റഫാ ആക്രമണം ; മെക്സിക്കോയിലെ ഇസ്രയേല്‍ എംബസിയ്ക്ക് തീയിട്ട് പ്രതിഷേധക്കാര്‍
മെക്സിക്കോയിലെ ഇസ്രയേല്‍ എംബസിയ്ക്ക് തീയിട്ട് പ്രതിഷേധക്കാര്‍. റഫാ ആക്രമണത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എംബസിക്ക് നേരെ പലസ്തീന് അനുകൂല പ്രതിഷേധക്കാര്‍ കുപ്പി ബോംബുകള്‍ എറിഞ്ഞു. മുഖം മറച്ചെത്തിയ പ്രതിഷേധക്കാര്‍ പൊലീസിനെതിരെ കല്ലുകളും വലിച്ചെറിഞ്ഞു. ഇതോടെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര് വാതകം പ്രയോഗിച്ചു.
അക്രമ സംഭവങ്ങളില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ദക്ഷിണാഫ്രിക്കയുടെ വംശഹത്യ നിലപാടിനെതിരായി മെക്സിക്കോ ചൊവ്വാഴ്ച പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാലസ്തീന് അനുകൂല പ്രതിഷേധക്കാര്‍ നിരത്തുകളിലേക്ക് എത്തിയത്. റഫയിലെ അഭയാര്‍ത്ഥി ക്യാപിന് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ ആഗോളതലത്തില്‍ യുദ്ധവിരുദ്ധ പ്രതിഷേധങ്ങള്‍ സജീവമാവുകയാണ്.