World
ഇസ്രയേലിനെ തിരിച്ചടിച്ച് ഹിസ്ബുള്ള. മധ്യ വടക്കന് ഇസ്രയേലിലെ സൈനിക കേന്ദ്രത്തില് നടത്തിയ ഡ്രോണ് ആക്രമണത്തില് നാല് സൈനികര് കൊല്ലപ്പെട്ടു. 60 ഓളം പേര്ക്ക് പരുക്കേറ്റിട്ടുണ്ട്. ലെബനന് അതിര്ത്തിയില് 40 മൈല് അകലെയുള്ള ടെല് അവീവിന് വടക്കുള്ള ബിന്യാമിനയിലെ സൈനിക താവളത്തിലാണ് ആക്രമണം നടന്നതെന്ന് ഇസ്രയേല് സേന (ഐഡിഎഫ്) അറിയിച്ചു. ഏഴ് സൈനികരുടെ നില അതീവ ഗുരുതരമാണെന്നും ഐഡിഎഫ് പറഞ്ഞു. വ്യാഴാഴ്ച ലെബനനില് ഇസ്രയേല് നടത്തിയ ആക്രമണത്തിന് മറുപടിയായാണ് സൈനിക കേന്ദ്രം ആക്രമിച്ചതെന്ന് ഹിസ്ബുള്ള പറഞ്ഞു. ഇസ്രയേലിന്റെ ആക്രമണത്തില് 22 പേര് കൊല്ലപ്പെടുകയും 117 പേര്ക്ക് പരുക്കേല്ക്കുകയും ചെയ്തിരുന്നു. തെക്കന് ലെബനനിലും ഇസ്രയേല് സൈന്യത്തിന് നേരെ ഹിസ്ബുള്ള ഷെല്ലാക്രമണം നടത്തിയിട്ടുണ്ട്. ലെബനന് അതിര്ത്തിയില് നുഴഞ്ഞു കയറുന്നതിനിടയിലാണ് പീരങ്കി
ഇസ്രയേല് ആക്രമണം തുടരുന്നതിനിടെ ഇറാനില് വ്യാപക സൈബര് ആക്രമണം. സര്ക്കാര് സംവിധാനങ്ങള് താറുമാറായി. ആണവ കേന്ദ്രങ്ങളെയും സര്ക്കാര് ഓഫീസുകളെയും ആക്രമണം ബാധിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്. സര്ക്കാരിന്റെ പ്രധാന ഡാറ്റകളെല്ലാം സൈബര് ആക്രമണത്തില് ചോര്ന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഇറാന് സര്ക്കാരിന്റെ നീതിന്യായ സംവിധാനം,
പാകിസ്ഥാനില് ഉണ്ടായ വെടിവെപ്പില് 20 ഖനിത്തൊഴിലാളികള് കൊല്ലപ്പെട്ടു. തോക്കുമായി എത്തിയ ഒരുകൂട്ടം ആളുകള് ഖനിത്തൊഴിലാളികള്ക്ക് നേരെ വെടിയുതിര്ക്കുകയായിരുന്നു. സംഭവത്തില് 7 പേര്ക്ക് പരിക്കേട്ടിട്ടുണ്ട്. പാകിസ്ഥാനിലെ ബലൂചിസ്ഥാനിലാണ് സംഭവം. തലസ്ഥാനത്ത് എസ് സി ഒ ഉച്ചകോടിക്ക് ദിവസങ്ങള് മാത്രം ശേഷിക്കെയാണ് ആക്രമണം നടന്നതെന്ന് പൊലീസ് ഓഫീസര് ഹമയൂണ് ഖാന് നസീര്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി മുന് അമേരിക്കന് പ്രസിഡന്റും യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന് സ്ഥാനാര്ത്ഥിയുമായ ഡൊണാള്ഡ് ട്രംപ്. മഹാനായ സുഹൃത്താണ് മോദിയെന്ന് ട്രംപ് പറഞ്ഞു. മോദി ധൈര്യശാലിയായ ഭരണാധികാരിയാണെന്നും ഇന്ത്യയ്ക്ക് എതിരെ ഭീഷണി ഉയരുന്ന ഘട്ടങ്ങളില് അദ്ദേഹം ഒരു 'ടോട്ടല് കില്ലറാ'ണെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. ഒരു
