മസാലബോണ്ടുമായി ബന്ധപ്പെട്ട് കേസെടുത്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടിയില്‍ പോരാടാനുറച്ച് കിഫ്ബി ; ഇ.ഡിയ്ക്ക് മുന്നില്‍ ഹാജരാകാതെ ഉദ്യോഗസ്ഥര്‍

മസാലബോണ്ടുമായി ബന്ധപ്പെട്ട് കേസെടുത്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് കിഫ്ബി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയില്‍ നിന്ന് പിന്മാറണമെന്നും ഇ. ഡിക്ക് അയച്ച മറുപടിയില്‍ കിഫ്ബി വ്യക്തമാക്കി.കേസുമായി ബന്ധപ്പെട്ട് കിഫ്ബി ഡെപ്യൂട്ടി മനേജിംഗ് ഡയറക്ടര്‍ വിക്രംജിത്ത് സിംഗിനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചിരുന്നു. വിക്രംജിത് സിംഗിനോട് ഇന്ന് പത്തുമണിക്ക് ഹാജരാകണമെന്നും കിഫ്ബി സി.ഇ.ഒ കെ എം. എബ്രഹാമിനോട് നാളെ ഹാജരാകണമെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇരുവരും ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ലെന്നാണ് വിവരം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടി മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് കാണിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കിഫ്ബി എന്‍ഫോഴ്‌സ്‌മെന്റിന് മറുപടി നല്‍കിയത്. എന്‍ഫോഴ്‌സിന്റെ നടപടിക്കെതിരെ തോമസ് ഐസക്കും രംഗത്തെത്തിയിരുന്നു. കിഫ്ബിയെക്കുറിച്ച് ഒന്നും അറിയാത്ത ഉദ്യോഗസ്ഥരാണ് എന്‍ഫോഴ്‌സിലുള്ളതെന്നും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയാണെന്നുമാണ് ഐസക്ക് പറഞ്ഞത്. തന്റെ കീഴിലുള്ള ഉദ്യോഗസ്ഥരെ രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി ഉപയോഗിക്കുകയാണ് നിര്‍മല സീതാരാമനെന്നും അദ്ദേഹം പറഞ്ഞു. ഇ.ഡിയെ ബി.ജെ.പി ഉപയോഗിക്കുകയാണ്. രണ്ടുവട്ടം കിഫ്ബി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. അവര്‍ക്ക് ചോദ്യങ്ങള്‍ക്കുള്ള ഉത്തരമല്ല വേണ്ടത്. അവര്‍ക്കുവേണ്ട ഉത്തരമാണ് വേണ്ടതെന്നും ഇത് ഭീഷണിയാണെന്നും ഐസക് പറഞ്ഞു. ഇവര്‍ കേരള സര്‍ക്കാരിന്റെ ഉദ്യോഗസ്ഥരാണ്. ഭീഷണിപ്പെടുത്താനാണ് ഉദ്ദേശമെങ്കില്‍, ഇത് വടക്കേ ഇന്ത്യയിലെ കോണ്‍ഗ്രസ് നേതാക്കളല്ല എന്നോര്‍ക്കണം. കേരളം ഭരിക്കുന്നത് ഇടതുപക്ഷമാണ്. ഇവിടെ നിയമപാലനത്തിന് പൊലീസ് ഉണ്ട്. പേടിച്ചൊന്നും പിന്‍മാറാന്‍ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.  

Top Story

Latest News

പ്രണയത്തിലാണെങ്കിലും വിവാഹം തീരുമമാനിച്ചിട്ടില്ല ; എനിക്ക് നല്ല ഈഗോ ഉണ്ട്, മാത്രമല്ല ഞാന്‍ നല്ല ദേഷ്യക്കാരി കൂടിയാണ് ; രഞ്ജിനി ഹരിദാസ്

