ വീട്ടിലെത്തിച്ച് ഇയാള്‍ക്കും അക്രമിക്കാന്‍ സഹായിച്ചു; ക്രൂരതയ്ക്ക് ശേഷം തെരുവില്‍ ഉപേക്ഷിച്ചു; കുറ്റവാളികള്‍ക്ക് 16, 15 വര്‍ഷം വീതം ജയില്‍
ബര്‍മിംഗ്ഹാമില്‍ വഴിതെറ്റിയ സ്ത്രീയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗത്തിന് ഇരയാക്കിയ പള്ളി സഹായി, സുഹൃത്തിന്റെ വീട്ടിലെത്തിച്ച് വീണ്ടും അക്രമിക്കാന്‍ വഴിയൊരുക്കി. 39-കാരനായ ഫാബ്രിസ് എംപാറ്റയാണ് ബര്‍മിംഗ്ഹാമിലെ വിന്‍സണ്‍ ഗ്രീന്‍ മേഖലയിലൂടെ ഡ്രൈവ് ചെയ്യുമ്പോള്‍ ആഫ്രിക്കക്കാരിയായ ഇര ഒറ്റപ്പെട്ട് സഹായം തേടിയത്.

ഇവര്‍ക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയില്ലെന്നത് മനസ്സിലാക്കിയ പ്രതി വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്താണ് യുവതിയെ കാറില്‍ കയറ്റിയത്. എന്നാല്‍ ഇതിന് പകരം സുഹൃത്തിന്റെ വീട്ടിലെത്തി യുവതിയെ രണ്ട് തവണ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഇതിന് പുറമെ സുഹൃത്ത് 45-കാരന്‍ റിഗോബേര്‍ട്ട് ഗാംബെയ്ക്കും ബലാത്സംഗം ചെയ്യാന്‍ സഹായിച്ചു.

അതിക്രമങ്ങള്‍ക്ക് ശേഷം ഇരയെ ഇവര്‍ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഭയചകിതയായി വഴിയില്‍ കണ്ട സ്ത്രീയെ ഒരു ടാക്‌സി ഡ്രൈവറാണ് ആശുപത്രിയില്‍ എത്തിച്ചത്. ഡിഎന്‍എ തെളിവുകളില്‍ നിന്നുമാണ് പ്രതികളെ പോലീസ് കണ്ടെത്തിയത്.

പള്ളിയിലെ സഹായിയായ എംപാറ്റയെ രണ്ട് ബലാത്സംഗ കുറ്റങ്ങള്‍ക്കാണ് 16 വര്‍ഷത്തെ ശിക്ഷ വിധിച്ചത്. കൂടാതെ ഹോക്ക്‌ലി ഏരിയയില്‍ നിന്നുള്ള ഗാംബെയ്ക്ക് 15 വര്‍ഷത്തെ ശിക്ഷയാണ് ബര്‍മിംഗ്ഹാം ക്രൗണ്‍ കോടതി വിധിച്ചത്.

2022 ആഗസ്റ്റ് 20ന് കുടുംബാംഗങ്ങളില്‍ നിന്നും വേര്‍പെട്ട് തെരുവില്‍ നില്‍ക്കവെയാണ് ആഫ്രിക്കന്‍ യുവതിയെ എംപാറ്റ കാണുന്നത്. ആഫ്രിക്കന്‍ വംശജനായതിനാല്‍ വിശ്വസിച്ചതോടെയാണ് സഹായിക്കുന്നതിന് പകരം ഈ ക്രൂരത ചെയ്തതെന്ന് കോടതി ചൂണ്ടിക്കാണിച്ചു.

Other News in this category



4malayalees Recommends