World
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏപ്രിലില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാന്റെ സൈനിക വിമാനങ്ങള്‍ തങ്ങളുടെ വ്യോമത്താവളത്തില്‍ പാര്‍ക്ക് ചെയ്യാന്‍ മൗനാനുവാദം നല്‍കിയെന്ന റിപ്പോര്‍ട്ട് തള്ളി പാകിസ്താന്‍. അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പുറത്ത് വന്ന റിപ്പോര്‍ട്ടാണ് പാക് അധികൃതര്‍ തള്ളിയത്. തെഹ്റാനും വാഷിങ്ടണും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചതിന് പിന്നാലെയാണ് പാകിസ്താന് എതിരെ ഇത്തരത്തിലൊരു ആരോപണം ഉയര്‍ന്നത്. ജനസാന്ദ്രയേറിയ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന നൂര്‍ ഖാന്‍ വ്യോമത്താവളത്തില്‍ വിമാനങ്ങള്‍ എത്തിച്ചാല്‍ അത് മറച്ചുവയ്ക്കാന്‍ കഴിയില്ലെന്നാണ് ആരോപണങ്ങള്‍ നിഷേധിച്ച് കൊണ്ട് പാക് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ ഇറാന്റെ നിരവധി സൈനിക വിമാനങ്ങളും മറ്റ്
അപൂര്‍വ ഫംഗസ് ബാധ മൂലം കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ ടെക്കിക്ക് ദാരുണാന്ത്യം.അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ജോലി ചെയ്തിരുന്ന മുപ്പത്തിയേഴുകാരനായ ഇന്ത്യന്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ചിരഞ്ജീവി കൊല്ലയാണ് മരണപ്പെട്ടത്. ഒരു മാസം നീണ്ടുനിന്ന കഠിനമായ പോരാട്ടത്തിനൊടുവില്‍ വാലി ഫീവര്‍ എന്ന ഫംഗസ് അണുബാധയെത്തുടര്‍ന്ന് 37കാരന്‍ മരണത്തിന് കീഴടങ്ങിയത്. കാലിഫോര്‍ണിയയിലെ
അമേരിക്കയിലെ ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നുയരാന്‍ തുടങ്ങിയ വിമാനം റണ്‍വേയിലേക്ക് അതിക്രമിച്ചു കയറിയ ആളെ ഇടിച്ചു തെറിപ്പിച്ചു. ഇയാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. വെള്ളിയാഴ്ച രാത്രി നടന്ന അപകടത്തില്‍ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചെങ്കിലും 224 യാത്രക്കാരും സുരക്ഷിതരായി പുറത്തെത്തി. ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സിന്റെ ഫ്‌ലൈറ്റ് 4345 (എയര്‍ബസ് എ321) ആണ്
ഹാന്റ്റാ വൈറസ് ബാധ സ്ഥിരീകരിച്ച ക്രൂയിസ് കപ്പലില്‍ രണ്ട് ഇന്ത്യക്കാര്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.ക്രൂ അംഗങ്ങളുടെ ആരോഗ്യഅവസ്ഥ കപ്പല്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഡച്ച് ക്രൂസ് കപ്പലായ എം വി ഹോണ്ടിയസിലാണ് ഹാന്റ്റാ വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് ഇതുവരെ മൂന്നു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കപ്പലിലുണ്ടായിരുന്ന മറ്റ് അഞ്ച് പേര്‍ക്കും വൈറസ് ബാധ
ഇറാനെതിരെയുള്ള 'ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂറി' എന്ന സൈനിക ആക്രമണ നടപടികള്‍ അവസാനിച്ചതായി അമേരിക്ക. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നത് ഉള്‍പ്പെടെയുള്ള പ്രതിരോധ നീക്കങ്ങളിലാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റുബിയോ അറിയിച്ചു. എന്നാല്‍ യുദ്ധം അവസാനിച്ചതായുള്ള പ്രഖ്യാപനത്തില്‍ നിന്ന് അമേരിക്ക വിട്ടുനിന്നു. ഇറാനെതിരായ
ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം സുഗമമാക്കുന്നതിനായി അമേരിക്ക ആരംഭിച്ച പ്രൊജക്റ്റ് ഫ്രീഡം' ദൗത്യത്തിന് നേരെ ഇറാന്‍ ആക്രമണം നടത്തിയാല്‍ ആ രാജ്യത്തെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. നിലവില്‍ അമേരിക്കന്‍ നാവിക സേന നടത്തുന്ന നീക്കങ്ങള്‍ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക നീക്കങ്ങളിലൊന്നാണെന്ന് ട്രംപ്
ഇറാന്റെ ആണവായുധ നിര്‍മാണ ശേഷി തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്ക ആരംഭിച്ച സൈനിക നീക്കങ്ങള്‍ പൂര്‍ണ്ണ ലക്ഷ്യം കണ്ടില്ലെന്ന് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍. രണ്ടു മാസമായി തുടരുന്ന യുദ്ധത്തിന് ശേഷവും ഇറാന്റെ ആണവ ശേഷിയില്‍ കാര്യമായ മാറ്റം വന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാന്‍ ഒരു ആണവായുധം നിര്‍മ്മിക്കാന്‍ തീരുമാനിച്ചാല്‍ അതിന് ഏകദേശം
ജര്‍മ്മനിയില്‍ നിന്നുള്ള യുഎസ് സൈനികരുടെ പിന്മാറ്റം പ്രതീക്ഷിച്ചതാണെന്ന് ജര്‍മ്മന്‍ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്ററിസ്. അമേരിക്കയുടെ നീക്കത്തില്‍ അപ്രതീക്ഷിതമായി ഒന്നുമില്ലെന്നും അദ്ദേഹം ഡിപിഎ ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം അമേരിക്കയുടെ തീരുമാനത്തില്‍ നാറ്റോ സഖ്യം കൂടുതല്‍ വ്യക്തത തേടിയിട്ടുണ്ട്. യൂറോപ്പിന്റെ സുരക്ഷാ ക്രമീകരണങ്ങളില്‍ ഈ
വെടിനിര്‍ത്തലല്ല യുദ്ധം പൂര്‍ണമായും അവസാനിപ്പിക്കുകയാണ് വേണ്ടതെന്ന് അമേരിക്കയോട് ഇറാന്‍. 14 ഇന സമാധാന നിര്‍ദേശങ്ങളും ഇറാന്‍ സമര്‍പ്പിച്ചു. ഹോര്‍മുസിന്റെ നിയന്ത്രണത്തിന് പുതിയ സംവിധാനം വേണമെന്നുള്ള ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. ഇറാന്റെ നിര്‍ദേശങ്ങള്‍ പരിശോധിക്കുകയാണെന്ന് ട്രംപ്. വെടിനിര്‍ത്തല്‍ നീട്ടുന്നതിന് പകരം യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കണം എന്നതായിരുന്നു