താന്‍ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞ്  രഞ്ജിനി ഹരിദാസ് . പതിനാറ് വര്‍ഷത്തോളമായി അടുത്ത് പരിചയമുള്ള ശരത്താണ് കാമുകന്‍. ഒരു തവണ വിവാഹിതനായ സുഹൃത്തുമായി വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്. രഞ്ജിനിയുടെ വാക്കുകള്‍ പ്രണയത്തിലാണ്. എനിക്ക് 39 വയസുണ്ട്. ഇതെന്റെ ആദ്യത്തെ പ്രണയമല്ല. പതിനാലാം വയസില്‍ പ്രണയിക്കാന്‍ തുടങ്ങിയതാണ്. ഓരോ പ്രണയവും സംഭവിച്ചപ്പോള്‍ ഏറ്റവും ആത്മാര്‍ഥമായി തന്നെ പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷേ എന്തൊക്കെയോ കാരണങ്ങളാല്‍ ഒന്നും സക്‌സസ് ആയില്ല. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട പ്രണയസന്ദേശം ശരത്തിനുള്ളതാണ്. പതിനാറ് വര്‍ഷത്തോളമായിട്ടുള്ള എന്റെ സുഹൃത്താണ് ശരത്. പക്ഷേ പ്രണയം തുടങ്ങിയത് ഇപ്പോഴാണെന്ന് മാത്രം. ആള്‍ വിവാഹിതനായിരുന്നു. ഞാനാകട്ടെ മറ്റൊരു റിലേഷന്‍ഷിപ്പിലും. രണ്ട് പേരും സിംഗിളായതും ഞങ്ങള്‍ക്കിടയില്‍ പ്രണയം സംഭവിച്ചതും ഇപ്പോഴാണ്. പക്ഷേ ഇത് വിവാഹത്തിലേക്ക് കടക്കുമോ എന്ന് എനിക്ക് അറിയില്ല. കല്യാണം കഴിക്കാം എന്നൊരു ലീഗല്‍  കോണ്‍ട്രാക്ട് ഞാന്‍ വെക്കാറില്ല, വിവാഹം കഴിച്ചാല്‍ പ്രെഷര്‍ കൂടും. എന്നെകുറിച്ച് എനിക്ക് നന്നായി അറിയാം, എനിക്ക് നല്ല ഈഗോ ഉണ്ട്, മാത്രമല്ല ഞാന്‍ നല്ല ദേഷ്യക്കാരി കൂടിയാണ്, എന്റെ ഈഗോ എന്റെ കൂടെ നില്‍ക്കുന്ന ആളിനും പകരാനുള്ള ചാന്‍സ് ഉണ്ട്, അതുകൊണ്ടാണ് വിവാഹം കഴിക്കാന്‍ ഞാന്‍ തീരുമാനിക്കാത്തത് എന്ന് താരം പറയുന്നു  

Specials

classified

യുകെയില്‍ ഡോക്ടര്‍ ആയി ജോലി ചെയ്യുന്ന മലങ്കര കത്തോലിക്ക യുവതി വരനെ തേടുന്നു
യുകെയില്‍ ഡോക്ടര്‍ ആയി ജോലി ചെയ്യുന്ന ബ്രിട്ടീഷ് പൗരത്വം ഉള്ള മലങ്കര കത്തോലിക്ക യുവതി 27/162 cm യുകെയില്‍ ജോലി ഉള്ള സല്‍സ്വഭാവികളായ ക്രിസ്ത്യന്‍ യുവാക്കളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു contact ;

More »

Crime

ആറ് ദിവസം മുമ്പ് കാണാതായ 13 കാരിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി ; പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതാണെന്ന സംശയത്തില്‍ ബന്ധുക്കള്‍
ആറ് ദിവസം മുമ്പ് കാണാതായ പതിമൂന്നുകാരിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ബുലാന്ദ്ഷഹറില്‍ ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്.പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയതാണെന്ന്

More »Technology

ഫേസ്ബുക്ക് സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നു
ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ (ഒ.എസ്) കമ്പനിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി സ്വന്തം പ്ലാറ്റ്‌ഫോമിനായി ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ ഫേസ്ബുക്ക് ചര്‍ച്ച

More »

Cinema

ബിഗ് ബോസില്‍ പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷ്മി ; ഗെയിം കളിക്കാനറിയില്ലെന്ന് ഏറ്റുപറച്ചില്‍
ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ പൊന്നു വിളയും മണ്ണ് എന്ന ടാസ്‌ക്കിനിടെ തുടക്കം മുതല്‍ തന്നെ പലര്‍ക്കിടയിലും പൊട്ടിത്തെറികളും സംഘര്‍ഷവും ഉടലെടുത്തിരുന്നു. ഇതേ തുടര്‍ന്ന് ബിഗ് ബോസ് ടാസ്‌ക് നിര്‍ത്തിവെക്കുകയായിരുന്നു

More »

