ഓസ്‌ട്രേലിയയിലും കൊറോണ വൈറസ് തേര്‍വാഴ്ച തുടരുന്നു; മൊത്തം കേസുകള്‍ 368 ആയി ഉയര്‍ന്നു; അഞ്ച് പേര്‍ മരിച്ചു; 171 കേസുകളുമായി എന്‍എസ്ഡബ്ല്യൂ മുന്നില്‍; പൊതുഗതാഗത സംവിധാനത്തില്‍ കടുത്ത ജാഗ്രത പാലിക്കാന്‍ നിര്‍ദേശം; രാജ്യമെങ്ങും ഭീതിയുടെ നിഴലില്‍

ഓസ്‌ട്രേലിയയിലും കൊറോണ വൈറസ് തേര്‍വാഴ്ച തുടരുന്നു; മൊത്തം കേസുകള്‍ 368 ആയി ഉയര്‍ന്നു; അഞ്ച് പേര്‍ മരിച്ചു; 171 കേസുകളുമായി എന്‍എസ്ഡബ്ല്യൂ മുന്നില്‍; പൊതുഗതാഗത സംവിധാനത്തില്‍ കടുത്ത ജാഗ്രത പാലിക്കാന്‍ നിര്‍ദേശം; രാജ്യമെങ്ങും ഭീതിയുടെ നിഴലില്‍

ഓസ്‌ട്രേലിയയിലും കൊറോണ വൈറസ് അതിന്റെ തേര്‍വാഴ്ച തുടരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് 400നടുത്ത് അഥവാ 368 പേര്‍ക്ക് കൊറോണ ബാധിക്കുകയും അഞ്ച് പേര്‍ മരിക്കുകയും 23 പേര്‍ രോഗവിമുക്തി നേടുകയും ചെയ്തിട്ടുണ്ട്.ക്യൂന്‍സ്ലാന്‍ഡ് സെനറ്ററായ സൂസന്‍ മാക്‌ഡൊണാള്‍ഡിന് കോവിഡ്-19 ബാധിച്ചുവെന്ന് ടെസ്റ്റിലൂടെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിനാല്‍ വൈറസിനെതിരെ കടുത്ത ബോധവല്‍ക്കരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും രാജ്യത്ത് വര്‍ധിപ്പിച്ചിട്ടുമുണ്ട്.


വൈറസിന്റെ പ്രധാനപ്പെട്ട പകര്‍ച്ചാ ഉറവിടങ്ങളായ പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ഈ അവസരത്തില്‍ കടുത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പേകുന്നുണ്ട്. കഴിയുന്നതും പൊതു ഗതാഗത സംവിധാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ അത് ഒഴിവാക്കുന്നതായിരിക്കും നല്ലതെന്നും അഥവാ യാത്ര കൂടിയേ കഴിയൂ എന്നുള്ളവര്‍ തിരക്ക് കുറഞ്ഞ സമയത്ത് മാത്രം യാത്ര ചെയ്യണമെന്നും നിര്‍ദേശമുണ്ട്. ഇത്തരക്കാര്‍ റെയിലുകള്‍, ഹാന്‍ഡിലുകള്‍, ബട്ടണുകള്‍, വിന്‍ഡോകള്‍ തുടങ്ങിയവ സ്പര്‍ശിച്ചാല്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കണമെന്നാണ് എന്‍എസ് ഡബ്ല്യൂ ട്രാന്‍സ്‌പോര്‍ട്ട് മിനിസ്റ്ററായ ആന്‍ഡ്ര്യൂ കോണ്‍സ്റ്റന്‍സ് നിര്‍ദേശിച്ചിരിക്കുന്നത്.

കൊറോണയെ ചെറുക്കുന്നതിനായി രണ്ട് ബില്യണ്‍ ഡോളര്‍ കൂടി അധികമായി അനുവദിച്ച് കൊണ്ടുള്ള നിര്‍ണായക പ്രഖ്യാപനം എന്‍എസ്ഡബ്ല്യൂ പ്രീമിയറായ ഗ്ലാഡിസ് ബെറെജിക്ലിയാന്‍ നടത്തി അധികം വൈകുന്നതിന് മുമ്പാണ് പുതിയ നിര്‍ദേശവുമായി കോണ്‍സ്റ്റന്‍സ് രംഗത്തെത്തിയിരിക്കുന്നതെന്നതും നിര്‍ണായകമാണ്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഓസ്‌ട്രേലിയയില്‍ 368 കൊറോണ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 171 പേര്‍ എന്‍എസ്ഡബ്ല്യൂവിലും 71 പേര്‍ വിക്ടോറിയയിലും 68 പേര്‍ ക്യൂന്‍സ്ലാന്‍ഡിലും 20 പേര്‍ സതേണ്‍ ഓസ്‌ട്രേലിയയിലും 28 പേര്‍ വെസ്റ്റേണ്‍ഓസ്‌ട്രേലിയയിലും ഏഴ് പേര്‍ ടാസ്മാനിയയിലും ഒരാള്‍ നോര്‍ത്തേണ്‍ ടെറിട്ടെറിയിലും രണ്ട് പേര്‍ ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടെറിയിലുമുള്ളവരാണ്.


Other News in this category4malayalees Recommends