World
അച്ഛനെ നഷ്ടപ്പെട്ട തന്നെ 18 വര്‍ഷം ഒറ്റയ്ക്ക് നോക്കിവളര്‍ത്തിയ അമ്മയ്ക്ക് മകന്റെ സമ്മാനം ഒരു പുതുജീവിതം. ഇത്രയും കാലം തന്നെ നന്നായി നോക്കിയതിന് തന്റെ പ്രത്യുപകാരം എന്ന അടികുറിപ്പില്‍ അമ്മയുടെ രണ്ടാം വിവാഹം മുന്‍കൈ എടുത്തുനടത്തിയിരിക്കുകയാണ് ഒരു പാക് യുവാവ്. അബ്ദുല്‍ അഹദ് എന്ന യുവാവാണ് തന്റെ അമ്മയുടെ ഏറ്റവും മനോഹരമായ നിമിഷങ്ങളെ വളരെ വൈകാരികമായി പകര്‍ത്തിയിരിക്കുന്നത്. കൂടെ വളരെ വൈകാരികമായ ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ 18 വര്‍ഷമായി ഞാന്‍ എന്റെ പരിധികള്‍ക്കുള്ളില്‍ നിന്ന് അമ്മയ്ക്ക് ഏറ്റവും നല്ല ജീവിതം നല്‍കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ അമ്മ അവരുടെ മൊത്തം ജീവിതം എനിക്കായി മാറ്റിവെച്ചിരിക്കുകയായിരുന്നു. അവര്‍ കൂടുതല്‍ സമാധാനപരമായ ഒരു ജീവിതം ഇപ്പോള്‍ അര്‍ഹിക്കുന്നുണ്ട്. അതുകൊണ്ട് ഞാന്‍ ഒരു ശരിയായ തീരുമാനമെടുത്തു. പ്രണയത്തില്‍
ദക്ഷിണ കൊറിയയില്‍ വിമാന അപകടത്തില്‍ 28 യാത്രക്കാര്‍ മരിച്ചു. മുവാന്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെയാണ് അപകടം. 175 യാത്രക്കാര്‍ അടക്കം 181 പേരുമായി തായ്‌ലാന്‍ഡില്‍ നിന്നുമെത്തിയ ജെജു വിമാനമാണ് ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മുവാന്‍ വിമാനത്താവളത്തില്‍ തകര്‍ന്നത്. ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം ചുറ്റുമതിലില്‍ ഇടിച്ചാണ് തകര്‍ന്നത്.
അസര്‍ബൈജാന്‍ യാത്രാ വിമാനം റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നതാണെന്ന ആരോപണങ്ങള്‍ തള്ളി റഷ്യ രംഗത്ത്. 38 പേര്‍ കൊല്ലപ്പെട്ട അപകടത്തിന് പിന്നില്‍ റഷ്യയാണെന്ന വാര്‍ത്തകള്‍ തള്ളിയാണ് അധികൃതര്‍ രംഗത്തെത്തിയത്. ഇത്തരം ആരോപണങ്ങള്‍ക്കും അനുമാനങ്ങള്‍ക്കുമെതിരെ റഷ്യ മുന്നറിയിപ്പ് നല്‍കി. അതേസമയം, റഷ്യന്‍ മിസൈലാണ് അപകടത്തിന് കാരണമെന്ന് അസര്‍ബൈജാന്‍, യുഎസ് ഉദ്യോഗസ്ഥര്‍
ലോകാരോഗ്യ സംഘടനയുടെ തലവന്‍ റ്റെഡ്റോസ് അധാനോം ഉണ്ടായിരുന്ന യെമനിലെ വിമാനത്താവളത്തില്‍ ബോംബ് ആക്രമണം നടത്തി ഇസ്രയേല്‍. യെമനിലെ സനാ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലായിരുന്നു ഇസ്രയേലിന്റെ ആക്രമണം. സ്‌ഫോടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. റ്റെഡ്റോസ് അധാനോം അത്ഭുതകരമായാണ് സ്‌ഫോടനത്തില്‍ നിന്നും രക്ഷപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. യെമനിലെ ഹൂതി കേന്ദ്രങ്ങളിലാണ്