Automotive

നിങ്ങള്‍ക്കും രൂപകല്‍പന ചെയ്യാം റോയല്‍ എന്‍ഫീല്‍ഡിന്റെ ബുള്ളറ്റുകള്‍
ഇന്ത്യയില്‍ രൂപകല്‍പന പരിസ്ഥിതി വളര്‍ത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി റോയല്‍ എന്‍ഫീല്‍ഡിന്റെ ബില്‍ഡ് യുവര്‍ ഓണ്‍ ലെജന്‍ഡ് എന്ന പദ്ധതി ഇതില്‍ താല്‍പര്യമുള്ളവരേയും വലിയ മോട്ടോര്‍സൈക്ലിങ് സമൂഹത്തേയും ബ്രാന്‍ഡിന്റെ

More »

Health

ഇരട്ടകളെ ഗര്‍ഭിണിയായിരിക്കേ യുവതി വീണ്ടും ഗര്‍ഭിണിയായി ; അപൂര്‍വ്വം
ഇരട്ട കുട്ടികളെ ഗര്‍ഭിണിയായിരിക്കേ വീണ്ടും ഗര്‍ഭിണിയായി യുവതി. സൂപ്പര്‍ഫീറ്റേഷന്‍ എന്ന അപൂര്‍വ പ്രതിഭാസമാണ് കാരണം. സ്ത്രീയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ആദ്യത്തെ രണ്ട് ഗര്‍ഭസ്ഥ ശിശുക്കള്‍ക്കും 10,11 ദിവസത്തെ

More »

Women

വീട്ടമ്മമാരുടെ കഠിനാദ്ധ്വാനത്തിന് മൂല്യം നിശ്ചയിക്കാനാവില്ല; വീട്ടമ്മയായതിനാല്‍ നഷ്ടപരിഹാരം കുറച്ച ഹൈക്കോടതി തീരുമാനത്തിന് എതിരെ സുപ്രീംകോടതി
വീട്ടമ്മമാരുടെ കഠിനാദ്ധ്വാനത്തിന് മൂല്യം നിശ്ചയിക്കാനാവില്ലെന്നും ഭര്‍ത്താവിന്റെ ഓഫീസ് ജോലിയുടെ മൂല്യത്തെക്കാള്‍ ഒട്ടും കുറവല്ല ഭാര്യയുടെ വീട്ടുജോലിയെന്നും സുപ്രീംകോടതി. വീട്ടമ്മമാരുടെ കഠിനാദ്ധ്വാനത്തിനും ചെയ്യുന്ന ജോലിക്കും

More »

Obituary

ചെറിയാന്‍ വര്‍ഗീസ് (78) നിര്യാതനായി

ന്യൂയോര്‍ക്ക്: റാന്നി കല്ലുമണ്ണില്‍ വാലിപ്ലാക്കല്‍ പരേതരായ സി.വി. ചെറിയാന്‍ മറിയാമ്മ ദമ്പതികളുടെ മകന്‍ ചെറിയാന്‍ വര്‍ഗീസ് (78) നിര്യാതനായി. സിവില്‍ എഞ്ചിനീയറിംഗില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ന്യൂഡല്‍ഹിയിലും ബോംബെയിലും ജോലി ചെയ്തു.

More »

Sports

ഒരുപാട് ആഘോഷിക്കേണ്ടതില്ലെന്ന് താന്‍ മുന്നറിയിപ്പ് നല്‍കിയത് ടീം ഇന്ത്യ ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടോ ; തോല്‍വിയില്‍ ഇന്ത്യയെ പരിഹസിച്ച് കെവിന്‍ പീറ്റേഴ്‌സണ്‍

ചെന്നൈയില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനോട് ഏറ്റ പരാജയത്തിനു പിന്നാലെ ടീം ഇന്ത്യയെ പരിഹസിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്‌സണ്‍. ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ കീഴടക്കിയപ്പോള്‍ ഒരുപാട്

More »

ബിഗ് ബോസില്‍ പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷ്മി ; ഗെയിം കളിക്കാനറിയില്ലെന്ന് ഏറ്റുപറച്ചില്‍

ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ പൊന്നു വിളയും മണ്ണ് എന്ന ടാസ്‌ക്കിനിടെ തുടക്കം മുതല്‍ തന്നെ പലര്‍ക്കിടയിലും പൊട്ടിത്തെറികളും സംഘര്‍ഷവും ഉടലെടുത്തിരുന്നു. ഇതേ തുടര്‍ന്ന് ബിഗ്

പോര്‍ഷെ കാറില്‍ വണ്‍വെ തെറ്റിച്ച് പാഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍; റിവേഴ്‌സ് പോകാന്‍ പറഞ്ഞ് പോലീസും, സോഷ്യല്‍മീഡിയയില്‍ വൈറല്‍

