World

യുഎസ് ഡ്രോണ്‍ വെടിവച്ചിട്ട് ഹൂതികള്‍, യുകെ എണ്ണക്കപ്പലിന് നേരെ മിസൈല്‍ തൊടുത്തു
ഹൂതികള്‍ യുഎസ് ഡ്രോണ്‍ വെടിവച്ചിട്ടതായി റിപ്പോര്‍ട്ട്. യുകെയുടെ എണ്ണക്കപ്പല്‍ ലക്ഷ്യമാക്കിയുള്ള മിസൈല്‍ ആക്രമണത്തില്‍ കപ്പലിന് കേടുപാടുകള്‍ സംഭവിച്ചു. ബ്രിട്ടീഷ് എണ്ണക്കപ്പലായ ആന്‍ഡ്രോമിഡ സ്റ്റാറിനു നേരെയുള്ള ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹൂതികളുടെ സൈനിക വക്താവ് യഹ്യ സരി ഏറ്റെടുത്തു. കപ്പലിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചെങ്കിലും തടസ്സമില്ലാതെ യാത്ര തുടരുകയാണെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.  അമേരിക്കന്‍ സേനയുടെ എം ക്യു 9 എന്ന റീപ്പര്‍ ഡ്രോണ്‍ തകര്‍ത്തതെന്ന യഹ്യയുടെ അവകാശവാദത്തോട്  യുഎസ് സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ യെമനില്‍ യുഎസ് ഡ്രോണ്‍ തകര്‍ന്നതായി അമേരിക്കന്‍ മാധ്യമമായ സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഗാസയിലെ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ഹൂതികള്‍ വെടിവെച്ചിട്ട മൂന്നാമത്തെ യുഎസ് ഡ്രോണാണിത്.

More »

മലേഷ്യന്‍ വിമാനം അപ്രത്യക്ഷമായ സംഭവം; അന്യഗ്രഹ ജീവികളുടെ സാനിധ്യമില്ലായിരുന്നുവെന്ന് ഇലോണ്‍ മസ്‌ക്
മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം അപ്രത്യക്ഷമായ സംഭവത്തില്‍ അന്യഗ്രഹ ജീവികളുടെ സാനിധ്യമില്ലായിരുന്നുവെന്ന് ഇലോണ്‍ മസ്‌ക്. വര്‍ഷങ്ങള്‍ക്ക് മുമ്പ് റഡാറില്‍ നിന്ന് അപ്രത്യക്ഷമായ ഫ്‌ലൈറ്റ് എംഎച്ച് 370 ന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചാണ് ഇലോണ്‍ മസ്‌ക് 'എക്‌സി'ല്‍ കുറിപ്പിട്ടത്. അപ്രത്യക്ഷമായ ഫ്‌ലൈറ്റിന്റെ ഡ്രോണ്‍ വീഡിയോ ചൂണ്ടിക്കാട്ടി അന്യഗ്രഹ ജീവിയുടെ സാനിധ്യം

More »

പലസ്തീന്‍ അനുകൂല പ്രതിഷേധം, അമേരിക്കയില്‍ അറസ്റ്റിലായവരില്‍ ഇന്ത്യന്‍ വംശജയും
അമേരിക്കന്‍ സര്‍വ്വകലാശാലകളിലെ യുദ്ധ വിരുദ്ധ പ്രതിഷേധങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിനിയും. പാലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളുടെ പേരിലാണ് അചിന്ത്യ ശിവലിംഗം എന്ന ഇന്ത്യന്‍ വംശജയെ പ്രിന്‍സ്ടണ്‍ സര്‍വ്വകലാശാലയില്‍ അറസ്റ്റ് ചെയ്തത്. അചിന്ത്യയെ സര്‍വകലാശാലയില്‍ നിന്ന് വിലക്കിയിട്ടുണ്ട്. സര്‍വ്വകലാശാല പരിസരത്ത് നടന്ന

More »

പാക് യുവതിയുടെ ശരീരത്തിനുള്ളില്‍ തുടിക്കുന്നത് ഡല്‍ഹി സ്വദേശിയുടെ ഹൃദയം
പാക്കിസ്താന്‍കാരിക്ക് പുതുജീവന്‍ നല്‍കി ഇന്ത്യയില്‍ നിന്നുള്ള ഹൃദയം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് കറാച്ചി സ്വദേശിയായ 19 കാരി ആയിഷ റഷാന്റെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്. ഗുരുതര ഹൃദയരോഗവുമായെത്തിയ ആയിഷയ്ക്ക് ഇന്ത്യയില്‍ നിന്ന് അനുയോജ്യമായ ഹൃദയം ലഭ്യമായെന്ന് മാത്രമല്ല, ശസ്ത്രക്രിയയ്ക്കുള്ള പണവും കണ്ടെത്തി, പൂര്‍ണ ആരോഗ്യവതിയായ ആയിഷയെ കുടുംബത്തിന് തിരിച്ചു

More »