കസാഖിസ്ഥാനില്‍ വിമാനം തകര്‍ന്നുവീണ് 38 പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. അടിയന്തര ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെ വിമാനം തകര്‍ന്നുവീഴുകയായിരുന്നുവെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. എന്നാല്‍, വിമാനം വെടിവെച്ചിട്ടതാകാനുള്ള സാധ്യതകളിലേയ്ക്കാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വിരല്‍ ചൂണ്ടുന്നത്. വിമാനം റഷ്യയോ യുക്രൈനോ അബദ്ധത്തില്‍ വെടിവെച്ചിട്ടതാകാമെന്ന
കസാഖിസ്ഥാനില്‍ കഴിഞ്ഞ ദിവസം യാത്രാ വിമാനം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ 38 പേര്‍ മരിച്ചു. 29 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അടിയന്തര ലാന്‍ഡിംഗിനിടെ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. എംബ്രയര്‍ 190 എന്ന വിമാനം അസര്‍ബൈജാനിലെ ബാക്കുവില്‍ നിന്ന് റഷ്യന്‍ നഗരമായ ഗ്രോസ്നിയിലേക്ക് പോകുന്നതിനിടെയായിരുന്നു
തിരുപ്പിറവി ഓര്‍മ പുതുക്കി ലോകം ക്രിസ്മസ് ആഘോഷത്തില്‍. സമാധാനത്തിന്റേയും സന്തോഷത്തിന്റെയും ക്രിസ്മസ് പുലരിയെ വരവേറ്റ് പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനാ ശുശ്രൂഷകള്‍ നടന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ 25 വര്‍ഷത്തിലൊരിക്കല്‍ മാത്രം തുറക്കുന്ന വിശുദ്ധ കവാടം ഫ്രാന്‍സിസ് മാര്‍പാപ്പ തുറന്നു. ഇതോടെ ആഗോള കത്തോലിക്കാ സഭയുടെ ജൂബിലി വര്‍ഷാചരണത്തിന് തുടക്കമായി.
ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയയെ വധിച്ചത് തങ്ങള്‍ തന്നെയെന്ന് സ്ഥിരീകരിച്ച് ഇസ്രയേല്‍. പ്രതിരോധ മന്ത്രിയായ ഇസ്രായേല്‍ കട്‌സ് ആണ് ഹനിയ കൊല്ലപ്പെട്ടിട്ട് അഞ്ചുമാസത്തിന് ശേഷം സ്ഥിരീകരണവുമായി രംഗത്തുവന്നിരിക്കുന്നത്. ഹമാസ് മാത്രമല്ല, ഹിസ്ബുള്ള നേതാക്കളെ വധിച്ചതും സിറിയയിലെ ബാഷര്‍ അല്‍ ആസദ് ഭരണകൂടത്തെ താഴെയിറക്കാന്‍ സഹായിച്ചതും, ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍
പിഎച്ച്ഡി പഠനം ഉപേക്ഷിച്ച് അഡല്‍ട്ട് കണ്ടന്റ് ക്രിയേറ്ററായ അനുഭവം വിവരിച്ച് യൂട്യൂബറായ യുവതി. ശാസ്ത്ര സാങ്കേതിക മേഖലകളിലെ സ്ത്രീകള്‍ എന്ന വിഷയത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സാറാ ദാര്‍ ആണ് ഒണ്‍ലി ഫാന്‍സ് മോഡലിങ്ങില്‍ പൂര്‍ണശ്രദ്ധകൊടുക്കാനായി തന്റെ പിഎച്ച്ഡി പഠനം ഉപേക്ഷിച്ചത്. അക്കാദമികരംഗത്ത് മികച്ച കരിയര്‍ അവസരമുണ്ടായിരുന്നിട്ടും ആ ജീവിതശൈലിയോട്