ട്രാഫിക് നിയമം തെറ്റിച്ച് പണികിട്ടി മലയാളത്തിന്റെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്‍. വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഇന്‍സ്റ്റഗ്രാമില്‍ മുഹമ്മദ് ജസീല്‍ എന്ന

പ്രണയത്തിലാണെങ്കിലും വിവാഹം തീരുമമാനിച്ചിട്ടില്ല ; എനിക്ക് നല്ല ഈഗോ ഉണ്ട്, മാത്രമല്ല ഞാന്‍ നല്ല ദേഷ്യക്കാരി കൂടിയാണ് ; രഞ്ജിനി ഹരിദാസ്

താന്‍ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞ്  രഞ്ജിനി ഹരിദാസ് . പതിനാറ് വര്‍ഷത്തോളമായി അടുത്ത് പരിചയമുള്ള ശരത്താണ് കാമുകന്‍. ഒരു തവണ വിവാഹിതനായ സുഹൃത്തുമായി വിവാഹം കഴിക്കാന്‍

കാര്‍ഷിക ബില്ലിനെതിരെയുളള കര്‍ഷക സമരത്തെ കുറിച്ച് അഭിപ്രായം പറയാത്തതിന് അജയ് ദേവ്ഗണിന്റെ കാര്‍ തടഞ്ഞ് യുവാവ്

കേന്ദ്ര സര്‍ക്കാരിന്റെ  കാര്‍ഷിക ബില്ലിനെതിരെയുളള കര്‍ഷക സമരത്തെ കുറിച്ച് അഭിപ്രായം  പറയാത്തതിന്  ബോളിവുഡ് താരം അജയ് ദേവ്ഗണിന്റെ കാര്‍ തടഞ്ഞ് യുവാവ് ഗോരേഗാവിലെ ഫിലിം

ഇത്ര ധീരയായ, ദൃഢവിശ്വാസ ഉള്ള പെണ്‍കുട്ടിയെ കാണുന്നത് തന്നെ അപൂര്‍വ്വമാണ് ; തപ്‌സിയ്ക്ക് അനുമോദനവുമായി സ്വര ഭാസ്‌ക്കര്‍

ബോളിവുഡ് നടി തപ്‌സി പന്നുവിന് അഭിന്ദനവുമായി സ്വര ഭാസ്‌ക്കര്‍. തപ്‌സിയുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡിന് പിന്നാലെയാണ് അഭിനന്ദനവുമായി സ്വര ഭാസ്‌ക്കര്‍

ദൃശ്യത്തില്‍ കോമഡി താരങ്ങള്‍ക്ക് അവസരം നല്‍കിയത് എന്തുകൊണ്ട് ? മറുപടിയുമായി ജീത്തു ജോസഫ്

ജീത്തു ജോസഫ് മോഹന്‍ലാല്‍ ചിത്രം  'ദൃശ്യം 2' മികച്ച പ്രതികരണങ്ങളുമായി  ചര്‍ച്ചയാവുകയാണ്. സിനിമയില്‍ നിരവധി കോമഡി താരങ്ങള്‍ക്ക് ഇത്തവണ ജീത്തു ജോസഫ് അവസരം

ഞാന്‍ കൈതപ്രത്തെ ഫോണില്‍ വിളിച്ചു, അദ്ദേഹം പറഞ്ഞത് ഇതാണ് ; വിവാദത്തില്‍ മറുപടിയുമായി ഹരീഷ് ശിവരാമകൃഷ്ണന്‍

ഹരീഷ് ശിവരാമകൃഷ്ണന്‍ പാട്ടുകള്‍ പരത്തിപ്പാടുന്നുവെന്നും  ദേവാങ്കണങ്ങള്‍ കൈവിട്ടു പാടിയാല്‍ തനിക്കിഷ്!ടപ്പെടില്ലെന്നും കൈതപ്രം പറഞ്ഞിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍

സൈന നെഹ്‌വാളിന്റെ ജീവിത കഥ പറയുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ആഘോഷമാക്കി ട്രോളന്മാര്‍

ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിന്റെ ജീവിത കഥ പറയുന്ന സൈന എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോള്‍ വിനോദ ലോകത്തെ ചൂടുള്ള വാര്‍ത്ത. പരിനീതി ചോപ്രയാണ് സൈനയായിPoll

ഡൊണാള്‍ഡ് ട്രം പ് ഇസ്ലാമിക തീവ്രവാദത്തെ ഇല്ലായ്മ ചെയ്യും എന്ന് കരുതുന്നുണ്ടോ