Australia
ഓസ്ട്രേലിയയിലെ ജനങ്ങള് വീട്ടുസാധനങ്ങള് വാങ്ങുന്നതില് ഇടിവുണ്ടായതായി റിപ്പോര്ട്ട്. ഡിസംബര് മാസത്തില് വീട്ടുസാധനങ്ങള് വാങ്ങുന്നതില് 1.8 ശതമാനത്തിന്റെ കുറവുണ്ടായതായിട്ടാണ് കണക്ക്. നവംബര് മാസത്തില് ഈ നിരക്ക് കൂടിയിരുന്നു. ബ്ലാക്ക് ഫ്രൈഡേ , ഡിസ്കൗണ്ട് ഓഫര് എന്നിവ മുതലെടുത്ത് പലരും സാധനങ്ങള് വാങ്ങിയെന്നും അതാണ് ക്രിസ്മസ് വില്പ്പന കുറഞ്ഞതെന്നാണ് വിലയിരുത്തല്. ഓസ്ട്രേലിയക്കാരുടെ മറ്റു ചെലവുകളില് 7.7 ശതമാനത്തിന്റെ കുറവുണ്ടായിരുന്നതായി കോമണ് വെല്ത്ത് ബാങ്ക് പറയുന്നു.
വിക്ടോറിയയില് ജപ്പാന് ജ്വരത്തെ കുറിച്ച് മുന്നറിയിപ്പ്. സംസ്ഥാനത്തെ വടക്കുഭാഗത്തുള്ളവര്ക്കാണ് ജാപ്പനീസ് എന്സഫൈറ്റിസ് രോഗത്തെ കുറിച്ച് മുന്നറിയിപ്പ് നല്കിയത്. വടക്കന് വിക്ടോറിയ പ്രദേശങ്ങളിലാണ് മുന്നറിയിപ്പുള്ളത്.ഡിസംബറില് ഒരാള്ക്ക് ജപ്പാന് ജ്വരം സ്ഥിരീകരിച്ചിരുന്നു. കൊതുകു പരത്തുന്ന ഈ വൈറസ് രോഗം തലച്ചോറിനെ ബാധിക്കും. രോഗബാധിതനായ ആള് മെല്ബണില്
സിഡ്നിയിലെ ട്രെയ്ന് സമരം വരും ദിവസങ്ങളിലും ജനജീവിതം ദുസ്സഹമാക്കുമെന്ന് റിപ്പോര്ട്ടുകള്. റെയില്ജീവനക്കാരുടെ യൂണിയന് നടത്തുന്ന സമരം പതിനായിരക്കണക്കിന് യാത്രക്കാരെയാണ് വലച്ചത്. ആയിരത്തിലേറെ ട്രെയ്ന് സര്വീസുകള് റദ്ദാക്കി. വിവിധ ട്രെയ്നുകള് വൈകിയാണ് ഓടുന്നത്. അവശ്യ സ്വഭാവമില്ലാത്ത യാത്രകള് ഒഴിവാക്കണമെന്നാണ് സര്ക്കാരിന്റെ നിര്ദ്ദേശം. അടുത്ത 4
യുക്രെയ്നില് ഓസ്ട്രേലിയന് വംശജനെ റഷ്യന് സൈന്യം കൊന്നതായി റിപ്പോര്ട്ട്. റിപ്പോര്ട്ടുകള് സ്ഥിരീകരിച്ചാല് റഷ്യയ്ക്കെതിരെ ഏറ്റവും ശക്തമായ നടപടി തന്നെ സ്വീകരിക്കുമെന്ന് ഫെഡറല് സര്ക്കാര് വ്യക്തമാക്കി. മെല്ബണ് സ്വദേശിയായ ഓസ്കാര് ജെന്കിന്സ് എന്ന സ്കൂള് അധ്യാപകനാണ് കൊല്ലപ്പെട്ടത്. യുക്രെയ്ന് വേണ്ടി യുദ്ധം ചെയ്യാന് പോയ ഓസ്കാറിനെ റഷ്യ യുദ്ധ