ഗാസയില്‍ ആശുപത്രി കുഴിമാടത്തില്‍ നിന്ന് 51 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു
ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രിക്ക് സമീപത്തെ കുഴിമാടത്തില്‍ നിന്ന് 51 പലസ്തീനികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതില്‍ ഏകദേശം 30 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മറ്റുള്ളവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്നും ഗാസയുടെ സര്‍ക്കാര്‍ മീഡിയ ഡയറക്ടര്‍ ജനറല്‍ ഇസ്മാഈല്‍ അല്‍ തവാബ്ത പറഞ്ഞു. ശനിയാഴ്ച മുതല്‍ ഇതുവരെ 334 മൃതദേഹങ്ങള്‍ കൂട്ടക്കുഴിമാടത്തില്‍ നിന്ന്

More »

മണിപ്പൂരില്‍ നടന്നത് കൊടിയ മനുഷ്യാവകാശ ലംഘനം, ഇന്ത്യയില്‍ മാധ്യമങ്ങള്‍ ഭീഷണി നേരിടുന്നു'; കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് യുഎസ്
മണിപ്പൂര്‍ വിഷയത്തിലും മാധ്യമ സ്വാതന്ത്ര്യത്തിലും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് അമേരിക്ക. മണിപ്പൂരില്‍ അരങ്ങേറിയത് കൊടിയ മനുഷ്യാവകാശ ലംഘനമാണെന്നും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ വലിയതോതില്‍ ആക്രമണമുണ്ടായെന്നും മനുഷ്യാവകാശത്തെ കുറിച്ചുള്ള അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബിബിസി ഓഫീസിലെ ആദായനികുതി വകുപ്പിന്റെ പരിശോധനയും

More »

'ഭാര്യക്ക് ടോയ്‌ലറ്റ് ക്ലീനര്‍ കലര്‍ത്തിയ ഭക്ഷണം നല്‍കി'; ആരോപണവുമായി ഇമ്രാന്‍ ഖാന്‍
തന്റെ ഭാര്യ ബുഷ്‌റ ബീബിക്ക് ടോയ്‌ലറ്റ് ക്ലീനര്‍ കലര്‍ത്തിയ ഭക്ഷണം നല്‍കിയെന്ന ആരോപണവുമായി പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്ത്. പാകിസ്താന്‍ ആസ്ഥാനമായുള്ള ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഭക്ഷണത്തില്‍ കലര്‍ന്ന രാസവസ്തുക്കള്‍ അവരുടെ ദൈനംദിന വയറുവേദനയ്ക്ക് കാരണമായെന്നും ഇത് ആരോഗ്യത്തെ മോശമാക്കിയെന്നും അദ്ദേഹം

More »

തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാനിലെ ആണവകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ഇസ്ഫഹാന്‍ ആക്രമിച്ചു ; ആശങ്കയില്‍ ലോകം
ഇറാനിലെ സൈനിക കേന്ദ്രമടക്കം സ്ഥിതി ചെയ്യുന്ന ഇസ്ഫഹാന്‍ ആക്രമിച്ച് ഇസ്രയേല്‍. വിമാനത്താവളത്തിന് സമീപം സ്‌ഫോടനശബ്ദം കേട്ടതായി ഇറാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്ഫഹാന്‍, ടെഹ്‌റാന്‍, ഷിറാസ് മേഖലയില്‍ വ്യോമഗതാഗതം നിര്‍ത്തിവച്ചു. ടെഹ്‌റാനിലെ ഇമാം ഖമനയി രാജ്യാന്തര വിമാനത്താവളം അര്‍ധരാത്രി വരെ അടച്ചിട്ടു. എമിറേറ്റ്‌സ്, ഫ്‌ലൈ ദുബായ് വിമാനങ്ങള്‍

More »

ഭാര്യയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ വെറുതെയിരിക്കില്ല; പാക് സൈനിക മേധാവിക്ക് ഇമ്രാന്‍ ഖാന്റെ മുന്നറിപ്പ്
പാക് സൈനിക മേധാവിക്ക് മുന്നറിയിപ്പുമായി മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. തന്റെ ഭാര്യ ബുഷ്‌റ ബീബിയെ കള്ളകേസില്‍ കുടുക്കി തടവിലിട്ട് ഇല്ലാതാക്കാനാണ് ശ്രമമെന്നും കരസേനാ മേധാവി ജനറല്‍ അസിം മുനീറാണ് ഇതിന് ഉത്തരവാദിയെന്നും അദ്ദേഹം ആരോപിച്ചു. അഴിമതി, നിയമവിരുദ്ധമായ വിവാഹം തുടങ്ങി കുറ്റങ്ങള്‍ ചുമത്തിയാണ് ഇമ്രാന്‍ ഖാന്റെ ഭാര്യയെ തടവിലാക്കിയിരിക്കുന്നത്. ഇസ്ലാമാബാദിന്റെ ബനി

More »

വിമാനത്തില്‍ ബോംബുണ്ടെന്ന് തമാശയ്ക്ക് സന്ദേശം; വിമാനം വൈകിയത് 12 മണിക്കൂര്‍, 13 കാരന്‍ കസ്റ്റഡിയില്‍

വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ ഇമെയില്‍ അയച്ച പതിമൂന്നുകാരന്‍ കസ്റ്റഡിയില്‍. ഡല്‍ഹി വിമാനത്താവളത്തിലേക്ക് വ്യാജ ഇമെയില്‍ അയച്ചതിനെ തുടര്‍ന്ന് 12 മണിക്കൂറാണ് വിമാനം വൈകിയത്. ഡല്‍ഹിയില്‍നിന്ന് ടൊറന്റോയിലേക്ക് പോകുന്ന എയര്‍ കാനഡ വിമാനത്തില്‍ ബോംബ്

ഇന്ത്യ പാകിസ്താന്‍ മത്സരത്തിന്റെ വ്‌ളോഗ് ചിത്രീകരിക്കുന്നതിനിടെ പാക് യുട്യൂബര്‍ വെടിയേറ്റുമരിച്ചു

ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ പാകിസ്താന്‍ മത്സരത്തിന്റെ വ്‌ളോഗ് ചിത്രീകരിക്കുന്നതിനിടെ പാക് യുട്യൂബര്‍ വെടിയേറ്റുമരിച്ചു. സാദ് അഹമ്മദ് എന്ന 24കാരനായ യുട്യൂബറാണ് സുരക്ഷാ ജീവനക്കാരന്റെ വെടിയേറ്റ് മരിച്ചത്. ജൂണ്‍ നാലിന് കറാച്ചിയിലെ സെറീന മാര്‍ക്കറ്റില്‍ വെച്ചാണ് യുട്യൂബര്‍ സുരക്ഷാ

വിജയിക്കാന്‍ നെതന്യാഹു തടസം സൃഷ്ടിക്കുകയാണ്, നയങ്ങളില്‍ വിയോജിപ്പ്; രാജിവെച്ച് മന്ത്രി ബെന്നി ഗാന്റ്‌സ്

ഇസ്രയേലിലെ യുദ്ധകാല മന്ത്രിസഭയില്‍ ഭിന്നത രൂക്ഷമായതിന് പിന്നാലെ രാജിവെച്ച് ഇസ്രായേല്‍ യുദ്ധ കാബിനറ്റ് മന്ത്രി. ഗാസയുടെ യുദ്ധാനന്തര പദ്ധതിക്ക് നെതന്യാഹു അംഗീകാരം നല്‍കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് മുന്‍ ജനറലും പ്രതിരോധ മന്ത്രിയും എമര്‍ജന്‍സി ബോഡിയില്‍ നിന്ന് രാജി

ഡെന്മാര്‍ക്ക് പ്രധാനമന്ത്രിയെ അക്രമി അടിച്ചു വീഴ്ത്തി; മെറ്റെ ഫ്രെഡറിക്‌സന്റെ കഴുത്തുളുക്കി

ഡെന്മാര്‍ക്ക് പ്രധാനമന്ത്രിയെ അക്രമി അടിച്ചു വീഴ്ത്തി. വനിതാ പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സനു നേര്‍ക്കാണ് കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായത്. കോപ്പന്‍ഹേഗന്‍ നഗരത്തിലൂടെ നടക്കവേ എതിരേ വന്ന അക്രമി ഇവരെ തള്ളിയിടാന്‍ നോക്കുകയായിരുന്നു. വീഴ്ച്ചയുടെ ആഘാതത്തില്‍ പ്രധാനമന്ത്രിയുടെ

ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിച്ച് ഇസ്രയേല്‍, സൈനിക നടപടിക്കിടെ നിരവധിപ്പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിച്ച് ഇസ്രയേല്‍ സൈന്യം. മധ്യ ഗാസയില്‍ നടത്തിയ റെയ്ഡിലാണ് ഒക്ടോബറില്‍ പിടിയിലായ നാല് പേരെ മോചിപ്പിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമെന്ന് ഇസ്രയേല്‍ സൈന്യം വിശദമാക്കി. അതേസമയം സൈനിക നടപടിക്കിടെ പ്രദേശത്ത് 50ലധികം പേര്‍ കൊല്ലപ്പെട്ടെന്ന് പലസ്തീന്‍. ശനിയാഴ്ച

ഹമാസിനെതിരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ പ്രധാനമന്ത്രിയെ വലിച്ച് താഴെയിടും; ഭീഷണിയുമായി ഇസ്രയേലിലെ മന്ത്രിമാര്‍ ; നിലപാടില്‍ മയമില്ലാതെ നെതന്യാഹൂ

കൂട്ടക്കുരുതി നടത്തിയ ഹമാസിനെതിരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ പ്രധാനമന്ത്രിക്കുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ഇസ്രയേല്‍ മന്ത്രിമാര്‍. ഗയിലും റാഫയിലും വെടിനിര്‍ത്തിയാല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് പിന്തുണ പിന്‍വലിക്കുമെന്ന ഭീഷണിയുമായി തീവ്രവലതുപക്ഷ