ഗാസയിലും ലെബനാനലും അക്രമണം ശക്തമാകുന്നതിനിടെ ഇസ്രയേലിന് പിന്തുണ ആവര്ത്തിച്ച് അമേരിക്ക. ഇസ്രയേല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹുവുമായി അമേരിക്കന് പ്രസിഡന്റ് ജോ ബൈഡന് ഫോണ് സംഭാഷണം നടത്തി. അരമണിക്കൂറോളമാണ് ഇരുവരുടേയും സംഭാഷണം നീണ്ടതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. കമല ഹാരിസും നെതന്യാഹുവിനോട് സംസാരിച്ചിരുന്നു. ഓഗസ്റ്റിന് ശേഷം ഇരുവരും പരസ്യമായി പ്രഖ്യാപിക്കുന്ന ആദ്യ
ലണ്ടനില് നിന്ന് ഡല്ഹിയിലേക്ക് വരികയായിരുന്ന വിമാനത്തിന്റെ ശുചിമുറിയില് നിന്ന് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്ന്ന് ലാന്റിങിന് ശേഷം വിശദമായ പരിശോധനകള് നടത്തി. ഒടുവില് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. 290 യാത്രക്കാരുമായി ലണ്ടനില് നിന്ന് പുറപ്പെട്ട വിസ്താര വിമാനത്തിലാണ് യാത്രാ മദ്ധ്യേ ഒരു ശുചിമുറിയില് നിന്ന് ഭീഷണി സന്ദേശം കണ്ടെടുത്തത്. സന്ദേശം കണ്ടെത്തിയ
ഏറെ അപകടകാരിയായ മാര്ബര്ഗ് വൈറസ് ആഫ്രിക്കന് രാജ്യമായ റുവാണ്ടയില് പടരുന്നു. കഴിഞ്ഞ മാസം അവസാനമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെ 12 പേരാണ് റുവാണ്ടയില് വൈറസ് ബാധമൂലം മരിച്ചത്. രക്തസ്രാവം, അവയവങ്ങളുടെ പ്രവര്ത്തനം നിലക്കല് എന്നിവക്ക് കാരണമാകുന്ന മാരക വൈറസ് ബാധിച്ചാല് 88 ശതമാനമാണ് മരണനിരക്ക്. രക്തക്കുഴലുകളുടെ ഭിത്തിയില് ക്ഷതമുണ്ടാക്കി ആന്തരിക രക്തസ്രാവത്തിലേക്കും
ഹിസ്ബുല്ലയുടെ നിയുക്ത നേതാക്കളെ രണ്ട് പേരെയും വധിച്ചെന്ന് സ്ഥിരീകരിച്ച് ഇസ്രയേല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹു. നസ്റല്ലയെയും അദ്ദേഹത്തിന്റെ പിന്ഗാമിയെയും പിന്ഗാമിയുടെ പകരക്കാരനെയും ഉള്പ്പെടെ ആയിരക്കണക്കിന് തീവ്രവാദികളെ ഇല്ലാതാക്കി എന്നാണ് നെതന്യാഹു വീഡിയോ സന്ദേശത്തില് പറഞ്ഞത്. എന്നാല് അവര് ആരെല്ലാമെന്ന് പേരുകള് നെതന്യാഹു വ്യക്തമാക്കിയിട്ടില്ല.
ഇസ്രയേലിനെ വീണ്ടും ആക്രമിച്ച് ഹിസ്ബുള്ള. വടക്കന് ഇസ്രയേലിലെ തുറമുഖ നഗരമായ ഹൈഫയിലേക്ക് 170 മിസൈലുകള് അയച്ചാണ് ആക്രമണം നടത്തിയിരിക്കുന്നത്. റോക്കറ്റുകളില് ചിലത് ഇസ്രയേലിന്റെ ഡോം തടുത്തെങ്കിലും ആക്രമണത്തില് പ്രദേശത്തെ ജനവാസമേഖലയില് നാശനഷ്ടങ്ങളുണ്ടായതായും മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു. ശക്തമായ തിരിച്ചടി നേരിട്ടശേഷവും തങ്ങളുടെ സൈനികശേഷിക്ക്