ഓസ്ട്രേലിയന് തെരഞ്ഞെടുപ്പ് പ്രചാരണത്തില് മുഖ്യ ചര്ച്ചാ വിഷയമായി ഊര്ജ്ജ നയം. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള പ്രീ പോള് പ്രചാരണത്തിലാണ് പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ഇതു മുഖ്യ വിഷയമാക്കിയത്. ഓസ്ട്രേലിയയിലെ ജീവിത ചെലവ് കുറയ്ക്കാനും മികച്ച രീതിയില് ഓസ്ട്രേലിയയെ മുന്നോട്ട് കൊണ്ടുപോകാനുമുള്ള നയങ്ങള് കൊണ്ടുവരുമെന്നാണ് ആന്തണി ആല്ബനീസും
സൂപ്പര്മാര്ക്കറ്റ് ജീവനക്കാരിയെ കുത്തിയ കേസില് 13 കാരനായ ആണ് കുട്ടിയ്ക്കെതിരെ കേസെടുത്തു. ബ്രിസ്ബെയ്നിലെ തെക്കുപടിഞ്ഞാറുള്ള ഇംപ്സിച്ചില് ഇന്നലെ വൈകുന്നേരമാണ് സംഭവമുണ്ടായത്. യെമന്റോ സെന്ററിലെ ഷോപ്പിങ് സെന്ററിലെ 63 വയസ്സുള്ള കോള്സ് ജീവനക്കാരിയെയാണ് കത്തി ഉപയോഗിച്ച് ഇയാള് കുത്തിയത്. അക്രമ ശേഷം ഓടിരക്ഷപ്പെടാന് ശ്രമിച്ച 13 കാരനെ ജനം
ഓസ്ട്രേലിയയില് ഭവന ഇന്ഷുറന്സ് പ്രീമിയം വര്ദ്ധിപ്പിക്കാന് സാധ്യതയുണ്ടെന്ന് റിപ്പോര്ട്ട് . അമേരിക്കയിലുണ്ടായ വനാശകരമായ തീപിടിത്തം മൂലം ആഗോള തലത്തില് പ്രീമിയര് വര്ദ്ധിപ്പിക്കുന്നതിനാലാണ് ഓസ്ട്രേലിയയിലും വര്ദ്ധന. പണപ്പെരുപ്പത്തേക്കാളേറെ പ്രകൃതി ദുരന്തങ്ങള് പ്രീമിയം വര്ദ്ധിപ്പിക്കാന് കാരണമാകുന്നുവെന്ന് ഓസ്ട്രേലിയന് ഇന്സ്റ്റിറ്റ്യൂട്ടിന്റെ
ബാലിയില് അവധിക്കാലം ആഘോഷിക്കുന്നതിനിടെ മോഡലും ഡിജെയുമായ കൊട്ണി മില്സിന് (37) ദാരുണാന്ത്യം. താമസിച്ചിരുന്ന കെട്ടിടത്തില് നിന്നു വീണുണ്ടായ പരുക്കുകളാണ് മരണകാരണം. വെള്ളിയാഴ്ചയായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ കോട്ണി മില്സിനെ ഉടന് ആശുപത്രിയില് പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയകള്ക്ക് ശേഷം രണ്ടു ദിവസത്തിന് ശേഷമാണ് മരണം സംഭവിച്ചത്. കുടുംബാംഗങ്ങള് മരണ സമയത്ത്
ന്യൂ സൗത്ത് വെയില്സിലെ അപകീര്ത്തി നിയങ്ങളും വിദ്വേഷ നിയമങ്ങളും പുന പരിശോധിക്കുമെന്ന് പ്രീമിയര് ക്രിസ് മിന്സ് . സിനഗോഗുകള്ക്കെതിരായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. സിഡ്നിയുടെ തെക്കുഭാഗത്തും ഇന്നര് വെസ്റ്റിലെ ന്യൂ ടൗണിലും സിനഗോഗുകള്ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ഇത് ജനങ്ങളെ ഭയപ്പെടുത്താനും വിഭജിക്കാനുമുള്ള ലക്ഷ്യം മൂലമുള്ള ആക്രമണമാണെന്ന് പ്രീമിയര്